കാര്യമായ ഒന്നുമില്ലാതെയും ഇവിടെ മാത്രമേ എല്ലാം ഉള്ളൂ എന്ന് കരുതുന്നതിന്റെയും അയൽരാജ്യങ്ങൾ അടക്കമുള്ള ബാക്കി രാജ്യങ്ങളിലൊന്നും ഒന്നുമില്ലെന്ന് കരുതുന്നതിന്റെയും പേരാണ് അന്ധദേശീയത, സങ്കുചിതദേശീയത, തീവ്രദേശീയത.
അന്താരാഷ്ട്രതലത്തിൽ ഓരോ രാജ്യത്തിനും കിട്ടുന്ന ബഹുമതിയും പരിഗണനയും വെച്ച് നോക്കിയാൽ സംഗതി മനസ്സിലാവും.
പക്ഷേ അങ്ങനെ നോക്കാനും മനസ്സിലാവാനും സ്വതന്ത്ര സ്രോതസ്സുകളിലൂടെ കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും സാധിക്കണം.
അടഞ്ഞ സ്വന്തം വീട്ടിനുള്ളിൽ അടഞ്ഞ മനസ്സും വെച്ച് സ്വന്തക്കാർ തള്ളുന്നത് മാത്രം കേട്ട് മനസ്സിലാക്കിയാൽ ഒന്നും മനസ്സിലാവില്ല.
********
അതിന്. ഇക്കരെ നിന്ന് അക്കരെയെ മുഴുവൻ മോശമാക്കി കാണിച്ചുതരുന്ന, അക്കരെ മുഴുവൻ മോശമാണെന്ന് പറയിപ്പിക്കുന്ന കണ്ണടയാണ് ഒഴിവാക്കേണ്ടത്.
ഇക്കരെ നന്നാവാൻ അക്കരെ മോശമാകൽ നിർബന്ധമാക്കുന്ന, അങ്ങനെ അക്കരെ നിർബന്ധമായും മോശമാണെന്ന് പറയുന്ന പുതിയതരം (അ)സഹിഷ്ണുതയുടെ കണ്ണടയാണ് ഒഴിവാക്കേണ്ടത്.

.jpg)
No comments:
Post a Comment