ആത്മീയതയും ഭൗതികതയും ഒന്നാണ് ഇസ്ലാമിൽ.
ആത്മീയത തന്നെയായ ഭൗതികതയും ഭൗതികത തന്നെയായ ആത്മീയതയും മാത്രമേ ഇസ്ലാമിൽഉള്ളൂ.
എല്ലാം ഒന്ന്.
എല്ലാവർക്കും ഒന്ന്.
എല്ലാവർക്കും ഒരുപോലെ ബാധകമായ രണ്ടല്ലാത്ത ഒന്ന്.
ഏക ദൈവം പോലെ എല്ലാം ഒന്ന്, എല്ലാം ഒന്നിന്, എല്ലാം ഒന്നിൽ നിന്ന്.
എല്ലാവരും ഒരുപോലെ ദൈവവുമായി എല്ലാ കാര്യത്തിലും നേരിട്ട്.
ആത്മീയത വേറെ തന്നെയാക്കി വെച്ച്, ഭൗതികത എന്തോ മോശമായ കാര്യമാണെന്ന് വരുത്തി, ചിലർക്ക് മാത്രം ആത്മീയത ബാധകമാക്കുന്ന, ചിലരെ മാത്രം പുണ്യപുരുഷന്മാരാക്കി കാണിക്കുന്നകച്ചവടം ഇസ്ലാമിൽ ഇല്ല.
മുഹമ്മദ് നബിയടക്കം സാധാരണ മനുഷ്യൻ.
ആര് കൂടുതൽ ആത്മീയൻ, പുണ്യവാൻ എന്നത് ആർക്കും മനസ്സിലാവുന്ന, അവകാശവാദമാക്കാനാവുന്ന കാര്യമല്ല ഇസ്ലാമിൽ.
ആത്മീയത എന്നത് തെളിവുള്ള, മറ്റാർക്കും സാക്ഷ്യപ്പെടുത്താൻ സാധിക്കുന്ന കാര്യമല്ല ഇസ്ലാമിൽ.
ആത്മീയത ദൈവത്തെ അറിയാനുള്ള സൂക്ഷ്മതാബോധവുമായി, അന്വേഷണാത്മകത തന്നെയായ സൂക്ഷ്മതാബോധവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നത്.
അതുകൊണ്ട് ഇസ്ലാമിൽ ആരും ആരെയും പൂജിക്കേണ്ടതോ വണങ്ങേണ്ടതോ ഇല്ല.
എല്ലാവർക്കും ഒരുപോലെ ഒരേസമയം ആത്മീയരാവാം, ഭൗതികരാവാം.
ഇസ്ലാമിൽ എല്ലാവർക്കും ദൈവവും സത്യവും ഒരേ ദൂരത്തിൽ.
എല്ലാവരും ഒരുപോലെ വണങ്ങേണ്ടത് ഒരേയൊരു ദൈവത്തിന് മാത്രം.
നേരിട്ട്.
മുഴു ജീവിതത്തിലേക്കും വേണ്ട മുഴുവൻ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതും ഒരേയൊരുദൈവത്തിൽ നിന്ന് മാത്രം.
നേരിട്ട്.
അക്കാര്യത്തിൽ ഒരു മധ്യവർത്തിയും പുരോഹിതനും തന്ത്രിയും ഗുരുവും ഇല്ല.
ഭണ്ഡാരപ്പെട്ടി നിറക്കുന്ന,
കാണിക്കയും ദക്ഷിണയും വെക്കുന്ന പരിപാടിയില്ല,
അർച്ചനയുടെയും അഞ്ജലിയുടെയും പേര് പറഞ്ഞുള്ള ഒരുതരം ചൂഷണ രീതിയും ഇസ്ലാമിൽ ഇല്ല.
വേറെ തന്നെയായ ആത്മീയതയുടെ പേര് പറഞ്ഞ്, ഇല്ലാത്ത, വെറും കാല്പനികമായ,
നടക്കാത്ത പ്രതീക്ഷ കൊടുക്കുന്ന,
വട്ടംചുറ്റിക്കുന്ന പരിപാടി
ഇസ്ലാമിൽ ഇല്ല.
അവിടെയാണ്, ഇവിടെയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ അവകാശവാദങ്ങൾക്ക് പിന്നിൽ, മരീചികക്ക് പിന്നിലെന്നപോലെ ഓടിപ്പിച്ച് കിതപ്പിച്ച് ബഹുദൈവങ്ങൾക്കിടയിൽ ചൂഷണം ചെയ്യുന്നപണിയും ഇസ്ലാമിൽ ഇല്ല.
അതുകൊണ്ട് തന്നെ
കണ്ടിടത്തൊക്കെ ഓരോ പ്രതിഷ്ഠ വെച്ച്, കണ്ടവരെയൊക്കെ
പുണ്യപുരുഷൻമാരായും ദിവ്യരായും കണ്ട്
വഞ്ചിക്കപ്പപെടാൻ ഇസ്ലാം ആരെയും സമ്മതിക്കുന്നില്ല.
എല്ലാ കാര്യങ്ങളിലും ഇസ്ലാമും ദൈവിക നിർദ്ദേശങ്ങളും ഉണ്ട്.
എല്ലാവർക്കും എല്ലാ നിർദ്ദേശങ്ങളും ഒരുപോലെ ബാധകം.
എന്തുകൊണ്ടെന്നാൽ
എല്ലാ കാര്യങ്ങളും ഒരുപോലെ
ആത്മീയവും ഭൗതികവുമാണ് ഇസ്ലാമിൽ.
ഒന്നും ആത്മീയതയല്ലാതാവുന്നില്ല ഇസ്ലാമിൽ.
ഒന്നും പ്രത്യേകിച്ച്,
ആത്മീയം കൂടിയല്ലാത്ത
ഭൗതികം മാത്രമാവുന്നില്ല
ഒരു ഇസ്ലാമിക വിശ്വാസിക്ക്.
ഉപജീവനത്തിന് വേണ്ടി അദ്ധ്വാനിക്കുന്നതും,
ഭക്ഷണം കഴിക്കുന്നതും,
വിസർജിക്കുന്നതും,
കുളിക്കുന്നതും,
ഭാര്യാഭർതൃബന്ധം സ്ഥാപിക്കുന്നതും ,
കുട്ടികളെ വളർത്തുന്നതും
എല്ലാം ഒരുപോലെ
ആത്മീയത കൂടിയല്ലാതെ
മറ്റൊന്നുമാവുന്നില്ല ഇസ്ലാമിൽ.
*******
ഇസ്ലാം പോലുള്ള മതം
സർവ്വതും മുകളിൽ പണിയാൻ തക്കമുള്ള,
സർവ്വതിനും വേണ്ട,
സർവ്വവിധ ആത്മീയതക്കും ഭൗതികതക്കും
അസ്ഥിവാരമാണിട്ടത്.
കാലം ആവശ്യപ്പെടുന്ന എന്തും
മുകളിൽ പണിയാനാകും വിധമുള്ള,
സർവ്വതിനും വേണ്ട
ആത്മീയതയും ഭൗതികതയും
മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും
മാത്രമേ ഇസ്ലാമിൽ ഉള്ളൂ.
അസ്ഥിവാരം ഏത് കാലത്തിലേതായാലും
പിന്നീടുണ്ടാക്കേണ്ട സകലകാര്യങ്ങൾക്കും നിർമ്മിതികൾക്കും
മതിയാവുന്നുണ്ടോ എന്നത് മാത്രമാണ്
വിഷയീഭവിക്കേണ്ടത്.
അല്ലാതെ അസ്ഥിവാരമിട്ട സമയമല്ല,
അത് പഴയ കാലമെന്നതല്ല
ഇക്കാര്യത്തിൽ നോക്കേണ്ടത്.
********
മോശമായവർ ഒക്കെയും കൂടിച്ചേർന്ന് ഉള്ളതിൽ ഏറ്റവും നല്ലതിനെ ആക്രമിച്ച് ഇല്ലാതാക്കാൻശ്രമിക്കുമ്പോൾ
കുറച്ചെങ്കിലും ആ ഉള്ളതിൽ ഏറ്റവും നല്ലതിനെ
സംരക്ഷിച്ച് നിലനിർത്തുക
കണ്ടുനിൽക്കുന്നവരുടെ ബാധ്യതയാണ്.
അത് മാത്രം ചെയ്യുന്നു.
നല്ലതിനെയും സത്യത്തെയും
വഴിനടക്കാൻ പോലും
സ്വാർത്ഥ നിക്ഷിപ്ത താൽപ്പര്യവുമായി നടക്കുന്ന
അധികാരികളും പുരോഹിത്യവും
അവരുണ്ടാക്കുന്ന കളവും സമ്മതിക്കില്ല.
ഇസ്ലാമിനെയാണ് അവർക്ക് പേടി.
ഇസ്ലാമിനെയാണ് അവർ എതിർക്കുന്നത്.
സാമാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ശക്തികൾക്കും പൗരോഹിത്യത്തിനും ആൾദൈവങ്ങൾക്കുംഭീഷണിയായും തടസമായും ഇപ്പോൾ ലോകത്ത് സമഗ്രതയും സമ്പൂർണ്ണതയും അവകാശപ്പെടുന്നഇസ്ലാം മാത്രമേ ഉള്ളൂ.
ഇടക്ക് ഒരു ചെറിയ കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരു കേവല ഭൗതിക പ്രസ്ഥാനം എന്നനിലക്കെങ്കിലും ഭീഷണിയായും തടസമായും ഉണ്ടായിരുന്നു.
*******

.jpg)