Saturday, February 27, 2021

അധ്യാപകനായ് ദൈവത്തെ ഉപമിച്ച fbയിലെ ഒരു പെണ്‍സുഹൃത്തിന് നല്‍കിയ മറുപടി.

 അധ്യാപകനായ് ദൈവത്തെ ഉപമിച്ച fbയിലെ ഒരു പെണ്‍സുഹൃത്തിന് നല്‍കിയ മറുപടി.


കുട്ടികളെ സ്നേഹിക്കുകയും ശിക്ഷിക്കുകയും ശകാരിക്കുകയും ഗുണദോഷിക്കുകയും ചെയ്യുന്നു സ്കൂൾ അധ്യാപകന്‍. അത് പോലെയോ ദൈവം


ദൈവത്തിന് അങ്ങനെ അധ്യാപകനെ പോലെ ശ്രമിക്കേണ്ടിയും പരാജയപ്പെടേണ്ടിയും വരുമോ


******


അധ്യാപകന്‍ ചെയ്യുന്നത് ജോലി.


ശമ്പളവും ഉയര്‍ച്ചയും ലക്ഷ്യം വെച്ച്.


ദൈവത്തിന് എന്ത് ജോലി?


ദൈവത്തിന് എന്ത് ശമ്പളം, എന്ത് ഉയര്‍ച്ച?


അധ്യാപകന് അയാൾ വിചാരിക്കുന്നത് പോലെ എല്ലാമാവില്ല. നേട്ടമുണ്ട്, നഷ്ടമുണ്ട്


അധ്യാപകന് എല്ലാം വെറും ശ്രമങ്ങൾ മാത്രം. തന്റെ സ്വപ്നങ്ങൾ വെച്ച്


ദൈവം അങ്ങനെയല്ല.


ദൈവത്തിന് ഒന്നും അങ്ങനെയല്ല.


ശ്രമവും സ്വപ്നവും ലക്ഷ്യവും നേട്ടവും നഷ്ടവും എന്നത് എല്ലാ മാനങ്ങള്‍ക്കും അപ്പുറത്തായ ദൈവത്തിന് ബാധകമായ പദങ്ങളല്ല.


ദൈവത്തിന് എല്ലാമാവും, ആവണം, ഒന്നുമാവാനില്ലാതെ തന്നെ


വിചാരം, ഉദ്ദേശം, ശ്രമം എന്ന് നമ്മൾ പറയുന്ന സംഗതികള്‍ പോലും ആവശ്യമില്ലാതെ


ഉദ്ദേശം, വിചാരം, ശ്രമം എന്ന നമ്മുടെ വാക്കുകൾ പോലും ദൈവത്തിന് ബാധകമല്ല.


ഉദ്ദേശം, വിചാരം, ശ്രമം എന്നിവ  നമുക്ക് കാര്യങ്ങൾ ചെയ്യാനുള്ള അകലത്തെ സൂചിപ്പിക്കുന്ന സംജ്ഞകള്‍ മാത്രം .


എന്നാലും നമുക്ക് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞാൽ. അഥവാ പറയാൻ വേണ്ടി പറഞ്ഞാൽ.......,


ദൈവം ഒന്നുദ്ദേശിച്ചാല്‍ "കുന്‍" (ആവുക) എന്ന് പറയുകയേ വേണ്ടൂ.


(ഉദ്ദേശിക്കുക എന്നതും പറയുക എന്നതും നമ്മുടെ മാനത്തില്‍ നിന്ന് കൊണ്ടുള്ള, അകലത്തെ സൂചിപ്പിക്കുന്ന സംഗതികള്‍ മാത്രം.)


യകുന്‍ (അപ്പോൾ അതാവുന്നു).


"കുന്‍ യകുന്‍" (ആവുക, അപ്പോൾ അതാവുന്നു).


******


ഒന്നാമതായി വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ചവന്‍ അധ്യാപകനല്ല.


അധ്യാപകന്‍ ബാഹ്യമായ ഒട്ടനവധി സമ്മര്‍ദ്ദങ്ങൾക്ക് വിധേയനുമാണ്.


ദൈവം ബാഹ്യമായ ഒരുതരം സമ്മര്‍ദ്ദവും ഇല്ലാതെ തന്നെ എല്ലാം സ്വയം സൃഷ്ടിക്കുകയും സംവിധാനിച്ചു നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് തന്നെ നാം മനസിലാക്കുന്നു.


ദൈവത്തിന് ബാഹ്യമായി ഒന്നുമില്ല എന്നും അറിയണം


അറിയാമല്ലോ, സ്വന്തം കാര്യത്തില്‍ പോലും നിയന്ത്രണവും അധികാരവും ഉള്ളവനല്ല അധ്യാപകന്‍.


അദ്ധ്യാപകന് വിദ്യാര്‍ത്ഥി തന്റേതല്ലാത്ത, തനിക്ക് പുറത്ത് നില്‍ക്കുന്ന, താന്‍ നിശ്ചയിച്ചുണ്ടാകാത്ത ഒരു സംഗതി.


ദൈവത്തിന് മനുഷ്യനോ?


തന്റേതായ, തന്റെ ഉള്ളില്‍ നിന്ന് വന്ന, താന്‍ തന്നെ നിശ്ചയിച്ചുണ്ടായ, സൃഷ്ടിയോ സൃഷ്ടി അല്ലാത്തതോ ആയ സംഗതി


താന്‍ തന്നെ എങ്ങിനെയിരിക്കണം എന്ന നിശ്ചയവും നിയന്ത്രണവും ഉള്ളവനല്ല അധ്യാപകന്‍


രണ്ടാമതായി,


ദൈവം അധ്യാപകന്‍ ആവുമെങ്കിൽ..... ,


അല്ലെങ്കിൽ ദൈവം അധ്യാപകനെ പോലെ ആവുമെങ്കിൽ..... ,


പിന്നെ ദൈവം എന്തും ആരുമാണ്. എന്ത് പോലെയും ആരെ പോലെയുമാണ്,


എങ്കിൽ ദൈവം എല്ലാവരും ആണ്‌, എല്ലാവരേയും പോലെയാണ്.


എങ്കിൽ ദൈവം എല്ലാമാണ്, എല്ലാം പോലെയാണ്.


അധ്യാപകന്‍ മാത്രമല്ല, കുട്ടികളും ദൈവം തന്നെ.


ദൈവം ഒന്നാവുമെങ്കിൽ, എല്ലാം കൂടിയാണ്‌. എല്ലാം കൂടിയാവും


******


ആത്യന്തികതയില്‍ നില്‍ക്കുന്ന, ഒരുതരം സ്വാധീനങ്ങളും ബാധകമല്ലാത്ത, നിരുപാധികനായ, ഒന്നിനെയും ആശ്രയിക്കാത്ത, സ്വന്തത്തില്‍ പൂര്‍ണനായ ദൈവത്തെ....,


തീർത്തും ആപേക്ഷികതയില്‍ നില്‍ക്കുന്ന, ശമ്പളത്തിന് വേണ്ടി ജോലിക്ക് വരുന്ന, സാമൂഹ്യവും കുടുംബപരവുമായ കുറെ പ്രശ്‌നങ്ങള്‍ ഉള്ള, ഉപാധികള്‍ക്ക് വിധേയനായ, സ്വയം അപൂര്‍ണ്ണനായ സ്കൂൾ മാഷുമായും....,


അയാളുടെ കുട്ടികളുമായുള്ള ബന്ധത്തെ സ്രഷ്ടാവിന്റെ സൃഷ്ടികളുമായുള്ള ബന്ധവുമായും.....,


തുലനം ചെയ്യുന്നത്ര ചുരുങ്ങിപ്പോകരുത്.


അത് സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനനും ആണെന്ന് പറയുന്ന ദൈവത്തെ തന്നെ ചുരുക്കലും ദൈവത്തില്‍ പരിമിതികള്‍ ആരോപിക്കലുമാണ്‌


'ദൈവം പലതും പലതുമായ് ഖുര്‍ആനിലും ഗീതയിലും ബൈബിളിലും ഉപമിച്ചത് കാണുന്നുണ്ടല്ലോ?' എന്ന നിങ്ങളുടെ വാദം.


ശരിയാണ്‌.


ഒന്നാമതായി ദൈവം അങ്ങനെ ഉപമിച്ചു എന്ന് പറയുന്നത് തന്നെ തെറ്റ്.


അതും ഏതെങ്കിലും ഗ്രന്ഥത്തിലും കാലത്തും മാത്രമെന്ന്.


ഇനി ആണെന്ന് സമ്മതിച്ചാല്‍ തന്നെഅതൊന്നും ദൈവവത്തെ കുറിച്ചുള്ള ദൈവത്തിന്റെ ഉപമകള്‍ അല്ല.


ദൈവത്തെ കുറിച്ച് ദൈവം ഖുര്‍ആനില്‍ പറഞ്ഞു എന്ന് പറഞ്ഞത്‌ "അല്ലാഹുസ്സമദ്" എന്നാണ്.


എന്ന് വെച്ചാല്‍ "അല്ലാഹു നിരാശ്രയന്‍" (സര്‍വ്വവും അവനെ ആശ്രയിക്കുന്നു, അവന്‍ ആരെയും ആശ്രയിക്കുന്നില്ല) എന്നർത്ഥം.


ഒന്നിനെയും ആവശ്യമാക്കാത്തവന്‍ എന്ന്.


അതിനാല്‍ ഒന്നിനെയും ആശ്രയിക്കാത്തവന്‍ എന്നർത്ഥം.


ശിക്ഷയെയും രക്ഷയെയും വരെ ആശ്രയിക്കാത്തവന്‍, ആവശ്യമാക്കാത്തവന്‍ എന്നർത്ഥം


പ്രവാചകനെയും ഗ്രന്ഥത്തെയും വരെ, ഭാഷയേയും ഉപമയെയും വരെ ആശ്രയിക്കാത്തവന്‍, ആവശ്യമാക്കാത്തവന്‍ എന്നർത്ഥം


അതേ സൂറയുടെ അവസാനം പറയുന്നത് കാണുക : "വലം യകുന്‍ ലഹു കുഫുവന്‍ അഹദ്" എന്നാണ്.


എന്നുവെച്ചാല്‍, "അവന് തുല്യമായി ആരും, ഒന്നും ഇല്ല" എന്നര്‍ത്ഥം.


എന്താണ്‌ അതിന്റെയും അര്‍ത്ഥം.


അല്ലാഹുവെന്ന ദൈവത്തെ മറ്റൊന്ന് വെച്ചും മറ്റാരെ വെച്ചും (പ്രത്യേകിച്ചും ആശ്രയിക്കുന്ന, ആവശ്യങ്ങള്‍ ഉള്ള ആരുമായും) ഉപമിച്ചുകൂട, തുലനം ചെയത്കൂടാ എന്നർത്ഥം.


അഥവാ ദൈവത്തെ എന്തെങ്കിലും ആരെങ്കിലുമായി ആയി തുലനം ചെയ്യുകയാണെങ്കിൽ പിന്നെ എന്തുമായും ആരുമായും എല്ലാമായും ഒരുപോലെ ഉപമിക്കാം, തുലനം ചെയ്യാം എന്ന് മാത്രം.


ദൈവം ഏതെങ്കിലും മാത്രമല്ല, എല്ലാം തന്നെ, എല്ലാവരും തന്നെ


മേല്‍പറഞ്ഞ അദ്ധ്യായം (അല്‍ ഇഖ്ലാസ്) ഖുര്‍ആന്റെ മൂന്നിലൊന്നായി കൂടിയായാണ്‌ കണക്കാക്കുന്നത് എന്ന് മനസിലാക്കണം.


******


"യസ്അലൂനക്ക അനിര്‍റൂഹി. ഖുലിര്‍റൂഹ മിന്‍ അമ്റി റബ്ബീ." 


"(അല്ലാഹുവിനെ കുറിച്ച് ) റൂഹിനെ കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: റൂഹ് എന്റെ റബ്ബിന്റെ കാര്യത്തില്‍ പെട്ടതാണ്." 


വിനയത്തോടെ അറിയണം :


അത്രത്തോളം അക്കാര്യത്തില്‍ ഒരു വിശദീകരണവും ഉപമയും നല്കിയിട്ടില്ല.


ദൈവം എന്തെന്ന് മനസിലാക്കേണ്ടത് ദൈവം എങ്ങിനെയും അല്ലാത്ത രൂപത്തില്‍ എങ്ങിനെയും എന്നാണ്.


എങ്ങിനെയോ അങ്ങനെ എന്നാണ്.  


ഉപമകളും തുലനങ്ങളും ഇല്ലാതെ ദൈവത്തെ അറിയണം, മനസിലാക്കണം. സ്വതന്ത്രമായി.


ഒന്നിനെയും ആശ്രയിക്കാത്ത ആവശ്യങ്ങള്‍ ഇല്ലാത്ത ഒന്നുമില്ലായ്മയെ എങ്ങിനെ മനസിലാക്കുമോ അത് പോലെ എങ്ങിനെയും മനസിലാക്കുക ദൈവത്തെയും.... 


ശൂന്യതയെ എങ്ങിനെ മനസിലാക്കുമോ അങ്ങനെ ദൈവത്തെയും മനസിലാക്കണം.


മാനങ്ങളില്‍ നിനക്ക് ബാധകമായ വിശേഷണങ്ങളും വികാരവിചാരങ്ങളും, അളവുകോലുകളും, ആവശ്യങ്ങളും കോപവും ഇഷ്ടവും ബാധകമാവാതെ ദൈവം എന്ന് മനസിലാക്കണം.


******


താങ്കളുടെ ഖുര്‍ആനിലും ദൈവത്തെ, ആപേക്ഷിക ലോകത്തെ ഒന്നുമായും ആരുമായും ഉപമിച്ചിട്ടില്ല.


ഇത് താങ്കളുടെ യാഥാര്‍ത്ഥ ആത്മീയതക്ക് വേണ്ടി തിരുത്തിയതാണ്, പറഞ്ഞതാണ്.


വേറെ താല്പര്യങ്ങള്‍ ഇല്ല. ഒരു സംഘത്തിന്റെയും സംഘടനയുടെയും ഭാഗമായി പറഞ്ഞതല്ല


താങ്കളുടെ എഴുത്തില്‍ ആത്മീയതയുടെ സ്ഫുലിംഗം ദര്‍ശിച്ചത് കൊണ്ടും പറഞ്ഞതാണ്.


No comments: