മഞ്ഞും മഴയും.
വെയിലും കുയിലും.
പുഴയും പൂവും.
എന്തെല്ലാം വേഷങ്ങൾ?
എത്രയെല്ലാം വേഷങ്ങൾ?
എല്ലാം
വെറും ശ്രമങ്ങൾ പോലെ.
പിടിച്ചു നില്‍ക്കാന്‍.
പക്ഷെ,
പിടിച്ചു നില്‍ക്കാന്‍
കഴിയാതെ.
അര്‍ത്ഥമുണ്ടാക്കാൻ.
ചേര്‍ത്ത് വായിക്കാന്‍.
പക്ഷെ,
അര്‍ത്ഥം കിട്ടുന്നില്ല.
ചേര്‍ന്ന് കിട്ടുന്നില്ല.
പകരം
എല്ലാം ചോര്‍ന്നുപോകുന്നു.
എവിടെയൊക്കെയോ,
എവിടേക്കൊക്കെയോ.
വേഷങ്ങൾ മാത്രം
അര്‍ത്ഥവും കൊണ്ട്‌പോകുന്നു.
ചേര്‍ന്ന് പോകുന്നു.
തല്‍കാലമെങ്കിലും.
വസ്ത്രങ്ങളും വേഷങ്ങളും
അതിനുവേണ്ട അര്‍ത്ഥം പുരണ്ട്
മുഷിഞ്ഞഴിഞ്ഞു പോകുന്നു.
എല്ലാം
വേണ്ട ചെയ്തികളായി
ചേര്‍ന്ന് ചോര്‍ന്നുപോകുന്നു.
മഞ്ഞുരുകിയൊലിക്കും പോലെ
അര്‍ത്ഥം നിന്നെയും വിട്ട്
ഒളിച്ചൊലിച്ചുപോകുന്നു.
വസ്ത്രമുരിഞ്ഞ നീ
കാലവും സ്ഥലവും ഇല്ലാത്ത തീരത്ത്
അര്‍ത്ഥമില്ലാതെ.
രൂപവും ഭാവവും ഇല്ലാതെ.
ജീവിതം നീയില്ലാതെ.
രൂപവും ഭാവവും ഇല്ലാത്ത
കാലവും സ്ഥലവും മാത്രമായി.
നീയില്ലാതെ.
No comments:
Post a Comment