Saturday, February 27, 2021

ബോധോദയം നടന്നെന്നും ഇല്ലെന്നും വസ്തുനിഷ്ഠമായി പറയാവുന്നതല്ല.

ബോധോദയം നടന്നെന്നും ഇല്ലെന്നും വസ്തുനിഷ്ഠമായി പറയാവുന്നതല്ല.


ബോധോദയത്തിന് നിശ്ചിത വഴിയും സ്ഥാനവും രീതിയും ഗുരുവും ഇല്ല, വേണ്ട


*******


തനിക്ക് മാത്രമേ ബോധോദയം ഉള്ളൂ, താന്‍ നേടിയത് പോലെ മാത്രമേ ബോധോദയം പാടുള്ളൂ, മറ്റാര്‍ക്കും മറ്റൊരു രീതിയിലും ബോധോദയം പാടില്ല എന്നാര് പറഞ്ഞാലും സംശയിക്കുക.


******


'ബോധോദയം കിട്ടിയവന്‍ ഞാൻ' എന്ന്‌ ഒരു ബോധോദയം സിദ്ധിച്ചവനും പറയില്ല, പറയേണ്ടി വരില്ല


കാരണം മറ്റൊന്നുമല്ല.


അയാള്‍ക്ക് വിളിച്ചു പറയാനുള്ള സത്യത്തിന് അങ്ങനെയൊരു സാക്ഷ്യപത്രത്തിന്റെയും അവകാശവാദത്തിന്റെയും തെളിവിന്റെയും ആവശ്യമില്ല.


അയാള്‍ക്ക് അയാൾ നഷ്ടപ്പെടുന്ന അവസ്ഥയാണ് ബോധോദയം 


കച്ചവടമോഹവും സ്ഥാപനതാല്പര്യവും ഇല്ലെങ്കില്‍ പിന്നെന്തിന് ഒരാൾ തനിക്ക് ബോധോദയം സിദ്ധിച്ചു എന്ന് വിളിച്ചു പറയണം?


വഴികാട്ടാനോ?


വഴികാട്ടാന്‍ മാത്രം ഒരു പ്രത്യേക വഴി ബോധോദയത്തിനും ബോധോദയം കിട്ടിയവര്‍ക്കും പറയാൻ ഇല്ല, ഉണ്ടാവില്ല.


ഏത് വഴിയില്‍ എങ്ങിനെ തിരിഞ്ഞാലും അവിടെയെല്ലാം സത്യം, ദൈവം, ജീവിതം.


*****


ഒരു പ്രത്യേക വഴിയും ഗുരുവും പിന്തുടരാതെ  തന്നെയാണ് ബുദ്ധനായാലും, പിന്നെ മുഹമ്മദും കൃഷ്ണനും യേശുവും ആയാലും, അവർ നേടിയിട്ടുണ്ട് എന്ന് പറയുന്ന ബോധോദയം നേടിയത്. സത്യം ഗ്രഹിച്ചത്


പോരാത്തതിന്, ബോധോദയം സിദ്ധിച്ചവന്‍ അറിയുന്നു, ബോധോദയം എല്ലാവരിലും എപ്പോഴും, ആരിലും എപ്പോഴും, സംഭവിക്കുന്നതും സംഭവിക്കാവുന്നതും എന്ന്.


ബോധോദയത്തിന് പഥ്യവും വകതിരിവും ഇല്ലെന്ന്.


ബോധോദയം എന്ന സംജ്ഞ പോലും നിലവില്‍ ഇവിടെ പ്രയോഗിച്ചു വരുന്ന സംജ്ഞയായത് കൊണ്ട്‌ ഉപയോഗിക്കുന്നു.


സത്യവും ദൈവവും നന്മയും തിന്മയും എന്നിങ്ങനെയുള്ള സംജ്ഞകള്‍ പ്രയോഗിക്കുന്നത് പോലെ.


അവസാനവാക്ക് പോലെയല്ല. നിര്‍വചനം വെച്ചല്ല.


*******


ഉണ്ടെങ്കില്‍ ഉള്ള ദൈവവും സത്യവും എല്ലാവർക്കും എങ്ങിനെയും ഒരുപോലെ പ്രാപിക്കാവുന്നതാണ് എന്ന്. അത് ആര്‍ക്കെങ്കിലും മാത്രമുള്ളതല്ല, ആരുടെയും മാത്രം സ്വത്തും അല്ല


വായുവും വെള്ളവും വെളിച്ചവും പോലെ ഒരു തരം കെട്ടിക്കുടുക്കും ഇല്ലാത്തത് ദൈവവും സത്യവും ബോധോദയവും


എല്ലാവർക്കും ഒരുപോലെ അടുത്ത് ദൈവവും സത്യവും.


എല്ലാവർക്കും അവരുടെ വിതാനവും പ്രതലവും പോലെ ബാധകമായത് ദൈവവും സത്യവും ബോധോദയവും.


******


ബോധോദയം സിദ്ധിച്ചാലും ഇല്ലെങ്കിലും എന്ത് വ്യത്യാസം?


ആവും പോലെ അങ്ങായാല്‍ മതി


ആയിരിക്കുന്ന അവസ്ഥയില്‍ ആയിരുന്നാല്‍ മതി


അത്രമാത്രം....


എന്ത്‌ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും, ജനങ്ങൾ ഒരിക്കലും ബോധോദയം സിദ്ധിച്ചവരെ മനസ്സിലാക്കിയിട്ടില്ല. തെറ്റിദ്ധരിപ്പിച്ചതല്ലാതെ.


1 comment:

Anonymous said...

Play Online Casino India | Online Games - Kadangpintar
Play slots online with our exciting welcome bonus 메리트 카지노 and discover more slot games on the app. Check 온카지노 the new bonus now for new players 1xbet in 2021.