ഏറ്റവും വിലയുള്ള പൈസ? സുഹ്രുത്തിന്റെ പുസ്തകം വാങ്ങേണ്ടി വരുന്ന നൂറ് രൂപ. ഏറ്റവും വലിയ ചിന്ത? അത് വിലകൊടുത്ത് വാങ്ങാതിരിക്കാനുള്ള ചിന്ത.
*******
എന്താണ് ശരിയായ തെറ്റിദ്ധാരണ?
കൂടെയുള്ളവരൊക്കെ നിന്റെ കൂടെയുള്ളവരാണെന്ന നിന്റെ ധാരണ.
********
കറവ ഉള്ളിടത്തോളം പശു നല്ലത്. പല ബന്ധങ്ങളും സൗഹൃദങ്ങളും ഇങ്ങനെ. രക്തബന്ധം എന്നതൊക്കെ വെറും പേര്. ഓടാത്ത കുതിരയെ ആര്‍ക്കും വേണ്ട?
******
ദൂരെ നില്‍ക്കുന്ന പര്‍വ്വതം വെറും കാഴ്ചയും സൗന്ദര്യവും. നേരനുഭവത്തില്‍ പര്‍വ്വതം പ്രയാസവും ബാധ്യതയും തന്നെയായ കയറ്റം.
******
ജീവിതവും ഉള്ളറിവും കൊണ്ടുള്ളതല്ലാത്ത വഴി ദൈവത്തിലേക്കില്ല. അനുഷ്ഠാനവും അനുകരണവുമായ പ്രാര്‍ത്ഥനയും പൂജയും ദൈവത്തിലേക്കുള്ള വഴിയല്ല.
*********
വെറുതെ ഇരിക്കുന്ന പൂച്ച തന്നെയാണ് ഗുരു. അന്നവും ഇണയും സുരക്ഷയും അല്ലാത്ത ഒന്നും വേണ്ട, അസ്വസ്ഥപ്പെടുത്തേണ്ട എന്ന് ഗുരു ഉറപ്പിച്ച് പറയുന്നു.
********
അക്ഷമയും മുന്‍വിധിയും ധൃതിയും എല്ലാവരുടെയും മുന്നില്‍, അവരെയും നയിച്ച് കവച്ചുവെച്ച് ഓടുന്നു. വണ്ടിക്ക് മുന്നിലെ കുതിരയെ പോലെ.
No comments:
Post a Comment