Saturday, February 27, 2021

ഉണങ്ങിയ ഇലകള്‍ നടത്തിയ ത്യാഗം വലുതാവാം.

കൂടെയുള്ളവരെന്ന് തോന്നിപ്പിക്കുന്ന ചിലര്‍ക്ക് നിങ്ങളുടെ ശരി സഹിക്കില്ല. ശരിയെ അവർ തെറ്റെന്ന് വരുത്തി ആഘോഷിക്കും. നിങ്ങളെ വകവരുത്തും.


********


ജനിക്കും മുന്‍പ് നീയുണ്ടായിരുന്നില്ലെന്ന് നിനക്ക് മനസിലാവും. പക്ഷേ, മരണത്തോടെ നീയില്ലാതാവുമെന്ന് നിനക്ക്  ഉള്‍കൊള്ളാനാവില്ല..


*******


ഉണങ്ങിയ ഇലകള്‍ നടത്തിയ ത്യാഗം  വലുതാവാം. എന്നാലും തളിര്‍ക്കുന്ന ഇലകളെ മാത്രം സംരക്ഷിച്ച് സ്വയം വളരാനാണ് മരത്തിന്റെ ശ്രമം.


*******


സ്വയംഭോഗം ചെയ്തിട്ടില്ലാത്തവരില്ല. അത് ചെയ്തവരെല്ലാം shortcut തേടിയവരാണ്. വിശ്വാസങ്ങളെയും മതത്തെയും തള്ളിയവരും പരിഹസിച്ചവരുമാണ്..


********


നീയുണ്ടെന്ന് നീ കരുതുന്നുവെങ്കിൽ, ബാക്കിയെല്ലാമുണ്ട്. ദേവനും ദേവതയും നന്മയും തിന്മയും ഒക്കെ. നീയില്ലെന്ന് നിനക്ക് തോന്നിത്തുടങ്ങിയാല്‍ ഇവയൊക്കെ ഇല്ലാതാവും.


*******


'ഞാന്‍', 'നീ' മാനദണ്ഡമാക്കി നോക്കിയാല്‍ നഷ്ടവും നാശവും ഒക്കെ തോന്നും. ഞാനും നീയും ഇല്ലാത്ത ജീവിതത്തിന്റെ നേട്ടവും വളര്‍ച്ചയുമാണ് കാണേണ്ടത്


******


മുഖംമൂടി കൊടുത്ത സ്വാതന്ത്ര്യമാണുള്ളത്. മുഖംമൂടി പോയാല്‍ നഷ്ടമാകുന്ന സ്വാതന്ത്ര്യം. മുഖംമൂടിയെ അത്യാവശ്യമാക്കുന്ന സ്വാതന്ത്ര്യം..


*******


വാനപ്രസ്ഥം: സ്വന്തമെന്ന് തോന്നിയവര്‍ സ്വന്തമല്ലെന്നറിയുമ്പോള്‍. വാര്‍ദ്ധക്യത്തിലും രോഗത്തിലും അവരുടെ വെറുപ്പും ശകാരവും ഒഴിവാക്കാന്‍.


No comments: