ബോധവും
ബോധപൂര്‍വ്വവും എന്നത്
വിഷയമാണെങ്കിൽ,
എന്നതുണ്ടെങ്കിൽ....,
കാര്യം
കാരണത്തെ ഉണ്ടാക്കുന്നു.
കാര്യം ആദ്യം.
കാരണം പിന്നെ.
ഉത്തരം ആദ്യം
ചോദ്യം പിന്നെ.
******
ജീവിതമെന്ന കാര്യം,
ആ കാര്യം ഉണ്ടാക്കേണ്ട
കാരണത്തെ ഉണ്ടാക്കുന്നു.
ജീവിതമെന്ന കാര്യം
ഉണ്ടാക്കുന്ന
ജീവിതമെന്ന കാരണം.
കാരണം
ഉണ്ടാവാനുള്ള കാരണം
ശേഷം ഉണ്ടാവുന്നുവെന്ന്
നാം കരുതുന്ന 'കാര്യ'മാണ്.
ജീവിതമാണ്.
ഇവിടെ
ശേഷം എന്നത് മുന്‍പ്.
മുമ്പെന്നത് ശേഷം.
മുന്‍പില്‍ നിന്ന്
പിറകോട്ട് യാത്ര.
അവസാനത്തില്‍ നിന്ന്
ആദ്യത്തിലേക്ക് യാത്ര.
അവസാനം എന്നത് ആദ്യം.
ആദ്യം എന്നത് അവസാനം.
ചോദ്യം :
മനസിലായില്ല???
സംഗതി നേരെ മറിച്ചല്ലേ?
കാരണം കാര്യത്തെ
ഉണ്ടാക്കുന്നുവെന്നല്ലേ
പറയേണ്ടത്?
ഉത്തരം:
എല്ലാവർക്കും
പൊതുവെ അറിയുന്ന
കഥയും ന്യായവും
നീ ആ പറയുന്നത്.
കാരണം കാര്യത്തെ
ഉണ്ടാക്കുന്നുവെന്ന
കഥയും ന്യായവും.
കാരണം ആദ്യം എന്നത്.
ബോധവും
ബോധപൂര്‍വ്വവും എന്നത്
വിഷയമല്ലെങ്കിൽ
പ്രത്യേകിച്ചും.
കാരണം കാരണമായി
കാര്യമുണ്ടാവുന്ന
കഥയും ന്യായവും
മാത്രമാണ് അവിടം.
വെറും യാദൃശ്ചികം.
കാരണത്തില്‍ തുടങ്ങി
കാര്യത്തില്‍ മുന്നോട്ട് പോകുന്ന
കഥയും ന്യായവും.
സാധാരണ രേഖ.
അനന്തരേഖ.
ബിന്ദുവില്‍ തുടങ്ങി
രേഖയായിത്തീരുന്ന കഥ
അനന്ത മായി തുടരുന്ന കഥ.
പക്ഷേ, അതല്ല
ഇവിടെ പറഞ്ഞത്.
ഇവിടെ പറഞ്ഞത്
വേറൊന്നാണ്.
കാര്യത്തിന് വേണ്ടി,
കാര്യത്തെ കുറിച്ച്
ആദ്യം ചിന്തിച്ച്
അതിനു വേണ്ട കാരണത്തെ
അതിനനുസരിച്ചുണ്ടാക്കി
അങ്ങനെ ആ കാരണം വെച്ച്
കാര്യത്തെ ഉണ്ടാക്കിയെടുക്കുന്ന
കഥയും ന്യായവും.
ഉണ്ടാവാന്‍ പോകുന്ന
രേഖക്ക് വേണ്ടി
ആദ്യത്തെ ബിന്ദുവിനെ
ഉണ്ടാക്കുന്ന
കഥയും ന്യായവും.
രാഷ്ട്രീയ നേട്ടം എന്ന
കാര്യം നേടാൻ,
ഭരണം നേടാൻ
കുഴപ്പവും കലാപവും
എന്ന കാരണത്തെ
പദ്ധതിയിട്ട് രാഷ്ട്രീയക്കാര്‍
ഉണ്ടാക്കിയെടുക്കുന്നത് പോലെ.
വിജയിക്കാന്‍ വേണ്ടി
പരിശ്രമിക്കുന്നത് പോലെ.
അവിടെ,
തങ്ങൾക്ക് വേണ്ട കാര്യമാണ്
ആദ്യം അവരുടെ
ബോധത്തില്‍ വരുന്നത്.
പിന്നെ,
അതിനനുസരിച്ചുള്ള,
ആ കാര്യം ഉണ്ടാവാന്‍ വേണ്ട
കാരണത്തെ ബോധപൂര്‍വ്വം
ഉണ്ടാക്കിയെടുക്കുക
മാത്രമാണ്.
ചോദ്യം :
അപ്പോൾ കാരണങ്ങൾ
ഉണ്ടാവാനുള്ള
കാരണം വേറെ ഉണ്ട്
എന്നാണ് പറയുന്നത്???
അത് കാര്യമാണ് എന്നും???
ഉത്തരം :
അതേ, അതാണ്,
ആ കാരണമാണ്,
നമ്മുടെ മാനത്തില്‍ വെച്ച്
കാരണം ഉല്പാദിപ്പിക്കുന്നുവെന്ന്
നാം കരുതുന്ന, 'കാര്യം'.
കാരണം കാരണമായി
ഉണ്ടാവുന്നന്നുവെന്ന്
നാം കരുതുന്ന
കാര്യമാണ്
കാരണത്തിന് കാരണം.
ബോധവും
ബോധപൂര്‍വ്വവും എന്നത്
വിഷയമാണെങ്കിൽ,
എന്നതുണ്ടെങ്കിൽ...
ആ കാര്യമാണ്
കാരണം ഉണ്ടാവാനുള്ള
യാഥാര്‍ത്ഥ കാരണം.
ചോദ്യം :
സംഗതി മനസിലായില്ല?
ഉത്തരം :
ബോധവും
ബോധപൂര്‍വ്വവും എന്നത്
വിഷയമല്ലെങ്കിൽ,
കാരണത്തെ വെറുമൊരു
യാദൃശ്ചികതയായി മാത്രം
നിങ്ങൾ കാണുന്നു.
കാര്യത്തെ നിങ്ങൾ
യാദൃശ്ചികത മാത്രമായ
കാരണം കാരണമായി
മാത്രമുണ്ടാവുന്ന
കാര്യമായും കാണുന്നു.
ആ നിലക്ക് കാര്യമെന്നത്
നിങ്ങള്‍ക്ക് കാരണം
ഉണ്ടായിപ്പോയതിനാല്‍
മാത്രമുണ്ടായ,
ഉണ്ടായിപ്പോവുന്ന
വെറും യാദൃശ്ചികത.
എന്നാല്‍,
ബോധത്തിന്റെയും
ബോധപൂര്‍വ്വം കാര്യങ്ങൾ
ചെയ്യുന്നതിന്റെയും ലോകത്ത്
സംഗതി മറിച്ചാണ്.
കാര്യമാണ് ആദ്യം.
തങ്ങൾക്ക് വേണ്ട കാര്യം.
ആ കാര്യത്തിന് വേണ്ട,
ആ കാര്യം
ഉണ്ടാക്കിയെടുക്കാന്‍ വേണ്ട,
കാരണം മാത്രം.
ബോധത്തിലെങ്കിലും
കാര്യമാണ് ആദ്യം.
ബോധം നിശ്ചയിച്ച
കാര്യം ഉണ്ടാവാന്‍ വേണ്ട
കാരണത്തെ,
അങ്ങനെ ഉണ്ടാവേണ്ട
കാര്യത്തിന് വേണ്ടി മാത്രമായി,
ആദ്യം ഉണ്ടാക്കുകയാണ്.
പ്രാപഞ്ചികതയുടെ
കാര്യത്തില്‍ വരെ
ഇത് ചിന്തിക്കാം.
ബോധവും
ബോധപൂര്‍വ്വവും എന്നത്
നമ്മുടെ കാര്യത്തില്‍
നടപ്പാകുന്ന കാര്യമാണെങ്കിൽ
പ്രത്യേകിച്ചും.
അവിടെ
സംഭവിക്കേണ്ട ജീവിതം തന്നെ
സംഭവിപ്പിക്കുന്ന ജീവിതത്തിന്
ന്യായവും കാരണവും.
ദൈവം തന്നെ
ദൈവത്തിന്
ന്യായവും കാരണവും.
പദാര്‍ത്ഥവും ഊര്‍ജവും തന്നെ
പദാര്‍ത്ഥത്തിനും ഊര്‍ജത്തിനും
ന്യായവും കാരണവും.
അവിടെ
ശേഷം എന്നത് ആദ്യം.
ആദ്യമെന്നത് ശേഷം.
മുന്‍പ് എന്നത് പിന്നെ.
പിന്നെ എന്നത് മുന്‍പ്.
കാര്യം മാത്രമേ ഉള്ളൂ.
കാര്യം ഉണ്ടാക്കുന്ന,
ഉണ്ടാക്കുന്നുവെന്ന്
തോന്നിപ്പിക്കുന്ന,
കാര്യം തന്നെയായ
കാരണവും.
No comments:
Post a Comment