ചാവുക,
മരിക്കുക.
ചത്തു,
മരിച്ചു.
എന്ത് വ്യത്യാസം?
ഈച്ചയും കൊതുകും
നായയും ചത്തു.
മനുഷ്യനായാല്‍
മരിച്ചു.
മനുഷ്യരില്‍ തന്നെ
ചിലര്‍ മരിച്ചു,
മറ്റുചിലര്‍ ചത്തു,
പിന്നെയും ചിലര്‍
കാലം ചെയതു,
അന്തരിച്ചു,
നാടുനീങ്ങി.
******
ആരെങ്കിലും മരിച്ചാല്‍
ഈയുള്ളവന് പറയാൻ
ഒന്നുമില്ല.
മരിച്ചെന്നും
പോയെന്നും
പറയാൻ വാക്കുകളില്ല...
ഉപചാരം പോലെ പറയാൻ
ഉപചാരവാക്കുകളില്ല.
വാക്കുകൾ മുഴുവന്‍
പൊയ്വാക്കുകൾ
എന്ന് ഉറപ്പിച്ചുപ്പോകുന്നു.
ഉള്ളില്‍ തൊടാതെ രുചി.
ഗര്‍ഭപാത്രമില്ലാതെ കുഞ്ഞ്.
ബന്ധം മുറിക്കാതെ
കുറെ വാക്കുകളപ്പോൾ
അനാഥമായി ജനിക്കുന്നു.
കൂടും കൂരയും ഇല്ലാതെ.
അര്‍ത്ഥം ജനിപ്പിക്കാതെ.
ആ വാക്കുകള്‍
വാടകക്കെടുത്ത് പോലും
ഈയുള്ളവന്
മരിച്ചവർ യാത്രയായെന്ന്
പറയാനാവുന്നില്ല.
കാരണം, മരണം വരിച്ച്
ആര്, എവിടേക്ക്
യാത്രയാവാന്‍?
യാത്രയാവുന്നവന്‍ ഇല്ലാത്ത
യാത്രയാണ് മരണം.
അത് പൂച്ചയായാലും
ഈച്ചയായാലും.....
ആരും എവിടേക്കും
യാത്രയാവുന്നില്ല.
മരണം മാത്രമല്ലാതെ
ജീവിതത്തെ
കൈപിടിച്ച് നടക്കുന്നില്ല.
കൈപിടിച്ച് നടക്കും വഴിയില്‍
ആളൊഴിഞ്ഞ ജീവിതം
വേഷം മാറുന്നതല്ലാതെ
മരണം മറ്റൊന്നുമല്ല.
എല്ലാവരും
അങ്ങില്ലാതാവുന്നു....
ജീവിതം ബാക്കിയാവുന്നു.
അത്രമാത്രം.
വസ്ത്രമഴിച്ചെല്ലാവരും
മുഴുവന്‍ ജീവിതമായിത്തീരുന്നു.
'ഞാന്‍' 'നീ'
ബോധം പോയ
ജീവിതം മാത്രം.
എന്തുമാവുന്ന,
ഒന്നുമാവാത്ത
ജീവിതം.
പാത്രത്തിന്റെ
നിറവും രൂപവും
കാട്ടുന്ന ജീവിതം
പച്ചവെള്ളം പോലെ.
അങ്ങനെ,
വെള്ളവും വെളിച്ചവും
വായുവുമായ്
എല്ലാറ്റിലും
നിറഞ്ഞ് നില്‍ക്കുന്നു,
അമ്മയും പിന്നെല്ലാവരും....
വിറക് ശേഖരിച്ച്,
പാത്രം കഴുകി,
അന്നം കഴിച്ച്,
വസ്ത്രം കഴുകി,
ഉറങ്ങിയുണര്‍ന്നു
സല്‍ക്കാരം കൊണ്ടു
മനംകുളിര്‍ത്ത്
മരിച്ചുപോയ അമ്മയും
പിന്നെല്ലാവരും....
ഇവിടെയും
എവിടെയും......
എല്ലായിടത്തും
മരിച്ച അമ്മ......
എല്ലായിടത്തും
പിന്നെല്ലാവരും......
മരണാനന്തരം.....
കൂടേ....
ബിന്ദുക്കളായി ജീവിതം
.............
.............
.............
എല്ലാവരും......
കൂടേ മാത്രം.......
ജീവിതം മാത്രമായി.....
ജീവിതത്തിനാധാരമായി.....
നിത്യജീവിതത്തില്‍……
No comments:
Post a Comment