Saturday, February 27, 2021

DNAയില്‍ ഇല്ലാത്തത് നിന്നിലാകെയുമില്ല.

DNAയില്‍ ഇല്ലാത്തത് നിന്നിലാകെയുമില്ല.

നിന്റെ ഗ്രാമത്തിലില്ലാത്തതൊന്നും ലോകത്തിലില്ല. ചെറിയ ഗ്രാമത്തെ കണ്ടുകൊണ്ട്  ലോകത്തെ കാണുക.


*******


ശൂന്യതയെ ശൂന്യതയെന്ന് പേരിട്ട് വിളിക്കാമെങ്കിൽവേറൊരുത്തന് ശൂന്യതയെ ദൈവമെന്നും വിളിക്കാം. അറിയായ്ക തന്നെ എല്ലാം. എന്തോ അത്……..


*********



വാനപ്രസ്ഥം നടത്തണം. വേരും തലയും നഷ്ടപ്പെടുന്ന, ഉരും പേരും ഇല്ലാതാവുന്ന വാനപ്രസ്ഥം. 'ഞാന'ങ്ങിനെ ഇല്ലാതാവുന്ന വാനപ്രസ്ഥം……………


*******



കഴിഞ്ഞുപോയ, കൊഴിഞ്ഞുപോയ എല്ലാവരും ബോധോദയം കിട്ടിയവർമരണാസന്ന വേളയിലെങ്കിലും ഒന്നും ഒന്നുമല്ലെന്ന ബോധം കിട്ടാത്തവര്‍ ആരുണ്ടാവും?.


*******


ആര്‍ത്തവം ദൈവത്തിന് പറ്റിയ, പറ്റുന്ന കയ്യബദ്ധമോ? ദാരിദ്ര്യവും രോഗങ്ങളും അപകടങ്ങളും സൃഷ്ടാവ് എന്ന നിലക്ക് ദൈവത്തിന് ഒഴിവാക്കാമായിരുന്നില്ലേ?


*******


ഉപയോഗക്ഷമതയില്‍ അഹങ്കരിക്കുക വെറും അടിമബോധം. ഉപകരണമാവാനുള്ള ബോധം. ഉപയോഗം തെളിയിക്കലല്ല  ലക്ഷ്യം. ജീവിക്കുക മാത്രം ജീവിതലക്ഷ്യം……


No comments: