Saturday, February 27, 2021

ഗുരോ, പരലോകം ഉണ്ടോ? ഉണ്ടല്ലോ. ഗുരോ, എങ്ങിനെ? ഇങ്ങനെ, പിന്നെങ്ങിനെയും.

 ഗുരോ, പരലോകം ഉണ്ടോ?


ഉണ്ടല്ലോ.


ഗുരോ, എങ്ങിനെ?


ഇങ്ങനെ, പിന്നെ എങ്ങിനെയും.


ഗുരോ, മനസിലായില്ല...???

എന്താണ്‌ എവിടെയാണ് പരലോകം???


മറ്റൊരാളുടെ ലോകം പരലോകം.


എല്ലാ ഓരോ കടന്ന് പോക്കും പരലോകത്തിലേക്ക്.


എല്ലാ ഓരോ കടന്നുവരവും പരലോകത്തില്‍ നിന്ന്


മറ്റേതൊരു അവസ്ഥയും ലോകവും പരലോകം.


നാളെയും അടുത്ത നിമിഷവും പരലോകം.


പരിചയം ഇല്ലാത്ത ലോകം പരലോകം.


പുതിയ ലോകം പരലോകം


ഇവിടമല്ലാത്ത എല്ലാ ഇടവും പരലോകം.


അവിടം പരലോകം.


അറിയാത്ത ലോകം പരലോകം.


No comments: