ലക്ഷ്യമില്ലാതെ പാഴായിപ്പോകുന്ന ജീവിതത്തെ പറ്റി ആവലാതിപ്പെടാതിരിക്കുക. പാഴായിപ്പോകുന്ന പ്രാപഞ്ചികതയില്‍ നിഴലിട്ട് ആശ്വാസം നേടുക.
********
ലോകത്തെ മാറ്റണമെന്ന് കരുതുന്നവരറിയുന്നില്ല.
അങ്ങനെയാരും ലോകത്തെ മാറ്റിയിട്ടില്ലെന്ന്. ഏറിയാല്‍
സ്വയം മാറുകയല്ലാത്ത വഴിയില്ലെന്നും.
******
മണ്ണിനെ വേര് എങ്ങിനെയും വിവർത്തനം ചെയ്യും.
പൂക്കളും പഴങ്ങളും അനവധിയാവുന്നതങ്ങിനെ.
ദൈവത്തെ നീയുമങ്ങനെ അനവധിയായ് വിവർത്തനം ചെയ്യുക.
******
ഭാരതീയതയെയും ഹൈന്ദവതയെയും
സെമിറ്റിക്കുവല്‍ക്കരിക്കരുത്. സങ്കുചിതമായിപ്പോകും. അസഹിഷ്ണുതയും തീവ്രതയും കടന്നുവരും.
*******
അറിഞ്ഞവന്‍ അറിഞ്ഞു. അറിയാത്തവന്‍ അറിഞ്ഞില്ല. തീര്‍ത്തും സാഹചര്യവശാല്‍. അവകാശപ്പെടാനും കുറ്റപ്പെടുത്താനും ഇല്ല.
*******
ദൈവം മാത്രമേ ഉള്ളൂ ഞാന്‍ ഇല്ല എന്ന് പറഞ്ഞാൽ എങ്ങിനെ ദൈവനിഷേധമാവും? ദൈവം മാത്രമായാല്‍ ദൈവവും ഇല്ലാതാവുന്നത് ആരുടെയും കുറ്റമല്ല.
No comments:
Post a Comment