തര്‍ക്കത്തിലും തര്‍ക്കിച്ചാലും എല്ലാവരും ശരി.
തര്‍ക്കിച്ചു മനസിലാവുന്ന, മനസ്സിലാക്കിക്കൊടുക്കാവുന്ന സത്യമില്ല, ശരിയില്ല.
എല്ലാ കാലത്തും എല്ലാവർക്കും ഒരുപോലെ അവരുടെ വിതാനവും കഴിവും പോലെ മനസ്സിലാവുന്നത് മാത്രമേ സത്യമാകൂ.
എല്ലാ കാലത്തും എല്ലാവർക്കും ഒരുപോലെ മനസ്സിലാവാത്തത് സത്യമല്ല.
അല്ലാതെ തര്‍ക്കിച്ചു മനസ്സിലാവുന്ന സത്യവും ശരിയും ഈയുള്ളവനറിയില്ല.
കാരണം, തർക്കത്തില്‍ എല്ലാവർക്കും ഉത്തരം മാത്രമേ ഉള്ളൂ.
തര്‍ക്കത്തില്‍ ആര്‍ക്കും ചോദ്യങ്ങള്‍ ഇല്ല.
ചോദ്യങ്ങള്‍ ഇല്ലാത്തവന് എത്ര വലിയ ശരി പറഞ്ഞാലും മനസിലാവില്ല, ബാധകമല്ല.
വിഷക്കാത്തവന് ഭക്ഷണവും രുചിയും ഒരളവോളം ബാധകമല്ലാത്തത് പോലെ.
പ്രായപൂര്‍ത്തിയാവാത്ത പെണ്ണിന് ഗര്‍ഭധാരണം ബാധകമല്ലാത്തത് പോലെ.
സത്യം തര്‍ക്കത്തിനിടയില്‍ പുറത്താണ് വസിക്കുന്നത്.
തര്‍ക്കത്തിനിടയില്‍ ശ്വാസംമുട്ടിയാണ് സത്യം കഴിയുന്നത്.
സത്യം യുക്തിവാദിത്തിനും മതവാദത്തിനുമിടയില്‍ ആരും കാണാതെയാണ്, അവഗണിക്കപ്പെട്ടാണ്
ഒരുപക്ഷേ, സത്യം യുക്തിവാദിത്തിനും മതവാദത്തിനും അപ്പുറത്താണ്.
താന്‍ കാണാത്ത തന്റെ തന്നെ മൂക്കും കണ്ണും ആയാണ്.
No comments:
Post a Comment