കാര്‍ഷികനിയമം. ഒരു ചോദ്യം. പെട്രോൾ വിലയില്‍ ഇപ്പോൾ സംഭവിക്കുന്നത് കാര്‍ഷികോല്‍പന്നങ്ങള്‍ക്കും സംഭവിക്കുമോ? വില മുകളിലേക്ക് മാത്രം…..
*******
ഇപ്പോൾ പെട്രോളിന് സംഭവിച്ചത് ഭാവിയില്‍ മുഴുവന്‍ കാര്‍ഷികോത്പന്ന ങ്ങൾക്കും സംഭവിക്കരുത്. നിയന്ത്രണമില്ലാതെ വിലകൂടുക എന്നത്..
*******
നിസ്സഹായതയും പേടിയും കൊണ്ടല്ലാതെ ഒരു ഇണ മാത്രം മതി എന്ന് ജീവിതാവസാനം വരെ സത്യസന്ധമായി പറഞ്ഞവന്‍ ആരുണ്ട്?
*********
ഉയരമില്ലാത്തവന് ഉത്തരത്തില്‍ തൊടണം. അവന്‍ ചാടട്ടെ. എന്നുവെച്ച് ഉയരമുള്ള നീ അനുഷ്ഠാനം പോലെ ചാടേണ്ട. വെറുതെ തൊട്ടാല്‍ മതി.
*******
പെട്രോൾ വില കൂടിക്കൊണ്ടിരിക്കുന്നു. പരിഹാരമുണ്ടോ? മാസ്ക് നന്നായി ധരിക്കുക. ന്യായവും കാരണവും ചോദിക്കാതിരിക്കാന്‍ മാസ്കാണ് നല്ലത്.
********
"കപടനാര്?"
വൃക്ഷം ഗുരുവോട്:
"നിന്റെ തണലില്‍ വന്ന്, നിന്റെ കൂട്ടുകാരനെന്ന് തോന്നിപ്പിച്ച്, നിന്റെ പഴം തിന്ന് നിന്നെ വെട്ടുന്നവന്‍”
*******
കര്‍ഷകനിയമം. ശരിക്കും അറിയില്ല, മനസിലായില്ല. അറിവുള്ളവര്‍ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങളും ന്യായങ്ങളും പറഞ്ഞുതരിക.
No comments:
Post a Comment