Saturday, February 27, 2021

"ദീന്‍" എന്നാല്‍ മാര്‍ഗം അല്ല.

ഒരു fb സുഹ്രുത്ത് ഉണര്‍ത്തി :


" "ദീൻ" എന്നാൽ മാർഗ്ഗം എന്നാണർത്ഥം


അല്ലാതെ മതം എന്നല്ല." 


Fb സുഹൃത്തിന്റെ കമന്റിന് ആധാരമായ ഈയുള്ളവന്റെ പോസ്റ്റ് :


"ഹിന്ദു, ഹിന്ദുമതം എന്ന പേരും പ്രയോഗവും ഒരു പുരാണത്തിലും വേദത്തിലും ഉപനിഷത്തിലും സംസ്കൃതഭാഷയിലും ഇല്ല. അത്രക്ക് മതമല്ലാത്തത് ഹൈന്ദവം." 


ഈയുള്ളവന്റെ ഉത്തരം :


സുഹൃത്തേ, ആര് പറഞ്ഞു തന്നു അര്‍ത്ഥം? എവിടെ നിന്നു കിട്ടി "ദീന്‍" എന്നാല്‍ മാര്‍ഗം എന്ന അര്‍ത്ഥം


"ദീന്‍" എന്നാല്‍ മാര്‍ഗം അല്ല.


പൊതു അര്‍ത്ഥത്തില്‍ അറബികളും മുസ്ലികളും പൊതുവായി "ദീന്‍" എന്ന വാക്കിനെ 'മതം' എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്.


'ഇന്നദ്ദീന ഇന്‍ദല്ലാഹി അല്‍ ഇസ്ലാം' എന്നും 'അല്‍ യൗമ അക്മല്‍ത്തു ലക്കും ദീനക്കും' എന്നും ഖുര്‍ആന്‍ പറഞ്ഞിടത്ത് മതം എന്ന് തന്നെയാണ് അര്‍ത്ഥം.


മതം എന്നാല്‍ അഭിപ്രായം, ദൈവത്തിലേക്കുള്ള മാര്‍ഗം എന്ന നിലക്ക് മാര്‍ഗം എന്ന് നമുക്ക് വേണമെങ്കില്‍ പറയാം എന്ന് മാത്രം


അല്ലാതെ അറബി ഭാഷയില്‍ "ദീന്‍" എന്നാല്‍ മാര്‍ഗം എന്ന അര്‍ത്ഥം ഇല്ല.


"ദീന്‍" എന്നാല്‍ വഴക്കം, വണക്കം എന്ന അര്‍ത്ഥം ഉണ്ട്.


പക്ഷേ, മുസ്ലിം മഹാഭൂരിപക്ഷത്തിനും അര്‍ത്ഥം അറിയില്ല. ജന്മനാ കിട്ടിയ മതം എന്ന അര്‍ത്ഥം അല്ലാതെ


ദാന, യദീനു, ദീന്‍ എന്ന നിലക്കാണ് "ദീന്‍" എന്ന വാക്ക് രൂപപ്പെടുന്നത്.


"ദീന്‍" എന്നാല്‍ പ്രതിഫലം എന്ന അര്‍ഥവും പറഞ്ഞു വരുന്നുണ്ട്.


'മാലിക്കി യൗമിദ്ധിന്‍' എന്ന വാചകത്തിന് 'പ്രതിഫലം നല്‍കുന്ന നാളിന്റെ ഉടമസ്ഥന് (രാജാവ്)' എന്ന അര്‍ത്ഥം കൂടി വന്നത് അങ്ങനെയാണ്.


മാര്‍ഗം എന്നതിന്‌ അറബിവാക്ക് 'മദ്ഹബ്', മന്‍ഹജ്, ത്വരീഖ്, സബീല്‍' എന്നൊക്കെയാണ്. ഏറിയാല്‍ 'മില്ലത്ത്' എന്നും അർത്ഥം പറഞ്ഞേക്കാം


സുഹൃത്തേ, ഈയുള്ളവന്‍ അറിഞ്ഞ് മാത്രം, തെളിച്ചം വെച്ച് മാത്രം പറയുന്നതാണ്. മേല്‍ പോസ്റ്റില്‍ എവിടെയും ദീന്‍ എന്നത് ഈയുള്ളവന് വിഷയവും അല്ല


ഈയുള്ളവന്‍ ഏതെങ്കിലും സംഘത്തിലും സംഘടനയിലും കൂടി, വെറും വിശ്വാസിയായി ഊഹം വെച്ച്, എന്തെങ്കിലും നിക്ഷിപ്ത താല്പര്യം വെച്ച്, സ്ഥാനവും സമ്മാനവും പ്രതീക്ഷിച്ചു പറയുന്നതല്ല ഒന്നും.


അന്ധമായ വിശ്വാസസംരക്ഷണവും അനുകരണം മാത്രമായ അനുഷ്ഠാനസംരക്ഷണവും ഇവിടെ ഈയുള്ളവന് ഉദ്ദേശവും അല്ല


*****


വീണ്ടും fb സുഹ്രുത്ത് ഉണര്‍ത്തി :


"ദീൻ" എന്നിടത്ത്‌ മാർഗ്ഗം എന്ന അർത്ഥം വെച്ച്‌ നോക്ക്‌ സ്നേഹിതാ...


അതാണു ശരിയായ പരിഭാഷ.


അറബി ഭാഷ എടുത്ത് നോക്കിയാൽ അറിയാം."


ഈയുള്ളവന്റെ ഉത്തരം :


സുഹൃത്തെ, അറബി ഭാഷ മുഴുവനും നന്നായി അറിഞ്ഞ് തന്നെയാണ് ഇത്രക്ക് വ്യക്തമായ അര്‍ത്ഥവും വിശദീകരണവും ഈയുള്ളവന്‍ മുകളില്‍ തന്നത്.


പോരാത്തതിന് ലോകമുസ്ലിംകള്‍ പൊതുവെ മനസ്സിലാക്കുന്നതും അങ്ങനെ തന്നെ.


അങ്ങനെ മനസിലാക്കുന്നതിൽ പ്രത്യക്ഷമായ വലിയ പിശകും ഇല്ല.


എന്നിരിക്കെ താങ്കള്‍ക്ക് വേണ്ടി, പ്രത്യേക കാരണമില്ലാതെ, അങ്ങനെ വേറൊരു അര്‍ത്ഥം വെക്കാൻ മാത്രം എന്തുണ്ട് ന്യായം?


"ദീന്‍" എന്നതിന്‌ ലോകത്ത് എവിടെ പോയി അന്വേഷിച്ചാലും നേരെ ചൊവ്വേ "മാര്‍ഗം" എന്ന അര്‍ത്ഥം ഇല്ല, കിട്ടില്ല


താങ്കളുടെ ഭാഷയിലെ പാണ്ഡിത്യം ഇതുവരെ വെളിവാക്കുന്ന ഒന്നും ഇക്കാര്യത്തില്‍ കണ്ടതും ഇല്ല.


താങ്കളുടെ സൌകര്യത്തിനു വേണ്ടി, അല്ലെങ്കിൽ താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചതിന് വേണ്ടി, തത്തമ്മേ പൂച്ച പൂച്ച എന്ന കണക്കില്‍, എന്തെങ്കിലും അര്‍ത്ഥം കൊടുക്കുന്നതില്‍ എന്ത് ന്യായം?


ഈയുള്ളവന്‍ അറബ് ഭാഷയില്‍ "ദീന്‍" എന്ന വാക്ക് എങ്ങനെ രൂപപ്പെട്ടു വന്നു എന്ന് വരെ കൃത്യമായി വിശദീകരിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും.


ഒരുപക്ഷേ, താങ്കൾ അറിഞ്ഞ പണ്ഡിതന്‍മാര്‍ ആരും ഇതുവരെ താങ്കള്‍ക്ക് പറഞ്ഞു തന്നിട്ടില്ലാത്ത ഒരു വിവരം.


താങ്കള്‍ അത് മുഖാമുഖം സമ്മതിച്ചാലും ഇല്ലെങ്കിലും.


പിശാച് എന്നറിയപ്പെടുന്ന ഇബ്ലീസിന് പറ്റിയതും അത് തന്നെയാണ്. താങ്കള്‍ക്ക് ഇപ്പോൾ പറ്റുന്നത് തന്നെ. സമ്മതിക്കാനുള്ള മടി


അറിവുള്ള ആദാമിന്റെ അറിവിനെ സമ്മതിച്ചു കൊടുക്കാന്‍ സാധിച്ചില്ല പിശാചിനും


പകരം തന്റെ അഹങ്കാരം വെച്ച്, ദുരഭിമാനം വെച്ച്, മേല്‍ക്കോയ്മയും താറാവാടിത്തവും പറഞ്ഞ്‌ ആദാമിന്റെ വിവരത്തെയും അറിവിനെയും കൊച്ചാക്കി ചെറുതാക്കി കണ്ടു. അതുകൊണ്ടുള്ള ആദാമിന്റെ (അറിവിന്റെ) മേല്‍ക്കോയ്മയെ നിഷേധിച്ചു.


അറിവുള്ള ആദാമിന്റെ മുന്‍പില്‍ സുജൂദ് (സാഷ്ടാംഗം) ചെയത് കീഴടങ്ങിയില്ല. അഹങ്കാരം ആയുധമാക്കി അറിവിന്റെ മേല്‍ക്കോയ്മയെ അംഗീകരിച്ചില്ല. എന്നും ഇന്നും മുസ്ലിം സമൂഹത്തിന് പറ്റിയ, പറ്റുന്ന തെറ്റ്. ഉപ്പുപ്പാന്റെ ആനയും തഴമ്പും പറഞ്ഞു നടക്കുക


ഒറ്റക്കാരണം കൊണ്ട്‌ മാത്രം മാലാഖ പിശാചായി.


താങ്കളും അറിയുക.


താങ്കള്‍ കരുതുന്നത് പോലുള്ള വെറും വിശ്വാസപരവും അനുഷ്ഠാനപരവുമായ ആരാധനകളും പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളും ആവശ്യത്തിലേറെ ചെയ്യാത്തത് കൊണ്ടല്ല മാലാഖ പിശാചായത്.


ഏകദൈവത്തില്‍ വിശ്വസിക്കാത്തത് കൊണ്ടല്ല മാലാഖ പിശാചായത്..


ബഹുദൈവവിശ്വാസി ആയത് കൊണ്ടുമല്ല മാലാഖ പിശാചായി മാറിയത്


സൂക്ഷിക്കുക, താങ്കളും മുസ്ലിംസമൂഹം മൊത്തവും ഇക്കോലത്തില്‍ തുടര്‍ന്നും അങ്ങനെ പിശാചാവാതിരിക്കാന്‍.


*****


Fb സുഹൃത്തിന്റെ ഉണര്‍ത്തല്‍ തുടരുന്നു:

 

"അറബി ഭാഷ താങ്കൾക്കറിയില്ല.


ഞാൻ അത്‌ പഠിക്കുകയും അറബി മാത്രുഭാഷ ആയവരുമായിട്ട്‌ ഇടപഴകുന്ന വ്യക്തിയുമാണ്.


ഈയുള്ളവന്റെ ഉത്തരം :


അതൊക്കെ നല്ലത് തന്നെ.


താങ്കള്‍ക്കറിയാമെന്ന് താങ്കള്‍ക്ക് പറയാം. തര്‍ക്കിക്കാനില്ല


പക്ഷേ, താങ്കള്‍ക്ക് നേരിട്ടറിയാത്ത വേറൊരാള്‍ക്ക് (ഈയുള്ളവന്) അറിയില്ലെന്ന് താങ്കള്‍ക്ക് ഇത്ര എളുപ്പം പറയാനാവുന്നതും മുന്‍വിധി എഴുതാനാവുന്നതും എങ്ങിനെ


അതൊരു തരം പൈശാചികമായ മുന്‍വിധി തന്നെയല്ലേ?


താങ്കള്‍ക്ക് അറിയാമെങ്കിൽ താങ്കള്‍ എന്താണ്‌ ചെയ്യേണ്ടത്‌?


കാര്യകാരണം വെച്ച് കൃത്യമായ വിശദീകരണം തരിക. ബോധ്യപ്പെടുത്തുക


അല്ലാതെ, മേല്‍പറഞ്ഞ പിശാച് നടത്തിയത് പോലെ മേല്‍ക്കോയ്മ പറയുന്ന വെറും അവകാശവാദങ്ങൾ നടത്തുകയല്ലല്ലോ വേണ്ടത്


വ്യക്തിവിദ്വേഷവും അല്ലല്ലോ വേണ്ടത്


താങ്കള്‍ക്കറിയില്ലെന്ന് ആരും പറഞ്ഞില്ല. അങ്ങനെ ആര്‍ക്കും താങ്കളെ കുറിച്ച് വെറുതെ പറയേണ്ടതും ഇല്ല


പക്ഷേ മറ്റുള്ളവര്‍ക്ക്, അതിൽ ഈയുള്ളവനും, അറിയില്ലെന്ന് താങ്കള്‍ എളുപ്പം പറയുകയും കരുതുകയും ചെയ്യുന്നു


താങ്കളാണെങ്കിൽ വെറുതെ ഇല്ലാത്ത വേറൊരര്‍ത്ഥം പറഞ്ഞു എന്നല്ലാതെ ഒന്നും വ്യക്തമാക്കിയില്ല. അതിനുള്ള ന്യായവും വിശദീകരണവും അടിസ്ഥാനവും പറഞ്ഞില്ല.


ശരി പറഞ്ഞവന്‍ ഈയുള്ളവനായത് കൊണ്ട് മാത്രം നിഷേധിക്കണം എന്ന നിലപാട് താങ്കള്‍ എടുക്കുന്നത് പോലെ തോന്നുന്നു


താങ്കള്‍ ഈയുള്ളവനെ മറന്ന് കൊള്ളുക.


പകരം, ശരിയുടെ പിന്നാലെ മാത്രം യാത്ര ചെയ്യുക. ഒരുതരം വിരോധവും ശരി തേടുന്ന കാര്യത്തില്‍ വെക്കാതെ


ശരി മാത്രം അന്വേഷിച്ചു കൊണ്ട്‌ യാത്ര ചെയ്യുക. വ്യക്തിപരത ഉപേക്ഷിച്ചു കൊണ്ട്‌


സത്യം അന്വേഷിക്കുന്ന കാര്യത്തില്‍ ഒരുതരം വ്യക്തിവിദ്വേഷവും വകതിരിവും വിവേചനബോധവും partialityയും biasഉം prejudiceഉം prejudgementഉം കൂടാതെ.


അറബ് നാട്ടില്‍ അറബികളുടെ കൂടെ ജോലി ചെയ്യുന്നത്‌ കൊണ്ട്‌ മാത്രം ആരും അറബ് ഭാഷാ പണ്ഡിതന്‍ ആവില്ല. ഒരുപക്ഷേ, അറബ് സംസാരഭാഷ കൈക്കലാക്കുമെന്നല്ലാതെ.


അറബികള്‍ക്ക് പോലും സംസാരഭാഷയ്ക്കപ്പുറം അറബ് ഭാഷയും അതിന്റെ വ്യാകരണവും വേണ്ടവിധം അറിയില്ലെന്ന് മനസിലാക്കണം.


താങ്കള്‍ക്ക് നല്ലത് വരട്ടെ....


*******


വീണ്ടും fb സുഹ്രുത്ത് ഇങ്ങനെ ഉണര്‍ത്തുന്നു:


"സുഹൃത്തേ...

ഞാൻ അറബിയിൽ ബിരുധവും ഉള്ള ആളാണു സാറേ...


പലതും ഇന്ന് നിങ്ങളുപയോഗിക്കുന്നതിനു  വിപരീതമാണ്." 


ഈയുള്ളവന്റെ ഉത്തരം :


താങ്കള്‍ക്ക് വീണ്ടും തെറ്റുന്നു.


അറബിയില്‍ ബിരുദം ഉണ്ടായത് കൊണ്ട്‌ ആരും അറബി ഭാഷ അറിയുന്ന ആൾ ആയിക്കൊള്ളണമെന്നില്ലഎത്ര BA ക്കാരും MA ക്കാരും ഇവിടെ ഉണ്ട്. അറബി ഭാഷയുടെ ബാലപാഠം വരെ അറിയാതെ 


ഒരൊറ്റ അറബി അധ്യാപകനെയും ഇതുവരെ അറബ് ഭാഷ ശരിക്കും നന്നായി അറിയുന്നവരായി ഈയുള്ളവന്‍ കണ്ടിട്ടില്ല.


ഒന്നും അറിയാതെയും എഴുതാതെയും A+ കിട്ടുന്ന ഏക വിഷയം അറബി ഭാഷ മാത്രമാണ്.


പഠിക്കാൻ സ്കൂളും മദ്രസ്സയും ഒരുമിച്ചുണ്ടായിട്ടും സമുദായത്തിലെ 99.99% മുസ്ലിംകളും, വെറുതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ വായിക്കാനല്ലാതെ, അറബി ഭാഷ അറിയാതെയാണ്.


ബിരുദം ഉണ്ടെന്ന ധാരണയല്ല വേണ്ടത്.  


ഇവിടെ താങ്കളെ പറ്റിച്ച്ത് ഒരു തോന്നലാണ്, ധാരണയാണ്


പകരം അറബി ഭാഷ ഭംഗിയായി അറിയുകയാണ് വേണ്ടത്. ബിരുദം ഇല്ലെങ്കിലും


ഇപ്പോഴും ബിരുദം ഉണ്ട്, അറബ് നാട്ടിലാണ് എന്നൊക്കെ താങ്കള്‍ താങ്കളെ കുറിച്ച്  പറഞ്ഞതല്ലാതെ ഈയുള്ളവന്‍ പറഞ്ഞതിന്‌ വിപരീതമായി തെളിവ് സഹിതം ഒന്നും താങ്കള്‍ക്ക് പറയാൻ കഴിഞ്ഞിട്ടില്ല.


എന്തോ പറഞ്ഞ്‌, വിഷയം മാറി എവിടെയോ എത്തുകയല്ലാതെ ഇങ്ങനെ പറഞ്ഞത് കൊണ്ട് എന്ത് കാര്യം? വിഷയത്തില്‍ ഉറച്ച് നില്‍ക്കാതെ.


താങ്കള്‍ക്കും ഈയുള്ളവനും ബിരുദവും വിവരവും ഉള്ളതൊന്നും അല്ലല്ലോ ഇവിടെ വിഷയം?


പകരം, താങ്കള്‍ ഒരു പ്രത്യേക അര്‍ത്ഥം "ദീന്‍" എന്ന പദത്തിന് ഉണ്ട് എന്ന് പറഞ്ഞു കൊണ്ട്‌ ഈയുള്ളവനെ ഖണ്ഡിക്കാന്‍ വന്നു.


ഈയുള്ളവന്‍ മുഴുവന്‍ രീതിയിലും തെളിവും ന്യായവും തന്നു. വാക്ക് എങ്ങിനെ ഉണ്ടായി എന്ന് വരെ.


താങ്കള്‍ എന്നിട്ടും കണ്ണ് തുറന്നില്ല


താങ്കള്‍ താങ്കള്‍ പോലും അറിയാതെ താങ്കളുടെ വിദ്യാഭ്യാസത്തിന്റെയും ജോലി ചെയ്യുന്ന നാടിന്റെയും മേന്മയും വീമ്പും പറയുക മാത്രം ചെയ്യുന്നു.


ഇത് തന്നെയല്ലേ പിശാചായി മാറിയ മാലാഖക്കും പറ്റിയത്? അറിവിനെ കുല മഹിമ കൊണ്ടും മറ്റിതര മേല്‍ക്കോയ്മാ വാദങ്ങൾ കൊണ്ടും നേരിടാന്‍ ശ്രമിച്ചത്


ആദാമിന്റെ വിവരത്തെ അംഗീകരിച്ചു കൊണ്ട്‌ സാഷ്ടാംഗം നടത്താൻ മടിച്ചത് ഇത്തരം മേല്‍ക്കോയ്മ പറച്ചില്‍ കൊണ്ട്‌ മാത്രമാണ്‌.


"അല്‍ഹാക്കും അത്തകാസുര്‍. ഹത്താ സുര്‍ത്തും അല്‍മഖാബിര്‍." (ഖുര്‍ആന്‍


"അബാ വസ്ത്തക്ബറ, കാന മിനല്‍ കാഫിരീന്‍" (ഖുര്‍ആന്‍)


******


fb സുഹ്രുത്ത് അവസാനം ഇങ്ങനെയും പറഞ്ഞു


"ഒന്ന് പോടാ ...


ഒരു കുന്തവും അറിയാത്ത ചാണകം തിന്നുന്ന യുക്തനായ നീ കൊടുക്കുന്ന അർഥമാണു യഥാർത്ത അർത്ഥമെന്ന് നീ നിന്റെ ജബ്ര ക്ലാസ്സിൽ പോയി പറയൂ." 


ഈയുള്ളവന്റെ ഉത്തരം :


താങ്കള്‍ വീണ്ടും തീര്‍ത്തും അന്ധമായ അസഹിഷ്ണുതയും വെറുപ്പും വെച്ച് മാത്രം സംസാരിക്കുന്നു.


ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നത് പോലെ.


ഒരുപക്ഷേ താങ്കളുടെ മാര്‍ഗ്ഗവും വിശ്വാസവും മതവും നിങ്ങളെ പഠിപ്പിച്ച് വളര്‍ത്തിയത്  അങ്ങനെയായിരിക്കും.


1 comment:

Anonymous said...

ഖുർആനിെലെ നാല് സാേങ്കേതിക ശബ്ദങ്ങൾ എന്ന മൗദൂദിയുടെ ഗ്രന്ഥത്തിൽ ദീൻ എന്ന പദെത്തെ വിവക്ഷിക്കുന്നുണ്ട്. വായിച്ചിരുേന്നേ ?