കഞ്ചാവ് മദ്യവും പുകയിലയും പോലെ അപകടം ഉണ്ടാക്കുന്നില്ല. ബുദ്ധിക്കും ആരോഗ്യത്തിനും. എങ്കിൽ കഞ്ചാവ് മാത്രം നിരോധിക്കുന്നതെന്തിന്?..
********
പരിഹസിക്കുന്നവരാണ് നിന്നെ അംഗീകരിക്കുന്നവർ. അവർ തരുന്ന അംഗീകാരമാണ്, ശക്തിയാണ് അവരുടെ എല്ലാ ശ്രമങ്ങളും വിക്രിയകളും.
******
ജയിക്കുമ്പോള്‍ കൈയടിക്കുന്നവരിലധികവും നീ തോല്‍ക്കാന്‍ കാത്തിരുന്നവരും നീ തോല്‍ക്കുമ്പോള്‍ കൈയടിക്കുന്നവരും കൂടിയാണെന്ന് നീ അറിയണം..
*******
'സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍' എന്നത് സർക്കാർ ജീവനക്കാരെ ഉദ്ദേശിച്ചാണോ? ജനങ്ങളുടെ ചിലവില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനുമാണോ?…
*******
കടംവാങ്ങി ശമ്പളം കൊടുക്കാന്‍ ഒരു സർക്കാർ.
എന്ത് സംഭവിച്ചാലും കുറയാത്ത, കൂടുക മാത്രം ചെയ്യുന്ന ഒരേയൊരു സംഗതി. സർക്കാർ ശമ്പളം.
*******
വാനപ്രസ്ഥം: വനവും മലയും വേണമെന്നില്ല. ജീവിതത്തിന് വലിയ അർത്ഥമൊന്നും ഇല്ലെന്നറിഞ്ഞ് നീ നടത്തുന്ന ഏത് തീരുമാനവും വാനപ്രസ്ഥത്തിന്റേത്..
No comments:
Post a Comment