Saturday, February 27, 2021

രണ്ടിലും നിറഞ്ഞ് നില്‍ക്കുന്നത്‌ സ്വാര്‍ത്ഥത.

ബോധം തെളിഞ്ഞ്

വെറുതെ ഇരിക്കുന്ന

സന്യാസിക്ക് തോന്നും

'ലോകം എന്തിനിത്രക്ക്

അസ്വസ്ഥപ്പെട്ടോടി

പണിയെടുക്കുന്നു'വെന്ന്.


ബോധം തെളിയാതെ

അസ്വസ്ഥപ്പെട്ടോടി

പണിയെടുക്കുന്ന

ലോകത്തിന്‌ തോന്നും

വെറുതെ ഇരിക്കുന്ന

സന്യാസി 'എന്തേ ഇങ്ങനെ 

വെറുതെ ഇരിക്കുന്ന'തെന്ന്.


രണ്ടിലും

നിറഞ്ഞ് നില്‍ക്കുന്നത്‌

സ്വാര്‍ത്ഥത.


നിസ്വാര്‍ത്ഥതയെന്നും

സ്വാര്‍ത്ഥതയെന്നും

പേരുള്ള

ജീവന്റെ സ്വാര്‍ത്ഥത.


*****


അകപ്പെട്ട

വ്യാപൃതമായിരിക്കുന്ന 

അവസ്ഥയും ജോലിയും

ആര്‍ക്കും

പ്രധാനപ്പെട്ടതായി തോന്നും.


ഒരുപക്ഷേ, ബാക്കിയെല്ലാം

അപ്രധാനമായും.


No comments: