Saturday, February 27, 2021

മേശക്ക് നാലോ മൂന്നോ കാലുകൾ ഉണ്ട്.

മേശക്ക് നാലോ മൂന്നോ കാലുകൾ ഉണ്ട്..


മേശയുടെ കാലുകളും പ്രതലവും മേശ നില്‍ക്കേണ്ട ഇടവും ആശാരി മേശക്ക് വേണ്ടി ചെയ്ത അനുഗ്രഹങ്ങളാണോ


********


സാധാരണത്വം തിരിച്ചുപിടിക്കുകയാണ് തെളിച്ചം, വെളിച്ചം.


അതിനാല്‍ മാത്രം ചില സാധാചോദ്യങ്ങൾ.


പ്രത്യേകിച്ചും മനുഷ്യരെ ദൈവം സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കാന്‍ (അനുസരിക്കാന്‍) മാത്രമാണെങ്കിൽ.


മനുഷ്യനെയും ജിന്നിനെയും നമ്മെ ആരാധിക്കാന്‍ (അനുസരിക്കാന്‍) മാത്രമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. (ഖുര്‍ആന്‍).


ആരാധനയെ (അല്ലെങ്കില്‍ അനുസരണത്തെ) ദൈവം വല്ലാതെ കൊതിക്കുന്നു, ആസ്വദിക്കുന്നു എന്ന് മേല്‍പറഞ്ഞത് പോലെ കരുതുകയാണെങ്കില്‍ തന്നെ


******


അങ്ങനെയാണെങ്കില്‍, മറ്റ് പ്രശ്നങ്ങൾ ഇല്ലാത്ത വിധം, രോഗവും ദാരിദ്ര്യവും അപകടങ്ങളും നേരിടേണ്ടി വരാത്ത വിധം സൃഷ്ടിക്കണമായിരുന്നു. ആപേക്ഷിക ലോകത്ത് നിന്ന് ആശാരി മേശയെ ഉണ്ടാക്കുന്നത് പോലെയെങ്കിലും.


(ഓര്‍ക്കണം, ആപേക്ഷിക ലോകത്ത് നിന്ന് ആശാരി മേശയെ ഉണ്ടാക്കുന്നത് പോലെയെങ്കിലും..... ) 


ജീവിതകാലം മുഴുവന്‍ ഉപജീവനം നേടാനും രോഗം ചികിത്സിക്കാനും കഷ്ടപ്പെടുന്ന, ജോലികിട്ടാന്‍ വേണ്ടി മാത്രം പഠിക്കുന്ന, പിന്നീട് ജോലി കിട്ടാതെ അലയുന്ന, ജോലി ചെയത് തളരുന്ന അവസ്ഥ മനുഷ്യന് സംജാതമാക്കാതെ.


(മേശ അതിന്‌ വേണ്ട, അതിന് അതാക്കേണ്ട കാലുകളും മേല്‍പ്രതലവും നില്‍ക്കാനുള്ള ഇടവും തേടേണ്ടി വരുന്നത് പോലെ


നിലക്ക് മാത്രമാണ്, ആര്‍ത്തവവും ദാരിദ്ര്യവും രോഗങ്ങളും അപകടങ്ങളും സൃഷ്ടാവ് എന്ന നിലക്ക്  ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചോദിക്കേണ്ടി വരുന്നത്.


*****


അല്ലെങ്കിൽ തുറന്ന് പറയാനും സമ്മതിക്കാനും കഴിയണം.


സൃഷ്ടിയും സ്രഷ്ടാവും ഒന്നുമില്ല.


ഉള്ളത് പോലെ എന്തൊക്കെയോ.


എന്തൊക്കെ ആവുന്നുവോ അതൊക്കെ.


നമ്മളൊക്കെ ആയിത്തീരുന്നതും ചെയ്യുന്നതും അനുഭവിക്കുന്നതും മാത്രം.


അവ കൂടി തന്നെയാണ് ദൈവം.


അവ കൂടി തന്നെയാണ്‌ ദൈവം ആയിത്തീരുന്നതും ചെയ്യുന്നതും....


******


സൃഷ്ടി - സൃഷ്ടാവ് വാദം നടത്തുന്ന മറ്റൊരു വാദം:


എല്ലാം അനുഗ്രഹങ്ങളാണ്.


(സൃഷ്ടിച്ചവന്‍ സൃഷ്ടിക്ക് വേണ്ടത് നല്‍കുന്നത് സൃഷ്ടിച്ചവന്റെ ബാധ്യതയാണ് എന്ന് മനസിലാക്കാതെ. ആശാരി മേശക്ക് എന്ന പോലെ). 


വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും അനുഗ്രഹങ്ങളാണ്.


അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദിയും സ്തുതിയും നടത്തണം, ദൈവത്തെ ആരാധിച്ചും പൂജിച്ചും ജീവിക്കണം.


****


അപ്പോൾ, സൃഷ്ടി തന്നെ തിരിച്ചു ചോദിച്ചുപോകുന്ന ചോദ്യം


നമ്മളെ ദൈവം സൃഷ്ടിച്ചത് നമ്മൾ ആവശ്യപ്പെട്ടു കൊണ്ടാണോ? നമ്മൾ എങ്ങിനെ വേണമെന്ന് കരുതിയത് പോലെയാണോ


ഉത്തരം : അല്ല


പിന്നെ,


നമ്മൾ ദൈവം സൃഷ്ടിച്ചു മാത്രം ഉണ്ടായതാണെങ്കിൽ....,


നമ്മൾ ദൈവം സൃഷ്ടിച്ചു മാത്രം നമ്മളായതാണെങ്കിൽ.... ,


നമ്മളാരും ചോദിച്ച് വാങ്ങിയതല്ല നമ്മുടെ ജീവിതമെങ്കിൽ.... ,


നമ്മളാരും ആവശ്യപ്പെട്ടതല്ല വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആവശ്യമാകുന്ന വിധത്തില്‍ നമ്മെ സൃഷ്ടിക്കാനെങ്കിൽ.... , 


അങ്ങനെ നാം ചോദിച്ചാവശ്യപ്പെട്ട് സൃഷ്ടിക്കപ്പെടാന്‍, നാം എന്ന ബോധവുമായ് സൃഷ്ടിക്കപ്പെടുന്നതിന് മുന്‍പ് വേറെ തന്നെ നാം നിലനിന്നിട്ടില്ലെങ്കില്‍ ....,


ഇവയൊക്കെ ചോദിച്ച് വാങ്ങാനുംഅനുഗ്രഹമായ് ചെയ്യാനും നമ്മൾ വേറെ തന്നെ ദൈവത്തിന് പുറത്ത് നിലനില്‍ക്കുന്നതല്ലെങ്കില്‍....... ,


എങ്കിൽ....., 


ദൈവം സ്വന്തം ഇഷ്ടപ്രകാരം സൃഷ്ടിച്ച സൃഷ്ടിക്ക്........,


സൃഷ്ടിയായി നിലനില്‍ക്കാനും ജീവിക്കാനും നമുക്ക് വേണ്ടത് മുഴുവന്‍......,


നിര്‍ബന്ധമായും നല്‍കുക ദൈവത്തിന്റെ അനുഗ്രഹവും ഔദാര്യവും ആണോ


അല്ല.


അങ്ങനെ അനുഗ്രഹവും ഔദാര്യവും ആവേണ്ട കാര്യങ്ങളല്ല അവ.


പകരം, അവ നല്‍കുക ദൈവത്തിന്റെ നിര്‍ബന്ധ ഉത്തരവാദിത്തമാണ്.


അവ നല്‍കാതിരിക്കുകയാണ്, മേശക്ക് മേശയാവാന്‍ വേണ്ട പ്രതലവും നാല് കാലുകളും നില്‍ക്കാനുള്ള ഇടവും നല്‍കാതിരിക്കുകയാണ്, ദൈവം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്ന തെറ്റ്.


തെറ്റാണ്‌ ഇവിടെ ലോകത്ത് ദാരിദ്ര്യവും രോഗവും കൊണ്ട്‌ പിടയുന്ന മനുഷ്യര്‍ക്കിടയില്‍ നഗ്നമായും സംഭവിച്ചുകൊണ്ടിരിക്കുന്നത്


നിലക്കും, ആര്‍ത്തവവും ദാരിദ്ര്യവും രോഗങ്ങളും അപകടങ്ങളും സൃഷ്ടാവ് എന്ന നിലക്ക് ദൈവം ഒഴിവാക്കേണ്ടതായിരുന്നു


*******


ഇനി സംഗതി മേല്‍പറഞ്ഞ ഉദാഹരണത്തിന്റെ വിശദീകരണത്തിലൂടെ പറയാം.


മേശക്ക് നാലോ മൂന്നോ കാലുകൾ ഉണ്ട്.


ശരിയാണ്‌.


നാലോ മൂന്നോ കാലുകൾ ഉള്ളത് കൊണ്ട്‌ തന്നെയാണ് മേശ മേശയായത്.


അതും ശരിയാണ്‌


മേശ വേണമെന്നുണ്ടെങ്കിൽ, അങ്ങനെയുള്ള മേശ വേണ്ടവന്‍, മൂന്നോ നാലോ കാലുകളും അവക്ക് മുകളില്‍ ഒരു പ്രതലവും ഉണ്ടാക്കണം


മേശ എങ്ങിനെ വേണമെന്ന് വേണ്ടവന്‍ നിശ്ചയിച്ചത് കൊണ്ട്‌ മാത്രമാണ് മേശക്ക് എന്തൊക്കെ വേണം എന്നത് (ആവശ്യങ്ങള്‍) ഉണ്ടായത്.


അല്ലാതെ മേശയുടെ ആവശ്യങ്ങളൊന്നും മേശ സ്വയം തീരുമാനിച്ചുണ്ടായതല്ല.


അവയെല്ലാം മേശയെ കുറിച്ച അതുണ്ടാക്കിയവന്റെ സങ്കല്‍പത്തില്‍ നിന്നും ആവശ്യത്തില്‍ നിന്നും മാത്രമുണ്ടായതാണ്


അവയൊന്നും ആശാരി മേശക്ക് വേണ്ടി ചെയ്ത അനുഗ്രഹങ്ങള്‍ അല്ല.


അതിന്റെ കാലുകളും പ്രതലവും മേശ നില്‍ക്കുന്ന ഇടവും ഒന്നും അനുഗ്രഹങ്ങളല്ല. നിര്‍ബന്ധമായും മേശ മേശയാവാന്‍ വേണ്ട കാര്യങ്ങൾ മാത്രമാണ്


നിലക്ക് മേശക്ക് കാലുകളും പ്രതലവും അത് നില്‍ക്കുന്ന ഇടവും നല്‍കിയ ആശാരിയെ മേശ പ്രത്യേകിച്ച് പൂജിക്കുകയോ ആരാധിക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതുണ്ടോ?


വേണ്ടതില്ല.


മേശക്ക് മേശയാവാന്‍ വേണ്ടത് ആശാരി നല്കിയില്ലെങ്കിൽ, ആശാരിയെ കുറ്റം പറയുകല്ലേ വേണ്ടത്?


അതേ, അതാണ് വേണ്ടത്


ഏതെങ്കിലും ഒരാശാരി, മേശക്ക് മേശയാവാന്‍ വേണ്ടത് നല്‍കിയതിന്റെ പേരില്‍ ആരാധനയും പൂജയും പ്രകീര്‍ത്തനവും മേശയില്‍ നിന്നും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുമോ? ആപേക്ഷിക ലോകത്ത് പോലും....? 


ഇല്ല.


*****


ഇനി മനുഷ്യനിലേക്ക് വരാം


മനുഷ്യനെ വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആവശ്യമുള്ള കോലത്തില്‍ ആക്കിയത് മനുഷ്യനല്ല.


മനുഷ്യന്‍ തന്നെ സൃഷ്ടിച്ചതല്ല മനുഷ്യനെ.


അക്കോലത്തില്‍ വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ഒക്കെയും ആവശ്യമുള്ളവനായും ഇവയെ ഒക്കെ ആശ്രയിക്കേണ്ടി വരുന്നവനായും മനുഷ്യനെ മനുഷ്യന്‍ ആക്കിയതല്ല


മനുഷ്യന്‍ അങ്ങനെ ആയിത്തീര്‍ന്നതാണ്.


അഥവാ മനുഷ്യനെ സൃഷ്ടിച്ചവനുണ്ടെങ്കില്‍, അങ്ങനെ മനുഷ്യനെ സൃഷ്ടിച്ചവന്‍ ഉണ്ടാക്കിയതാണ് മനുഷ്യന് അത്തരം ആവശ്യങ്ങള്‍, ആശ്രയങ്ങൾ


അഥവാ, മനുഷ്യന്‍ അത്തരം സംഗതികളെ ആശ്രയിക്കുന്നവനായി സൃഷ്ടിച്ചവന്‍ ആക്കിയതാണ്, സൃഷ്ടിച്ചതാണ്


എന്നിരിക്കെ, അത്തരം ആശ്രയിക്കേണ്ടിവരുന്നതായ, ആവശ്യമായ വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആരോഗ്യവും മനുഷ്യന് നല്‍കുന്നത്‌ സൃഷ്ടിച്ചവന്‍ ചെയ്യുന്ന അനുഗ്രഹങ്ങള്‍ എന്ന നിലയില്‍ എടുത്തു പറയേണ്ടതുണ്ടോ?


ഇല്ല


അങ്ങനെ വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആരോഗ്യവും നല്‍കുന്നതിന്റെ പേരില്‍ സൃഷ്ടാവ് അനുസരണവും ആരാധനയും പൂജയും പ്രകീര്‍ത്തനങ്ങളും ആവശ്യപ്പെടുമോ?


ഇല്ല.


വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആരോഗ്യവും ആവശ്യമാവും വിധം മനുഷ്യനെ സൃഷ്ടിച്ചവന്‍, അവ മനുഷ്യന് നല്‍കാതെ വരുന്നതല്ലേ തെറ്റ്?


അതേ.


വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആരോഗ്യവും അന്വേഷിക്കുകയും, അവ ഉണ്ടാക്കുകയും, അവ കണ്ടെത്താൻ മനുഷ്യന്‍ തന്നെ അറ്റമില്ലാതെ അധ്വാനിക്കേണ്ടി വരികയും ചെയ്യുന്നിടത്താവില്ലേ യാഥാര്‍ത്ഥത്തില്‍ സൃഷ്ടാവിന് പറ്റിയ തെറ്റ്?


അതേ.... 


ഏറെക്കുറെ മനുഷ്യന്റെ ജീവിതം മുഴുവന്‍ നിലക്ക് വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ആരോഗ്യവും കണ്ടെത്താനുള്ള അധ്വാനവും അന്വേഷണവും മാത്രം ആക്കിയിടത്ത്.


തീര്‍ത്തും ദുര്‍ബലമായ ശരീരം നല്‍കി ഏത് സമയവും രോഗവും അപകടവും വരുമെന്ന നിലക്ക് അവന്റെ ശരീരവും ജീവിതവും സംവിധാനിച്ചിടത്ത്.


പോരാത്തതിന് ഉപജീവനം നേടാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടി മാത്രം പഠിച്ചും ജോലി ചെയ്തും ജീവിതം ചിലവിടേണ്ടി വരുന്ന കോലത്തില്‍ അവന്റെ ശരീരവും ജീവിതവും സംവിധാനം ചെയ്തതില്‍.


No comments: