സ്വീകാര്യതയെ പേടിക്കുക. ശേഷം സത്യങ്ങൾ പറയുന്നതിൽ നിന്നും നിന്നെയത് വിലക്കും. അത്തരം സ്വീകാര്യതകളാണ് യാഥാര്‍ത്ഥ വെല്ലുവിളി.
********
നിന്നെക്കുറിച്ച ദൈവത്തിന്റെ അറിവ് നിന്റെ അറിവല്ല. മാനങ്ങള്‍ക്കപ്പുറത്തുള്ള അറിവാണത്. മാനങ്ങള്‍ക്കുള്ളിലെ നിനക്കത് ബാധകമല്ല.
********
കാരണം കൊണ്ട് കാര്യം ഉണ്ടാവുന്നുവെന്ന് മാത്രമല്ല; ബോധപൂര്‍വ്വമാണെങ്കിൽ, കാര്യം ഉണ്ടാവാന്‍ വേണ്ടി കാരണങ്ങളെ ഉണ്ടാക്കുകയും ചെയ്യും.
*******
സൗന്ദര്യം കണ്ടു കണ്ടങ്ങനെയിരിക്കണം. മോന്തിയനുഭവിച്ചാല്‍ നശിക്കും നിരാശപ്പെടും. അനുഭവിക്കാനുള്ളതല്ല, കാണാന്‍ മാത്രമുള്ളത് സൗന്ദര്യം.
*******
ഇല്ലാത്തത് പരലോകമല്ല. ഞാന്‍ ഇല്ലാത്ത എല്ലാ ലോകവും പരലോകമാണ്. ഇല്ലാത്തത് ഞാനാണ്. പരലോകമുണ്ട്. പക്ഷേ ഞാനില്ല, ഞാനുണ്ടാവില്ല.
********
മനസിലായത് പറയാനാണ് പ്രയാസം. മനസ്സിലാവാത്തത് പറയാൻ വളരെ എളുപ്പം . വിശ്വാസികള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നത് അങ്ങനെ.
No comments:
Post a Comment