Saturday, February 27, 2021

ആവുമെങ്കിൽ ആവേണ്ടത് ഹിന്ദുവാണ്.

 ആവുമെങ്കിൽ ആവേണ്ടത് ഹിന്ദുവാണ്.


വിശ്വാസ സ്വാതന്ത്ര്യവും സാംസ്കാരിക വൈവിധ്യവും സംരക്ഷിക്കാനെങ്കിലും..... 


പലവിധത്തിലും പല കോലത്തിലും പറയാൻ തോന്നിയത്‌ ഇപ്പോൾ പറയുന്നു. (രാഷ്ട്രീയം ചിന്തിക്കാതെ പറയാൻ തോന്നിയത്


ഹിന്ദുവായാല്‍ സ്വാഭാവികമായും നിങ്ങൾ എല്ലാ മതവിശ്വാസത്തിനും ഉടമയായി.


കാരണം, ഹിന്ദു, ഹൈന്ദവം എന്നതിൽ എല്ലാ വിശ്വാസങ്ങളും ഉണ്ട്.


എല്ലാ വിശ്വാസ വൈവിധ്യങ്ങളെയും ഹിന്ദു, ഹൈന്ദവം എന്നതിനുള്ളില്‍ കുടിയിരുത്താന്‍ പറ്റും.


എല്ലാ വിശ്വാസവ്യത്യാസങ്ങൾക്കുമുള്ള ഒരു കുട പോലെ മാത്രം ഹിന്ദു, ഹൈന്ദവം


നിലവില്‍ ഹിന്ദു എന്നതിന്‌ വിരുദ്ധമല്ല ഒരു വിശ്വാസവും. നിലവില്‍ എന്നത് വെച്ച് തന്നെ പറയണം, ചിന്തിക്കണം. പഴയതും വിശ്വാസപരമായി ഇങ്ങനെ തന്നെ. ആചാരപരമായ ചില അപാകതകള്‍ മാറ്റിവെച്ചാല്‍


ഹിന്ദുവിന്, അഥവാ ഹൈന്ദവതക്ക്  നിര്‍ബന്ധമായും മുറുകെപ്പിടിച്ച് നടക്കേണ്ട, നടപ്പാക്കേണ്ട ഒരു പ്രത്യേക വിശ്വാസമില്ല, ആചാരമില്ല, അജണ്ട ഇല്ല


അതിനുള്ളിലെ ഒന്നും ഒരു വിശ്വാസവും അത് മാത്രം ശരി, ബാക്കി എല്ലാം തെറ്റ് എന്ന് പറയുന്നതല്ല.


ശീലം കൊണ്ട്‌ ഏതെങ്കിലും ഒരു വിശ്വാസവും ആചാരവും നടപ്പാക്കുന്ന, തുടരുന്ന ഒരു ഹിന്ദുവും മറ്റുള്ളവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നടപ്പാക്കുന്ന മറ്റുള്ളവ തെറ്റാണെന്ന് കരുതുന്നില്ല, പറയുന്നില്ല


അതിലെ ഏതെങ്കിലും വിശ്വാസം ഏകപക്ഷീയമായി, അത് മാത്രം ശരിയെന്ന് ഒരു ഹിന്ദുവും ഹൈന്ദവതയും പറയുന്നില്ല.


നിലക്ക് മറ്റുള്ള വിശ്വാസങ്ങളെ നിഷേധിക്കുകയും നശിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ഹിന്ദുവും ഹൈന്ദവതയും വിശ്വാസപരമായി ചെയ്യുന്നില്ല. ഒരു മതമെന്ന നിലക്ക് നിര്‍ദ്ദേശിക്കുന്നത് പോലെ, ഒരു മതഗ്രന്ഥം അങ്ങനെ ആവശ്യപ്പെടുന്നത് പോലെ ചെയ്തിട്ടില്ല


സെമിറ്റിക് മതങ്ങൾക്ക്, അവയുടെ അടിസ്ഥാനത്തില്‍ തന്നെ, അടിസ്ഥാന വിശ്വാസത്തില്‍ തന്നെ അങ്ങനെയൊരു പ്രശ്നമുണ്ട്.


മറ്റുള്ളവ തെറ്റായിക്കൊണ്ട് മാത്രം ശരിയാവുന്ന പ്രശ്നം.


മറ്റുള്ളവയെ തെറ്റാക്കിക്കൊണ്ട് മാത്രം, തങ്ങൾ ശരിയെന്ന് വരുന്ന, തങ്ങളെ ശരിയെന്ന് വരുത്തുന്ന ഒരവസ്ഥ.


അത് മാത്രമാണ് ഹൈന്ദവതയില്‍ ഒഴിവാക്കപ്പെട്ടത്. അങ്ങനെയൊന്ന് ഹൈന്ദവതക്കും ഹിന്ദുവിനും അറിയില്ല


സെമിറ്റിക് മതങ്ങൾ ചെന്ന ഇടങ്ങളില്‍ അതിനാല്‍ തന്നെ, അറിഞ്ഞും അറിയാതെയും, അത് സംഭവിച്ചിട്ടുണ്ട്.


അവിടങ്ങളിലുള്ള സംസ്കൃതിയും വിശ്വാസങ്ങളും ഭാഷയും വരെ നിലക്ക് (അത് ഏത് രീതിയില്‍ ആയാലും) ഇല്ലാതായിട്ടുണ്ട്, നശിപ്പിക്കപ്പെട്ടിട്ടുണ്ട്.


ഇന്ത്യ ഏതോ നിലക്ക്, ഹൈന്ദവതയുടെ ആഴവും പരപ്പും വിവിധങ്ങളെ ഉള്‍ക്കൊള്ളുന്ന സ്വഭാവവും വെച്ച് മാത്രം പിടിച്ചുനിന്നതാണ്.


*********


ഹിന്ദു ഒരു മതമായി നിര്‍ബന്ധിച്ചു നടപ്പാക്കപ്പെടുന്ന ഒന്നല്ല.


അങ്ങനെ ഒരു നിര്‍ബന്ധ ആചാരവും അനുഷ്ഠാനവും ആരാധനാരീതിയും പ്രാര്‍ത്ഥനയും ഒരേയൊരു ഗ്രന്ഥവും ഹിന്ദുവിന് ഹിന്ദു ആവാനും ഹിന്ദുവായി തുടരാനും വേണ്ട, ഇല്ല. ഹിന്ദുമതം എന്ന് ചിലപ്പോഴെങ്കിലും വിളിക്കപ്പെടുന്ന മതത്തിന് ഇല്ല


മനുസ്മൃതി പോലും, നിലക്ക് ഒരു ഹിന്ദുവിന് ഹിന്ദു ആവാനും ഹിന്ദുവായി തുടരാനും നിര്‍ബന്ധമായും പിന്തുടരേണ്ട ഒരു ഗ്രന്ഥമല്ല.


ഒരു ഹിന്ദുവും അങ്ങനെ നിര്‍ബന്ധമായും ഹിന്ദു ആവാന്‍ വേണ്ടി മനുസ്മൃതി കൊണ്ടുനടക്കുന്നുമില്ല.


അവയെ ചരിത്രമായി അംഗീകരിക്കുക മാത്രമല്ലാതെ.


അംഗീകരിക്കപ്പെടേണ്ട വെറും ചരിത്രം മാത്രമായല്ലാതെ.


അതിനാല്‍ തന്നെ ഓര്‍ക്കേണ്ട ചരിത്രം വെച്ച് വാർത്തമാനത്തെ, വളര്‍ന്ന് പരിണമിച്ചു വളര്‍ന്ന് (അങ്ങനെ മാറാനും പരിണമിക്കാനും തയാറായി) വന്ന ഹിന്ദു സംസ്കാരത്തെ വിമര്‍ശിക്കുന്നത് ശരിയല്ല.


ഹിന്ദുവിനെയും ഹൈന്ദവതയെയും സംബന്ധിച്ചേടത്തോളം ഗീത പോലും ആര്‍ക്കും നിര്‍ബന്ധമായ ഒരു മതഗ്രന്ഥമല്ല.


ഒരു ഹിന്ദുവും അങ്ങനെ നിര്‍ബന്ധമായും ഹിന്ദു ആവാന്‍ വേണ്ടി ഗീത കൊണ്ടുനടക്കുന്നുമില്ല, പാരായണം ചെയ്യുന്നില്ല


ഗീത മതം ഉണ്ടാക്കിയ ഗ്രന്ഥമോ, മതത്തെ ഉണ്ടാക്കിയ ഗ്രന്ഥമോ അല്ല.


നിര്‍ബന്ധങ്ങൾ അടിച്ചേല്പിക്കുന്ന ഗ്രന്ഥവും അല്ല ഗീത. ഏത് ഭാഗത്ത് എങ്ങിനെ നോക്കിയാലും സത്യവും ദൈവ വും ഗ്രഹിക്കാന്‍ പറ്റും എന്ന് പറയുന്ന. ഉപനിഷത്തുകളും മറിച്ചല്ല


ഹൈന്ദവം എന്നാല്‍ ദൈവത്തെയും സത്യത്തെയും ആര്‍ക്കും എങ്ങിനെയും പ്രാപിക്കാനാവുന്ന, വീക്ഷിക്കാനാവുന്ന സ്വാതന്ത്ര്യം തന്നെയായ സംസ്കാരം മാത്രം. പ്രത്യേക നിര്‍വ്വചനം ഇല്ലാതെ. പ്രത്യേക നിര്‍വ്വചനം ഞങ്ങൾക്ക് നിന്ന് കൊടുക്കാതെ


ഹൈന്ദവം എന്നാല്‍ വിശ്വാസകാര്യങ്ങളില്‍ തീർത്തും സ്വതന്ത്ര ആവിഷ്കാരം സാധിക്കുന്ന, നടപ്പാക്കുന്ന പ്ലാറ്റ്ഫോം. അതിനാലാണ്, ഒരുപക്ഷേ ഒരളവോളം  ബുദ്ധ സിഖ് പാര്‍സി ജൈന മതങ്ങളെയും അതിന്റെ ഭാഗമായി അവർ വളരേ എളുപ്പം കണക്കാക്കാന്‍ തയ്യാറാകുന്നത്


ഏതെങ്കിലും അമ്പലത്തിലും ശബരിമലക്കും പോകുന്നത് പോലും ഹിന്ദു ആകുന്നതിന്റെ ഭാഗമല്ല.


ഹിന്ദു ആവാന്‍ അതൊന്നും നിര്‍ബന്ധവും അല്ല.


പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കാതിരിക്കുന്നതും വരെ വിഷയമല്ല


അമ്പലത്തിലും ശബരിമലക്കും പോകുന്നവന്‍ നടത്തുന്ന ആചാരം ആരും നിര്‍ബന്ധിച്ചു, സ്വര്‍ഗ്ഗവും നരകവും വെച്ച്, ചെയ്യുന്നതല്ല. സ്വയമേവ വന്നതാണ്, ചെയ്യുന്നതാണ്.


അതാത് വിഭാഗം എങ്ങിനെയോ മനസിലാക്കുന്നത് പോലെ.


അതിൽ മതവും മതഗ്രന്ഥവും നരകഭീഷണിയും ഇല്ല.


എല്ലാം വെറും ഐഛികവും പ്രാദേശികവും മാത്രം


ഇതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും നിഷേധിക്കാനും, എന്നിട്ടും ഹിന്ദു തന്നെ ആയി തുടരാനും, ഹിന്ദുവിന് ഒരു പ്രയാസവും ഇല്ല. സ്വാതന്ത്ര്യം ഉണ്ട്.


ഏതെങ്കിലും ഒന്നോ രണ്ടോ പേര്‌ മോശമായി എവിടെയെങ്കിലും ഇതിനൊക്കെ എതിരും അനുകൂലവുമായി പ്രതികരിക്കുന്നു ഉണ്ട്. ശരിയാണ്‌.


പക്ഷേ, അത് വിശാല ഹൈന്ദവതയില്‍ വെച്ച് കെട്ടേണ്ടതില്ല. ലിഖിതമായ മതനിര്‍ദേശത്തിന്റെ മതഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തിലല്ല


അറിയാമല്ലോ, അമ്പലത്തില്‍ പോകുന്നതും പോകാത്തതും ഹിന്ദു ആവുന്നതിന്റെ അളവുകോലല്ല, ഭാഗമല്ല. ഓരോരുത്തരും മനസിലാക്കുന്നത് പോലെ മാത്രം. വളരേ ഐജികം മാത്രമായി. ഭാവനാസ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട്‌ 


സ്ത്രീത്വത്തെ മാനിക്കാത്തതും മറ്റും ഹൈന്ദവതയെ കേന്ദ്രീകരിച്ച് നടക്കുന്നതല്ല.


എങ്ങിനെയൊക്കെയോ വളര്‍ന്നുവന്ന സാമൂഹ്യ സാഹചര്യം പോലെയും സംസ്കാരവും പോലെ മാത്രമാണത്. തീർത്തും പ്രാദേശികം മാത്രമായി, സാമൂഹ്യമായി


പൊതുവെ സ്ത്രീക്കെതിരെ എല്ലാ പുരുഷകേന്ദ്രീകൃത സമൂഹത്തിലും നടക്കുന്നത് പോലെ. പക്ഷേ, ഹൈന്ദവ യെയും ഹിന്ദു വിനെ യും മാറ്റാം. അവർ മാറ്റത്തിന് തയ്യാറാണ്.


കാരണം ഹൈന്ദവതയും ഹിന്ദുവും ഒന്നിനും ഫുൾ സ്റ്റോപ്പ് വെച്ചിട്ടില്ല. ഒരു ഗ്രന്ഥവും ഒരു മഹാപുരുഷനും അവര്‍ക്ക് അവസാനഗ്രന്ഥവും അവസാന പുരുഷനും അല്ല


സ്ത്രീയെ ദൈവസങ്കല്‍പത്തിലും പകുതിയായി സങ്കല്പിച്ച സംസ്കാരമാണ് ഹൈന്ദവ സംസ്കാരവും അതില്‍ വളര്‍ന്നുവന്ന ദര്‍ശനവും വിശ്വാസവും..........


പോരാത്തതിന് എല്ലാത്തിനും മുകളില്‍ നില്‍ക്കുന്ന പാരാശക്തിയായും സ്ത്രീയെ സങ്കല്പിച്ച സംസ്കാരമാണ് ഹൈന്ദവ സംസ്കാരവും അതില്‍ വളര്‍ന്നുവന്ന ദര്‍ശനവും വിശ്വാസവും.


No comments: