Saturday, February 27, 2021

ഇന്ത്യ യാഥാര്‍ത്ഥ ഹിന്ദുരാഷ്ട്രമായാല്‍ എന്ത് സംഭവിക്കും?

ഇന്ത്യക്കാര്‍ ജീവിക്കുന്ന, ഇന്ത്യക്കാരുടെ രാഷ്ട്രം ഹിന്ദു രാഷ്ട്രം


അറബികള്‍ പണ്ട്‌ വിളിച്ചത്. ഇന്നും വിളിക്കുന്നത്. ഹിന്ദു


ഇന്ത്യക്കാരന്‍ എന്നാല്‍ ഹിന്ദു.


എങ്കിൽ, വിശ്വാസവും ജീവിതരീതിയും മാറാതെ ഇന്ത്യക്കാരായ എല്ലാവരും ഹിന്ദു എന്ന് വിളിക്കപ്പെടുന്നതില്‍ എന്ത് തെറ്റ്?


നിലക്ക് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകുന്നതിലും എന്ത് തെറ്റ്?


ഇന്ത്യക്കാരന്‍ എന്ന identity തന്നെയാണല്ലോ അറബികള്‍ വിളിച്ച ഹിന്ദു....????


ഇന്ത്യക്കാര്‍ ജീവിക്കുന്ന, ഇന്ത്യക്കാരുടെ രാഷ്ട്രം ഹിന്ദു രാഷ്ട്രം.


*******


ഇന്ത്യ യാഥാര്‍ത്ഥ ഹിന്ദുരാഷ്ട്രമായാല്‍ എന്ത് സംഭവിക്കും


ഇന്ത്യ ഒരു മതേതര രാഷ്ട്രമല്ലാതാവും.


ശരി.

പക്ഷെ പകരം ഇന്ത്യ എന്താവും?


ഇന്ത്യ ഒരു മതരഹിത രാജ്യമാകും.


അതെന്താണ് അങ്ങനെ പറഞ്ഞത്?


കാരണം, ഹിന്ദു എന്നതും ഹൈന്ദവം എന്നതും ഒരു മതമല്ല.


ഒരേയൊരു വിശ്വാസം മാത്രം ശരി എന്ന് പറയുന്ന ഒരു മതമല്ല ഹൈന്ദവത.


ഒരേയൊരു ഗ്രന്ഥത്തെയും വ്യക്തിയെയും ദൈവ സങ്കല്‍പത്തെയും മാത്രം പിന്തുടരുക എന്ന് നിഷ്കര്‍ഷിക്കുന്ന ഹൈന്ദവത ഇല്ല.


ഏതെങ്കിലും കാലത്തിലും സ്ഥലത്തും വ്യക്തിയിലും ഗ്രന്ഥത്തിലും മാത്രം എല്ലാം കേന്ദ്രീകരിച്ച് അവസാനിച്ചു എന്ന് വിശ്വസിക്കാൻ നിര്‍ബന്ധിക്കുന്ന ഒരു മതമല്ല ഹൈന്ദവത


അങ്ങനെയൊരു നിര്‍വ്വചിത രാഷ്ട്രീയ മതമായ, രാഷ്ട്രവും രാഷ്ട്രീയവും ഉണ്ടാക്കിയ മതമായ ഹൈന്ദവത ഇല്ല.


No comments: