അറിയില്ലെന്ന് പറഞ്ഞാലും അറിയില്ലെന്ന് തോന്നുന്ന മനോനില കൊണ്ടും തീരുന്ന പ്രശ്‌നമേയുള്ളൂ. അസഹിഷ്ണുതയും തീവ്രതയും ഒലിച്ചില്ലാതാവാന്‍.
********
വെള്ളത്തിൽ നിന്ന് എന്താണ് ഉറ്റിവീഴുക? വെള്ളം.
എങ്കിൽ, മുഴുവനും തന്നെയായ ദൈവത്തില്‍ നിന്നും എന്താണ് ഉറ്റിവീഴുക? ദൈവം.
*******
തനിക്ക് മാത്രമേ, താന്‍ നേടിയത് പോലെ മാത്രമേ ബോധോദയം പാടുള്ളൂ, മറ്റാര്‍ക്കും മറ്റൊരു രീതിയിലും പാടില്ല എന്നാര് പറഞ്ഞാലും സംശയിക്കുക.
*******
33 ാം വയസ്സില്‍ കൂടെയാരുമില്ലാതെ ക്രൂരമായി കളംവിടേണ്ടി വന്നവന്റെ ജന്മദിനാശംസകള്‍. ബാക്കി ജീവിതം തിരിച്ചുകൊടുക്കാനുള്ള കൊതിയോടെ.
*******
ജനങ്ങളാരും ഇക്കാലമത്രയും ബോധോദയം സിദ്ധിച്ചവരെ മനസ്സിലാക്കിയിട്ടില്ല. തെറ്റിദ്ധരിപ്പിച്ചതല്ലാതെ. ശാരീരികമായി ഉപദ്രവിച്ചതല്ലാതെ.
********
കച്ചവടമോഹവും സ്ഥാപനതാല്പര്യവും ഇല്ലെങ്കില്‍ പിന്നെന്തിന് ഒരാൾ തനിക്ക് ബോധോദയം സിദ്ധിച്ചു എന്ന് വിളിച്ചു പറയണം?
No comments:
Post a Comment