Saturday, February 27, 2021

അസഹിഷ്ണുതയും അസൂയയും....

അസഹിഷ്ണുതയും അസൂയയും

ഒളിച്ചുവെച്ച് സൗഹൃദപ്പെടുന്നവര്‍ക്ക്

നിങ്ങളില്‍ നിന്നും വരുന്ന,

അവർ തെറ്റെന്ന് വരുത്തുന്ന

എന്തും മതി

അതുവരെ അവർ സൂക്ഷിച്ച

ചൂടുള്ള ലാവ മുഴുവനും ഒഴുക്കി സ്ഫോടനമാക്കാന്‍.

അഗ്നിപര്‍വ്വത സ്ഫോടനം തന്നെ

ഉണ്ടാക്കാൻ

അന്തരീക്ഷം കലുഷിതമാക്കാന്‍.


അറിയണം,

ഭൂരിപക്ഷം അങ്ങനെയാണ്.

യേശുവിന്റെയും ബുദ്ധന്റെയും

മുഹമ്മദിന്റെയും കൃഷ്ണന്റെയും

സോക്രട്ടീസിന്റെയും മാര്‍ക്സിന്റെയും 

കാര്യത്തില്‍ വരെ.

പിന്നെയാണോ നിങ്ങൾ


നിങ്ങൾ വിജയിക്കുമ്പോള്‍

കൈയടിക്കുന്നവരിലധികവും

നിസ്സഹായത കൊണ്ട്‌ മാത്രം

കഷ്ടപ്പെട്ട് അധ്വാനിച്ച്

കൈയടിക്കുന്നവരാണ്.


അവർ ഏറെയും,

അവരിലേറെയും

നിങ്ങൾ പരാജയപ്പെടാന്‍

കൊതിച്ചവരാണ്.


അവർ നിങ്ങളുടെ ശരിയെയും

തെറ്റെന്ന് വരുത്തി

അതിന്‌ വേണ്ടി ഭൂരിപക്ഷത്തിന്റെ

പിന്തുണ തെളിവാക്കി,

ആഘോഷിക്കും.


No comments: