ഭരണഘടനയെ മതവേദങ്ങളുടെ മേലെ കാണണം. മതവിശ്വാസികളില്‍ എത്ര പേര്‍ക്കാവും അങ്ങിനെ? ഇന്ത്യ നേരിടുന്ന മൊത്തം പ്രശ്നങ്ങളുടെ വേരതാണ്.
*********
"ആരാണ് വിഡ്ഢി? ആരാണ് കോമാളി?"
"പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും ആവശ്യപ്പെടുന്ന ദൈവം."
വല്ലാത്തൊരു ദുരന്തം.
********
എല്ലാ വിശ്വാസങ്ങളും ചിഹ്നങ്ങളും ഭരണഘടനക്ക് വേണ്ടി തലതാഴ്ത്തണം. ഭരണഘടന ഇന്ത്യയെ രക്ഷിക്കാനുള്ള ഒരേയൊരു സൂത്രം, ആദര്‍ശം, ആയുധം.
*********
പാതിരാവില്‍ ഉറുമ്പുകളുടെ തോളില്‍ കൈയിട്ട് ഇടവഴിയിലൂടൊന്നുലാത്തണം. ഉറങ്ങാത്ത പ്രാപഞ്ചികതയുമായി നിശബ്ദതയില്‍ കഥ പറഞ്ഞിരിക്കണം..
********
നമ്മൾ മുന്‍പില്‍ നിന്ന് പിറകോട്ട് നോക്കി വ്യാഖ്യാനിച്ചുണ്ടായ, വിജയത്തിന്റെ നിറം നല്‍കിയ ബുദ്ധനും മുഹമ്മദും യേശുവും കൃഷ്ണനും മാത്രമേ നമുക്ക് മുന്‍പിലുള്ളൂ.
സംഭവത്തോടൊപ്പം യാഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ ഉണ്ടായിരുന്നതല്ല, അങ്ങനെ തന്നെ മനസിലാക്കപ്പെട്ടതല്ല നാം ഇപ്പോൾ കാണുന്ന ബുദ്ധനും മുഹമ്മദും യേശുവും കൃഷ്ണനും.
No comments:
Post a Comment