Saturday, February 27, 2021

ഒരു സുഹ്രുത്ത് ചോദിച്ചു : താങ്കള്‍ ബോദോദയത്തിലാണോ സംസാരിക്കുന്നത്. അതോ അറിവില്‍ നിന്നോ ?

ഒരു സുഹ്രുത്ത് ചോദിച്ചു :


ചോദ്യം :

താങ്കള്‍ ബോദോദയത്തിലാണോ സംസാരിക്കുന്നത്.

അതോ അറിവില്‍ നിന്നോ ?


ഉത്തരം :

അവകാശപ്പെടാന്‍ ഇല്ലാത്തത് ബോധോദയം.


അറിവല്ലാത്തത് ബോധോദയം.


ഒന്നും അറിയില്ലെന്നറിയുകയും, ഒന്നും അറിയേണ്ട എന്നറിയുകയും, നിസ്സഹായത തൊട്ടറിയുകയും ബോധോദയം


ബോധോദയം എന്ന വീണുകിട്ടിയ വാക്കിനും അപ്പുറത്താണ്, ഉടുത്തതഴിക്കലാണ്, പാക്കറ്റ് നഷ്ടപ്പെടുന്നതാണ് ബോധോദയം


അതെന്നും ഇതെന്നും പറയാത്തത് ബോധോദയം


ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കല്‍ ബോധോദയം.


താന്‍താനുമായി (അവനവനുമായി) പൊരുത്തത്തില്‍ ആവുക ബോധോദയം.


ശൂന്യത തൊട്ടറിയുകയും, ശൂന്യതയുമായി പൊരുത്തത്തിലാവുകയും, ശൂന്യത തന്നെ ആവുകയും ബോധോദയം.


എല്ലാവരിലും ഒരുപോലെ സംഭവിക്കുന്നതും, എല്ലാവർക്കും ഒരുപോലെ സംഭവിക്കാവുന്നതും ബോധോദയം.


സത്യവും ദൈവവും എല്ലാവർക്കും ഒരുപോലെ, വായുവും വെള്ളവും പോലെ, പ്രാപിക്കാന്‍ ആവുന്നത് എന്ന് വരുത്തുന്നത് ബോധോദയം


ആരും അകലെയല്ലാത്തതും എല്ലാവരും അടുത്തായതും ബോധോദയം


സാങ്കേതികതത്വവും കെട്ടിക്കുടുക്കുമില്ലാത്തത് ബോധോദയം.


നിര്‍വ്വചനം ഇല്ലാത്തതും എന്നാല്‍ എല്ലാ നിര്‍വചനങ്ങളേയും ഇല്ലാതാക്കുന്നതും ബോധോദയം.


'ഞാന്‍' ഇല്ലെന്നാക്കുന്നത് ബോധോദയം.


അല്ലാതെ ഞാൻ ഇല്ലാതാകുന്നുതല്ല ബോധോദയം


തലച്ചോറ്‌ ഉള്ളിടത്തോളം അതിജീവന ബോധം മാത്രമായ ഞാന്‍ ഉണ്ട്, ഞാന്‍ ഉണ്ടാവും.


പകരം തലച്ചോറിനപ്പുറം ഞാന്‍ ഇല്ലാത്തതും നിലനില്‍ക്കാത്തതും എന്ന് മനസിലാക്കലാണ് ബോധോദയം.


'ഞാന്‍' ഇല്ലെന്നതിനാല്‍ ദൈവം മാത്രം എന്നാക്കുന്നത് ബോധോദയം.


അതിനാല്‍ 'എനിക്കു'ണ്ടെന്ന് പറയാനും അവകാശപ്പെടാനും ഇല്ലാത്തതും ബോധോദയം.


No comments: