കര്‍ഷികനിയമം.
തല്‍കാലത്തേക്ക് നടപ്പാക്കാതെ വെക്കുമെന്നും പിന്‍വലിക്കുമെന്നും തീരുമാനം വന്ന സ്ഥിതിക്ക് ചില കാര്യങ്ങള്‍.
കുറച്ച് കര്‍ഷകരെ മാറ്റി നിര്‍ത്തിയാല്‍, ഇന്ത്യയിലെ ജനങ്ങളുടെ മുഖം, അവരെ യഥാര്‍ത്ഥത്തില്‍ ബാധിക്കുന്ന യാഥാര്‍ത്ഥ വിഷയങ്ങൾ കാണാത്ത വിധം, അവര്‍ക്കത് മനസിലാകാത്ത വിധം, എങ്ങോട്ടോ തിരിഞ്ഞു പോയിരിക്കുന്നു.
ജീവിക്കാന്‍ വേണ്ട കാര്യങ്ങൾ കാണാത്ത ഭാഗത്തേക്ക്, ജീവിക്കാൻ വേണ്ടാത്ത ഭാഗത്തേക്ക് മാത്രം.
ജനങ്ങളുടെ മുഖം അങ്ങനെ തിരിഞ്ഞുപോകാൻ മാത്രം ഇവിടെ മതവും രാഷ്ട്രീയവും പണിയെടുക്കുന്നു.
ജനങ്ങൾക്ക് വേണ്ടി മാത്രം ചിന്തിക്കേണ്ട സർക്കാർ, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനങ്ങളുടെ പിന്തുണയോടെ കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രം ചിന്തിക്കുന്നു.
ജനങ്ങൾ പൂച്ചയെ പോലെ മേശക്കരികില്‍ മാത്രം.
പൂച്ചക്ക് മുള്ള് എന്ന പോലെ ചില താല്‍ക്കാലിക സംഗതികള്‍ ജനങ്ങൾക്ക് തിന്നാനും ചർച്ചചെയ്യാനും ആ നിലക്ക് ഭരണാധികാരികള്‍ (രാഷ്ട്രീയ പാർട്ടികൾ) ഇട്ടുകൊടുത്ത് കൊണ്ട്.
ഭരണാധികാരികള്‍ (രാഷ്ട്രീയ പാർട്ടികൾ) ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം വിട്ട്, ഒരുപക്ഷേ ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം പാടെ കൈവെടിഞ്ഞ്, പകരം കച്ചവടക്കാരുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന വെറും കച്ചവടരാഷ്ട്രമാവുക എന്നത് ലക്ഷ്യമാക്കിയോ?
ജനങ്ങൾക്ക് വേണ്ടി സര്‍ക്കാറുകള്‍ ഉണ്ടാക്കുന്ന നിയമങ്ങളുടെ ഒളിയജണ്ട അത്പോലെ ആയിരിക്കുന്നുവോ?
അതിനും അതേ ജനങ്ങളുടെ കൈയടി വാങ്ങിക്കൊണ്ട്.
ജനങ്ങളാണെങ്കിൽ തന്നെ വെട്ടാന്‍ വരുന്നവനെ മാത്രം സംരക്ഷിക്കും എന്ന് പറയുന്ന മരത്തെ പോലെയും.
ഒന്നോര്‍ത്തു നോക്കുക.
ഈ പാസായി, നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുന്ന ഈ കാര്‍ഷികനിയമം വിഭാവന ചെയ്യുന്ന കാര്യത്തിന്റെ ഫലം പൊതുവിതരണ സമ്പ്രദായം ഇല്ലാതാവുകയാകുമോ?
പൂർണ്ണമായും അറിയില്ല.
അഥവാ, ആണെങ്കിൽ, നാട് എവിടെയെത്തും? നാടിന്റെ ഗതി ഭാവിയില്‍ എന്താവും?
റേഷന്‍ പീടികകള്‍ ഇല്ലാതാവുന്ന ഒരവസ്ഥ ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്കൂ.
സർക്കാർ കാര്‍ഷിക ഉത്പന്നങ്ങള്‍ ഒട്ടും സംഭരിക്കാത്ത, വിതരണം ചെയ്യാത്ത അവസ്ഥ സംജാതമായാല്‍, പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും കാര്യങ്ങള്‍ എവിടെ ചെന്നെത്തും?
ചുരുങ്ങിയത് മറ്റൊരു ഭാഗത്ത് കൂടെ നോക്കൂ.
പെട്രോൾ വില കൂടിയാല്‍ എല്ലാറ്റിനും വിലകൂടും. ജീവിതം കുടുങ്ങും. അത് വെറും സാമാന്യബുദ്ധി.
എന്നിട്ടും പെട്രോളിന് ഒരു ന്യായവും കാരണവും ഇല്ലാതെ, ലോകത്ത് മറ്റെല്ലാ ഇടത്തും കുറയുമ്പോള്‍, വില കൂട്ടിക്കൊണ്ടിരിക്കുന്നു.
ഏത് സര്‍ക്കാര്‍ ഏത് പാർട്ടിയുടെ സർക്കാർ എന്നതിനപ്പുറം, എന്താണ് നമ്മുടെ സർക്കാർ ജനങ്ങൾക്ക് വേണ്ടി ശരിക്കും ഉദ്ദേശിക്കുന്നത് എന്ന് നമ്മൾ ചോദിക്കണം ?
ജനങ്ങളെ കാക്കേണ്ട ഭരണകര്‍ത്താക്കള്‍ എന്തേ ഒന്നും ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാത്തത്, ചെയ്യാത്തത്?
എല്ലാറ്റിനും പുറമേ മേല്‍ പറഞ്ഞ കാര്‍ഷിക നിയമത്തെ കുറിച്ച് ഒരേയൊരു ചോദ്യം.
കുത്തകകളുടെ മേല്‍ ഏതെങ്കിലും നിലക്ക് ഒരു നിയന്ത്രണം ഈ നിയമം ഉണ്ടാക്കുന്നുണ്ടോ?
പ്രത്യേകിച്ചും സർക്കാർ താങ്ങുവില നിശ്ചയിക്കുന്നതില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ നിന്നും പൂർണ്ണമായും പിന്‍തിരിയുന്ന സ്ഥിതി സംജാതമായാല്
No comments:
Post a Comment