"നിങ്ങള്‍ ഖുര്‍ആന്‍ അര്‍ത്ഥമറിഞ്ഞ് വായിച്ചിട്ടുണ്ടോ?"
"ഇല്ല."
"പക്ഷെ, ഖുര്‍ആന്‍ മുഴുവന്‍ ശരിയാണെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു."
"അതേ."
"വായിക്കാതെ, അറിയാതെ?"
ഉത്തരമില്ല.
******
ഇനി വേറൊരു ചോദ്യം.
"നിങ്ങൾ ഈയുള്ളവന്റെ (അല്ലേല്‍ മറ്റാരുടെയെങ്കിലും, ഏതെങ്കിലും) പുസ്തകങ്ങൾ അര്‍ത്ഥമറിഞ്ഞ് വായിച്ചിട്ടുണ്ടോ?"
"ഇല്ല."
"പക്ഷെ ഖുര്‍ആന്‍ അല്ലാത്ത ആ മറ്റു പുസ്തകങ്ങൾ മുഴുവന്‍ തെറ്റാണെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു?"
"അതേ."
"വായിക്കാതെ, അറിയാതെ?"
ഉത്തരമില്ല.
No comments:
Post a Comment