താങ്കള്‍ ഒന്നടങ്ങൂ, ശാന്തനാകൂ.
തർക്കത്തില്‍ ബര്‍ക്കത്തില്ല.
വെറും തര്‍ക്കത്തില്‍ കുറെ ഓട്ടകള്‍ മാത്രമുണ്ടായി, അതിലൂടെ ഉള്ളതും നഷ്ടമാകും.
ശാന്തമായാല്‍ മാത്രമേ തെളിച്ചം വരൂ.
തെളിഞ്ഞു നിന്നാല്‍ മാത്രമേ പ്രതിബിംബനം നടക്കൂ.
തർക്കം മൂലം കലങ്ങി അസ്വസ്ഥനായി നിന്നാല്‍ ഒന്നും തെളിയില്ല, പ്രതിബിംബനം നടക്കില്ല.
തർക്കത്തിലും യുദ്ധത്തിലും ആരും ഇതുവരെ വിജയിച്ചിട്ടുമില്ല പരാജയപ്പെട്ടിട്ടുമില്ല.
ചുരുങ്ങിയത് തര്‍ക്കിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഇതുവരെയും പരസ്പരം പരാജയവും വിജയവും സമ്മതിച്ചിട്ടില്ല.
തർക്കം കൊണ്ടും യുദ്ധം കൊണ്ടും ആരും പുതിയ വാതിലുകള്‍ തുറന്നിട്ടില്ല.
തർക്കം കൊണ്ടും യുദ്ധം കൊണ്ടും എല്ലാവരും ഉള്ള വാതിലുകളും പരസ്പരം അടച്ചത് മാത്രം കഥ.
തർക്കത്തില്‍ നിങ്ങൾ കേള്‍ക്കുന്ന ശബ്ദം പരസ്പരം കേള്‍ക്കുന്നതിന്റെതല്ല.
പകരം നിങ്ങൾ കേള്‍ക്കുന്ന ആ ശബ്ദം അടഞ്ഞ വാതിലില്‍ രണ്ട്കൂട്ടരും വെറുതെ മുട്ടുന്നതാണ്. മുട്ടി മുട്ടി അവർ കിതക്കുന്നതിന്റെതും ക്ഷീണിക്കുന്നതിന്റെതുമാണ്.
രണ്ടുകൂട്ടരും പിന്നെയും പിന്നെയും കൂടുതല്‍ കൂടുതല്‍ അവരുടെ വാതിലിന്റെ കുറ്റി ഇടുന്നതിന്റേത് കൂടിയാണ് ആ ശബ്ദം.
(ഒരു fb സുഹൃത്തിന് നല്‍കിയ, നല്‍കേണ്ടി വന്ന മറുപടി)
No comments:
Post a Comment