കഞ്ചാവും കള്ളുമൊന്നും
ഈയുള്ളവന് വേണ്ട.
അല്ലാതെ തന്നെ,
ചായ പോലുമില്ലാതെ,
ഈയുള്ളവന്റെയുള്ളില്‍ ലഹരി
നുരഞ്ഞുപൊന്തുന്നുണ്ട്.
കാര്യകാരണങ്ങളില്ലാതെ.
കാര്യവും കാരണവും ഒന്നായി.
ഏതസംബന്ധവും
സംബന്ധമാക്കി
നൃത്തം ചെയ്യിപ്പിക്കുന്ന
ലഹരിയും ഉന്മാദവും മാത്രം
ഇവിടെ ഈയുള്ളവന്
ജീവിതം.
ഓടയിലും കുപ്പയിലും
പുഴുക്കളായും
നുരഞ്ഞുപൊന്തുന്ന
അതേ ജീവിതം.
*******
അങ്ങനെ ഉന്മാദിയായി
തെരുവോരത്ത്
ജീവിതം തന്നെ
ഈ ആള്‍രൂപമായ്
നടക്കുന്നതിനിടേ........,
അയല്‍വീട്ടിനുമ്മറത്ത്
തെളിഞ്ഞിരിക്കുന്നു
വൃദ്ധയായ സ്ത്രീ.
പൂത്താത്തയെന്ന്
ഓമനപ്പേര്.
"അതല്ല, അതെന്താ
വീണ്ടും രാവിലെ ആയത്
പൂത്താത്താ?"
പൂത്താത്തയെ കണ്ടതും
ഈയുള്ളവനങ്ങ്
ചോദിച്ചുപോയി.
"ഹ ഹ ഹ ഹ ഹാ.....
"ഹേ....., ഇങ്ങളെന്താ
അങ്ങനെ ചോദിച്ചത്?"
പൊട്ടിച്ചിരിച്ചു കൊണ്ട്
പൂത്താത്ത......
"അല്ല,
ഇന്നലെയും ഇങ്ങനെ
ഇത്പോലെ രാവിലെയായി.
"എന്നിട്ട്,
ഒന്നും പറയാതെ
രാത്രിയുമായി.
"പിന്നെന്തിനാണ് വീണ്ടും
ഇപ്പോൾ രാവിലെ ആയത്?
" ഒരു പിടുത്തവും കിട്ടുന്നില്ല.
അത് കൊണ്ട് ചോദിച്ചതാണ്
പൂത്താത്താ.....
"ഇന്ന് വീണ്ടും രാത്രിയാവുമോ?"
പൂത്താത്ത
പൊട്ടിച്ചിരിയോട് പൊട്ടിച്ചിരി.
"അതൊക്കെ അങ്ങനെയാ......
ഇങ്ങളങ്ങ് വിട്ടേക്ക്.
" ഇങ്ങള്
ചോദിക്കുകയും പറയുകയും
ഒന്നും വേണ്ട.
മുപ്പത്തി, പൂത്താത്ത,
ചിരിച്ചു പറഞ്ഞു.
പൂത്താത്താക്ക്
ഒരു പിടുത്തവും ഇല്ലാഞ്ഞിട്ടല്ല.
'എത്രയെല്ലാം
പിടുത്തമുണ്ടായാലും
പിടുത്തമില്ലെങ്കിലും
വെറും വെറുതെ
സാക്ഷിയാവുക,
സാക്ഷിയായി ജീവിക്കുക.'
എന്ന്
ഉപദേശിക്കാനറിയാത്ത
പൂത്താത്ത
പറയാതെ പറയുന്ന
നിര്‍ദേശം.
*****
"അതല്ല,
ഇപ്പോളൊരു സംശയം.
അത്
വഴിയേ പോകുന്ന
വേറൊരാളുടെ
സംശയമാണ്.
'ഇയാൾ തന്നെ സ്വയം
കഞ്ചാവും കള്ളുമായോ?'
ഇതെല്ലാമായപ്പോൾ
ഈയുള്ളവനും
അങ്ങനെയൊരു സംശയമല്ല,
ഉറപ്പ് തന്നെ.
No comments:
Post a Comment