Saturday, February 27, 2021

ദൈവത്തിന് എന്ത് വേണം? ഒന്നും വേണ്ട.

ഇസ്ലാമിൽ, വിവാഹം നടക്കാനും നടത്താനും  വരനും വലിയ്യും (പെണ്ണിന്റെ പിതാവ് / ആണ്‍ രക്ഷാകര്‍ത്താവ്) രണ്ട് സാക്ഷികളും അല്ലാതെ ആരും, ഒരു ഖാസിയും മുസലിയാരും വേണ്ടതില്ല.


എന്ന കൃത്യവും വ്യക്തവുമായ നിര്‍ദേശം ഇസ്ലാമില്‍ തന്നെയുണ്ട്


ഏറിയാല്‍ വലീമ (വിവാഹ വേളയില്‍ കൊടുക്കുന്ന ഭക്ഷണം) കൊടുക്കണം എന്ന ആഘോഷപരിപാടി കൂടിയല്ലാതെ.


എന്നിട്ടും, ദൈവത്തിനും യാഥാര്‍ത്ഥ മതവിശ്വാസത്തിനും ഇതൊന്നും വേണ്ടെന്നിരിക്കെ, മുസ്ലിം സമൂഹം  ഒരാവശ്യവുമില്ലാതെ നിക്കാഹിന് (വിവാഹത്തിന്) പള്ളിയെയും ഖാസിയെയും മുസല്യാറേയും വിളിച്ചുവരുത്തുന്നു.


അഞ്ചായിരവും പതിനായിരവും വിശ്വാസികള്‍ പള്ളിക്കും ഖാളിക്കും വിവാഹഫീസായി (നിര്‍ബന്ധ നികുതിയായി) നല്‍കുന്നു.


അഥവാ പള്ളിയും ഖാളിയും  വിശ്വാസികളില്‍ നിന്നും അത് നിര്‍ബന്ധമായും വാങ്ങുന്നു, ഈടാക്കുന്നു. വിവാഹം ശരിയാവാൻ പള്ളിയും പുരോഹിതനും ഖാളിയും നിര്‍ബന്ധമാണ് എന്ന പോലെ


(അറിയണം : എല്ലാം നോക്കി നടത്തുന്ന, എല്ലാറ്റിനും നിയമപരമായ സംരക്ഷണം നല്‍കുന്ന സർക്കാർ പോലും വിവാഹ കാര്യത്തില്‍ ഒരുതരം ഫീസും നികുതിയും ആരില്‍ നിന്നും ഈടാക്കുന്നില്ല.)


*******


എല്ലാവർക്കും ഒരുപോലെ അറിയാം 

ദൈവത്തിനു അമ്പലമോ പള്ളികളോ ചര്‍ച്ചുകളോ ആവശ്യമില്ല എന്ന് ...


വെറും ശമ്പളക്കാരായ പാതിരികളുടെയോ

പൂജാരികളുടെയോ മുസല്യാമാരുടെയോ

സേവനവും ദൈവത്തിന് ആവശ്യമില്ല....


ഇതൊന്നും, ഇവരാരും ദൈവത്തിന് വേണ്ട, ഉണ്ടെങ്കിൽ ഉള്ള ആത്മീയതക്ക് വേണ്ട


ഇവരൊക്കെയും യാഥാര്‍ത്ഥ ദൈവവഴിയില്‍ നിന്നും ജനങ്ങളെ മുടക്കുകയും മറക്കുകയും ചെയ്യുന്നു


ഇവരൊക്കെയും ജനങ്ങളുടെ ധനവും സമ്പത്തും പല പേരുകളില്‍ അനാവശ്യമായി തിന്നുകയും ചെയ്യുന്നു.


ഖുര്‍ആന്‍ തന്നെ പറയുന്നു.


"പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും മഹാഭൂരിപക്ഷവും ജനങ്ങളുടെ സമ്പത്ത് അനാവശ്യമായി തിന്നുന്നു. അവർ ജനങ്ങളെ യാഥാര്‍ത്ഥ ദൈവവഴിയില്‍ നിന്നും തടയുകയും ചെയ്യുന്നു (സൂറ : അല്‍ ബഖറ, ഖുര്‍ആന്‍)


*****


എല്ലാ പള്ളികളും ചര്‍ച്ചുകളും മാസാന്ത പിരിവ് നടത്തുന്നുണ്ട്. സർക്കാർ നടത്തുന്നതിനെക്കാള്‍ എത്രയോ കൂടുതൽ


എന്തിന്‌


ദൈവത്തിന് വേണ്ടിയല്ല.


ദൈവത്തിന് എന്ത് വേണം?

ഒന്നും വേണ്ട


പകരം, പള്ളിയെയും ചർച്ചിനെയും അതിൽ പണിയെടുക്കുന്നവരേയും പരിപാലിക്കാനും തീറ്റിപ്പോറ്റാനും വളര്‍ത്താനും വേണം.


അതിനു വേണ്ട മറ്റൊരു രീതി മാത്രമാണ്‌ ഭണ്ഡാരപ്പെട്ടിയും.


ഭണ്ഡാരപ്പെട്ടിയെ മാത്രം വെറുക്കുന്നവരും വിമര്‍ശിക്കുന്നവരും, ഭണ്ഡാരപ്പെട്ടിയിൽ മാത്രം വലിയ തെറ്റ് കാണുന്നവരും എല്ലാം ഒന്ന് തന്നെ എന്നോര്‍ക്കണം. . 


യാഥാര്‍ത്ഥ സത്യത്തില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്ന, അന്വേഷണം വേണ്ടെന്ന് വെച്ച ജനങ്ങൾ അതൊക്കെയും വലിയ പുണ്യമായി കൊണ്ടുനടക്കുന്നതും അതുകൊണ്ടാണ് എന്നും കാണണം...


വഴി അറിയാതെ, സ്വയം വഴിതെറ്റിയ, ഉപജീവനവും സമ്പാദ്യവും മാത്രം ലക്ഷ്യമിടുന്ന പുരോഹിതന്‍മാരും ഖാളിമാരും മുസ്ലിയാമാരും പൂജാരിമാരും സന്മാര്‍ഗം കാട്ടുന്ന പുണ്യപുരുഷന്മാരല്ല.


പക്ഷേ, അവർ പുണ്യപുരുഷന്മാരാണെന്ന് ജനങ്ങളാല്‍ കരുതപ്പെട്ടതും അനുധാവനം ചെയ്യപ്പെടുന്നതും അതുകൊണ്ടാണ്.


No comments: