Saturday, February 27, 2021

മരണമാണോ ദൈവവിളിക്കുള്ള ഉത്തരം? മരിക്കാനാണോ ദൈവം വിളിക്കുന്നത്?

മരിച്ചാല്‍, മരിച്ചാല്‍ മാത്രം,

മരിച്ച ആൾ 'അല്ലാഹുവിന്റെ (ദൈവത്തിന്റെ) വിളിക്കുത്തരം നല്‍കി' എന്ന് പറയുന്നവരോട്......


മരണമാണോ ദൈവവിളിക്കുള്ള ഉത്തരം?


മരിക്കാനാണോ ദൈവം വിളിക്കുന്നത്


എങ്കിൽ, ജീവിതമോ?


ജീവിതം പിന്നെന്താണ്‌?


മരിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമാണോ ജീവിതം?


മരിക്കാൻ വേണ്ട ദൈവവിളി കേള്‍ക്കാന്‍ വേണ്ടിയുള്ള വെറും കാത്തിരിപ്പാണോ ജീവിതം?


മരിക്കാൻ വേണ്ട ദൈവവിളി കേള്‍ക്കാന്‍ വേണ്ടി മാത്രം ഏവരും ജനിച്ചു ജീവിക്കുകയാണോ?


എങ്കില്‍ അങ്ങനെ പിന്നീട്‌ വിളിക്കേണ്ടി വരുന്ന കോലത്തില്‍ എന്തിന്‌ ഒരാൾ ജനിക്കണം, ജീവിക്കണം?


മരണം ദൈവ വിളിക്കുള്ള ഉത്തരമാണെങ്കില്‍, ജീവിതം ആരുടെ വിളിക്കുള്ള ഉത്തരമാണ്?


ജീവിക്കുന്നത് ആര്‍ക്ക് വേണ്ടി ആരുടെ വിളിക്കുള്ള ഉത്തമായാണ്


മരണമാണ് ദൈവവിളിക്കുള്ള ഉത്തരമെങ്കിൽ, ആത്മഹത്യ ചെയ്യുന്നവർ കുറച്ച് കൂടി കൂടുതൽ ആത്മീയത ഉള്ളവരാണോ


അങ്ങനെ ആത്മീയത കൂടുതൽ ഉള്ളത് കൊണ്ടാണോ ആത്മഹത്യ ചെയ്യുന്നവർ കുറച്ച്‌കൂടി നേരത്തേ വിളികേട്ട്, ജീവിതം മറ്റൊന്നുമല്ല എന്നറിഞ്ഞ്, ഉത്തരം നല്‍കുന്നത്


മരണം ദൈവത്തിലേക്ക് പോകാനുള്ള വിളിയാണെങ്കിൽ, പ്രകൃതി ദുരന്തങ്ങളും ഭൂകമ്പങ്ങളും മാറാവ്യാധികളും നല്ലതല്ലേ?


കൊലപാതകങ്ങളും ആക്രമണങ്ങളും വിളിക്ക് ഉത്തരം നൽകാൻ എളുപ്പം ചെയത് കൊടുക്കലല്ലേ


അവ ആര്‍ക്കും മനസിലാകാതെ പോയ യാഥാര്‍ത്ഥ ആത്മീയതയല്ലേ?


ദൈവത്തിന്റെ നമ്മൾ ഉത്തരം നല്‍കേണ്ട വിളികളല്ലേ അവ?


അവയെ നാം പേടിക്കേണ്ട കാര്യമില്ലല്ലോ, കാമിക്കുകയല്ലേ വേണ്ടത്?


മരണം ദൈവത്തിലേക്ക് പോകാനുള്ള വിളിയാണെങ്കിൽ......,


ഭൂമിയില്‍ ജീവിക്കുന്നവരൊക്കെ ആരുടെ വിളിക്ക് ഉത്തരം നല്‍കിയാണ്, അല്ലെങ്കിൽ ആരുടെ വിളിക്ക് ഉത്തരം നല്‍കാതെയാണ് ഭൂമിയില്‍ ജീവിക്കുന്നത്


മരിച്ചവർ ദൈവത്തിലേക്ക് മടങ്ങുമ്പോള്‍ ബാക്കി ഭൂമിയിലുള്ളവർ, ജീവിക്കുന്നവർ, മടങ്ങാതെ ദൈവത്തിന് പുറത്താണോ?


മരണമാണോ ദൈവത്തിലേക്കുള്ള ഏകവഴി?


അപ്പോൾ, യാഥാര്‍ത്ഥ ആത്മീയത എന്നാല്‍ മരണം എന്നര്‍ത്ഥം വെക്കേണ്ടി വരില്ലേ


ബാക്കി മരിക്കാതെ ഭൂമിയിലുള്ളവർ ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കാതെ ആത്മീയത തീണ്ടാത്തവരാണോ?


മരണം ദൈവത്തിലേക്ക് പോകാനുള്ള വിളിയാണെങ്കിൽ.........,


ജനിക്കുന്നതും രോഗിയാകുന്നതും

കണ്ണുകളടയുന്നതും തുറക്കുന്നതും

ഹൃദയമിടിക്കുന്നതും ചിന്തിക്കുന്നതും

നടക്കുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മുട്ടവിരിയുന്നതും

പൂവിടുന്നതും ഇല തളിര്‍ക്കുന്നതും 

ഒന്നും ദൈവവിളിക്കുള്ള ഉത്തരങ്ങളല്ലേ?


അവയൊക്കെയും പിന്നെന്താണ്‌?


അവയൊക്കെയും ദൈവത്തില്‍ നിന്നുള്ള ഓടിയകലലാണോ?


*******


നിങ്ങളൊന്ന് ചിന്തിക്കുക.


അല്ലാഹു എന്ന ആത്യന്തികതയില്‍ വിരാജിക്കുന്ന ദൈവം വിളിക്കുകയോ?


ദൈവം ആരെ, എന്തിന്‌ വിളിക്കാന്‍


അല്ലാഹു എന്ന ആത്യന്തികതയില്‍ വിരാജിക്കുന്ന ദൈവം അങ്ങനെ വിളിക്കുന്നുണ്ടോ?


അല്ലാഹു എന്ന ദൈവത്തിന് അങ്ങനെ, നാം നമ്മുടെ മാനത്തില്‍ നിന്ന് കരുതുന്നത് പോലെ, വിളിക്കേണ്ടതുണ്ടോ?


******


ഇനിയും ചോദിക്കട്ടെ.....


നിങ്ങളുടെയും ഈയുള്ളവന്റെയും മരണം അല്ലാഹുവിന്റെ (ദൈവത്തിന്റെ) വിളിക്കുള്ള ഉത്തരമാണോ


ജീവിതമല്ലാതെ, മരണമാണോ ആർക്കെങ്കിലുമുള്ള ഉത്തരമാവേണ്ടത്


അല്ലാഹു എന്ന ദൈവം നിങ്ങളെ വിളിക്കാന്‍ മൂപ്പര്‍ക്ക് വല്ല ആവശ്യവും ഉണ്ടാവുമോ


അല്ലാഹു എന്ന ദൈവം നിങ്ങളെ വിളിക്കാന്‍ മാത്രം ആരെങ്കിലും എന്തെങ്കിലും (ജീവിതം തന്നെയും) ദൈവമെന്ന അല്ലാഹുവിന് പുറത്തും അകലെയുമാണോ?


ജീവിതമെന്നാല്‍ ദൈവത്തിന് പുറത്തും, മരണമെന്നാല്‍ ദൈവത്തിലേക്കും ദൈവത്തിലും എന്നാണോ അര്‍ത്ഥം


മരിച്ചവരെ ദൈവമെന്ന അല്ലാഹു വിളിക്കുന്നതാണെങ്കിൽ..........,


ഇവിടെയും എവിടെയും ജീവിക്കുന്നവർ ദൈവത്തിന്റെ വിളി കേള്‍ക്കാത്തവരോ, അല്ലെങ്കിൽ വിളിക്കുത്തരം നല്‍കാത്തവരോ?


എന്താണ്‌ നിങ്ങളീ പറയുന്നത്‌?


നിങ്ങൾ ദൈവത്തെ, എല്ലാറ്റിലും എന്തിലും എങ്ങിനെയും കാണാതെ, മരണാനന്തരത്തിലേക്ക് മാത്രമായി പകുത്ത് ചുരുക്കി വെച്ചിരിക്കയാണോ?


ഖുര്‍ആനിലോ മറ്റെവിടെയെങ്കിലുമോ നിങ്ങൾ ഇങ്ങനെ പറയുന്നത് പോലെ മരണത്തെ കുറിച്ച് "അല്ലാഹുവിന്റെ (അല്ലെങ്കില്‍ ദൈവത്തിന്റെ) വിളിക്കുത്തരം" എന്ന നിലക്ക് വല്ലതും പറഞ്ഞിട്ടുണ്ടോ?


ഇല്ലെങ്കില്‍, നാം നാക്ക് തൊടാതെ, തൊണ്ട അറിയാതെ, ഉള്ളറിയാതെ പൊള്ളയായി എന്തോ പറയുക മാത്രം തന്നെയല്ലേ?


No comments: