മറ്റാരും അറിയാത്ത പറയാത്ത, മറ്റാര്‍ക്കും അറിയാനാവാത്ത പറയാനാവാത്ത ഒന്നും യേശുവും ബുദ്ധനും കൃഷ്ണനും മുഹമ്മദും അറിഞ്ഞില്ല, പറഞ്ഞില്ല
*******
വെറും പൊട്ടനാവുക ബോധോദയം.
എന്തെങ്കിലും നേടുന്നതല്ല ബോധോദയം. ഒന്നും നേടാതിരിക്കലും, നേടിയതും അറിഞ്ഞതും നഷ്ടപ്പെടലുമാണ് ബോധോദയം.
******
സ്വര്‍ഗത്തിലെ കള്ളിന്റെ പുഴ ഒഴുക്കാനുള്ള കരാർ ഇവിടെ ചിലര്‍ക്ക് കൊടുക്കുമോ എന്നന്വേഷിക്കാന്‍ ചില ജാതി-അബ്കാരി നേതാക്കന്മാര്‍ ആവശ്യപ്പെട്ടു
******
എന്തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതുന്നു, പറയുന്നു? മരിക്കുവോളം 'ഞാന്‍' ഉണ്ടെന്ന് വരുത്താൻ. അല്ലെങ്കില്‍ ഇല്ലാത്ത 'എന്നെ' ഉണ്ടാക്കാന്
*******
എന്ത് സ്നേഹം? ആരോട് സ്നേഹം? ജീവിതം സുഗമമാവാനുള്ള സ്വാര്‍ത്ഥത മാത്രം എല്ലാം. ജീവിതം ജീവിതത്തില്‍ അള്ളിപ്പിടിക്കുന്ന ശ്രമം എല്ലാം.
******
ഹിന്ദു, ഹിന്ദുമതം എന്ന പേരും പ്രയോഗവും ഒരു പുരാണത്തിലും വേദത്തിലും ഉപനിഷത്തിലും സംസ്കൃതഭാഷയിലും ഇല്ല. അത്രക്ക് മതമല്ലാത്തത് ഹൈന്ദവം
******
ബോധോദയം സിദ്ധിച്ചാലും ഇല്ലേലും എന്ത് വ്യത്യാസം? ആവും പോലെയങ്ങായാല്‍ മതി. ആയിരിക്കുന്ന അവസ്ഥയില്‍ ആയിരുന്നാല്‍ മതി. അത്രമാത്രം.
No comments:
Post a Comment