മനസിലാകാത്ത ദൈവം ഇവർ സങ്കല്‍പ്പിക്കുന്ന ദൈവം. ദൈവത്തെ മനസിലാകാത്ത മനുഷ്യന്റെ പരിമിതിയെ അതുണ്ടാക്കിയ ദൈവത്തിന് മനസിലാകുന്നില്ല.
*******
'ഞാൻ' ഇല്ലാതാകുന്നുതല്ല ബോധോദയം.
തലച്ചോറ് ഉള്ളിടത്തോളം അതിജീവനബോധമായ ഞാനുണ്ട്, ഞാനുണ്ടാവും.
ഈ തലച്ചോറിനപ്പുറം 'ഞാന്‍' ഇല്ലാത്തതും 'ഞാൻ' നിലനില്‍ക്കാത്തതും എന്ന് മനസിലാക്കലാണ് ബോധോദയം.
******
ആരും (ഞാനും) പറയുന്നതുമല്ല സത്യം. നിങ്ങള്‍ക്ക് മനസ്സിലാവുന്നതും പറയാനാവുന്നതുമാണ് സത്യം. ആരെയും ആശ്രയിക്കാതെയും സത്യത്തെ അറിയാം.
******
ചത്ത് കഴിഞ്ഞ നായയിലും ചത്ത് കഴിഞ്ഞ മനുഷ്യനിലും വ്യത്യാസം കാണാത്തതില്‍ ബോധോദയത്തിന്റെ സാധ്യതയുണ്ട്, തുടക്കമുണ്ട്.
*******
നിസ്സഹായത തൊട്ടറിയല്‍ കൂടിയാണ് ബോധോദയം.
അല്ലാതെ സര്‍വശക്തിയും ജാലവിദ്യയും ശുഭ്രവസ്ത്രവും നേടലല്ല ബോധോദയം.
********
ഒട്ടിനിന്നാല്‍ അറിവ്, വെറുപ്പ്, താല്പര്യം. ചെയ്യാനേറെയുണ്ടാവും - സംഘർഷം.
അകന്നായാല്‍ അറിവില്ല, വെറുപ്പില്ല, താല്‍പര്യമില്ല. ചെയ്യാനൊന്നുമില്ല - നിസ്സംഗത.
No comments:
Post a Comment