Saturday, February 27, 2021

ചിലര്‍ അങ്ങനെയാണ്. അവർക്ക് മറ്റുള്ളവര്‍ തോറ്റു കൊണ്ട്‌ ജയിക്കണം.

ചിലര്‍ അങ്ങനെയാണ്

അവർക്ക് ജയിക്കണം.


അവർക്ക് ജയിച്ചാല്‍ മാത്രം പോര.


മറ്റുള്ളവര്‍ തോറ്റു കൊണ്ട്‌ തന്നെ അവര്‍ക്ക് ജയിക്കണം.


എന്നാലും അവര്‍ക്ക് പോര.


മറ്റുള്ളവരെ അവർ തോല്പിച്ചു കൊണ്ട്‌ തന്നെ അവര്‍ക്ക് ജയിക്കണം.


അവർക്ക് വലുതായാല്‍ മാത്രം പോര. മറ്റുള്ളവരെ അവർ ചെറുതാക്കി തന്നെ അവര്‍ക്ക് വലുതാവണം


അവരെപ്പോഴും ദ്വന്ദയുദ്ധത്തിലെന്ന പോലെ.

പരിചയും വാളും ഒക്കെയായിട്ട്. യുദ്ധസന്നാഹങ്ങളോടെ..... 


അവർ വെറും താര്‍ക്കികരെ പോലെ.


തോറ്റാലും ജയിച്ചുവെന്ന് മാത്രം വീമ്പിളക്കുന്ന താര്‍ക്കികരെ പോലെ


എന്നാലും അവര്‍ക്ക് പോര.


അവരുടെ വിജയം മറ്റുള്ളവരെയും തോറ്റവരേയും ഇകഴ്ത്തി ബോധ്യപ്പെടുത്തുകയും വേണം അവര്‍ക്ക് ....


കാരണം, അവര്‍ക്ക് അവരുടെ മുന്നിലും അവരെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരവസ്ഥയുണ്ട്.


സ്വന്തം ശൂന്യതയെ മറച്ചു പിടിക്കാന്‍.


സ്വന്തം ശൂന്യതയില്‍ നിന്നും ഒളിച്ചോടാന്‍ അവര്‍ക്ക് വിജയം വേണം,


അവർക്കതിന്‌ ബാഹ്യമായ സ്ഥാനവും മാനവും അധികാരവും സ്ഥാപനവും തെളിവും വേണം


അവർ ജയിച്ചു കൊള്ളട്ടെ.


അവർ ജയിച്ചു കൊണ്ടേയിരിക്കട്ടെ


അവർ ജയിക്കുക മാത്രം ചെയ്യട്ടെ ....


അവരുടെ സംതൃപ്തിയാണ് ഇവിടെയുള്ളവന്റെ സംതൃപ്തി....


അവർ ജയിക്കാന്‍ വേണ്ടിയുള്ള ഇവിടെയുള്ളവന്റെ തോല്‍വി പോലും ഇവിടെയുള്ളവന് ആനന്ദകരം….


No comments: