ഏതോ ഒരു ഭാഷയിലെ
ഏതോ ഒരു പേരിലും...,
ഏതോ ഒരു പ്രദേശത്തെ
ഏതോ ഒരു ഭാഷയിലും
സങ്കല്‍പത്തിലും
ചുരുക്കി, ചുരുങ്ങി.....,
ആ ഭാഷയെയും
സങ്കല്‍പത്തെയും
പേരിനെയും
വല്ലാതെ കാല്‍പനികവല്‍കരിച്ചു,
പര്‍വ്വതീകരിച്ചു....,
അങ്ങനെ മാത്രം വലുതായ
ചെറിയ പാത്രത്തെയും
അതിലെ വെള്ളത്തെയും മാത്രം
കടലായി കാണാനും കരുതാനും
ദുര്യോഗം വരാതിരിക്കട്ടെ ....
ആ വഴിയില്‍
യാഥാര്‍ത്ഥ കടലിനെയും
അതിന്റെ അനവധി നിരവധി
അനന്ത സാധ്യതകളെ
കാണാതാവുന്ന അവസ്ഥയെ
ആത്മീയതയായി കണ്ട് ...,
ദൈവത്തിന്
ഒന്നും ഒരു രൂപവും നാമവും
ഭാഷയും സങ്കല്‍പവും
ആവശ്യമല്ലാത്ത തലം
കാണാതാവുന്ന....,
ഒരുപക്ഷേ,
അത്തരം അനിര്‍വചനീയമായ
അവസ്ഥയെ
നിഷേധിക്കുന്ന അവസ്ഥയും
ഉണ്ടാകാതിരിക്കട്ടെ.
ചുരുങ്ങിയത്
ഒരു പേരും സങ്കല്‍പവും
പ്രധാനമല്ലെന്ന്
മനസിലാകാത്ത അവസ്ഥ
ഉണ്ടാവാതിരിക്കട്ടെ.
No comments:
Post a Comment