ഭരണാധികാരി വിഡ്ഢിയായാലും പുകഴ്ത്തുന്നവർ തന്നെയാണ് സാധാരണഗതിയില്‍ എവിടെയും ഭൂരിപക്ഷമുണ്ടാവുക. അതാണ് ഏതൊരു സമൂഹത്തിന്റെയും ഗതികേടും..
*********
വാനപ്രസ്ഥം: ഒന്നുമില്ലെന്നറിയുന്ന, ഒന്നും ഒന്നുമല്ലെന്നറിയുന്ന ധൈര്യമാണത്, ഉടുത്തതഴിക്കലാണത്. ഒഴിഞ്ഞുപോക്കാണത്.
*********
ശരി. കാര്‍ഷികനിയമം നല്ലത്. എങ്കിൽ, എന്തേ അതേ സര്‍ക്കാറിന് പെട്രോളിന്റെ കാര്യത്തില്‍ ജനങ്ങളെ സഹായിക്കുന്ന നല്ല നിയമം ഉണ്ടാക്കിക്കൂട?
*********
മലമുകളില്‍ തപസ്സു ചെയ്യുമ്പോഴും താഴ്‌വരയില്‍ എല്ലാറ്റിലും ഇഴുകിച്ചേര്‍ന്ന് നടക്കാനാവണം. അതാണ്, അതാവണം ആത്മീയത. ജീവിതത്തില്‍ ജീവിതത്തോടൊപ്പം.
*********
ചോദ്യം: EVM ഏതെങ്കിലും പാർട്ടിയുടെ ആദര്‍ശമോ ലക്ഷ്യമോ പ്രകടനപത്രികയിലെ വാഗ്‌ദാനമോ അല്ലല്ലോ? പിന്നെന്താണ് EVM തന്നെ വേണമെന്ന് ഇത്ര വാശി?
*********
ഉള്ളിപൊളിക്കും പോലെ പൊളിച്ച് അവനവനെ ഇല്ലാതാക്കണം. അപ്പോഴറിയും ദിശകള്‍ ഇല്ലെന്ന്. പറയാനും പറയാതിരിക്കാനും ഇല്ലെന്ന്. ഏറെയെന്ന്.
No comments:
Post a Comment