പാര്‍ലമെന്റും അതിലെ ഡെസ്കുകളും ബെഞ്ചുകളും, പിന്നെ ഇലക്ട്രോണിക് വോട്ടിങ്മെഷീനുകളും വില്‍ക്കില്ലെന്ന് ഉറപ്പിക്കാം. ജനാധിപത്യമല്ലേ?
********
ഒറ്റക്ക് യാത്ര ചെയ്താൽ ആ ഒറ്റയും ഇല്ലാതാവും. ഒറ്റയില്‍ 'നീ'യില്ല. 'നീ'യില്ലേല്‍ 'ഞാന്‍' എന്ന വേറെ ഒറ്റയുമില്ല. രണ്ടില്ലേൽ ഒന്നുമില്ല.
*******
നല്ല ബന്ധം വിത്ത് മണ്ണില്‍ വീഴുന്നത് പോലെ. മുളയ്ക്കും, തളിര്‍ക്കും, പൂക്കും, കായ്ക്കും, തണലും കൂടും നല്‍കും. ദൂരെനിന്ന് കാണാന്‍ സൗന്ദര്യവും.
*******
തുറന്ന പറച്ചിലാണ് ചിറകടിച്ചു പറക്കല്‍.
ഇരുട്ട് ഒഴിവാക്കിത്തരുന്ന എന്തും ആരും, അവനവന്‍ തന്നെയും, ഗുരു.
********
ശവസംസ്കാരം പുഴുത്ത്നാറുന്നത് കാണാതിരിക്കാന്‍. മരിച്ചാല്‍ പുഴുത്ത്നാറില്ലെങ്കില്‍ മനുഷ്യന്റെ പ്രത്യേകത പറയാമായിരുന്നു.
*******
അങ്ങനെയാണ് ജീവിതം. പഴയത് തന്നെ പ്രയോഗിച്ച് പുതിയതാക്കുന്നു. ഒന്നിനും വേണ്ടിയല്ലാതിരിക്കെയും എന്തിനോ വേണ്ടി എന്നാക്കുന്നു.
No comments:
Post a Comment