Saturday, February 27, 2021

സ്വയംഭോഗം ചെയ്യുമ്പോഴൊക്കെയും പ്രാര്‍ത്ഥിച്ചു കുറ്റബോധം തീര്‍ക്കുക പതിവായിരുന്നു.

സ്വയംഭോഗം ചെയ്യേണ്ടി വന്ന കാലത്തെ കുറിച്ച്, അതേസമയം തന്നെ തികഞ്ഞ മതവിശ്വാസിയായിരുന്ന കാലത്തെ കുറിച്ച്, ഒരു സുഹ്രുത്ത് ഏറ്റുപറഞ്ഞു


'സ്വയംഭോഗം ചെയ്യുമ്പോഴൊക്കെയും, അതിന്‌ മുന്‍പും ശേഷവും, പ്രാര്‍ത്ഥിച്ചു കുറ്റബോധം തീര്‍ക്കുക പതിവായിരുന്നു'. 


********


ശരിയാണ്‌


സ്വയംഭോഗം ചെയ്യാത്തവരില്ല. പുരോഹിതനായാലും, പള്ളിയിലച്ഛനായാലും, മുസ്ല്യാരായാലും, ബ്രഹ്മചാരിയും  സന്യാസിയും ആയാലും


സ്വയഭോഗം ചെയ്തവരെല്ലാം കുറുക്കുവഴി തേടിയവരാണ്. വ്യഭിചാരിച്ചവർ തന്നെയാണ്. നേര്‍വഴിയില്‍, പേടി കൊണ്ടും കാപട്യം കൊണ്ടും സാധിക്കാത്തത് വേറെ വഴിയില്‍ മറഞ്ഞിരുന്നു സാധിച്ചത്.


നിലക്ക് വ്യഭിചാരിക്കാത്തവർ ഇല്ല.


നിസ്സഹായതയും പേടിയും കാരണം ഒളിഞ്ഞിരുന്ന് വേറൊരു വഴിതേടി വ്യഭിചാരം നടത്തുന്നു എന്ന് മാത്രം


സ്വയംഭോഗം ചെയ്തപ്പോഴെല്ലാം എല്ലാവരും അവരുടെ വിശ്വാസങ്ങളെയും മതത്തെയും രഹസ്യമായെങ്കിലും തള്ളിയിട്ടുണ്ട്. പരിഹസിച്ചിട്ടുണ്ട്. വ്യഭിചരിച്ചിട്ടുണ്ട്


മറ്റൊന്ന് കൊണ്ടുമല്ല മതത്തേയും വിശ്വാസത്തെയും തള്ളിയത്, വ്യഭിചരിച്ചത്.


തങ്ങളുടെ മതവും വിശ്വാസവും പ്രകൃതിവിരുദ്ധമാണ് എന്നതിനാല്‍ മാത്രം. പ്രകൃതിവിരുദ്ധതയെയും അസ്വാഭാവികതയെയും പ്രോത്സാഹിപ്പിക്കുന്നു എന്നതിനാല്‍ മാത്രം


എത്ര നിഷേധിച്ചാലും ഏത് വിധേനയും തിരിച്ച് വഴിമാറിയൊഴുകി അതിന്റെ കാര്യം പ്രകൃതിയും സ്വാഭാവികതയും നടത്തും, കണ്ടെത്തും എന്നതിനാലും മാത്രം


ലൈംഗീകതക്ക് ഏകവഴി പ്രകൃതിവിരുദ്ധമായ അസ്വാഭാവികമായ വിവാഹം എന്ന് നിശ്ചയിച്ചത്  കാരണമായുണ്ടായ പ്രകൃതിവിരുദ്ധമായ പ്രകൃതിക്കും വിരുദ്ധമാണ്‌ മതം എന്നതിനാല്‍.


അതിനാല്‍ തീർത്തും സ്വാഭാവിക പ്രകൃതിപ്രതികരണമായ (പ്രകൃതിവിരുദ്ധമെന്ന് പിന്നീട് തോന്നുന്ന) സ്വയംഭോഗത്തിനുമെതിരാണ് മതം എന്നതിനാല്‍


*******


ഒന്നോര്‍ത്തു നോക്കൂ.


തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് ഓരോരുത്തരും വിശ്വാസിയാവുന്നു.


വിശ്വാസം അടിച്ചേല്പിക്കപ്പെട്ട ഓരോ വിശ്വാസിയും ലൈംഗീക കാര്യങ്ങളില്‍ തന്റെ കൗമാരത്തിലും യൗവനത്തിലും കുറ്റബോധം നിറഞ്ഞ സംഘര്‍ഷം നേരിടുന്നു.


വേണ്ട എന്ന് പൊതുബോധത്തില്‍ വെക്കുന്ന പലതും ഓരോ വിശ്വാസിയും രഹസ്യമായി   വേണമെന്ന് തന്നെ വെക്കുന്നു. ലൈംഗികതയും സ്വയംഭോഗവുമടക്കം


വേണം, വേണ്ട എന്ന് തോന്നുന്ന സംഘർഷത്തെ, മാനസികരോഗത്തെ അവന്‍ പ്രാര്‍ത്ഥനയെന്ന് വിളിക്കുന്നു, പ്രാര്‍ത്ഥനയാക്കുന്നു. പ്രാര്‍ത്ഥനയാക്കി സമാധാനമാക്കുന്നു.


എന്നിട്ട് വീണ്ടും വിശ്വാസി പറയും: തന്റെ മതവും വിശ്വാസവും അത് നല്‍കിയ പ്രാര്‍ത്ഥനയുമാണ് തനിക്ക് സമാധാനം നല്‍കുന്നതെന്ന്.


ശരിയാണ്‌. മതവും വിശ്വാസവും ഉണ്ടാക്കിയ, അതുകൊണ്ട്‌ മാത്രം ഉണ്ടായി അവരനുഭവിച്ച സംഘർഷവും അസമാധാനവും അതേ മതവും പ്രാര്‍ത്ഥനയും കൊണ്ട്‌ തന്നെ പരിഹരിച്ചു എന്നവർ വരുത്തുന്നു.


മുള്ളിനെ മുള്ള് കൊണ്ട്‌, പേപ്പട്ടി വിഷം പേപ്പട്ടി വിഷം കൊണ്ട്‌ തന്നെ എന്ന പോലെ പരിഹരിച്ചു കൊണ്ട്‌.


ഇല്ലാത്തത് ഉണ്ടാക്കി, ഉണ്ടെന്ന് വരുത്തി, വേറൊരു ഇല്ലാത്തത് വെച്ച് പരിഹരിച്ചു എന്ന് വരുത്തുകയും കരുതുകയും ചെയ്യുന്നത് പോലെ തന്നെ.


തങ്ങളനുഭവിച്ച അസമാധാനവും കുറ്റബോധവും തങ്ങളുടെ വിശ്വാസവും മതവും തന്നെ ഉണ്ടാക്കിയതായിരുന്നു എന്ന് വരെ തിരിച്ചറിയാന്‍ നില്‍ക്കാതെ


അത്രക്ക് ഓരോരുത്തരെയും കുറ്റബോധപ്പെടുത്തി, പേടിപ്പിച്ചു, അസമാധാനപ്പെടുത്തി മതങ്ങൾ, വിശ്വാസങ്ങള്‍.... ജീവിതത്തിലുടനീളം.


അവരുടെ വിശ്വാസം എലിയെ പോലെ. അവർ പോലും അറിയാതെ ഉള്ളില്‍ കയറി, ഉള്ളില്‍ നിന്ന് പുറത്തേക്ക് തുരന്ന് അവരെ നശിപ്പിക്കുന്നു.


അവരുടെ വിശ്വാസം ചിതലിനെയും പോലെ. പുറമെ നിന്ന് പൊതിഞ്ഞു നിന്ന് സംരക്ഷിക്കുന്നുവെന്ന വ്യാജേന പുതപ്പിട്ട് നശിപ്പിക്കുന്നു


വെറും ജൈവവികവും ശാരീരികവും മാത്രമായ, ആരെയും ഉപദ്രവിക്കാത്ത, ഒരു കാര്യം ചെയ്യുമ്പോള്‍ വരെ.


ഒരു ഗതിയും പരഗതിയുമില്ലാതെ, സങ്കല്പലോകത്ത് നിന്ന് സ്വയംഭോഗം ചെയ്യുമ്പോള്‍ വരെ


അതും വിവാഹേതര സ്വാഭാവിക ലൈംഗീകതയെ ആദ്യമേ നിഷിദ്ധമാക്കിയത് കൊണ്ട്‌ മാത്രം.


നിഷിദ്ധമാക്കി നിഷേധിച്ചത് കൊണ്ട്‌ മാത്രം ചെയ്യേണ്ടി വരുന്ന സ്വയംഭോഗം പിന്നെയും പാപമായും മോശം സംഗതിയായും കാണിച്ചവതരിപ്പിച്ച് കൊണ്ട്‌


ഓരോരുത്തന്റെയും ജീവിതത്തിലെ കാതലായ ഭാഗം (യൗവനം) നിഷിദ്ധമാക്കലിന്റെ പേരില്‍ മാത്രം അങ്ങനെ വേപതു പൂണ്ട് അലഞ്ഞ് തിരിയേണ്ട അവസ്ഥ വിശ്വാസിയായ ഓരോരുത്തനും ഉണ്ടാക്കിക്കൊണ്ട്


വിശ്വാസിയായ ഓരോരുത്തനും, നിലക്ക് ഒളിച്ചുകളിയും കാപട്യവും നാട്യവും മറ്റും നിത്യജീവിതത്തിന്റെ വസ്ത്രമാക്കുക ആവശ്യമാക്കിക്കൊണ്ട്, അത്യാവശ്യമാക്കിക്കൊണ്ട്.


ഓരോരുത്തന്റെയും സമ്മര്‍ദ്ദമേറിയ, സംഘര്‍ഷമേറിയ കാപട്യത്തെയും നാട്യത്തെയും സംസ്കാരമെന്നും സല്‍സ്വഭാവമെന്നും പുണ്യമെന്നും ഓമനപ്പേര് വിളിച്ചുകൊണ്ട്‌


അങ്ങനെ നിഷേധിക്കപ്പെടലിന്റെ തീരത്ത്, തീർത്തും കപടമായ ലോകത്ത്, ഒളിഞ്ഞും ഒഴിഞ്ഞും ഇരുന്ന്, അതുകൊണ്ട്‌ മാത്രം ഉണ്ടാകുന്ന ആക്രാന്തത്തെയും ഭ്രമചിന്തകളെയും പ്രണയമെന്ന് വിളിപ്പിച്ചു കൊണ്ട്‌. പിന്നീട് പ്രണയം ആനയും കുതിരയും ആണെന്ന് കരുതുന്ന ഭ്രാന്തില്‍ വരെ ഓരോരുത്തരെയും എത്തിച്ചു കൊണ്ട്‌.


നിഷിദ്ധമാക്കപ്പെട്ടതും നിഷേധിക്കപ്പെട്ടതും കൊണ്ട്‌ മാത്രം ഒരു നിര്‍ബന്ധ സംഗതിയായി വിവാഹം നടത്തേണ്ട സാഹചര്യം ഓരോരുത്തനും സൃഷ്ടിച്ചു കൊണ്ട്‌


അങ്ങനെ വിവാഹത്തിലൂടെ മാത്രം ലൈംഗീകത എന്നാക്കിക്കൊണ്ട്.


വൈവാഹിക ലൈംഗീകതയെ തന്നെ വെറും അറച്ചതും വെറുത്തതും ആക്കിക്കൊണ്ട്.


ദമ്പതിമാര്‍ക്കിടയില്‍ മാത്രം ചെയ്യപ്പെടേണ്ട വെറും ജോലി പോലെ മാത്രം ലൈംഗീകതയെ കണ്ടു കൊണ്ട്‌, മാറ്റിക്കൊണ്ട്


വഴിയില്‍ വെറും ആവര്‍ത്തന വിരസതയുടെ, പുതുതായി ഒന്നും അന്വേഷിക്കാനും കണ്ടെത്താനും ഇല്ലാത്ത ഒന്നാക്കി ലൈംഗീകതയെ മാറ്റിക്കൊണ്ട്


ലൈംഗീകതയിലെ എല്ലാ പുതുമയും കൗതുകവും ജിജ്ഞാസയും എന്നേക്കുമായി അവസാനിപ്പിച്ചു കൊണ്ട്‌


ലൈംഗീകതയെന്നാല്‍ വെറും ബാധ്യതയും ഭാരവും എന്നാക്കിക്കൊണ്ട്.


******


സ്വയംഭോഗവും വ്യഭിചാരവും എന്നല്ല, തീര്‍ത്തും തെറ്റെന്നും ശരിയെന്നും പറയാൻ മാത്രം ഒന്നും ഒരു കാര്യവും ഇവിടെ ലോകത്തില്‍ ഇല്ല


അതിൽ, പിതൃത്വം ഉണ്ടാക്കാത്തതും, പിതൃത്വം ഇല്ലാത്ത അനാഥകുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതും, എതിർലിംഗത്തിന് സുഖം നല്‍കാത്തതും, മാതാവ് ആകുന്ന സ്ത്രീക്ക് സംരക്ഷണം കിട്ടാത്തതും, ഒന്നും പ്രകൃതിക്കും സ്വാഭാവികതക്കും വിഷയമല്ല. വിത്ത് പുറത്തെറിയുക മാത്രം പ്രകൃതിയുടെയും സ്വാഭാവികതയുടെയും ലക്ഷ്യം, വഴി


ആരെങ്കിലും സ്വയംഭോഗം ചെയ്യുന്നതും,

സ്വയംഭോഗം ചെയ്യേണ്ടി വന്നതും, വരുന്നതും

യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് വേണ്ടതും നടക്കേണ്ടതും നടക്കാത്തത് കൊണ്ട്‌ മാത്രമാണ്‌. ഒരു കുറുക്കുവഴിയായി മാത്രം. മനസ്സ് കൊണ്ടുള്ള വ്യഭിചാരമായി മാത്രം


അതിനാല്‍ മാത്രം കുറുക്കുവഴി തേടി

നിര്‍വൃതി കണ്ടെത്താന്‍ ശ്രമിക്കുന്നതും

ശ്രമിക്കേണ്ടിവന്നതും മാത്രമാണ് സ്വയംഭോഗം.


ദാഹവും വിശപ്പും പോലെ, വെറും ശാരീരികമായ ആവശ്യം പോലെ.


പേരും സങ്കല്‍പവും പ്രധാനമല്ലെന്ന് മനസിലാകാത്ത അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.

ഏതോ ഒരു ഭാഷയിലെ

ഏതോ ഒരു പേരിലും...,


ഏതോ ഒരു പ്രദേശത്തെ

ഏതോ ഒരു ഭാഷയിലും

സങ്കല്‍പത്തിലും

ചുരുക്കി, ചുരുങ്ങി.....,


ഭാഷയെയും

സങ്കല്‍പത്തെയും 

പേരിനെയും

വല്ലാതെ കാല്‍പനികവല്‍കരിച്ചു,

പര്‍വ്വതീകരിച്ചു....,


അങ്ങനെ മാത്രം വലുതായ

ചെറിയ പാത്രത്തെയും

അതിലെ വെള്ളത്തെയും മാത്രം

കടലായി കാണാനും കരുതാനും

ദുര്യോഗം വരാതിരിക്കട്ടെ ....


വഴിയില്‍

യാഥാര്‍ത്ഥ കടലിനെയും

അതിന്റെ അനവധി നിരവധി

അനന്ത സാധ്യതകളെ

കാണാതാവുന്ന അവസ്ഥയെ

ആത്മീയതയായി കണ്ട് ...,


ദൈവത്തിന്

ഒന്നും ഒരു രൂപവും നാമവും

ഭാഷയും സങ്കല്‍പവും

ആവശ്യമല്ലാത്ത തലം

കാണാതാവുന്ന....,


ഒരുപക്ഷേ,

അത്തരം അനിര്‍വചനീയമായ

അവസ്ഥയെ

നിഷേധിക്കുന്ന അവസ്ഥയും 

ഉണ്ടാകാതിരിക്കട്ടെ.


ചുരുങ്ങിയത്

ഒരു പേരും സങ്കല്‍പവും

പ്രധാനമല്ലെന്ന്

മനസിലാകാത്ത അവസ്ഥ

ഉണ്ടാവാതിരിക്കട്ടെ.


ഖുര്‍ആന്‍ മുഴുവന്‍ ശരിയാണെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. വായിക്കാതെ, അറിയാതെ?

"നിങ്ങള്‍ ഖുര്‍ആന്‍ അര്‍ത്ഥമറിഞ്ഞ് വായിച്ചിട്ടുണ്ടോ?" 


"ഇല്ല." 


"പക്ഷെ, ഖുര്‍ആന്‍ മുഴുവന്‍ ശരിയാണെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു." 


"അതേ." 


"വായിക്കാതെ, അറിയാതെ?" 


ഉത്തരമില്ല.


 ******


ഇനി വേറൊരു ചോദ്യം


"നിങ്ങൾ ഈയുള്ളവന്റെ (അല്ലേല്‍ മറ്റാരുടെയെങ്കിലും, ഏതെങ്കിലും) പുസ്തകങ്ങൾ അര്‍ത്ഥമറിഞ്ഞ് വായിച്ചിട്ടുണ്ടോ?" 


"ഇല്ല." 


"പക്ഷെ ഖുര്‍ആന്‍ അല്ലാത്ത മറ്റു പുസ്തകങ്ങൾ മുഴുവന്‍ തെറ്റാണെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു?" 


"അതേ."


"വായിക്കാതെ, അറിയാതെ?"


ഉത്തരമില്ല.