അൽഭുതം കണ്ട്
കൂടെകൂടിയവൻ (ശിഷ്യൻ)
കീഴ്‌വായു വിട്ടാൽ
പിരിഞ്ഞുപോകും.
ശിഷ്യൻ്റെ പ്രതീക്ഷയിൽ
ഗുരു കീഴ്വായു വിടാൻ
പാടില്ലാത്ത ആൾ.
സുന്ദരിയെന്നാൽ
ആർത്തവവും വിയർപ്പ്നാറ്റവും
വയറ്റുപോക്കും ഇല്ലാത്തവൾ.
******
ആളുകൾ ഉണ്ടാക്കിവെക്കുന്ന
ധാരണകൾ വിചിത്രമായവയാണ്.
ആളുകളുടെ
ആ ധാരണകളും
അതുണ്ടാക്കിക്കൊടുക്കുന്ന
പ്രതീക്ഷകളും ബഹുമാനങ്ങളും
ഒരേരെറെയാണ്.
പക്ഷേ, അവ
മരീചിക പോലെ മാത്രം.
അടുത്തിടപഴകുമ്പോൾ
ഇല്ലാത്തത്, ഇല്ലാതാവുന്നത്.
പക്ഷേ, എന്ത് ചെയ്യാം?
അവ സ്ഥിരതയുള്ളതാണെന്നും
ദാഹം ശമിപ്പിക്കുന്നതാണെന്നും
പലരും കരുതിപ്പോകുന്നു.
ധാരണകളും പ്രതീക്ഷകളും
ബഹുമാനങ്ങളും ധ്വനിപ്പിക്കുന്നത്
എന്താണോ അതാണ്
താനെന്നും കരുതിപ്പോകുന്നു.
അങ്ങനെ,
എങ്ങിനെയെങ്കിലും
ആ ധാരണകളും പ്രതീക്ഷകളും
ബഹുമാനങ്ങളും സൂക്ഷിക്കാൻ
പാട്പെടുന്ന വലിയൊരു
പുരോഹിത വിഭാഗത്തെ കാണാം.
അങ്ങനെയുള്ള
ഗുരുക്കന്മാർരെയും നേതാക്കളെയും
അധികാരികളെയും വ്യക്തിത്വങ്ങളെയും
കാണാം.
പാവങ്ങൾ...
തടവറയിൽ ശ്വാസംമുട്ടി
കഷ്ടപ്പെടുന്നവരാണ്.
*****
ഉള്ളുപൊള്ളയായതിന്
ശബ്ദം കൂടും.
ഭാരമില്ലാത്തത്
പൊങ്ങിപ്പാറും.
ഇങ്ങനെയൊക്കെയാണോ
നമ്മുടെ ഗുരുക്കന്മാരും
നേതാക്കളും ഭരണാധികാരികളും
ആവുന്നത്, ഉണ്ടാവുന്നത്?
*****
മനുഷ്യസ്നേഹം വേണം
മനുഷ്യത്വം വേണം
എന്നൊക്കെ പറയുന്നത് പോലും
തെറ്റാണ്, ക്രൂരമാണ്,
അടർത്തിമാറ്റലാണ്.
മറ്റ് സർവതിനോടും
ക്രൂരത ചെയ്യാൻ
അനുവാദം നൽകുന്ന
പറച്ചിലാണത്.
സകലതിൻ്റെയും മേൽ
ആധിപത്യം നടത്താനുള്ള
പച്ചക്കൊടി നൽകുന്ന
പറച്ചിൽ.
No comments:
Post a Comment