Saturday, March 4, 2023

ചോദ്യം: ബാങ്ക് വിളിയിൽ സൗന്ദര്യവും സംഗീതവും ഇല്ലേ?

ബാങ്ക് വിളി വേണമെന്ന് വെക്കാൻ മറ്റുകുറേ വേണ്ടാത്ത ശബ്ദകോലാഹലങ്ങൾ ഇവിടെ നടക്കുന്നുണ്ടല്ലോ എന്ന മറുചോദ്യമല്ല ന്യായമായി നിരത്തേണ്ടത്.

ഒരു വേണ്ടാത്തതിനെ മറ്റൊരു വേണ്ടാത്തത് കൊണ്ട് ന്യായീകരിച്ച് വേണമെന്ന് വെക്കുകയല്ല വേണ്ടത്?

രണ്ട് വേണ്ടാത്തതും വേണ്ടാത്തത്, തിരുത്തേണ്ടത് തന്നെ എന്ന് കരുതുകയാണ് വേണ്ടത്.

ഒപ്പം ഇസ്ലാമിൽ തന്നെ നമസ്കാര സമയം അറിയിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച ഒരു രീതി മാത്രമെന്നല്ലാതെ ബാങ്ക് വിളി വേറൊന്നും ആയിരുന്നില്ലല്ലോ? 

എല്ലാവർക്കും മറ്റനേകം രീതികളിൽ വഴികളിൽ സമയമറിയുന്ന ഇക്കാലത്ത് ബാങ്ക് വിളിക്ക് ഒരു പ്രസക്തിയും ഇല്ലെന്നും ഒരു പ്രസക്തിയും ഇല്ലാതെ വെറും ആചാരമായി ബാങ്ക് വിളി കൊണ്ടുനടക്കുകയാണെന്നും മനസ്സിലാക്കണം. 

അങ്ങനെ വെറുതേ ആത്മാവില്ലാത്ത ആചാരം നടത്താൻ ശബ്ദശല്യവും മലിനീകരണവും ഉണ്ടാക്കുകയാണെന്ന് മനസ്സിലാക്കണം.

ഒരേയൊരു വ്യത്യാസം മാത്രം ഇവിടെ. 

മറ്റു പല വേണ്ടാത്തതുകളും തീർത്തും പ്രാദേശികമായത്, വ്യക്തിപരമായത്. 

മറ്റു പല വേണ്ടാത്തതുകളും പ്രാദേശികമായി, വ്യക്തിപരമായി തിരുത്തേണ്ടത്. 

മറ്റു പല വേണ്ടാത്തതുകളും വലിയൊരു മതവിശ്വാസമല്ല, വിശ്വാസമതത്തിൻ്റെ ഭാഗമല്ല. 

മറ്റു പല വേണ്ടാത്തതുകളും അതാത് സ്ഥലത്തെ ആചാരം, ആഘോഷം മാത്രം 

ബാങ്ക് വിളി മറിച്ചാണ്. അത് സർവ്വലോകത്തും വലിയ എന്തോ കാര്യം പോലെ നടപ്പാക്കുന്നതാണ്. ഒരു വലിയ മതവിശ്വാസത്തിൻ്റെ മറപിടിച്ച് കൊണ്ട്.

******

ബാങ്ക് വിളി തുടങ്ങിയ തുടങ്ങിയ കാലത്ത് ഉച്ചഭാഷിണികൾ ഒന്നും ഉണ്ടായിരുന്നില്ല... 

ഉച്ചഭാഷിണികൾ വന്നപ്പോൾ കർമശാസ്ത്രപരമായി ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കൽ ഹറാമാണെന്ന് വരെ ആദ്യമാദ്യം കരുതിയവരായിരുന്നു വിശ്വാസികൾ, പണ്ഡിതന്മാർ. 

പിന്നീട്, ഉപയോഗിച്ച് തുടങ്ങിയപ്പോൾ, അല്പന് അർത്ഥം കിട്ടിയത് പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ വെറുതേ ഉപയോഗിക്കുകയാണ്. 

എന്നിട്ടിപ്പോൾ വെല്ലുവിളിക്കുന്ന വിധം പറയുകയാണ്: ലോകാവസാനം വരെ ഇതൊക്കെ നിങൾ സഹിച്ചെ പറ്റൂ എന്ന് പറയുന്ന ധാർഷ്ട്യം.

*****

ശരിയാണ്. 

ബാങ്ക് വിളിയിൽ ഒരുതരം സൗന്ദര്യം കണ്ടെത്താം, സംഗീതം കണ്ടെത്താം. 

സുന്ദരമായും സംഗീതസാന്ദ്രമായും നടത്തിയാൽ പ്രത്യേകിച്ചും. 

പിന്നെ ദൂരേ നിന്നും കേൾക്കുന്ന , കാണുന്ന കാര്യങ്ങളിലും സൗന്ദര്യം കണ്ടെത്താം. 

അങ്ങനെ എല്ലാറ്റിലും നമുക്ക് സൗന്ദര്യം കണ്ടെത്താം. 

പക്ഷേ, അത്തരം സൗന്ദര്യവുംസംഗീതവും ബാങ്ക് വിളി കൊണ്ട് വിശ്വാസികൾക്ക് ആർക്കും ഉദ്ദേശമല്ല. 

സൗന്ദര്യം നിഷിദ്ധമാണ് എന്ന് കൂടി വിശ്വസിക്കുന്നവരാണ് ജീവിതം രക്ഷാശിക്ഷകൾ നിശ്ചയിക്കാനുള്ള ദൈവത്തിൻ്റെ ഭാഗത്ത് നിന്നുള്ള പരീക്ഷണമാണെന്ന് കരുതുന്ന ഇക്കൂട്ടർ.

മാത്രവുമല്ല, ഇതിൻ്റെ വക്താക്കൾ ബാങ്ക് വിളി സൗന്ദര്യത്തിന് വേണ്ടി നടത്തുന്നതോ അങ്ങനെ മറ്റെല്ലാറ്റിലും സൗന്ദര്യം കണ്ടെത്തുന്നവരോ, കണ്ടെത്താൻ പാടുള്ളവരോ അല്ല. 

അവരുടേതല്ലാത്ത പലതും (എല്ലാം തന്നെ) നിഷിദ്ധമെന്നും നരകത്തിലേക്കെന്നും  കരുതുന്നവരാണ് ഈ ബാങ്ക് വിളി നടത്തുന്ന കൂട്ടർ.


അവർ ബാങ്ക് വിളി വിശ്വാസമായി മാത്രം കൊണ്ടുനടക്കുന്നവർ. 


അവരുടെ തന്നെ വിശ്വാസം വെച്ച് നോക്കിയാൽ പോലും ബാങ്ക് വിളി ഇക്കോലത്തിൽ നിലനിൽക്കില്ല, നിലനിൽക്കണം എന്ന കൽപിക്കപ്പെട്ടിട്ടില്ല എന്ന് മാത്രം സൂചിപ്പിച്ചു.


No comments: