ആളുകൾ ആ വാക്ക്,
മായ എന്ന വാക്ക്
ഉപയോഗിക്കില്ല എന്ന് മാത്രം.
പഴയതിനും നിലവിലുള്ളതിനും
സമ്മതിച്ചുകൊടുക്കുന്നത്
പേടിച്ചു കൊണ്ട്.
പഴയതിനും നിലവിലുള്ളതിനും
എതിരായി നിൽക്കുക
നിർബന്ധമാക്കിക്കൊണ്ട്.
അങ്ങനെ
മായ എന്ന് പറയുന്നത്
പുരോഗമനം അല്ലെന്ന് വരുമോ
എന്നത് പേടിച്ചുകൊണ്ട്.
യഥാർഥത്തിൽ എല്ലാവരും
മായയിൽ തന്നെയാണ്.
മായയിൽ തന്നെയാവുമ്പോൾ
മായ എന്ന വാക്കും
നാം അകപ്പെട്ട മായ
ഉപയോഗിക്കാൻ അനുവദിക്കില്ല.
മായയിൽ ആണെന്ന അറിവ്
മായ നൽകുകയുമില്ല.
അതാണല്ലോ മായ?
അതാണല്ലോ
മായ യാഥാർത്ഥ്യമാകുന്ന മായ.
തൻ്റെ തന്നെ മാനവും പ്രതലവുമായ
വണ്ടിക്കകത്ത് നിൽക്കുന്നവന്
പുറംലോകം കാണില്ലെങ്കിൽ
വണ്ടി തന്നെ ലോകമാകുന്ന മായ.
*****
എന്താണ് മായ?
എങ്ങിനെ മായയെ മനസിലാക്കാം?
മുന്‍പ് ഇല്ലാതിരുന്ന,
ഇനി ഭാവിയില്‍ ഉണ്ടാകാതിരിക്കുന്ന
നീയും ഞാനും ഉണ്ടെന്ന്
ധരിക്കുന്നതാണ് മായ.
പുറത്ത് കാണേണ്ടതും
പുറത്ത് നിന്ന് തുടങ്ങുന്നതുമല്ല
മായ.
നിന്റെയും എന്റേയും
ഉള്ളില്‍ കാണേണ്ടതും,
നിന്റെയും എന്റേയും
ഉള്ളില്‍ നിന്ന് തുടങ്ങുന്നതുമാണ്
മായ.
നീയും ഞാനുമായ്
തുടങ്ങുന്നതും
നീയും ഞാനുമായ്
തുടരുന്നതും കൂടിയാണ്
മായ.
No comments:
Post a Comment