രാഹുലിൻ്റെ അയോഗ്യത. ശരിയും തെറ്റും അവിടെ കിടക്കട്ട.
എന്നിട്ടും കോൺഗ്രസ്സ് ഉണരുന്നില്ല.
മറ്റൊന്നും കൊണ്ടല്ല.
കോൺഗ്രസ്സിനെ കോൺഗ്രസ്സ് വളർത്തിയിരുന്നില്ല.
കോൺഗ്രസ്സിനെ ആശയം കൊണ്ട്, ആത്മാവിട്ട് കോൺഗ്രസ്സ് വളർത്തിയിരുന്നില്ല.
കോൺഗ്രസ്സ് ആ നിലക്ക് വെറുമൊരു പാഴ്മരം മാത്രം.
വേരുകൾ ആഴ്ത്താൻ സാധിക്കാത്ത, അതിനാൽ ഇനിയങ്ങോട്ട് കൊമ്പുകൾ ഉയർത്താനില്ലാത്ത, അതിന് സാധിക്കാത്ത, മുറിഞ്ഞുവീണ പാഴ്മരം.
സ്വയം ചിതലിക്കുകയല്ലാത്ത, മരിച്ച ശരീരം പോലെ സ്വയം ജീർണിക്കുകയല്ലാത്ത, വേറൊരു പോംവഴിയുമില്ലാത്ത പാഴ്മരം, ശവം കോൺഗ്രസ്സ്.
അതിനാൽ കോൺഗ്രസ്സ് വളർത്തിയത് കുറച്ച് അധികാരക്കൊതിയൻമാരെ മാത്രം. ചിതലുകളെപ്പോലെ. പുഴുക്കളെ പോലെ. അവർക്കുള്ള തട്ടകമായി മാത്രം.
കോൺഗ്രസ് ചിതലുകൾക്കുള്ള വെറും അധികാര ഷെൽട്ടർ പാർട്ടി മാത്രമായി ചുരുങ്ങിപ്പോയിരുന്നു.
അധികാരം പോയപ്പോൾ അതുവരെ ഷെൽട്ടറിൽ ഉണ്ടായിരുന്നവർ അതിനാൽ പുതിയ ഷെൽട്ടർ തേടി ഒഴിഞ്ഞുപോയി.
താൻ എന്തിന് കോൺഗ്രസുകാരനാവണം എന്ന ന്യായവും ആശയക്കരുത്തും കോൺഗ്രസുകാരന് കോൺഗ്രസ്സ് പാർട്ടി നാളിതുവരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടായിരുന്നില്ല..
അതുകൊണ്ട് തന്നെ കോൺഗ്രസ്സിന് വേണ്ടി തെരുവിൽ ഇറങ്ങാനും മരിക്കാനും ആളില്ല, ആളെ കിട്ടില്ല.
അങ്ങനെ ഇറങ്ങാനും മരിക്കാനും മാത്രം ഒരു വികാരമാവാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല, സാധിക്കുന്നില്ല.
വികാരവും ആവേശവും ഉണ്ടാക്കി ഉണർത്താൻ മാത്രം കെല്പും സത്യസന്ധതയും ആത്മാർഥതയും ആശയക്കരുത്തുമുള്ള നേതൃത്വവും ഒരിക്കലും കോൺഗ്രസ്സിനുണ്ടായിരുന്നില്ല, ഇപ്പോഴുമില്ല.
ഒരു രാഹുലിനെ കൊണ്ട് മാത്രം കോൺഗ്രാസ്സായ ആകാശം മുഴുവൻ പന്തലിടാൻ സാധിക്കില്ല.
അതല്ലെങ്കിൽ രാഹുലിനെ കൊണ്ട് മാത്രം ഇന്ത്യയായ ആകാശം മുഴുവൻ പന്തലിടാൻ സാധിക്കില്ല.
രാഹുലാണെങ്കിലോ കോൺഗ്രസ് എന്ന കോർപറേറ്റ് പാർട്ടിയിൽ ഒരു കോർപറേറ്റ് പാർട്ടി ആയത് കൊണ്ട് മാത്രം മുകളിൽ എത്തിയതുമാണ്.
ജനനം മാത്രം അതിനുള്ള യോഗ്യതയാക്കിക്കൊണ്ട്. വെറുമൊരു മതവിശ്വാസി മാതാപിതാക്കൾക്ക് ജനിച്ച് ആവുന്നത് പോലെ.
No comments:
Post a Comment