എങ്കിൽ ഒരു ചോദ്യം ന്യായമായും ഉടലെടുക്കും.
' ഇന്ത്യയിൽ എവിടെയും നടന്ന ഭീകരപ്രവർത്തനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയെ ഇതുവരെയും കണ്ടില്ലല്ലോ?' എന്ന്.
ഇത് പറഞ്ഞാണ് ഇങ്ങനെയൊരു ചർച്ച പലപ്പോഴും ഉടലെടുക്കുക.
ശരിയാവാം. ജമാഅത്തെ ഇസ്ലാമിയുടെ മാത്രം കാര്യമല്ല. ആർഎസ്എസും മറ്റേതൊരു പാർട്ടിയും നേരിട്ട് എവിടെയും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അറിയാൻ പറ്റില്ല.
പിന്നെ, എന്താണ് എവിടെയാണ് വ്യത്യാസം?
ഇന്ത്യയിലും ലോകത്താകമാനവും (ഇസ്ലാമിക) മതതീവ്രവാദവും ഏകസത്യാവാദവും മതമൗലികവാദവും അവസാനവാദവും വളർത്തിയതിൽ ജമാഅത്തെ ഇസ്ലാമിക്ക് മാത്രമാണ് പങ്ക്. അങ്ങനെയൊന്ന് ആർഎസ്എസിനില്ല.
അക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയെക്കാൾ (ഇഖ്‌വാനേക്കാൾ) ആരും മുന്നിലല്ലെന്ന് സമ്മതിക്കേണ്ടി വരും. അഥവാ ജമാഅത്തെ ഇസ്ലാമിയുടെ അറബ് പകർപ്പായ ഇഖ്‌വാനും അതുപോലുള്ള സംഘടനകൾക്കും മാത്രം പങ്ക്.
മതതീവ്രവാദത്തിൻ്റെയും മതമൗലികവാദത്തിൻ്റെയും അവസാനവാദത്തിൻ്റെയും വിത്ത് മാത്രം പേറി, അത് മാത്രം വിതരണം ചെയ്യുന്നതിൽ ജമാഅത്തെ ഇസ്ലാമി ഏറെ മുന്നിൽ.
ആർഎസ്എസിന് ഇങ്ങനെയൊരു മതതീവ്രവാദവും ഏകസത്യാവാദവും മതമൗലികവാദവും അവസാനവാദവും പറയുന്ന തലമില്ല, പറയാൻ സാധിക്കില്ല.
ആർഎസ്എസിനുള്ളത് ഏറിയാൽ ഇന്ത്യയെ കേന്ദ്രീകരിച്ച തെറ്റോ ശരിയോ ആയ ചരിത്രപരമായ പ്രതികാരവാദവും പ്രതികരണവാദവും ആണ്. അത് തെറ്റാണോ ശരിയാണോ എന്നത് വേറെ തന്നെ ചർച്ച ചെയ്യേണ്ടതുമാണ്.
ജമാഅത്തെ ഇസ്ലാമി യഥാർഥത്തിൽ ഇസ്ലാമിൽ മാത്രമല്ലാതെ, രാജ്യം എന്ന സങ്കലത്തിൽ വിശ്വസിക്കുന്നില്ല.
അതുകൊണ്ട് തന്നെ ദേശീയതയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും സോഷ്യലിസത്തിലും മനുഷ്യനിർമ്മിതമായ ഒരു ഭരണഘടനയിലും ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നില്ല എന്നത് എടുത്ത് പറയേണ്ടി വരും.
ഇന്ത്യയുടെ സംസ്കാരത്തിലും പൈതൃകത്തിലും വിശ്വാസവൈവിധ്യത്തിലും ഉള്ളറിഞ്ഞ് അഭിമാനം കൊള്ളാൻ ജമാഅത്തേ ഇസ്ലാമിക്ക് പറ്റില്ല. ഏറിയാൽ അതിൻ്റെ സൗകര്യം ഉപയോഗിക്കുക മാത്രമല്ലാതെ.
പ്രവാചകൻ അബ്രഹാം ചെയ്തത് പോലെ എപ്പോൾ സാധിക്കുമോ അപ്പോൾ ഇവിടെയുള്ളതെല്ലാം തച്ചുടക്കുക ജമാഅത്തെ ഇസ്‌ലാമി വിശ്വാസപരമായി തന്നെ ആഗ്രഹിക്കുന്ന, ലക്ഷ്യം വെക്കുന്ന കാര്യം.
ഒരുപക്ഷേ ആർഎസ്എസ് ഇന്ത്യയിലെ ജനങ്ങളെ പറഞ്ഞ് പേടിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും ഇസ്ലാമിൻ്റെ ഉള്ളിലടങ്ങിയ ഈയൊരു സംഗതിയാണ്. ഇന്ത്യൻ സംസ്കാരവും അതിലെ വൈവിധ്യവും നുള്ളിക്കളഞ്ഞ് പകരം ഒന്ന് മാത്രം പ്രതിഷ്ഠിക്കുന്ന ഇസ്ലാമിൻ്റെ രീതി. ഈജിപ്തിലും സിറിയയിലും ഇറാനിലും ഇറാഖിലും സംഭവിച്ചത് ഇവിടെ ഇന്ത്യയിലും സംഭവിക്കാതിരിക്കാൻ.
ഇന്ത്യ എന്നല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഭരണം നടത്തുന്നത് പൈശാകിശക്തി (താഗൂത്ത് ) ആണെന്ന് വിശ്വസിക്കലും പഠിപ്പിക്കലും ജമാഅത്തെ ഇസ്ലാമിക്ക് നിർബന്ധമാണ്. ആർഎസ്എസിന് അങ്ങനെയൊരു നിർബന്ധമില്ല.
അതുകൊണ്ട് തന്നെ ഇന്ത്യയെ എന്നല്ല, ലോകത്തെ മുഴുവൻ തന്നെ സാധിക്കുമെങ്കിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും അവിടങ്ങളിലെല്ലാം ഇസ്‌ലാമികഭരണം നടപ്പാക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തിലും കർമ്മപരിപാടികളിലും പെട്ടതാണ്.
ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി ദേശീയതയും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും മനുഷ്യനിർമ്മിതമായ ഒരു ഭരണഘടനയും അതിജീവനത്തിന് വേണ്ടി മാത്രം അഭിനയിച്ച് എടുത്തുനടക്കുന്നു, ഉപയോഗിക്കുന്നു എന്ന് മാത്രം പറയേണ്ടി വരും.
ദൈവികരാജ്യവും ദൈവികഭരണവും ലക്ഷ്യംവെക്കുന്ന ജമാഅത്തെ ഇസ്ലാമി ആ നിലയിൽ തന്നെ ഒരുതരം വിഘടനസ്വഭാവം ഉളളിൽ കൊണ്ടുനടക്കുന്നു, ഉള്ളറകളിൽ അത് പറഞ്ഞ് പ്രചരിപ്പിക്കുന്നു.
ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി കപടമായി വേഷംകെട്ടി പറയുന്നത് മാത്രമാണ് ജനാധിപത്യവും മതേതരത്വവും ദേശീയതയും.
മുസ്ലികൾക്ക് ഭൂരിപക്ഷമുള്ള എവിടെയും (ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും ) ജമാഅത്തെ ഇസ്ലാമിയും ഇഖ്വാനും ജനാധിപത്യവും മതേതരത്വവും ദേശീയതയും ഉയർത്തിപ്പിടിക്കില്ല. അവിടെ അവർ ഇസ്ലാമികരാജ്യത്തിനും ദൈവീകഭരണത്തിനും മാത്രം ആവുന്നത്ര നിലകൊള്ളും.
ജമാഅത്തെ ഇസ്ലാമിയുടെ അറബ് പകർപ്പായ ഇഖ്‌വാന് കരുത്തുള്ള ഈജിപ്തിലും സിറിയയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും അപ്പടി തന്നെ അവർ കാര്യങ്ങൾ നടത്തുന്നത്, നടത്താൻ ശ്രമിക്കുന്നത്. ജനാധിപത്യം പോലും അവർക്ക് അവരുദ്ദേശിക്കുന്ന ഇസ്‌ലാമികരാജ്യം നടപ്പാക്കിയെടുക്കാൻ മാത്രം. അല്ലാതെ ജനാധിപത്യം തന്നെ നടപ്പാക്കാനല്ല.
ഒന്നറിയണം. ആർഎസ്എസിന് വിശ്വാസപരമായ തീവ്രതയും തീവ്രവാദവും ഇല്ല. അവർക്ക് പറഞ്ഞ് പ്രചരിപ്പിക്കാൻ ഒരു മതമില്ല. ജാതീയത ഏതെങ്കിലുമൊരു വിശ്വാസം മാത്രം നിർബന്ധമാക്കുന്ന മതമല്ല.
ആർഎസ്എസിന് ഏകസത്യം വാദിച്ചു കൊണ്ടുള്ള മതപരിവർത്തനം ലക്ഷ്യത്തിലും കർമ്മപരിപാടിയിലും ഇല്ല.
ആ നിലക്കുള്ള ഏകസത്യാവാദവും മതമൗലികവാദവും ആർഎസ്എസിന് ഇല്ല, സാധിക്കില്ല.
ആർഎസ്എസിന് എറിയാലുള്ളത് ചരിത്രപരമായ പ്രതികരണവാദത്തിൻ്റെയും പ്രതികാരവാദത്തിൻ്റെയും തീവ്രത മാത്രമാണ്. സ്വന്തം നാടിൻ്റെ പൈതൃകവും സംസ്കാരവും പരിരക്ഷിക്കാൻ വേണ്ട ദേശീയവും പ്രാദേശികവുമായ പ്രതിരോധ ശ്രമം മാത്രമാണ്. തെറ്റായാലും ശരിയായാലും അങ്ങനെയേ ആർഎസ്എസ് പറയുന്നുള്ളൂ, പറഞ്ഞ് പ്രചരിപ്പിക്കുന്നുളളൂ.
ആർഎസ്എസിൻ്റെത് മതതീവ്രവാദമല്ല. എല്ലാ മതത്തെയും ഉൾകൊള്ളുന്നതാണ്. എല്ലാവരും ആ നിലക്ക് ഉൽകൊള്ളപ്പെടാൻ തയാറായാൽ. ആദ്യവും അവസാനവും ഇന്ത്യക്കാർ എന്ന നിലക്ക്.
കാരണം, ആ നിലക്ക് ഒരേയൊരു മതവും ഏകസത്യവും അവസാനത്തേതായ ഗ്രന്ഥവും വ്യക്തിയും അവസാനവാദവും ആർഎസ്എസിനില്ല.
അങ്ങനെയൊന്ന്, അങ്ങനെയൊരാളെ, അങ്ങനെയൊരു ഗ്രന്ഥത്തെ നിർബന്ധമായും പിന്തുടരേണ്ടതായി ആർഎസ്എസിന് മുന്നോട്ട് വെക്കാൻ സാധിക്കില്ല, മുന്നോട്ടുവെക്കുന്നുമില്ല.
ആർഎസ്എസിൻ്റെ കാഴ്ചപ്പാട് ശരിയോ തെറ്റോ എന്നതല്ല. അതെന്തും ആവട്ടെ.
പക്ഷേ, അവരുടെ ഭാഷ്യത്തിലുള്ള ഇന്ത്യ എന്നത് ആർഎസ്എസിന് ഒരേയൊരു ലക്ഷ്യം. അങ്ങനെയുള്ള ഇന്ത്യയുടെ സംസ്കാരവും ദർശനവും ഉയർത്തിപ്പിടിക്കുക ആർഎസ്എസിന് അവർ തെറ്റായോ ശരിയായോ ആയി പുറത്ത് പറയുന്ന ഏക കർമ്മപരിപാടി.
*****
No comments:
Post a Comment