ഇസ്‌ലാം മാത്രം ഒരേയൊരു മതമായുള്ള സൗദിഅറേബ്യയിൽ ഉച്ചത്തിൽ ബാങ്ക് വിളിക്കുന്നതും ശബ്ദമലിനീകരണം നടത്തുന്നതും നിരോധിക്കുന്നു.
ഇങ്ങിവിടെ മതേതര ഇന്ത്യയിൽ എല്ലാവർക്കും ശല്യമാകുംവിധം ഉച്ചത്തിൽ വിളിക്കുന്ന ബാങ്ക് വിളി നിരോധിക്കാൻ പറ്റില്ല.
എന്ന് മാത്രമല്ല, നിരോധിക്കുന്ന കാര്യം വിട്ട് ഒന്ന് ശബ്ദം കുറക്കാൻ അഭിപ്രായം പറയുന്ന കാര്യം ചിന്തിക്കാൻ പോലും പേടിയാണ്.
ബാങ്ക് വിളി ഒരു നിർബന്ധ ആരാധനാകർമ്മമല്ല.
ബാങ്ക് വിളി സ്വയം ഒരു
ഇസ്ലാമികമായ വലിയ ആചാരവും ആരാധനയും അനുഷ്ഠാനവും അല്ല.
ആരൊക്കെയോ ബാങ്ക് വിളി ഒരു നിർബന്ധ ആരാധനാകർമ്മവും ആചാരവും അനുഷ്ഠാനവുമായി വിചാരിച്ചത് പോലെയുണ്ട് ഇവിടെ കാര്യങ്ങൾ.
പ്രത്യേകിച്ചും വാതോരാതെ കണ്ടതിനും കേട്ടതിനും മതേതരത്വം മറയാക്കി പറയുന്നവർ. കൃത്യമായ അഭിനയവും പേടിയും വെച്ച്.
വിഷയം ഉള്ളിൽ നിന്ന് പഠിക്കാതെ, പഠിക്കാൻ തയ്യാറാവാതെ.
നമസ്കാര സമയം അറിയിക്കാൻ മാത്രമാണ് ഇസ്ലാമിൽ ബാങ്ക് വിളി.
എന്നുവെച്ചാൽ നമസ്കാരസമയം സ്വയം അറിയുമെങ്കിൽ ബാങ്ക് വിളി വേണ്ടതില്ല എന്നർത്ഥം.
എല്ലാവർക്കും ഏത് വിധേനയും സമയം അറിയുന്ന, അറിയാൻ സാധിക്കുന്ന കാലത്താണ് നമ്മൾ ഇപ്പോഴുളളത്.
അങ്ങനെയൊരു സന്ദർഭം വെച്ച് വേണം ഇത്രക്ക് ഉച്ചത്തിൽ ബാങ്ക് വിളി വേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതും അഭിപ്രായം പറയേണ്ടതും.
ബാങ്ക് വിളി ഇക്കോലത്തിൽ ഇതുപോലെ തന്നെ എല്ലാവർക്കും ഉപദ്രവമാകുംവിധം വേണ്ടതുണ്ടോ എന്ന്.
ശല്യവും ശബ്ദശല്യവും ശബ്ദമലിനീകരണവും ആകുന്ന കോലത്തിൽ വേണ്ടതുണ്ടോ ബാങ്ക് വിളിയെന്ന്?
വഴിയിൽ നിന്ന് മുള്ള് നീക്കുന്നത് പോലും പുണ്യമാണ് എന്ന് കരുതുന്ന മതപാഠം വെച്ച്.
പ്രവാചകൻ പോലും നമസ്കാരം നടപ്പാക്കിയ ആദ്യകാലങ്ങളിൽ ബെല്ലടിച്ചു കൊണ്ടായിരുന്നു നമസ്കാര സമയം ജനങ്ങളെ അറിയിച്ചത്. അക്കാലത്ത് സമയം അറിയാൻ മറ്റ് വിദ്യകളും വഴികളും ഇല്ലായിരുന്നു എന്നും പ്രത്യേകം ഓർക്കണം.
ഇന്ന് കാണുന്ന, കേൾക്കുന്ന ബാങ്ക് വിളിയെന്ന ആശയം പ്രവാചകന് സ്വയം ഉണ്ടായതോ ദൈവം പ്രവാചകനെ ഇങ്ങനെ തന്നെ വേണമെന്ന് അറിയിച്ചതോ അല്ല. ഇത് എല്ലാ ഇസ്ലാമിക പണ്ഡിതൻ മാർക്കും ഒരുപോലെ അറിയുന്ന കാര്യം.
പിന്നീട് ക്രമേണ പലരുടെയും ആശയങ്ങളും അഭിപ്രായങ്ങളും ചേർത്ത് രൂപപ്പെടുത്തി മാത്രമാണ് ഇന്നത്തെ ഇക്കോലത്തിലുള്ള ബാങ്ക് വിളി ഉണ്ടായത്.
എന്നിരിക്കെ സമയത്തിൻ്റെയും സാഹചര്യത്തിൻ്റെയും തേട്ടവും നോട്ടവും അനുസരിച്ച് മാറിച്ചിന്തിക്കാവുന്നതേയുള്ളൂ.
ബാങ്ക് വിളി തന്നെ, ഇസ്ലാമികമായി ചിന്തിച്ച് തന്നെ, വേണ്ടെന്ന് വെക്കാവുന്നതേയുള്ളൂ
No comments:
Post a Comment