ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും.
ഭാഗം - 5
ജമാഅത്തെ ഇസ്‌ലാമി വിശ്വാസപരമായി തീവ്രവാദമാണ്.
ജമാഅത്തെ ഇസ്‌ലാമി പറയുന്നതും പഠിപ്പിക്കുന്നതും വിശ്വാസപരമായി തീവ്രവാദമാണ്.
കാരണം, ഇസ്‌ലാം തന്നെ തീവ്രവാദമാണ്. തീവ്രവാദപരമാണ്.
ഇതിങ്ങനെ പറയുന്നതിൽ ഒരുതെറ്റും സംശയവും കാണേണ്ടതില്ല. ഇസ്ലാമിൻ്റെയും ജമാഅത്തേ ഇസ്ലാമിയുടെയും അതിനെ അതാക്കുന്ന സത്താപരമായ ഗുണവിശേഷണമാണ് അത് തീവ്രവാദമാണ്, തീവ്രവാദപരമാണ് എന്നത്.
സാധിക്കുമെങ്കിൽ എല്ലാം ഇല്ലാതാക്കി അതുമാത്രം നിലനിൽക്കാനുളളത് എന്ന് സ്വയം മനസ്സിലാക്കി ന്യായീകരിച്ച്, വ്യാഖ്യാനിച്ച് നിലകൊള്ളുന്ന ഒന്ന് ഇസ്‌ലാമും ജമാഅത്തേ ഇസ്ലാമിയും.
ഒന്ന് മാത്രം, ഒരു വ്യക്തി മാത്രം, ഒരു ഗ്രന്ഥം മാത്രം ശരി, ആ ഒന്ന് മാത്രം ദൈവികമായി നടപ്പിലാക്കാൻ ബാധ്യതപ്പെട്ടത്, ആ ഒന്ന് മാത്രം അവസാനത്തേത്, ആ ഒന്ന് മാത്രം അവസാനംവരേക്കും വേണ്ടത്, ആ ഒന്നല്ലാത്തതെല്ലാം പ്രാപഞ്ചിക വ്യവസ്ഥക്ക് വിരുദ്ധം, തെറ്റ്, ആ ഒന്നല്ലാത്തതെല്ലാം ഉപേക്ഷിക്കപ്പെടെണ്ടത്, ഉച്ചാടനം ചെയ്യപ്പെടേണ്ടത് എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന വിശ്വാസം, പാഠം. ഒപ്പം ഇസ്ലാമിൻ്റെയും.
ജമാഅത്തേ ഇസ്ലാമിയും, അവർക്ക് ആധാരമായ ഇസ്ലാമും വൈവിധ്യത്തെ ഷിർക്ക് എന്ന ഒരുനിലക്കും ദൈവം പൊറുക്കില്ലെന്ന് അവർ തന്നെ പറയുന്ന പാപമായി ( ബഹുദൈവത്വമായി) കാണുന്നു.
ആർഎസ്എസിന് അങ്ങനെയൊന്നില്ല. വിശ്വാസപരമായ പാപം ഇല്ല. ഒരു വിശ്വാസവും തെറ്റ് എന്നതില്ല.
അതുകൊണ്ട് തന്നെ ആർഎസ്എസിന് വിശ്വാസപരമായ തീവ്രവാദം ഇല്ല, പാടില്ല, സാധിക്കില്ല.
ഹൈന്ദവം എന്നത് ഒന്നേ ഒന്ന് മാത്രം എന്ന് പറയുന്നില്ല, പഠിപ്പിക്കുന്നില്ല, അങ്ങനെ നിഷ്കർഷിക്കുന്ന വാദവും മതവും അല്ല ഹൈന്ദവത.
അതുകൊണ്ട് തന്നെ ഹൈന്ദവം ഒരുനിലക്കും തീവ്രവാദമല്ല. തീവ്രവാദപരമല്ല.
ഇതിങ്ങനെ പറയുന്നതിലും ഒരുതെറ്റും സംശയവും കാണേണ്ടതില്ല. ആർഎസ്എസിൻ്റെയും ഹൈന്ദവതയുടെയും അതിനെ അതാക്കുന്ന സത്താപരമായ ഗുണവിശേഷണമാണ് വിശ്വാസപരമായ വൈവിധ്യവും, ഒന്ന് മാത്രം ശരിയെന്ന് പറയാതെ സർവ്വവൈവിധ്യങ്ങളും ഉൾക്കൊള്ളുക എന്നതും.
കാരണം, ആർഎസ്എസിനും ഹൈന്ദവതക്കും ഒന്ന് മാത്രം എന്നതില്ല.
ആർഎസ്എസിനും ഹൈന്ദവതക്കും ചരിത്രത്തിലെ ഏതോ ഒരു വ്യക്തി മാത്രം, ഒരു ഗ്രന്ഥം മാത്രം ശരി, അത് മാത്രം ദൈവികമായി നടപ്പിലാക്കാൻ ബാധ്യതപ്പെട്ടത് എന്നതില്ല.
ആർഎസ്എസിനും ഹൈന്ദവതക്കും ഏതെങ്കിലും ഒന്ന് മാത്രം അവസാനത്തേത്, ആ ഒന്ന് മാത്രം അവസാനംവരേക്കും വേണ്ടത് എന്നതില്ല,
ആർഎസ്എസിനും ഹൈന്ദവതക്കും ആ ഒന്നല്ലാത്തതെല്ലാം തെറ്റ്, ഉപേക്ഷിക്കപ്പെടെണ്ടത്, ഉച്ചാടനം ചെയ്യപ്പെടേണ്ടത് എന്നതും ഇല്ല.
*****
ഇന്ത്യയിൽ എന്തുകൊണ്ടും വലുത് ആർഎസ്എസ്.
ആർഎസ്എസുമയി തട്ടിച്ചുനോക്കുമ്പോൾ ജമാഅത്തേ ഇസ്ലാമി ഒന്നുമല്ല, ഒരു ശക്തിയല്ല.
ഇന്ത്യയിൽ ആർഎസ്എസുമായി ചേർത്തുപിടിച്ച് തുലനം ചെയ്യേണ്ടതുമല്ല ജമാഅത്തേ ഇസ്ലാമിയെ.
കാരണം, ജമാഅത്തേ ഇസ്ലാമിക്ക് ഇന്ത്യ ലക്ഷ്യമല്ല. ഇന്ത്യ അവർക്ക് ഒരു കുന്തവും അല്ല. ഏറിയാൽ ഇന്ത്യ അവർക്ക് ഇസ്‌ലാം പരീക്ഷിക്കേണ്ട ഒരു പരീക്ഷണ ശാല മാത്രം.
ജമാഅത്തേ ഇസ്ലാമിക്ക് ലക്ഷ്യം ഇസ്‌ലാം മാത്രം.
ആർഎസ്എസിനാണെങ്കിൽ മറ്റൊന്നും ലക്ഷ്യമല്ല.
ഇന്ത്യ മാത്രം ആർഎസ്എസിന് ലക്ഷ്യം. ഇന്ത്യ ആർഎസ്എസിന് മാതാവ്.
ഇന്ത്യയാണ് ആർഎസ്എസിന് അവരുടെ മതവും വാഴിയും ലക്ഷ്യവും എന്ന് തന്നെ വേറൊരു കോലത്തിൽ പറയാം. ജമാഅത്തേ ഇസ്ലാമിക്ക് ഇസ്‌ലാം മതവും
എന്നിട്ടും എന്ത്കൊണ്ട് ജമാഅത്തേ ഇസ്‌ലാമിയെ ആർഎസ്എസുമായി തുലനം ചെയ്യുന്നു?
ഒരേയൊരു കാരണം.
ജമാഅത്തെ ഇസ്ലാമിയും അതുയർത്തിപ്പിടിക്കുന്ന ആശയഗതികളും ലോകത്താകമാനം ഉള്ളതാണ്, ശക്തമാണ് എന്നതിനാൽ മാത്രം.
ആർഎസ്എസിനെ പോലെ ഒരു മതരാഷ്ട്ര (ഹിന്ദു, ഹൈന്ദവം എന്നത് ഒരു മതമല്ലെങ്കിലും) സങ്കല്പവും തങ്ങളുടെ മതത്തെ വ്യത്യസ്തമായി വൈവിധ്യമായി വ്യത്യസ്ത ദിശകളിലൂടെ അവതരിപ്പിക്കുന്ന പരിപാടി ജമാഅത്തെ ഇസ്ലാമിക്കുമുണ്ട് എന്നതിനാൽ.
(തുടരും, തുടരണം)
*****
No comments:
Post a Comment