എങ്ങിനെയും, ഓരോരുത്തൻ്റെയും വിതാനവും പ്രതലവും അനുവദിക്കുന്നത് പോലെ, ദൈവത്തെ കാണാൻ ഭാരതീയത അനുവദിക്കുന്നതാണ് നമ്മൾ ബഹുദൈവത്വമായി ഇതുവരെയും തെറ്റിദ്ധരിച്ചത്.
ഇവിടെ ദൈവത്തെ എങ്ങിനെയെങ്കിലും മാത്രം കാണണം എന്ന ഒരു നിർബന്ധവും ഉണ്ടായിരുന്നില്ല.
ഏകദൈവത്വവും ബഹുദൈവത്വവും ഒരുപോലെ ഗണിക്കപ്പെട്ടു.
ഏകദൈവ വിശ്വാസത്തിൻ്റെയും ബഹുദൈവ വിശ്വാസത്തിൻ്റെയും പേരിലുള്ള ഭീഷണിയില്ല. അതിൻ്റെ അടിസ്ഥാനത്തിൽ മാത്രമുള്ള രക്ഷാശിക്ഷയുണ്ടെന്നും ഇവിടെ ആരും എവിടെയും പറഞ്ഞിട്ടില്ല.
ദൈവവിശ്വാസത്തിൻ്റെ പേരിൽ, ആ വിശ്വാസം തെറ്റും ശരിയും ആവുന്നതിൻ്റെ പേരിൽ മാത്രം കിട്ടുന്ന നരകസ്വർഗ്ഗവും രക്ഷാശിക്ഷയും ഇവിടെ എവിടെയും ആരും പറയുന്നില്ല, പറഞ്ഞിട്ടില്ല.
No comments:
Post a Comment