Saturday, March 4, 2023

ചോദിച്ചുകൊണ്ടേയിരിക്കുക.

വെറുതേ ചോദിക്കുന്നവർ ചോദിക്കുന്നില്ല. 

വെറുതെ കേൾക്കുന്നവർ കേൾക്കുന്നില്ല. 

വെറുതെ നോക്കുന്നവർ കാണുന്നില്ല. 

വെറുതെ  കാണുന്നവരും കാണുന്നില്ല. 

തൊലിപ്പുറത്ത് അന്തംവിട്ട് തന്നെ 

ഏറെയും.

*****

ചോദിച്ചുകൊണ്ടേയിരിക്കുക..


ചോദ്യം തന്നെ ഉത്തരമാവുന്നത് വരെ

ചോദിച്ചുകൊണ്ടെയിരിക്കുക.


ഏത് പോലെ? 

ഏത് വരെ?


മുട്ട തന്നെ കുഞ്ഞാവുന്നത് പോലെ. 

മുട്ട തന്നെ കുഞ്ഞാവുന്നത് വരെ 


വിത്ത് തന്നെ സസ്യമാവുന്നത് പോലെ. 

വിത്ത് തന്നെ സസ്യമാവുന്നത് വരെ. 


അന്വേഷിച്ച് കുഴിച്ച കുഴി തന്നെ 

കിണറാവുന്നത് പോലെ.

കുഴിച്ച് കുഴിച്ച് പോയ കുഴി

കിണറാവുന്നത് വരെ.


ചോദിച്ച് കൊണ്ടിരിക്കുന്ന ശ്രമം ഫലമായിത്തീരും.

അന്വേഷണം ഉത്തരമായിത്തീരും. 


പേടിക്കേണ്ട.


ആവിയായി പൊങ്ങുന്നത് 

മഴമേഘമായി

പിന്നെ മഴയായി വർഷിക്കും പോലെ. 

പിന്നെ മഴയായി വർഷിക്കും വരെ.

No comments: