Friday, March 31, 2023

മരണം മോക്ഷം പ്രദാനം ചെയ്യുന്നു.

മോക്ഷം. 

ഓരോരുത്തനും ഇല്ലാതാവുന്ന പ്രക്രിയ. 


മോക്ഷം എല്ലാവർക്കും ഒരുപോലെ. 


മോക്ഷം ആർക്കെങ്കിലുമല്ല. 


എല്ലാവരും ഇല്ലാതെയാവും. 


മനസ്സിലാവാത്തവൻ മോക്ഷം ആർക്കൊക്കെയോ മാത്രമെന്ന് ധരിച്ചു. 

അത്ര മാത്രം. 


മരണം ഓരോരുത്തനും മോക്ഷം പ്രദാനം ചെയ്യുന്നു.

*****

ജീവിതത്തിൽ ഒന്നുമില്ല, 

ജീവിതം ഒന്നിനുമല്ല 

എന്നറിയുന്നത് തന്നെയാണ് 

ബോധോദയം. 


പിന്നെ ആ ഒന്നുമില്ലായ്‌കയുമായി 

ഒത്തുപോകുന്നുതാണ് 

ശരിയായ വിദ്യയും ലീലയും..

നമ്മൾ ബഹുദൈവത്വമായി തെറ്റിദ്ധരിച്ചത്.

എങ്ങിനെയും, ഓരോരുത്തൻ്റെയും വിതാനവും പ്രതലവും അനുവദിക്കുന്നത് പോലെ, ദൈവത്തെ കാണാൻ ഭാരതീയത അനുവദിക്കുന്നതാണ് നമ്മൾ ബഹുദൈവത്വമായി ഇതുവരെയും തെറ്റിദ്ധരിച്ചത്. 

ഇവിടെ  ദൈവത്തെ എങ്ങിനെയെങ്കിലും മാത്രം കാണണം എന്ന ഒരു നിർബന്ധവും ഉണ്ടായിരുന്നില്ല. 

ഏകദൈവത്വവും ബഹുദൈവത്വവും ഒരുപോലെ ഗണിക്കപ്പെട്ടു.  

ഏകദൈവ വിശ്വാസത്തിൻ്റെയും ബഹുദൈവ വിശ്വാസത്തിൻ്റെയും പേരിലുള്ള ഭീഷണിയില്ല. അതിൻ്റെ അടിസ്ഥാനത്തിൽ മാത്രമുള്ള രക്ഷാശിക്ഷയുണ്ടെന്നും ഇവിടെ ആരും എവിടെയും പറഞ്ഞിട്ടില്ല. 

ദൈവവിശ്വാസത്തിൻ്റെ പേരിൽ, ആ വിശ്വാസം തെറ്റും ശരിയും ആവുന്നതിൻ്റെ  പേരിൽ മാത്രം കിട്ടുന്ന നരകസ്വർഗ്ഗവും രക്ഷാശിക്ഷയും ഇവിടെ എവിടെയും ആരും പറയുന്നില്ല, പറഞ്ഞിട്ടില്ല.

ഇയ്യുള്ളവന് ഒന്നും അറിയില്ല.

ഇയ്യുള്ളവന് ഒന്നും അറിയില്ല എന്ന പലരുടെയും പറച്ചിൽ തീർത്തും ശരിയാണ്. 

ഈയുള്ളവന് ഒന്നും അറിയാൻ സാധിക്കുന്നില്ല എന്നതും ശരിയാണ്.

പക്ഷേ, ഒന്നുണ്ട്. ഒന്നുമറിയില്ല എന്നൊരു അറിവ് ഈയുള്ളവനുണ്ട്. 

ആർക്കും ഒന്നും അറിയാൻ സാധിക്കുന്നില്ല എന്ന അറിവും ഈയുള്ളവനുണ്ട്.

എല്ലാവരും അവരായിരിക്കുന്ന വണ്ടിയിൽ കുടുങ്ങിയാണ്. 

തിരിഞ്ഞിരുന്നാൽ വണ്ടി പോകുന്ന ദിശ മാറില്ല. 

വണ്ടിയുടെ ഉള്ളിൽ കിടന്ന് ധൃതിപിടിച്ച് സ്വയം ഓടിയത് കൊണ്ട് വണ്ടിക്ക് വേഗത കൂടുകയും ഇല്ല.

അതുകൊണ്ട് തന്നെ ചിലത് പറയട്ടെ 

സെമിറ്റിക് മതങ്ങളിൽ പറയുന്നത് പോലെയുള്ള, സെമിറ്റിക് മതങ്ങളുടെ ആധാരശിലയായത് പോലെയുള്ള, ഏകശിലാരൂപത്തിൽ പറയപ്പെട്ട സ്വർഗ്ഗനരക സങ്കല്പം ഇവിടെ ഭാരതത്തിൽ ഇല്ല. 

ഇവിടെ മരണാനന്തര ക്രിയകൾ പോലും അങ്ങനെയൊരു സ്വർഗ്ഗനരകം ലക്ഷ്യം വെച്ചുള്ളതല്ല. 

അതുകൊണ്ട് മരണവും മരണാനന്തര ക്രിയകളും അമ്പലവുമായി ഒരുനിലക്കും ബന്ധപ്പെട്ടതുമല്ല.

കൃത്യമായ, കണിശമായ നിലക്ക് പറയപ്പെടുന്ന, പിന്തുടരപ്പെടുന്ന, അങ്ങനെ പഠിപ്പിക്കപ്പെടുന്ന നരക സ്വർഗ്ഗ സകല്പമില്ല ഇവിടെ. 

ആ നിലക്കുള്ള മത മാർക്കറ്റിങ്ങും ഇല്ല ഇവിടെ. 

ആ നിലക്കുള്ള ഏകസ്വഭാവത്തിൽ വിശ്വസിക്കുന്ന, ഒരേ കോലത്തിൽ പ്രതീക്ഷയർപ്പിക്കുന്ന, അതുകൊണ്ട് മാത്രം ഒരേയൊരു രീതിയിൽ മതകല്പനകൾ ഉളള, ആ മതകല്പനകൾ കൃത്യമായി, മാതൃക വെച്ച് പിന്തുടരുന്ന ഹിന്ദു വിശ്വാസി സമൂഹവും ഇല്ല.

വിശ്വാസമാണോ കർമ്മമാണോ പ്രധാനം

മോക്ഷവും ആദ്യജന്മവും എങ്ങിനെ എന്തുകൊണ്ട് എന്നതൊക്കെ എന്തുമാവട്ടെ. എന്നാലും....

വിശ്വാസമല്ല, പകരം കർമ്മം മാത്രമാണ് മോക്ഷത്തിനും സ്വർഗ്ഗ നരകങ്ങൾ പ്രാപിക്കുന്നതിനും പുനർജന്മത്തിനും  അടിസ്ഥാനമെന്ന് അങ്ങിങ്ങ് പറയുന്ന ഭാരതീയസങ്കല്പം ഇവിടെയാണ് കുറച്ച് കൂടി ദഹിക്കുന്നതും സ്വീകാര്യമാകുന്നതും.

*******

ആരോ എപ്പോഴോ പറഞ്ഞത് പോലെ തന്നെ ഒന്നും മനസ്സിലാവാത്ത എല്ലാ കാലത്തുമുള്ള എല്ലാ മനുഷ്യരും ദൈവത്തെ മനസ്സിലാക്കണം, വിശ്വസിക്കണമെന്ന നിർബന്ധം.

അങ്ങനെ ആരോ എപ്പോഴോ പറഞ്ഞത് പോലെ വിശ്വസിച്ചാൽ മാത്രമേ സ്വർഗ്ഗം കിട്ടൂ, അല്ലെങ്കിൽ എന്ത് നന്മ ചെയ്താലും നരകം മാത്രം എന്ന ഭീഷണി. 

അതങ്ങനെ പറയുന്നിടത്തും നിശ്ചയിക്കുന്നിടത്തുമാണ് ക്രൂരത, ക്രൂരമായ അബദ്ധം. സെമിറ്റിക് മതങ്ങളുടെ അബദ്ധം.

അവിടെയാണ്, സെമിറ്റിക് മതത്തിലെ ദൈവം ക്രൂരനായി മാത്രം ചിത്രീകരിക്കപ്പെടുന്നത്. ഒരുവേള ആപേക്ഷികമായി നമ്മൾ മനസ്സിലാക്കുന്ന അർഥത്തിൽ പോലും വിഡ്ഢിയായി മാറുന്നത്. 

ആപേക്ഷിക ലോകത്തെ നമ്മുടെ കുട്ടികളോട് പോലും ഇങ്ങനെ ചെയ്യില്ല, ഭീഷണിപ്പെടുത്തില്ല. 

നമ്മൾ നമ്മളെ കുറിച്ച് എന്ത് കരുതുകയും മനസ്സിലാക്കുകയും ചെയ്യുന്നുവോ അതുപോലെത്തന്നെ കുട്ടികളും മനസ്സിലാക്കണമെന്നും കരുതണമെന്നും നമ്മൾ മുതിർന്നവർ പറയാറില്ല, ശഠിക്കാറില്ല എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.

ആപേക്ഷികനായ, അല്പനായ മനുഷ്യന് ആത്യന്തികനായ ദൈവത്തെ മനസ്സിലാകില്ല. 

എന്നിരിക്കെ അങ്ങനെ മനസ്സിലാകാത്തതിന് ആ ആത്യന്തികനായ ദൈവം ശിക്ഷിക്കും എന്ന പറച്ചിൽ....

ആ ആത്യന്തികനായ  ദൈവത്തെ ചരിത്രത്തിൽ എപ്പോഴോ പറഞ്ഞത് പോലെ വിശ്വസിക്കാതെ എന്ത് ചെയ്താലും കാര്യമില്ല, പുണ്യം കിട്ടില്ല എന്ന പറച്ചിൽ....

എന്നാൽ, അതേസമയം അബദ്ധത്തിലും അനുകരിച്ചും ജന്മം കൊണ്ടും വീണുകിട്ടി ദൈവത്തെ ആരോ പറഞ്ഞത് പോലെ വിശ്വസിച്ചാലും മതി, സ്വർഗ്ഗം കിട്ടുമെന്ന പറച്ചിൽ.....

ഇങ്ങനെയൊക്കെ പറയുന്നതിനേക്കാൾ ഒരു വിശ്വാസത്തിനും അതിലെ ദൈവത്തിനും ക്രൂരനാവാനില്ല, വിഡ്ഢിയാവാനില്ല.

അവിടെയാണ് വിശ്വാസമല്ല, പകരം കർമ്മം മാത്രമാണ് മോക്ഷത്തിനും സ്വർഗ്ഗ നരകങ്ങൾ പ്രാപിക്കുന്നതിനും പുനർജന്മത്തിനും  അടിസ്ഥാനമെന്ന് അങ്ങിങ്ങ് പറയുന്ന ഭാരതീയസങ്കല്പം ഇവിടെയാണ് കുറച്ച് കൂടി ദഹിക്കുന്നതും സ്വീകാര്യമാകുന്നതും.

മോക്ഷവും ആദ്യജന്മവും എങ്ങിനെ എന്തുകൊണ്ട് എന്നതൊക്കെ എന്തുമാവട്ടെ. എന്നാലും....

******

മോക്ഷം: ഓരോരുത്തനും ഇല്ലാതാവുന്ന പ്രക്രിയ. 

മോക്ഷം എല്ലാവർക്കും ഒരുപോലെ. 

മോക്ഷം ആർക്കെങ്കിലുമല്ല. 

എല്ലാവരും ഇല്ലാതെയാവും. 

മനസ്സിലാവാത്തവൻ മോക്ഷം ആർക്കൊക്കെയോ മാത്രമെന്ന് ധരിച്ചു. 

അത്ര മാത്രം. 

മരണം ഓരോരുത്തനും മോക്ഷം പ്രധാനം ചെയ്യുന്നു.

ലാ ഇലാഹ ഇല്ലല്ലാ എന്നാൽ വേറൊരു കോലത്തിലും മനസ്സിലാക്കണം.

ഈ ജീവിതത്തിൽ ഒന്നുമില്ല, ഒരു കുന്തവുമില്ല എന്നറിഞ്ഞത് കൊണ്ടും അറിയിക്കുന്നത് കൊണ്ടും മാത്രമാണ് ആരും മഹാന്മാരാവുന്നത്. 


രാമനും ബുദ്ധനും മുഹമ്മദും കൃഷ്ണനും സോക്രട്ടീസും യേശുവും മറ്റാരും അങ്ങനെ തന്നെയാണ് മഹാന്മാരായത്.  


ഒന്നുമില്ല, ഒരു കുന്തവുമില്ല എന്നതിന് ദൈവമെന്ന് പേര് കൊടുത്താലും ഇല്ലെങ്കിലും സംഗതി അതാണ്. ഒന്നുമില്ല, ഒരു കുന്തവുമില്ല എന്ന അറിവ് മാത്രമാണ്.


അവരാരെങ്കിലും മഹാന്മാരായെങ്കിൽ, അത് ഒന്നുമില്ലെന്നറിഞ്ഞതിനാൽ മാത്രമാണ്. ഒരു കുന്തവുമില്ലെന്ന് അറിഞ്ഞതിനാൽ മാത്രമാണ് 


ആ ഒന്നുമില്ലെന്ന ഒരു കുന്തവുമില്ലെന്ന അറിവ് നൽകിയ ശൂന്യതാബോധവുമായി, ആ വ്യഥയുമായി അവർക്ക് ഒത്തുപോകാൻ സാധിച്ചതിനാലാണ് അവരും ആരും മഹാന്മാരാവുന്നത്.


ആ ശൂന്യതാബോധത്തിൽ നിന്നും രക്ഷപ്പെടാൻ ബാഹ്യമായതിൽ രമിച്ച് ഞാൻ അതാണ് ഇതാണ്, ഞാൻ ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് തെറ്റായി ധരിക്കാതെ, വരുത്തിത്തീർക്കാതെ, മനസ്സിലാക്കാതെ, അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കാതെ. 


ആ ശൂന്യതാബോധവുമായി, അതിലെ വ്യഥയുമായി ഒത്തുപോകാൻ സാധിക്കുമ്പോഴാണ് ആരും മഹാന്മാരാവുന്നത്.


അല്ലാതെ ഒരു കുറേ യുദ്ധം ജയിക്കുന്നത് കൊണ്ടും ലോകം കീഴടക്കുന്നത് കൊണ്ടുമല്ല ആരും മഹാന്മാരാവുന്നത്.


യുദ്ധവും കീഴടക്കലും ജോലിയും സമ്പാദിക്കലും മറ്റുമെല്ലാം ചെയ്യേണ്ടി വരുന്നതാണ്. സാഹചര്യവശാൽ. നിസ്സഹായത കൊണ്ട്.


ഒന്നുമില്ല, ഒരു കുന്തവുമില്ല എന്നത് കരുതാനും പറയാനും പോലും സാധിക്കുന്നില്ല എന്ന് വരുമ്പോൾ ചെയ്യേണ്ടി വരുന്നതാണ്.


ഒന്നുമില്ല, ഒരു കുന്തവുമില്ല എന്നറിഞ്ഞതിൻ്റെ പേരിലും, പറയുന്നതിൻ്റെ പേരിലും ശാരീരികമായി പീഡിപ്പിക്കുമ്പോൾ, അരക്ഷിതരാക്കപ്പെടുമ്പോൾ ചെയ്യേണ്ടി വരുന്നതാണ്.


ഒരു ദൈവവുമില്ല, ഒന്നൊഴികെ ( ലാ ഇലാഹ ഇല്ലല്ലാ) എന്നാൽ അതിനാൽ തന്നെ വേറൊരു കോലത്തിലും മനസ്സിലാക്കണം. 


ഒന്നുമില്ല, ഒരു കുന്തവുമില്ല. 

ആ ഒന്നുമില്ല, ഒരു കുന്തവുമില്ല. ഇല്ലെന്നത് തന്നെ ഒന്നായ ഒന്നൊഴികെ. 

ആ ഇല്ലെന്ന അവസ്ഥയായ മുഴുത്വം തന്നേയായതൊഴികെ. 


ഒന്നുമില്ലെന്ന ഒന്നല്ലാതെ 

മറ്റൊന്നും ഇല്ലെന്നർത്ഥം.


Thursday, March 30, 2023

ഇവിടത്തെ ഒരു ദൈവവും സ്വർഗ്ഗം വാഗ്ദാനം ചെയ്തില്ല.

ഭാരതീയ സങ്കല്പത്തിലെ ഒരു ദൈവവും സ്വർഗ്ഗം വാഗ്ദാനം ചെയ്തില്ല. 

ഭാരതീയ സങ്കല്പത്തിലെ ഒരു ദൈവവും നരകം കൊണ്ട് പേടിപ്പിച്ചില്ല. 

ഭാരതീയ സങ്കല്പത്തിലെ ഒരു ദൈവവും വിശ്വാസം ആവശ്യപ്പെട്ടില്ല. 

ഭാരതീയ സങ്കല്പത്തിലെ ഒരു ദൈവവും സ്വയം മാർക്കറ്റ് ചെയ്തില്ല. 

ഇവിടെയുള്ള ആരാധനകളും അനുഷ്ഠാനങ്ങളുമൊന്നും സ്വർഗ്ഗം പ്രതീക്ഷിച്ചല്ല, നരകം പേടിച്ചല്ല.

******

എല്ലാവരും, 

തന്നോട് താൻ രമിച്ച, 

സർവ്വലോകവുമായി രമ്യതയിലായ, 

ഏതുവിധേനയും പൊരുത്തത്തിലായ, 

സംഘർഷപ്പെടാത്ത രമന്മാരായി ഭവിക്കട്ടെ.

 എല്ലാവർക്കും രാമനവമി ആശംസകൾ.

******

അനാദ്യമായതേ (യാ അവ്വൽ) 

അനന്തമായതേ (യാ ആഖിർ), 

പ്രത്യക്ഷമായതേ (യാ ളാഹിർ) 

പരോക്ഷമായതേ (യാ ബാത്വിൻ),

നിലനിൽക്കുന്നതേ (യാ ഹയ്യു)

 നിൽനിൽപിക്കുന്നതേ (യാ ഖയ്യൂം).

******

സ്വർഗ്ഗം പ്രതീക്ഷിക്കുന്നതും 

പ്രതിഫലത്തിന് വേണ്ടി 

എന്തെങ്കിലും ചെയ്യുന്നതും  

ആത്മീയതയല്ല, മോക്ഷം തേടലല്ല; 

അത് ശുദ്ധ സ്വാർത്ഥതയാണ്. 


മോക്ഷം തേടൽ 

സ്വർഗ്ഗം തേടുകയല്ല. 

സ്വർഗ്ഗവും ആഗ്രഹിക്കാനില്ലാത്ത വിധം 

ഞാൻ ഇല്ലാതാവുകയാണ് മോക്ഷം. 

തന്നിൽ നിന്ന് വരെയുള്ള

മോക്ഷമാണത്.


എല്ലാം ആഗ്രഹിച്ചു നേടി

സ്വയം തടവറയിലാവുന്ന

താനും ഇല്ലാതാവുന്ന

മോക്ഷം, ആത്മീയത.


ആത്മീയതയെന്നാൽ 

ജീവിതത്തെ ജീവിതമാക്കുന്ന 

ന്യായവും പൊരുളും 

തേടലും പ്രാപിക്കലുമാണ്. 


ആത്മാവെന്ന് നാം പറയുന്ന 

ദൈവമായ ന്യായവും പൊരുളും 

കണ്ടെത്താനും പ്രാപിക്കാനും കൊതിച്ചോടുന്നതായിരിക്കണം 

ആത്മീയത, മോക്ഷം തേടൽ.

Wednesday, March 29, 2023

പ്രയത്നം തന്നെ പ്രാർത്ഥനയും ഉത്തരവുമാകുന്നു.

എല്ലാവരും അവനവനിൽ കേന്ദ്രീകരിച്ച് തന്നെ ജീവിക്കുന്നു. 

അവനവനെ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി മാത്രം മറ്റുള്ളവരിലേക്ക് നോക്കുന്നു. 

അവനവനെ കേന്ദ്രീകരിക്കുന്നതിൽ നിന്ന് സാധാരണഗതിയിൽ ആർക്കും രക്ഷനേടുക സാധ്യമല്ല. 

സ്വയം സംരക്ഷിക്കുന്ന, പുഷ്‌ടിപ്പെടുന്ന ജീവിതത്തിൻ്റെ പ്രകൃതമാണത്.

*****

അതുകൊണ്ട് തന്നെ ഒരേയൊരു ചോദ്യം ചോദിക്കാം. 

പ്രാർത്ഥന ഫലിക്കുമോ ഇല്ലേ എന്നതൊക്കെ വിടാം. 

ആരെങ്കിലും സ്വന്തത്തിനും സ്വന്തം കുടുംബത്തിനും വേണ്ടിയല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ശരിക്കും ആത്മാർത്ഥമായി കണ്ണീരൊലിപ്പിച്ച് പ്രാർത്ഥിക്കുമോ?

സാധിക്കില്ല. 

കാരണം, എല്ലാവരും അവനവനിൽ കേന്ദ്രീകരിച്ച് തന്നെ ജീവിക്കുന്നു. 

ജീവിതം സ്വയം സംരക്ഷിക്കുന്ന, പുഷ്‌ടിപ്പെടുന്ന ജീവിതത്തിൻ്റെ പ്രാകൃതമാണത്.

******

പ്രാർത്ഥിക്കുന്ന കാരൃം പ്രാർത്ഥിക്കുന്നവൻ അറിയുന്നു, ഉൾകൊള്ളുന്നു. 

അങ്ങനെ പ്രാർത്ഥിക്കുന്നവൻ ഉൾക്കൊണ്ട്, അറിഞ്ഞ് പ്രാർത്ഥിക്കുകയെന്നാൽ അവൻ അവൻ്റെ വിഷയം, അല്ലെങ്കിൽ അവൻ്റെ പ്രശ്നം അവൻ ശരിക്കും ആഴത്തിൽ മനസ്സിലാക്കിയിരിക്കുന്നു എന്നർത്ഥം. 

അവൻ പ്രശ്നത്തിൻ്റെ മുകളിൽ അതിൻ്റെ വേരും നാരും അന്വേഷിച്ച് അടയിരിക്കുന്നു എന്നർത്ഥം. 

പ്രാർത്ഥന ഒരർത്ഥത്തിൽ അവനവനുമായുള്ള കാര്യം പറച്ചിൽ കൂടിയാണ്.

അതിനാൽ തന്നെ സ്വാഭാവികമായും അവനിൽ സ്വയം പ്രാർത്ഥിച്ച് ആഗ്രഹിച്ച വഴിയിലേക്കുള്ള മാറ്റം തുടങ്ങുന്നു, ശ്രമം തുടങ്ങുന്നു. പക്ഷേ, പ്രധാനമായൊരു വ്യതാസത്തോടെ. പ്രാർത്ഥിച്ചത് കൊണ്ടുള്ള തെല്ലൊരാശ്വാസത്തോടെ. 

അങ്ങനെ പ്രാർത്ഥന സ്വമേധയാ ശ്രമത്തിലേക്ക് വഴിതുറക്കുന്നു. 

ആ ശ്രമം പരിഹാരമുണ്ടാക്കുന്നും. പ്രശ്ന മെന്ന മുട്ട വിരിഞ്ഞ് പരിഹാരമായ കുഞ്ഞ് ഉണ്ടാവുന്ന. പ്രായോഗികമായി ചലിക്കുന്ന കുഞ്ഞ്. പ്രാർഥനക്ക് ഉത്തരം എന്ന പോലെ. 

പ്രാർത്ഥിച്ച് ആവിയായി മുകളിലോട്ട് പോയ വെള്ളം തന്നെ പിന്നീട് ഉത്തരമായി മഴയായി താഴോട്ട് വരുന്നത് പോലെ തന്നെ പ്രാർത്ഥനക്കുള്ള ഉത്തരം. 

നമ്മൾ ചെയ്യുന്നതിൻ്റെ , നമ്മളിൽ നിന്ന് സംഭവിക്കുന്നതിൻ്റെ ഫലം അതിനുള്ള ഉത്തരം. മഴ. ചോദിച്ച ചോദ്യം തന്നെ ഉത്തരമായി വളരുന്നത്. മഴ.

******

പ്രാർത്ഥന തന്നെ പ്രയത്നമാകുന്നു. 

പ്രയത്നം തന്നെ ഫലവും ഉത്തരവും ആകുന്നു.

പ്രയത്നം തന്നെ പ്രാർത്ഥനയും ഉത്തരവുമാകുന്നു.

Tuesday, March 28, 2023

ജീവിതം തന്നെ നിർമ്മിതിയും അപനിർമ്മിതിയും

ചിലരങ്ങനെ. 

നീന്താനേയറിയില്ല. 


എന്നാലോ? 


വലിയ പുഴയിലും കടലിലും, 

ആഴവും പരപ്പുമറിയാതെ 

ഇറങ്ങും. 

ശ്വാസംമുട്ടിമുങ്ങും. 


എന്നിട്ടോ? 


കടലിനെയും പുഴയെയും 

കുറ്റം പറയും. 


എന്തിന്? 


മുങ്ങിയതിനും ശ്വാസംമുട്ടിയതിനും. 


കടലിനും പുഴക്കുമുള്ള 

വിഷയദാരിദ്ര്യം കൊണ്ടാണെന്ന്. 


അവരറിയില്ല, 

കടലും പുഴയും 

ആർക്കുമൊരു വാക്കും 

കൊടുത്തിട്ടില്ലെന്ന്. 


ആർക്ക് വേണ്ടിയും 

എന്തൊക്കെയോ വിഷയങ്ങൾ 

പേറിനടക്കുമെന്നും.

******

ചില ജീവിതങ്ങൾ അങ്ങനെ.

ചില അന്വേഷണങ്ങളും കണ്ടെത്തലും അങ്ങനെ.

തുടങ്ങുമ്പോഴേക്കും, 

അതിലേക്ക് ഊളിയിട്ട് നിവരുമ്പോഴേക്കും തീർന്നു പോകും. 

തുടക്കം തന്നെ ഒടുക്കവും ആവുന്നത് പോലെയാവും 

വളരേ നന്നായിരുന്നുവെന്ന് തോന്നും, പക്ഷേ, അതുകൊണ്ട് തന്നെ പോരെന്നും വിശപ്പ് ബാക്കിയെന്നും വരും... 

ജീവിതവും അന്വേഷണവും ഇങ്ങനെ തുടരുമായിരിക്കും, അല്ലേ?

ജീവിതം പോര പോര എന്ന തോന്നലും വെച്ച്, ഇനിയുമിനിയും  ഏറേയെറെ വേണമെന്ന് വെച്ച്      തുടരുമായിരിക്കും, അല്ലേ?  

അന്വേഷിച്ച് ഒന്നും നേടാതെ, അന്വേഷണം തന്നെ നേട്ടമാക്കി ജീവിതം തുടരുമായിരിക്കും, അല്ലേ?

നഷ്ടവും ലാഭവും ജീവിതം തന്നെയാക്കി ജീവിതം തുടരുമായിരിക്കും, അല്ലേ?

ജീവിതവും അതിലെ വിശപ്പും വിശപ്പ് തന്നെയായ അന്വേഷണവും തന്നെ നിർമ്മിതിയും അപനിർമ്മിതിയും ആക്കിക്കൊണ്ട് ജീവിതം തുടരുമായിരിക്കും, അല്ലേ?

ജീവിതവും അന്വേഷണവും തന്നെ ഉയർച്ചയും താഴ്‌ചയും വളർച്ചയും തകർച്ചയും ആക്കിക്കൊണ്ട് ജീവിതം തുടരുമായിരിക്കും, അല്ലേ?

രണ്ട് കുഞ്ഞതിഥികൾ.

ഇന്ന് വീട്ടിൽ വന്ന രണ്ടതിഥികൾ.

ഇവർ കുശലം പറയുന്നത്

കുറച്ച് അധികാര സ്വരത്തിൽ.

******

അവർ വീണ്ടും വന്നു.

രണ്ട് കുഞ്ഞതിഥികൾ.


എന്തോ എടുക്കാൻ മറന്നുപോയി,

എന്തോ പറയാൻ മറന്നുപോയി 

എന്നോക്കെ ന്യായവും പറഞ്ഞു.


"എന്ത് മറവി?

എന്തുണ്ടിവിടെ മറക്കാൻ?"

ഈയുള്ളവൻ തിരക്കി.


"മറക്കാനുള്ളതേ

ആകെമൊത്തമുള്ളൂ."

അവർ തിരിച്ചുപറഞ്ഞു.


"അതെന്തേ, നിങ്ങളറിയാത്തത്

മറവി തന്നെയല്ലേ

ജീവിതത്തെ, എന്നല്ല, 

ഈ പ്രാപഞ്ചികതയെ 

മൊത്തം തന്നെയും

അതാക്കുന്നത്?

നിന്നിടം വിട്ട് നീങ്ങുന്നുവെന്ന്

തോന്നിപ്പിക്കുന്നത്?

ഇല്ലാത്ത ഇന്നലെയും 

ഇന്നും നാളെയും

ഉണ്ടെന്ന് വരുത്തുന്നത്?


മറവി തന്നെയല്ലേ?

എവിടെയോ നിന്ന് ഇവിടെയും,

ഇവിടെനിന്ന് വേറെയെവിടെയും 

ഒഴുക്ക് സാധ്യമാക്കുന്നത്?


മറവി തന്നെയല്ലേ 

മനുഷ്യനെ

മനുഷ്യനാക്കുന്നത്?


ഇപ്പോൾ

ഇവർ രണ്ടുപേരും 

രണ്ട് ഗുരുക്കന്മാർ തന്നെയോ 

എന്നൊരു തോന്നൽ മാത്രം 

ബാക്കി.


അധികാരസ്വരം

കുറച്ചൊക്കെ കൈവശമുള്ള

രണ്ട് കൊച്ചുഗുരുക്കന്മാർ....

രാഹുലിൻ്റെ അയോഗ്യത. ശരിയും തെറ്റും അവിടെ കിടക്കട്ട.

രാഹുലിൻ്റെ അയോഗ്യത. ശരിയും തെറ്റും അവിടെ കിടക്കട്ട.

എന്നിട്ടും കോൺഗ്രസ്സ് ഉണരുന്നില്ല.

മറ്റൊന്നും കൊണ്ടല്ല. 

കോൺഗ്രസ്സിനെ കോൺഗ്രസ്സ് വളർത്തിയിരുന്നില്ല. 

കോൺഗ്രസ്സിനെ ആശയം കൊണ്ട്, ആത്മാവിട്ട് കോൺഗ്രസ്സ് വളർത്തിയിരുന്നില്ല. 

കോൺഗ്രസ്സ് ആ നിലക്ക് വെറുമൊരു പാഴ്മരം മാത്രം.

വേരുകൾ ആഴ്ത്താൻ സാധിക്കാത്ത, അതിനാൽ ഇനിയങ്ങോട്ട് കൊമ്പുകൾ ഉയർത്താനില്ലാത്ത, അതിന് സാധിക്കാത്ത, മുറിഞ്ഞുവീണ പാഴ്മരം. 

സ്വയം ചിതലിക്കുകയല്ലാത്ത, മരിച്ച ശരീരം പോലെ സ്വയം ജീർണിക്കുകയല്ലാത്ത, വേറൊരു പോംവഴിയുമില്ലാത്ത പാഴ്മരം, ശവം കോൺഗ്രസ്സ്. 

അതിനാൽ കോൺഗ്രസ്സ് വളർത്തിയത് കുറച്ച്  അധികാരക്കൊതിയൻമാരെ മാത്രം. ചിതലുകളെപ്പോലെ. പുഴുക്കളെ പോലെ. അവർക്കുള്ള തട്ടകമായി മാത്രം.

കോൺഗ്രസ് ചിതലുകൾക്കുള്ള വെറും അധികാര ഷെൽട്ടർ പാർട്ടി മാത്രമായി ചുരുങ്ങിപ്പോയിരുന്നു.

അധികാരം പോയപ്പോൾ അതുവരെ ഷെൽട്ടറിൽ ഉണ്ടായിരുന്നവർ അതിനാൽ പുതിയ ഷെൽട്ടർ തേടി ഒഴിഞ്ഞുപോയി.

താൻ എന്തിന് കോൺഗ്രസുകാരനാവണം എന്ന ന്യായവും ആശയക്കരുത്തും കോൺഗ്രസുകാരന് കോൺഗ്രസ്സ് പാർട്ടി നാളിതുവരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടായിരുന്നില്ല..

അതുകൊണ്ട് തന്നെ കോൺഗ്രസ്സിന് വേണ്ടി തെരുവിൽ ഇറങ്ങാനും മരിക്കാനും ആളില്ല, ആളെ കിട്ടില്ല.

അങ്ങനെ ഇറങ്ങാനും മരിക്കാനും മാത്രം ഒരു വികാരമാവാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല, സാധിക്കുന്നില്ല. 

വികാരവും ആവേശവും ഉണ്ടാക്കി ഉണർത്താൻ മാത്രം കെല്പും സത്യസന്ധതയും ആത്മാർഥതയും ആശയക്കരുത്തുമുള്ള നേതൃത്വവും ഒരിക്കലും  കോൺഗ്രസ്സിനുണ്ടായിരുന്നില്ല,  ഇപ്പോഴുമില്ല.

ഒരു രാഹുലിനെ കൊണ്ട് മാത്രം കോൺഗ്രാസ്സായ ആകാശം മുഴുവൻ പന്തലിടാൻ സാധിക്കില്ല. 

അതല്ലെങ്കിൽ രാഹുലിനെ കൊണ്ട് മാത്രം ഇന്ത്യയായ ആകാശം മുഴുവൻ പന്തലിടാൻ സാധിക്കില്ല.

രാഹുലാണെങ്കിലോ കോൺഗ്രസ് എന്ന കോർപറേറ്റ് പാർട്ടിയിൽ ഒരു കോർപറേറ്റ് പാർട്ടി ആയത് കൊണ്ട് മാത്രം മുകളിൽ എത്തിയതുമാണ്. 

ജനനം മാത്രം അതിനുള്ള യോഗ്യതയാക്കിക്കൊണ്ട്. വെറുമൊരു മതവിശ്വാസി മാതാപിതാക്കൾക്ക് ജനിച്ച് ആവുന്നത് പോലെ.

ദൈവമെന്നാൽ മതമാണെന്ന് ആര് പറഞ്ഞു?

ദൈവമുണ്ടെന്ന് തന്നെ വെക്കുക. 

അതുകൊണ്ടെന്തിന്, എങ്ങിനെ പരിണാമമില്ലെന്നും പരിണാമം തെറ്റെന്നും വരും, വരണം? 

പരിണാമവാദം പൂർണമായും ശരിയെന്ന് വെക്കുക. 

അതുകൊണ്ടെന്തിന്, എങ്ങിനെ ദൈവമില്ലെന്നും തെറ്റെന്നും വരും, വരണം?

******

ദൈവമുണ്ടെന്ന് തന്നെ വെക്കുക.  

ദൈവം ഭൗതികമല്ലെന്നും ഭൗതികതയല്ലെന്നും ആര് പറഞ്ഞു?

ദൈവമെന്നാൽ ആത്മാവാണെന്നും, ആത്മാവ് ഭൗതികതയിൽ നിന്ന് വേറെയാണെന്നും വേറിട്ടാണെന്നും ആര് പറഞ്ഞു?

ദൈവമെന്നാൽ മരിച്ചാൽ നാം തിരിച്ചെത്തുന്ന ഇടമാണെന്നും ജീവിക്കുമ്പോൾ ജീവിതമായി നമ്മുടെ കൂടെ ഇല്ലാത്തതാണെന്നും ആര് പറഞ്ഞു?

******

ദൈവമുണ്ടെന്ന് തന്നെ വെക്കുക.  

ദൈവം നമ്മളായി, നമ്മളിലൂടെ, നമ്മൾ ചെയ്യുന്നത് കൂടി ചെയ്ത്, തുടരുന്നതും വളരുന്നതും അല്ലെന്ന് ആര് പറഞ്ഞു?

ദൈവമെന്നാൽ ആരൊക്കെയോ പറയുന്നത് പോലുളള സൃഷ്ടാവാണെന്നും സ്വർഗ്ഗനരകങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്നവനാണെന്നും ആര് പറഞ്ഞു, എന്തിന് പറയണം?

ദൈവമുണ്ടെങ്കിൽ പരിണാമമില്ലെന്നും, പരിണാമമാണെങ്കിൽ ദൈവമില്ലെന്നും ആര് പറഞ്ഞു, എന്തിന് പറയണം?

*****

ദൈവമെന്നാൽ, സത്യമെന്നാൽ മതമാണെന്നും മതമാകണമെന്നും ആര് പറഞ്ഞു?

ദൈവമെന്നാൽ, സത്യമെന്നാൽ മതം പറഞ്ഞത് പോലെയാകണമെന്ന് ആര് പറഞ്ഞു?

ദൈവത്തിൽ വിശ്വസിക്കുകയെന്നാൽ മതത്തിൽ വിശ്വസിക്കുകയാണെന്ന് ആര് പറഞ്ഞു?

മതം പറയുകയെന്നാൽ സത്യം പറയുകയാണെന്ന് ആര് പറഞ്ഞു?

ദൈവമെന്നാൽ കല്പനകളും ഭീഷണികളും ഉണ്ടാക്കുന്ന ശക്തിയാണെന്ന് ആര് പറഞ്ഞു?

ദൈവമെന്നാൽ നന്മയും തിന്മയും വേർപെടുത്തുന്ന സൂചികയാണെന്ന് ആര് പറഞ്ഞു?

മതത്തിനാണ് ദൈവത്തിൻ്റെ കുത്തകയും വിപണനാവകാശവുമെന്ന് ആര് പറഞ്ഞു? 

ദൈവത്തെയും സത്യത്തെയും അന്വേഷിക്കുന്നതും അന്വേഷിക്കേണ്ടതും മതത്തിലൂടെയാണെന്നും മതം പറഞ്ഞ വഴിയിലൂടെ ആകണമെന്നും ആര് പറഞ്ഞു?

Sunday, March 26, 2023

കെണിയാണ് ഞാൻ നീ ബോധമുള്ള നമ്മളെ ഉണ്ടാക്കിയത്.

കെണിയാണ് ഞാൻ നീ ബോധമുള്ള നമ്മളെ ഉണ്ടാക്കിയത്. 

കെണി ഉണ്ടാക്കിയ, ആ കെണിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന നമ്മളെയുള്ളൂ. 

കെണിയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമുള്ള നമ്മളില്ല. 

കെണിയിലായി രൂപപ്പെട്ടതിന് മുൻപ് നമ്മൾ ഉണ്ടായിരുന്നിട്ടുമില്ല.

******

ഓരോ ജന്മവും ഒരു കെണിയാണ്. 

ഒന്നിനുമല്ലാതെ ജീവിക്കേണ്ടിവരുന്ന കെണി. 

കെണിയിൽ നിന്ന് രക്ഷപ്പെടാൻ, 

കെണിയിലല്ലെന്ന് വരുത്താൻ 

എന്തിലൊക്കെയോ മുഴുകി 

താൻ അതാണ്, ഇതാണ് എന്ന് 

വരുത്തിത്തീർക്കേണ്ടി വരുന്ന കെണി. 

******

എല്ലാവരും കെണിഞ്ഞുപോയതാണ്. 

അങ്ങനെ കെണിഞ്ഞുപോയ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ആ ശ്രമങ്ങളുടെ ഭാഗമായി നടന്ന ചിന്തയും  സേവനവും പ്രവർത്തങ്ങളും സമരങ്ങളും ഒക്കെത്തന്നെയാണ് പലരെയും നമ്മളിന്നറിയുന്ന അവരാക്കിയത്. 

അവയൊക്കെത്തന്നെയാണ് ഒരോരുവനെയും നമ്മളിന്നറിയുന്ന പ്രവാചകനും ദാർശനികനും കവിയും സാഹിത്യകാരനും വിമോചകനും വീരനും മാർഗ്ഗദർശകനും മഹാനും ഒക്കെ ആക്കിയത്.

അനിശ്ചിതത്വവും അരക്ഷിതത്വവും നിങൾ ഇഷ്ടപ്പെടില്ല. 

നിങ്ങളെന്നല്ല ആരും തന്നെ അനിശ്ചിതത്വവും അരക്ഷിതത്വവും ഇഷ്ടപ്പെടില്ല, തെരഞ്ഞെടുക്കില്ല. 

സാധിക്കുമെങ്കിൽ എല്ലാവരും സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെ തെരഞ്ഞെടുക്കും. 

ഏത് കൃഷ്ണനും ബുദ്ധനും മുഹമ്മദും മാർക്സും യേശുവും എല്ലാം തന്നെ അങ്ങനെയേ തെരഞ്ഞെടുക്കൂ...

സാധിക്കുമെങ്കിൽ അവരെല്ലാവരും സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെയേ തെരഞ്ഞെടുക്കൂ.

തെരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെയേ ആരും തെരഞ്ഞെടുക്കൂ. 

ആലസ്യവും സമാധിയും സാധിക്കുന്ന സുരക്ഷിതത്വവും സുനിശ്ചിതത്വവും എല്ലാവരും ഒരുപോലെ തെരഞ്ഞെടുക്കും.

അതുകൊണ്ട് തന്നെയാണ് ഒരു സ്വപ്നം പോലെയെങ്കിലും അവരെല്ലാവരും ഒരുപോലെ അതേ സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെ സ്വർഗ്ഗത്തിലും സംഘത്തിലും കമ്യൂണിലും ഗ്രാമസ്വരാജിലും ഒക്കെയായി വാഗ്ദാനം ചെയ്തത്, വാഗ്ദാനം ചെയ്യാൻ ശ്രമിച്ചത്.

ഇവിടെ ഈ ജീവിതത്തിൽ എല്ലാവരും എല്ലാവരെയും പോലെ കെണിഞ്ഞുപോയതാണ്. അവരവരിൽ വരെ.

അങ്ങനെ കെണിഞ്ഞുപോയ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള, അവരിൽ നിന്ന് തന്നെ രക്ഷപ്പെടാനുള്ള, ശ്രമമാണ് അവർ നടത്തിയതൊക്കെയും.

അങ്ങനെ നടന്ന, നടത്തിയ സർവ്വ സേവനങ്ങളും പ്രവർത്തങ്ങളും സമരങ്ങളും ഒക്കെത്തന്നെയാണ് അവരെ നമ്മളിന്നറിയുന്ന അവരാക്കിയത്. പ്രവാചകരും ദാർശനികരും കവികളും സാഹിത്യകാരന്മാരും വിമോചകരും വീരന്മാരും മാർഗ്ഗദർശകരും മഹാന്മാരും ഒക്കെ ആക്കിയത്.

പക്ഷേ, ഒന്നറിയുക. 

നാം സുരക്ഷിതത്വവും സുനിശ്ചിതത്വവും എത്ര കൊതിച്ചാലും ഒന്നറിയുക. 

സുരക്ഷിതത്വത്തിലും സുനിശ്ചിതത്വത്തിലും സ്തംഭനമാണ്. നിശ്ചലതയാണ്. 

സുരക്ഷിതത്വത്തിലും സുനിശ്ചിതത്വത്തിലും വളർച്ചയില്ല. തളർച്ചയുമില്ല. 

സുരക്ഷിതത്വത്തിലും സുനിശ്ചിതത്വത്തിലും ആയിരിക്കുന്നത് പോലെ ആയിരിക്കലും ആവുന്നത് പോലെ ആവലും മാത്രമേയുള്ളൂ.

അനിശ്ചിതത്വവും അരക്ഷിതത്വവുമാണ് മനുഷ്യനിൽ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതിയും പ്ലാനും ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്.

അനിശ്ചിതത്വവും അരക്ഷിതത്വവുമാണ് ജനന മരണങ്ങളിൽ എത്തിക്കുന്നത്. രോഗത്തിലും അപകടങ്ങളിലും എത്തിക്കുന്നത്.

പ്രകൃതിപരതയിലും സ്വാഭാവികതയിലും എല്ലാം  അനിശ്ചിതത്വവും അരക്ഷിതത്വവുമാണ്. ഏത് സമയവും മരണവും അപകടവും രോഗവും എന്നതാണ്. ജനനവും മരണവും എങ്ങിനെയും എവിടെവെച്ചുമാണ്. 

അനിശ്ചിതത്വവും അരക്ഷിതത്വവുമാണ് നിങ്ങളിന്ന് കാണുന്ന, അനുഭവിക്കുന്ന വളർച്ചയും പുരോഗതിയും ഉണ്ടാക്കിയത്. പ്രതിരോധിച്ചും ശ്രമിച്ചും 

അനിശ്ചിതത്വവും അരക്ഷിതത്വവും കാരണമായി നടത്തിയ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതിയും പ്ലാനും ഉണ്ടായിരുന്നില്ലെങ്കിൽ എപ്പോഴോ എവിടെയോ വെച്ച് തീരുമായിരുന്നു, തീരോഭവിക്കുമായിരുന്നു മനുഷ്യനും  മനുഷ്യൻ്റെ സകലതും.

അനിശ്ചിതത്വത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതികളും പ്ലാനുകളും ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നുണ്ടായ, ഇന്ന് കാണുന്ന മനുഷ്യനെയും മനുഷ്യപുരോഗതിയേയും ഒന്നും തന്നെ കാണുമായിരുന്നില്ല.

അനിശ്ചിതത്വത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും രക്ഷപ്പെട്ട് സുനിശ്ചിതത്വത്തിലും സുരക്ഷിതത്വത്തിലും എത്താനുള്ള മനുഷ്യൻ്റെ ശ്രമം തന്നെയാണ് എല്ലാ പുരോഗതിയും വളർച്ചയും. 

സുനിശ്ചിതത്വത്തിനും സുരക്ഷിതത്വത്തിൽ നിന്നും  വേണ്ടി തന്നെയാണ്, അതിനുവേണ്ടി തന്നെയായിരുന്നു മനുഷ്യൻ്റെ നാളിതുവരെയുള്ള എല്ലാ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതികളും പ്ലാനുകളും.

പക്ഷേ എന്ത് ചെയ്യാം?

എന്തെല്ലാം എങ്ങനെയെല്ലാം ശ്രമിച്ചാലും എത്തിച്ചേരുന്നത് അനിശ്ചിതത്വത്തിലും  അരക്ഷിതത്വത്തിലും

അനിശ്ചിതത്വവും അരക്ഷിതത്വവും അതിൻ്റെ നിഴലുകളും അപ്പടിയേ തുടരുന്നു. 

അതിനാൽ തന്നെ മനുഷ്യൻ്റെ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതിയും പ്ലാനും അതുപോലെ തന്നെ എപ്പോഴും ഇപ്പോഴും തുടരുന്നു, തുടർന്ന് കൊണ്ടിരിക്കുന്നു.

ഫലത്തിൽ മനുഷ്യജീവിതം അനിശ്ചിതത്വത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും തന്നെയുള്ള പ്രയാണം മാത്രമാകുന്നു.

മനുഷ്യജീവിതം ഫലത്തിൽ പൂർണ്ണതയും സുരക്ഷിതത്വവും അന്വേഷിച്ച് അപൂർണ്ണതയിലും അരക്ഷിതത്വത്തിലും തന്നെ എത്തിച്ചേരുന്നതായിത്തീരുന്നു.

മനുഷ്യൻ്റെ ശ്രമങ്ങൾ മുഴുവൻ അവനവിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളായിത്തീരുന്നു. 

എന്നിട്ടോ?

ഫലത്തിൽ മനുഷ്യൻ്റെ ജീവിതം അവനവനിൽ തന്നെ ഫലത്തിൽ വന്ന് കെണിയുന്നതും കുരുങ്ങുന്നതുമാകുന്നു.

Saturday, March 25, 2023

ആ പൂച്ച അങ്ങനേ ഇരുട്ടത്ത് ഒറ്റക്കൊഴിഞ്ഞിരിക്കുന്നു.

ആ പൂച്ച അങ്ങനേയങ്ങ് ദൂരേ 

ഇരുട്ടത്തൊരു മതിലിൽ 

ഒറ്റക്കൊഴിഞ്ഞിരിക്കുന്നു. 



ആകാശവും ഭൂമിയും, 

അതിലെ മുഴുവൻ 

ഭീഷണികളും വെല്ലുവിളികളും

തന്നിലേക്ക് 

ചേർത്തുപിടിച്ചെന്ന പോലൊരു

പൂച്ച. 



സർവ്വപ്രപഞ്ചങ്ങളെയും 

അതിലെ മുഴുസത്യങ്ങളെയും 

ഒറ്റക്ക് തന്നിലേക്ക് നിഴലിട്ട് 

നേരിട്ടനുഭവിച്ചും നേരിട്ടും 

പൂച്ച.



അങ്ങനേ കുറച്ച് കഴിഞ്ഞതും 

അവിടെ നിന്നുമെഴുന്നേറ്റ് 

എങ്ങോട്ടേക്കോ ഒറ്റക്ക് തന്നെ 

നടന്നുപോയി ആ പൂച്ച.



എങ്ങോട്ടെന്ന് പറഞ്ഞ് നാം 

നമുക്കായുണ്ടാക്കിയ 

ലക്ഷ്യങ്ങളും ബോധങ്ങളും 

ദിശാസൂചനകളും ഇല്ലാതെ 

നടന്നുപോയി പൂച്ച.



അലക്ഷ്യമായെന്ന് 

നമുക്ക് വേണ്ടി നമുക്ക് 

തോന്നുംവിധം 

പൂച്ചയുടെ ആ നടപ്പും ദിശയും.



കൂരുട്ടിലേക്ക്, തനിയേ...

ഇരുട്ടും വെളിച്ചമാക്കി തനിയേ...



നമ്മെ നമ്മളാക്കുന്ന 

ധൃതിയും പാരവശ്യവും 

ഇല്ലാതെ, കാണിക്കാതെ 

ആ നടപ്പിൽ പൂച്ച. 



ഉദ്ദേശരാഹിത്യം തന്നെ 

ഉദ്ദേശമാകുന്നത് പോലെ 

പൂച്ചയും ആ നടപ്പും.



എന്താണാവോ 

അപ്പോഴും എപ്പോഴും 

പൂച്ചയുടെ ഉള്ളിലിരിപ്പെന്ന് 

വഴിപോക്കന് മാത്രം 

വഴിയോരത്ത് നിന്നൊരു 

കൗതുകം!!!



ഈ കൂരിരുട്ടിലും 

എന്ത് വെളിച്ചം, എത്ര വിശാലം 

ഈ പൂച്ചയുടെ ലോകം,

വഴിപോക്കന് വല്ലാത്തൊരാശ്ചര്യം!!! 



പൂച്ചക്ക് 

ലോകം രണ്ടില്ലാത്തത് പോലെ. 

എല്ലാ രണ്ടും നാലും

പൂച്ച മാത്രമെന്നത് പോലെ.



എന്തിനാണാവോ, 

എവിടേക്കാണാവോ 

ഈ ഇരുട്ടിലും പൂച്ച 

ശാന്തമായെഴുന്നേറ്റ് പോയത്?

വഴിപോക്കന് ചോദ്യം.



ഒന്ന് മാത്രമല്ലാതെ, 

പിന്നെ ആ ഒന്ന് തന്നെയും 

ഇല്ലാതാവും വിധം, 

രണ്ടില്ലാത്തത് പോലെ 

പൂച്ച.



ധൈര്യവും അധൈര്യവും 

രണ്ട് ധ്രുവങ്ങളായ് 

ഇല്ലാത്തത് പോലെ 

പൂച്ച.



മുൻപും പിൻപും 

ഇല്ലാത്തത് പോലെ 

പൂച്ച.



ഏത് സമയവും എങ്ങിനെയും 

തിരോധാനം ചെയ്ത് 

താൻ മറവി തന്നെയാവും 

എന്നത് പോലെ 

പൂച്ച.



തിരോധാനത്തിനും 

ജീവിതത്തിനുമിടയിൽ 

ദൂരമില്ലാത്തത് പോലെ 

പൂച്ചയും അതിൻ്റെ നടപ്പും.



കാലുകൾ 

അടയാളം ഉണ്ടാക്കാനല്ലെന്ന് 

ഉറച്ച് പറയും പോലെ 

വാനപ്രസ്ഥം ജീവിതമാക്കുന്നു

പൂച്ച.



കാലുകൾ 

ജീവിതത്തിൽ നിന്ന് 

തിരോധാനത്തിലേക്കുള്ള ദൂരം 

നടന്നുതീർക്കാൻ മാത്രമുള്ളതെന്ന് 

പൂച്ച 



കൽവെപ്പുകൾക്ക് 

ശബ്ദമുണ്ടാവാൻ വരെ 

തൻ്റെ തിരോധാനത്തിനും 

തനിക്കും പ്രസക്തിയില്ലെന്ന് 

വരുത്തുന്നു 

പൂച്ച.

*****

ഒറ്റപ്പെടലിൻ്റെ തോന്നലില്ലാതെ 

ഒറ്റക്ക് ജീവിക്കണം. 


വെറും വെറുതെ. 

സമാധിയിൽ. 


ഒറ്റപ്പെടൽ തോന്നാതെ 

ഒറ്റക്ക് ജീവിക്കുന്നതിൻ്റെ പാഠം 

പൂച്ചയിൽ നിന്ന് തന്നെ 

എടുക്കണം, പഠിക്കണം.

Thursday, March 23, 2023

കപടനിഷേധിയുടെയും കപടവിശ്വാസിയുടെയും അവസ്ഥയെക്കുറിച്ച് ഒന്നോർത്തുനോക്കൂ.

കപടനിഷേധിയുടെയും കപടവിശ്വാസിയുടെയും അവസ്ഥയെക്കുറിച്ച് ഒന്നോർത്തുനോക്കൂ.


അവൻ വിശ്വസിക്കുന്നുണ്ടോ? 


ഇല്ല.


എന്നാൽ അവൻ നിഷേധിക്കുന്നുണ്ടോ?


അതും ഇല്ല.


അവന് നിഷേധിയെന്നും വിശ്വാസിയെന്നും അതാത് ഗ്രൂപ്പുകളിലും സമൂഹത്തിലും വരുത്തേണ്ടതില്ലേ? 


അതേ ഉണ്ട്. വരുത്തേണ്ടതുണ്ട്.


അതുകൊണ്ട് തന്നെ അവന് എപ്പോഴും എന്താണ്? 


പേടിയോട് പേടിയാണ്.


കാരണം, അവനെപ്പോഴും അഭിനയിച്ച് തന്നെ നിൽക്കണം.


അവന് എപ്പോഴും ടെൻഷനോട് ടെൻഷനാണ്. 


കാരണം, അവൻ്റെ ഉള്ളിലും പുറത്തും തീയാണ്, ചിതലാണ്. 


സ്വന്തം വിട്ടിനുള്ളിലും പുറത്തും വരെ ചിതലും തീയും നിറഞ്ഞ പേടിയാണ്.


ഏത് കാറ്റിലും പിഴുത് വീഴുന്നത്ര, വേര് ചിതലിച്ച്, ദുർബലമായാണ് അവൻ. 


അവൻ കാറ്റത്തെ പൊടി പോലെ. 

സ്വന്തമായി എവിടെയും നിൽക്കാൻ സാധിക്കാതെ. 

അവൻ എവിടെയും നിൽപ്പുറക്കാതെ. 


അവൻ ആർക്കും എവിടേക്കും വലിച്ചു കൊണ്ടുപോകാവുന്ന വിധത്തിൽ.


അതിനാൽ അതിൻ്റെ പേടിയിലും അസ്വസ്ഥതയിലും വേവലാതിയിലുമാണവൻ.


ഏത് സമയത്തും ഒരു കുറ്റവാളിയെപ്പോലെ പിടിക്കപ്പെടും എന്ന പേടിയാണ്, അസ്വസ്ഥതയാണ് അവന്.


ഏത് മുള്ളും വെയിലും കൊണ്ടാൽ പൊട്ടുന്ന ബലൂൺ പോലെ മാത്രമാവൻ.


അവൻ സ്വയം തന്നെ എരിയുകയാണ്. 

ഓരോയിടത്തും മറ്റുള്ളവരുടെ കുറ്റം പറഞ്ഞുകൊണ്ട് കൂടി 

അവൻ സ്വയം തന്നെ എരിയുകയാണവൻ.


എന്നുവച്ചാൽ അവൻ സ്വയം തന്നെ നരകമാണ്, നരകത്തിലാണ്, നരകത്തിലെ വിറകാണ്.


അവന് അവൻ തന്നെ വലിയ തടവറ തീർത്ത മട്ടാണ്. മറ്റുള്ളവരെ ധരിപ്പിക്കേണ്ട ധാരണകളുടെ തടവറയും ഭിത്തികളും.


കാരണം, അവന് പ്രധാനം വിശ്വാസവും നിഷേധവും അല്ല. 


അവന് പ്രധാനം വിശ്വാസവും നിഷേധവും നൽകുന്ന ഉറപ്പും സ്വസ്ഥതയും അല്ല.


അവന് പ്രധാനം ശരിയും സത്യവും നീതിയും അല്ല.


അവന് പ്രധാനം അന്വേഷണവും കണ്ടെത്തലും അല്ല. 


അവന് പ്രധാനം മറ്റുള്ളവർ തന്നെ വിശ്വാസിക്കൽ മാത്രം. മറ്റുള്ളവരിൽ നിന്നും തനിക്ക് കിട്ടേണ്ട ബഹുമാനത്തിൻ്റെ വിശ്വാസം മാത്രം.


പരാജയത്തിൽ അവൻ കൂടെ നിൽക്കില്ല. പരാജയത്തിൽ അവന് കാലിടറും, അവൻ നിൻ്റെ കുറ്റം പറയും.


വിജയത്തിൽ അവൻ കൂടെ നിൽക്കും. 


എന്തിന്? 


പങ്കുപറ്റാൻ.


നിങൾ വിജയിക്കാതിരിക്കാൻ അവൻ ഏറേയും കൊതിക്കും. 


പക്ഷേ, നിങൾ വിജയിച്ചാൽ കൂടെയുണ്ടെന്ന് വരുത്തും. 


പങ്കുപറ്റാൻ.


അവന് പ്രധാനം തനിക്ക് കിട്ടേണ്ട വിഹിതം മാത്രം. 


അവന് പ്രധാനം തനിക്ക് കിട്ടേണ്ട ലോകമാന്യത മാത്രം. 


അപ്പുറത്തും ഇപ്പുറത്തും കിട്ടേണ്ട മാന്യത മാത്രം.


അവന് പ്രധാനം ആ ലോകമാന്യതയും വിഹിതവും നൽകുന്ന സ്വീകാര്യതയും സ്ഥാനവും അധികാരവും മാത്രം. 


അതിനാൽ തന്നെ, എങ്ങിനെയെങ്കിലും ഒരേസമയം തന്നെ ഒളിഞ്ഞും തെളിഞ്ഞും അപ്പുറത്തും ഇപ്പുറത്തും, പള്ളിക്കമ്മിറ്റിയിലും സിനിമാകമ്മിറ്റിയിലും കള്ളുകുടിക്കമ്മിറ്റിയിലും, അംഗത്വം വേണം, സ്ഥാനം വേണം. 


അതിന് വേണ്ടി അവൻ എപ്പോഴും ഉള്ളിലൊന്നും പുറത്തൊന്നും കാണിച്ചും പറഞ്ഞും കൊണ്ട് തന്നെയിരിക്കും.


അതിനാൽ തന്നെ ഏത് സമയത്തും താൻ പിടിക്കപ്പെടുമെന്ന ഭയമാണ് അവന്. 


അതിൻ്റെ ടെൻഷനാണ്, അസ്വസ്ഥതയാണ്. അവനെപ്പോഴും.


ആർജവം തീരേയില്ലാത്ത അവൻ അക്കരെയും ഇക്കരെയും അല്ലാതെ നടുക്കടലിൽ മുങ്ങും. 


ഉറച്ച തീരുമാനം സാധിക്കാത്ത അവൻ വിഴുങ്ങാനും തുപ്പാനും സാധിക്കാത്ത അവസ്ഥയിൽ, തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടും.


അവൻ പിറകിൽ നിന്നല്ലാതെ, മുന്നിൽ നിന്ന് വിഴുങ്ങാനും തുപ്പാനും സാധിക്കാതെ തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടുന്നവൻ.


വിശ്വാസി തൻ്റെ ബോധ്യതക്കനുസരിച്ച് വിശ്വസിക്കുന്നു. വിശ്വാസിയെ കുറ്റം പറയാനില്ല.


നിഷേധി തൻ്റെ ബോധ്യതക്കനുസരിച്ച് നിഷേധിക്കുന്നു. നിഷേധിയേയും കുറ്റം പറയാനില്ല.


പക്ഷേ, കപടവിശ്വാസിയും കപടനിഷേധിയും വെറും വെറുതേ അനുകരിക്കുന്നു. എള്ള് ഉണങ്ങുന്നത് എണ്ണ ക്ക് വേണ്ടി. പക്ഷേ കപടവിശ്വാസിയും കപടനിഷേധിയും ഉണ്ടങ്ങുന്നത് എലിപ്പിട്ട ഉണങ്ങുന്നത് പോലെ. ഒന്നിനും വേണ്ടിയല്ലാതെ.


കപടവിശ്വാസിയും കപടനിഷേധിയും ബോധ്യതയില്ലാത്തത് ഭാരമായി പേറുന്നു. വെറും ഭാരമായി. വെറും വെറുതേ ഭാരം പേറി. കഴുതയെ പോലെ തന്നെ. ആർക്കോ വേണ്ടി എന്തോ.


അവൻ വെറും വെറുതേ ക്ഷീണിക്കുന്നു. സ്വർണമഴു മാത്രം ലാക്ഷ്യം വെച്ച് കളവ് മാത്രം പറഞ്ഞ്, കളവ് മാത്രം പ്രവൃത്തിച്ച് അവൻ വെറും വെറുതേ അനുകരിച്ച് കാത്തിരിക്കുന്നു. 


അവൻ്റെ ധാരണ അവൻ്റെ കാപട്യവും അഭിനയവും അവനെ വല്ലാതെ വളർത്തുന്നു എന്നത് തന്നെ. 


ചിതലുകൾ നൽകുന്ന സരക്ഷണം അവന് വലിയ സംരക്ഷണമായിത്തോന്നുന്നു.

ഉളള വസ്ത്രവും ഉരിഞ്ഞുപോകുക മാത്രമാണത്

ആരും വഴിതെറ്റി നടക്കുന്നില്ല.

 എന്തുകൊണ്ട്‌?

വഴിയില്‍ അല്ലാതാവാന്‍ ആര്‍ക്കും പറ്റില്ല. 

എല്ലാവരും ജനിച്ച്, ജീവിച്ച്, മരിക്കുന്ന വഴിയിൽ.

******

വീണ്കിട്ടിയ വിശ്വാസത്തെ സംരക്ഷിക്കുന്നവർ എക്കാലത്തും അത് തന്നെ ചെയ്തു? 

മുഹമ്മദും യേശുവും ബുദ്ധനും കൃഷ്ണനും വന്നപ്പോഴും അവർ എതിരേ നിന്ന് അത് തന്നെ ചെയ്തു. 

ഇക്കാലത്തെ വിശ്വാസികളെ വെച്ച് മനസിലാക്കാം അക്കാലത്ത് ഇവർ ആരുടെ കൂടെ ആയിരുന്നിരിക്കുമെന്ന്. 

അബൂജഹലും പിലാത്തോസും അവർക്ക് വീണ്കിട്ടിയ വിശ്വാസത്തെ സംരക്ഷിക്കുക ചെയ്തത് മാത്രം. 

അതാത് കാലത്ത് പോയി നോക്കണം ഇതറിയാൻ.

******

കണ്ണിൽ വെളിച്ചമടിക്കുമ്പോൾ ഒളിച്ചോടിപ്പോകും. 

എന്ത് ചെയ്യണം, എങ്ങിനെ നേരിടണമെന്നറിയാതെ ഒളിച്ചോടിപ്പോകും.

നേരത്തെ ഗർഭം ധരിച്ച പെൺകുട്ടിയെപ്പോലെ. 

പ്രായോഗികതയിൽ നിന്നുളള, അതിൻ്റെ കെട്ടിക്കുടുക്കുകളിൽ നിന്നുള്ള ഒളിച്ചോട്ടം തന്നെ. 

എങ്ങിനെ നേരിടണം, ആരെയെല്ലാം നേരിടണം എന്നതിൽ വ്യാകുലപ്പെട്ട്.

ഇത് കടന്നുവന്നവന്, ഇതിലൂടെ കടന്നുവന്നവന് ഇത് മനസ്സിലാവും. 

ഒന്നും വേണ്ട, ഒന്നിനും ഇല്ല, വെറുതേയങ്ങ് അതിജീവിച്ചാൽ മാത്രം മതി എന്ന് മാത്രം തോന്നും.

ആരും അറിയാതെ, ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ആർക്കും പിടുത്തം കൊടുക്കാതെ, അപരിചിതനായി മാത്രം, ഒരുതരം അവകാശവും ഇല്ലാതെ, എല്ലാം ഒഴിവാക്കി, എല്ലാവരെയും ഒഴിവാക്കി, ഒറ്റക്കൊഴിഞ്ഞിരുന്നാൽ മാത്രം മതിയെന്ന് തോന്നിപ്പോകും.

എങ്ങിനെയെങ്കിലും, അന്നവും പാർപ്പിടവും പിന്നെ ഏറിയാൽ വസ്ത്രവും മാത്രം ഒത്തുകിട്ടിയാൽ മതിയെന്ന്, അങ്ങനെ അതിജീവിച്ചാൽ മാത്രം മതിയെന്ന് തോന്നിപ്പോകും.

എങ്ങിനെയെങ്കിലും എവിടെയെങ്കിലും വെറുതേ പോയിരുന്നാൽ മതിയെന്ന് വരെ തോന്നിപ്പോകും. 

ബുദ്ധനും മുഹമ്മദും സോക്രട്ടീസും ഒരർത്ഥത്തിൽ ഒളിച്ചോടുക തന്നെയായിരുന്നു. 

വേണ്ടാത്തതെന്ന് അവർക്കപ്പോൾ തോന്നിയതിൽ നിന്ന് ഒളിച്ചോടുക തന്നെയായിരുന്നു.

അവരെ ആ ഘട്ടത്തിൽ പേടിപ്പിച്ച ബാധ്യതകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അതിൻ്റെ സങ്കീർണതകളിൽ നിന്നും അതുണ്ടാക്കിയേക്കാവുന്ന വിധേയത്വത്തിൽ നിന്നും ഒളിച്ചോടുക തന്നെയായിരുന്നു. 

കാരണം, വെളിച്ചവും തെളിച്ചവും തിരിച്ചറിവും ഏറ്റവും കൂടുതൽ ഭയക്കുന്നത് വിധേയത്വത്തെയാണ്. 

അവർക്കും മറ്റുള്ളവർക്കും അവർ വിധേയത്വത്തെ വല്ലാതെ പേടിച്ചത് പിന്നീട് നിസ്സാരമായി തോന്നിയിട്ടുണ്ടാവാം. 

സംഘർഷപ്പെടുന്ന ഘട്ടത്തിൽ ആ പേടി തന്നെയായിരുന്നു അവർക്ക് ഏറ്റവും വലുത്. 

പോയ ബുദ്ധിയും അപ്പോഴത്തെ പേടിയും ആന വലിച്ചാലും തിരിച്ചുവരില്ല.

കൊട്ടരമല്ലേ, എല്ലാം അവിടെയില്ലേ എന്ന ഇപ്പോഴത്തെ നിങ്ങളുടെ കല്പനകളും ചോദ്യങ്ങളും അവരുടെ അപ്പോഴത്തെ  സംഘർഷങ്ങളേയും പേടിയേയും ഒളിച്ചോട്ടമനസ്സിനേയും തടുക്കുന്ന കല്പനകളല്ല, ചോദ്യങ്ങളല്ല. 

ആത്മീയതയും (അങ്ങനെ ആത്മീയത തന്നെയായി ഒന്ന് ഭൗതികതയിൽ നിന്നും വേറിട്ട് വേറെ തന്നെയില്ല, എന്നാലും..) അന്വേഷണവും എന്തോ ആണെന്നും, അത് എങ്ങിനെയൊക്കെയോ ആണെന്നും ആദ്യമാദ്യം അവരും പിന്നീട് നിങ്ങളും എല്ലാവരും തെറ്റിദ്ധരിച്ചു. 

ഉളള വസ്ത്രവും ഉരിഞ്ഞുപോകുക മാത്രമാണത്.

വെറുതെ ഇരുന്നാൽ അറിയുന്നത് തന്നെയേ തപസ്സ് എന്ന പേരിൽ എന്ത് ചെയ്താലും, ആത്മപീഡനം നടത്തിയാലും, സുന്ദരമായ മറ്റെന്തൊക്കെ പേരുകളിട്ട് വിളിച്ച് ഏത് ധ്യാനവും യോഗയും ചെയ്താലും കിട്ടൂ എന്നതൊക്കെ പിന്നീടുള്ള ഓരോരുവൻ്റെയും അറിവ്. 

പിന്നീട്, ഇങ്ങനെ ഒന്നുമില്ല എന്ന് ആ അറിഞ്ഞ അറിവ് എന്തോ കുന്തമാണെന്ന് വരുത്തുന്നത് ശുദ്ധകാപട്യവും സ്ഥാന, മാന, അധികാര, ആർഭാട മോഹവും മാത്രം. 

ഒന്നുമില്ല, ഒന്നും അറിയുന്നില്ല, അറിയുന്നത് ഒന്നുമല്ല എന്നോക്കെത്തന്നെയാണ് എല്ലാ ജ്ഞാനികളും ഉള്ളിൻ്റെയുള്ളിൽ ആകയാൽ തൊട്ടറിയുന്നത്.

സുന്നികൾ വലിയൊരു കുടയായിരുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും സുന്നികൾ എന്ന് വിളിക്കപ്പെടുന്ന വിഭാഗം.

അവർ വലിയൊരു കുടയായിരുന്നു. 

ആ സുന്നി വിഭാഗം വലിയൊരു തണലായിരുന്നു. വലിയൊരു ആഘോഷം തന്നെയായിരുന്നു.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ഒരുമിച്ച് നിർത്തിയ വലിയൊരു കുട സുന്നി വിഭാഗം.

എന്ത്, എങ്ങനെയും ആവാം, ഇങ്ങനെ വേണമെന്ന് ഒരു നിർബന്ധവും ഇല്ലാതിരുന്ന ഒരു കുട ഒരു വലിയ കാലം വരെ ഈ സുന്നി വിഭാഗം. 

വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വകവെച്ചു കൊടുത്ത വിഭാഗം സുന്നി വിഭാഗം.

കൗതുകവും ജിജ്ഞാസയും കൈമുതലാക്കി ആരേയും ബഹുമാനം കൊണ്ട് മൂടിയ ഒരു വിഭാഗം ഈയടുത്ത കാലം വരെയുണ്ടായിരുന്ന സുന്നി വിഭാഗം.

അങ്ങനെ പലരെയും സൂഫികളായും ആത്മീയപുരുഷന്മാരായും കണ്ട് മാനിച്ച്, പൂജിച്ച വിഭാഗം സുന്നി വിഭാഗം.

അതുകൊണ്ട് തന്നെ ചില്ലറ ചൂഷണമോ മറ്റോ നടന്നിരുന്നു എന്നതിൽ പോലും സൗന്ദര്യവും വിശാലതയും ആഘോഷവും ഉണ്ടായിരുന്നു.  

പിന്നെ അതൊരു കാലഘട്ടത്തിൻ്റെ വളർച്ചക്കൊത്ത സംഗതിയും ആയിരുന്നു.

ആ വഴിയിൽ അന്നദാനം വരെ വലിയൊരു കർമ്മവും ആഘോഷവുമായി കൊണ്ടുനടന്നവർ ആ സുന്നികൾ.

മതവും മതവിശ്വാസവും ആരാധനാകാര്യങ്ങളും അനുഷ്ഠാനങ്ങളും തീർത്തും ആത്മനിഷ്ഠമായ കാര്യങ്ങളായി കണ്ട, വ്യക്തിസ്വാതന്ത്ര്യം അത്തരം കാര്യങ്ങളിൽ നൽകിയ സുന്നി വിഭാഗം.

പക്ഷേ, മതനവോത്ഥാനം എന്ന നിലയിൽ മതമൗലികതയിലേക്കും മതതീവ്രത യിലെക്കും മടങ്ങിപ്പോകണം എന്ന ആശയവുമായി വന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ( അഥവാ സലഫി, ഇഖ്‌വാൻ മുന്നേറ്റം വരുന്നത് വരെ.

വസ്തുനിഷ്ഠ സ്വഭാവത്തിൽ മതാധ്യാപനങ്ങളെ കണ്ട മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ( അഥവാ സലഫി, ഇഖ്‌വാൻ മുന്നേറ്റം വരുന്നത് വരെ.

അങ്ങനെ വന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾ മതമൗലികതയും തീവ്രതയും അതുണ്ടാക്കിയ പിശുക്കും പറഞ്ഞ് സുന്നികളെ വഴികെട്ടവർ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വരെ. 

അങ്ങനെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ പ്രതിരോധിക്കുന്ന വഴിയിൽ  സ്വഭാവത്തിൽ സ്വയം മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾ തന്നെ ആയിത്തീർന്നവരായി ഇപ്പോഴത്തെ  സുന്നികൾ. 

പേരിൽ മാത്രം അതിജീവിച്ച് സുന്നി തന്നെയായി നിന്നെങ്കിലും അവർ പ്രതിരോധിക്കുന്ന വഴിയിൽ സ്വഭാവം നഷ്ടപ്പെട്ട നശിച്ചുപോയ സുന്നികൾ ആയി. 

അല്ലറചില്ലറ പഴയ ചിഹ്നങ്ങൾ വേഷത്തിലും മറ്റും സൂക്ഷിക്കുന്നത് മാത്രമായ സുന്നികൾ മാത്രമായി അവർ. 

അങ്ങനെ ആത്മാവ് നഷ്ടപ്പെട്ടവർ. 

സുന്നി എന്ന പേരും ശരീരവും മാത്രം കൊണ്ടുനടക്കുന്നവർ. 


കൗതുകവും ജിജ്ഞാസയും ആദരവും ബഹുമാനവും സഹിഷ്ണുതയും വിശാലതയും ആഘോഷവും നഷ്ടമാക്കിയവർ.


****


അതിനാൽ, ഈ കുറിപ്പ് എഴുതേണ്ടി വരുന്നതാണ്. അത്രയ്ക്ക് നിർബന്ധിതനായതിനാൽ. 


*******


മണ്ടൻ എന്നാൽ മണ്ടയുള്ളവൻ എന്ന് അർത്ഥമില്ല. 


മണ്ടൻ എന്ന്  കേട്ടാൽ മണ്ടയുള്ളവൻ എന്ന് നേരർത്ഥം വരൂമെങ്കിലും മണ്ടയില്ലാത്തവൻ എന്ന് മാത്രമാണ് മണ്ടൻ എന്ന് പറയുമ്പോൾ അർത്ഥമാകുന്നതും നാം ധ്വനിപ്പിക്കുന്നതും. 


ആ നിലക്കുള്ള സുന്നികളാണ് കേരളത്തിലെ ഇപ്പോഴത്തെ സുന്നികൾ. സുന്നത്തുമായി ഒരു പുലബന്ധവും ഇല്ലാത്ത സുന്നികൾ. ജമാഅത്ത് മുജാഹിദ് പ്രസ്ഥാനങ്ങൾ പറയുന്ന സുന്നത്ത് തന്നെ ഫലത്തിൽ മുറുകെപ്പിടിക്കുന്ന സുന്നികൾ.


മണ്ടൻ എങ്ങിനെ മണ്ടനായോ അത് പോലെ സുന്നി എങ്ങിനെയോ സുന്നിയുമായി.  


മണ്ടനെന്ന പേര് എങ്ങിനെ ഉണ്ടായോ അതുപോലെ സുന്നി എന്ന പേരും കേരളത്തിൽ ഉണ്ടായി. നേർവിപരീത അർത്ഥം നൽകിക്കൊണ്ട്, നേടിക്കൊണ്ട്.


ഇസ്ലാമികമായ മാനവും മാനദണ്ഡവും പോലും ബാധകമാവാതെ.


എന്നാൽ,  മറ്റാരെയൊക്കെയോ പ്രതിരോധിക്കുന്ന വഴിയിൽ , മറ്റാരെയൊക്കെയോ അന്ധമായി അനുകരിക്കുന്ന വഴിയിൽ, വെള്ളം സംരക്ഷിക്കാൻ ചുറ്റും തീയിട്ട് സ്വയം വെള്ളം വറ്റിക്കും പോലെ, സൂഫിസത്തിൻ്റെയും ത്വരീഖത്തിൻ്റെയും വിശാലതയും സഹിഷ്ണുതയും പോലും സ്വയം നഷ്ടമാക്കിക്കൊണ്ട്.


വിവരക്കേടും വിവരക്കേടുണ്ടാക്കിയ പാരമ്പര്യവും കണ്ണടച്ച് ഇരുട്ടാക്കലും അത് സൂക്ഷിക്കലും മാത്രമല്ലാതെ.


***********


എഴുതുന്നത് കേരളത്തിലെ വളരെ തീവ്രതയും അസഹിഷ്ണുതയും വെച്ചുപുലർത്തുന്ന ഒരു സുന്നി വിഭാഗത്തെ കുറിച്ചാണ്. 


പാരമ്പര്യ സുന്നി എന്നതിൻ്റെ നേർവിപരതമായ എ പി സുന്നി വിഭാഗത്തെ കുറിച്ച്. 


കേരളത്തിൽ ഇക്കാലത്രയും ഉണ്ടായിരുന്ന, എങ്ങിനെയും ഒരാൾക്ക് മുസ്‌ലിമും സുന്നിയും ആകാമെന്ന സുന്നി എന്ന വിശാലമായ കുടയുടെ തണുപ്പും തണലും നഷ്ടമാക്കുന്ന വിഭാഗത്തെ കുറിച്ച് .


അവരുടെ തീവ്രഅസഹിഷ്ണുതയെ കുറിച്ച്.  


സൂഫിസത്തിൻ്റെ സർഗാത്മകതയോ ചിന്താപരതയോ, എല്ലാം കൈവിടുന്ന അന്വേഷണപരതയോ അല്പവും തൊട്ടുതീണ്ടാത്ത അസഹിഷ്ണുതയെ കുറിച്ച്. 


ചിന്തിക്കുകയും അറിയുകയും ചെയ്യാത്തത്, നിന്നിടം വിടാത്തത് കൊണ്ട് മുന്നോട്ട് നടക്കാതെ, വീണുകിട്ടിയ ഒരു സമൂഹത്തെ കൊണ്ട്നടക്കുന്ന ഒരു വിഭാഗത്തെ കുറിച്ച്. 


ചിന്തിക്കാതിരിക്കാനും പഠിക്കാതിരിക്കാനും അന്വേഷിക്കാതിരിക്കാനും മാത്രം മതമൗലികത പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കുറിച്ച്. 


വേഷം കൊണ്ട് മാത്രം ഒരു വലിയ വിഭാഗത്തെ പണ്ഡിതരും പുരോഹിതരും ആക്കിയ ഒരു ചെറിയ വിഭാഗത്തെ കുറിച്ച്. 


ബന്ധത്തെയും കുടുംബത്തെയും അയൽവാസികളെയും വിശ്വാസത്തിനപ്പുറം കാണാനാവാത്ത ഒരു വിഭാഗത്തെ കുറിച്ച്.


****


സ്വതന്ത്ര  ഇന്ത്യയിലെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൂഫി ത്വരീഖത്തിൻ്റെയും സ്വാതന്ത്രവായു ആസ്വദിച്ചുകൊണ്ട് ഈ വിഭാഗം നടപ്പാക്കുന്നത് വളച്ചുകെട്ടില്ലാത്ത മതതീവ്രതയും മതമൗലികതയും അസഹിഷ്ണുതയും, മതസങ്കുചിതത്വവും വെറുപ്പും. 


ചിത്രത്തിൽ ഇവരും മതേതരവാദികൾ. 


പക്ഷെ, ഇതര വിശ്വാസങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും, സ്വന്തം കുടുംബത്തിലും അയാൽവാസികളിലും വരെ, മാനിക്കാൻ കഴിയുന്നില്ല ഇപ്പോൾ ഇവർക്ക്. 

എന്നാലോ ഇവർ മുന്നോട്ട് വെക്കുന്നതോ,  ആദരിക്കുന്നതോ? 

എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും കൗതുകത്തോടെ, ജിജ്ഞാസയോടെ കൈപിടിച്ച്, തോളിലേറ്റി, അഭയം നൽകി നടന്ന സൂഫിസത്തെ, 

എല്ലാം വലിച്ചെറിഞ്ഞ, വിശ്വാസത്തിൻ്റെയും ദൈവത്തെ പ്രാപിക്കുന്നതിൻ്റെയും തീർത്തും വ്യത്യസ്തമായ വ്യക്തിപരമായ രീതികൾ ആവിഷ്കരിച്ച സൂഫികളെയും സൂഫിസത്തെയും. ഔലിയാക്കളെ. മുഈനുദ്ദീൻ ചിസ്ഥിയെയും അബ്ദുൽഖാദർ ജീലാനിയെയും.


അയൽവാസിയെയും കുടുംബക്കാരെയും മാനിക്കൽ വിശ്വാസത്തിന്റെ ഭാഗം എന്നതൊന്നും ഇപ്പോൾ ഇവർക്ക് പ്രയോഗത്തിൽ ബാധകമല്ല. അതാരായാലും, ഏതുതരം വിശ്വാസക്കാരനായാലും. പ്രസംഗത്തിലും എഴുത്തിലും വാനോളം വരുമെങ്കിലും.


ഒരുപക്ഷെ മതേതരപാർട്ടികളിൽ ഏറ്റവും ശക്തരെന്ന് കണക്കാക്കപ്പെടുന്ന കമ്യുണിസ്റ് പാർട്ടിയെ പിന്തുണക്കുന്നവരും ആണിവർ പലപ്പോഴും. 


മതേതരവാദികളുടെ മൂക്കിന് തുമ്പത്ത്, അവരുടെ കൈകളിൽ കൈചേർത്ത്, തോളിൽ കയ്യിട്ടുകൊണ്ട് തന്നെ ഇവർ. 


വോട്ട് ബാങ്കായതിനാൽ മതേതരപാർട്ടികളും കണ്ടില്ലെന്നു നടിക്കുന്നു ഇവരുടെ സ്വയം മാറിനിൽക്കുന്ന തീവ്രതയും അസഹിഷ്ണുതയും. 


അതല്ലേൽ മതേതരവാദികൾക്കും യഥാർത്ഥത്തിൽ മതം, ആത്മീയത എന്താണെന്നറിയാത്തതിനാൽ. 


ഇപ്പോൾ ഇവർ കാണിക്കുന്ന ഇത്തരം തെമ്മാടിത്തത്തെ തൊട്ടുകളിച്ചാൽ, ഇവരുടെ മതത്തെ തൊട്ടുകളിക്കൽ ആയിപ്പോവുമോ എന്ന വിവരക്കേടുണ്ടാക്കിയ ഭയം മതേതരവാദികൾക്കുള്ളത് കാരണം.


ഇതെഴുതുന്നത് സ്വന്തം കുടുംബത്തിൽ തന്നെ ഈയുള്ളവൻ അല്ലാതെ ഒട്ടനവധി പേർക്കും ഉള്ള അനുഭവം വെച്ചും ആ അനുഭവത്തെ സാക്ഷിയാക്കിയുമാണ്.   


മുസ്ലിംകളായ ഇവർക്കു മുസ്ലിംകളിലെ അവാന്തരവിഭാഗത്തെ പോലും വിശ്വാസികളായും സുഹൃത്തുക്കളായും കുടുംബക്കാരായും അംഗീകരിക്കാൻ കഴിയുന്നില്ല. 


മുസ്ലിംകളായ ഇവർക്കു മുസ്ലിംകളിലെ അവാന്തരവിഭാഗത്തെ ഇവരുടെ ആഘോഷങ്ങളിലും സത്കാരങ്ങളിലും വിവാഹത്തിനും ക്ഷണിക്കാൻ ആവുന്നില്ല. 


ഇന്ത്യയിൽ ആയിരുന്നിട്ടു പോലും ഇവരിങ്ങനെ. 


സ്വന്തം നാട്ടുകാരും കുടുംബക്കാരും അയൽവാസികളുമായ, സ്വന്തം മതത്തിലെ തന്നെ അവാന്തരവിഭാഗമായ മുജാഹിദുകളെയും ജമാഅത്തുകാരെയും അവർക്കു അവരുടെ വിവാഹ പരിപാടികളിലും വീട്ടിൽകൂടൽ വേളയിലും ക്ഷണിക്കാൻ സാധിക്കുന്നില്ല. 


ഇത്തരം പരിപാടികൾ എല്ലാം അവർ ആഘോഷമായി കഴിച്ചുകൊണ്ട് തന്നെ. 


ഫലത്തിൽ മുജാഹിദ് ജമാഅത്ത് വിഭാഗം നൽകിയ വിശ്വാസത്തിന്റെ തീവ്രതയും അതുണ്ടാക്കുന്ന അസഹിഷ്ണുതയും ഈ സുന്നി വിഭാഗത്തെക്കൊണ്ട് അത് ചെയ്യാൻ അനുവദിക്കുന്നില്ല. 


സ്വതന്ത്രഭാരതത്തിൽ അതിന്റെ സഹിഷ്ണുതയുടെ തണലുമനുഭവിച്ചുകൊണ്ട് പോലും.


നമ്മൾ ഓർക്കേണ്ടത് ഇവർ ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഇന്ത്യയിലാണ് എന്നതാണ്. 


ഇന്ത്യയുടെയും സ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും മതസഹിഷ്ണുതയുടെയും ശുദ്ധവായു ശ്വസിച്ചുകൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത് എന്നതാണ്. 


ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ ആണ് ഇവർ ചെയ്യുന്നത് പോലെ ഇങ്ങനെ ചെയ്യുന്നതെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ കഥയും ഗതിയും എന്തായിരിക്കും? 


മതേതരത്വവും മതസൗഹാർദ്ദവും പറഞ്ഞും പ്രസംഗിച്ചും കൊണ്ടാണ് ന്യൂനപക്ഷം പോലുമല്ലാത്ത ഇവർ ഇത് ചെയ്യുന്നത് എന്നിടത്താണ് ഇതിലെ അപകടം.  


സ്വന്തം മതത്തിലെ അഭിപ്രായ വ്യത്യാസത്തെ പോലും സഹിക്കാനും പൊറുക്കാനും കഴിയാത്ത ഇവർ മറ്റിതര മതവിശ്വാസികളെ എങ്ങിനെയാണ് സഹിക്കുക? 


മാത്രമല്ല, ഇങ്ങനെയെങ്കിൽ ഇവർക്കു ഭൂരിപക്ഷം കിട്ടുന്ന ഇടങ്ങളിൽ ഇവർ എത്രമാത്രം അക്രമികളും നിയമം കയ്യിലെടുക്കുന്നവരും ആവും? 


ഇവരുടെ തന്നെ നാട് കൂടി ആയിരുന്നാൽ ഇവർ എങ്ങിനെയെല്ലാം അടിച്ചമർത്തുന്നവരാവും? 


ആർക്ക്ങ്കിലും അഭിപ്രായ-വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നവർ ആവുമോ ഇവർ? 


പരമത സഹിഷ്ണുത ഇവരിൽ തൊട്ടുതീണ്ടുമോ? 


അവിശ്വാസികളും നരകാഗ്നിയിൽ വീഴുന്നവരും എന്ന നിലയിൽ ഇവർ അവരെ കൊന്നുതീർക്കുക തന്നെയല്ലേ ഉണ്ടാവുക? 


ബഹുദൈവ വിശ്വാസികൾ വൃത്തികേട് എന്ന ഖുർആനിക വാക്യം ഇവർ അക്ഷരംപ്രതി പ്രയോഗിക്കുകയല്ലേ ചെയ്യുക? 


സ്ത്രീകളെ മൂടുപടം ഇടാൻ നിർബന്ധിക്കുന്ന ഇവർ ഇവരുടെ മനസ്സിലും തലച്ചോറിലും മൂടുപടം ഇട്ട മട്ടാണ്.  


ഇവരല്ലാത്തവരെല്ലാം തെറ്റുകാരും കുറ്റവാളികളും എന്ന മനശാസ്ത്രം കൊണ്ടുനടക്കുന്ന ഇവർ സ്വാഭാവികമായും തീവ്രവാദികളും അസഹിഷ്ണുക്കളും ആവുന്നതിൽ സംശയമില്ല. 


മുഹമ്മദിലും ഖുർആനിലും എല്ലാം അവസാനിച്ചു എന്ന് കരുതി തീവ്രവാദിയും അസഹിഷ്ണുവും ആവുന്നതിനും അപ്പുറമാണ് ഇവരുടെ തീവ്രവാദ ലൈൻ. 


ചേകന്നൂരിനെ വകവരുത്തുന്നതിൽ ഇവർക്കു പങ്കുണ്ടായതിൽ ഇക്കോലത്തിൽ ഇവരെ കാണുമ്പോൾ സംശയിക്കാനുമില്ല. 


ഇപ്പോഴും അങ്ങിനെ തന്നെ പെരുമാറുന്ന ഇവർ സന്ദർഭവും സാഹചര്യവും ഒത്തുകിട്ടിയാൽ ഏതുതരം അക്രമവും അസഹിഷ്ണുതയും പുറത്തെടുത്തേക്കും. 


അതുവരെ തണുത്തുറഞ്ഞു കിടക്കും ഇവരിലെ വിഷം എന്ന് മാത്രം. 


ജനങ്ങളുടെ ചിലവിൽ അവരുടെ അറിവുകേടിനെ മാത്രം മുതലെടുത്തു വയർ വീർപ്പിക്കുന്ന ഒരു നേതൃത്വം ഇവർക്കുള്ളിടത്തോളം കാലം പ്രത്യേകിച്ചും. 

*****

ഏതൊരു സമൂഹത്തിന്റെയും വളർച്ചയും പുരോഗതിയും പക്വതയും അളക്കുന്നത്: 


അവരുടെ സഹവർത്തിത്വക്ഷമതയും സഹിഷ്ണുതയും വ്യതസ്തമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയും വെച്ചാണ്. 


അവരിലെ സ്ത്രീകൾ അനുഭവിക്കുന്ന ബഹുമാനവും സ്വാതന്ത്ര്യവും പരിഗണിച്ചാണ്. 


അത്തരം സമൂഹമേ ജനാധിപത്യ സമൂഹമായി മാറുന്നുള്ളൂ.


എങ്കിൽ മതേതര മതസൗഹാർദ്ദ ജനാധിപത്യ ഇന്ത്യയിൽ ഇതൊക്കെയും ഇക്കോലത്തിൽ നടപ്പിലാക്കാമോ? 


മതേതരത്വവും മതസൗഹാർദ്ദവും അത് നൽകുന്ന സ്വാതന്ത്ര്യവും ശുദ്ധവായുവും ഇത്തരം വിഷങ്ങളെയും വിഷപ്പാമ്പുകളെയും വളർത്താനാണോ ഉപയോഗപ്പെടേണ്ടത്? 


ഇങ്ങനെ വിഷംചീറ്റി നടപ്പിലാക്കുന്നവർ ആണോ മതസൗഹാർദ്ദവും മതേതരത്വവും പറഞ്ഞു പ്രസംഗിച്ചു നടക്കേണ്ടവർ? 


ഇവർ യഥാർത്ഥത്തിൽ തന്നെ മതേതരത്വത്തിന്റെ സ്വച്ഛാവായുവും വെള്ളവും കുടിച്ചു അസഹിഷ്ണുത മാത്രം ചീറ്റുന്ന വിഷപ്പാമ്പുകളായി മാത്രം വളരുക തന്നെയല്ലെ? 


അവരുടേതായ തട്ടകവും സമയവും കിട്ടുമ്പോൾ ഇവരെ വളർത്തിയവരെയടക്കം ഇവർ കടിച്ചു കൊല്ലുകയല്ലേ ചെയ്യുക? 


ഇവരുടെ യഥാർത്ഥ അക്രമവാസനയും അസഹിഷ്ണുതയും തീവ്രവാദവും പുറത്തെടുക്കുകയല്ലേ അപ്പോൾ ഇവർ ചെയ്യുക? 


സ്വന്തം കുടുംബത്തിലും അയൽവാസികളിലും സൗഹാർദ്ദം പുലർത്താൻ കഴിയാത്ത ഇവരാണോ  മതസൗഹാർദ്ദവും സഹിഷ്ണുതയും പറയേണ്ടത്? 


മതേതരകക്ഷികൾ ഇവരെയാണോ തങ്ങളുടെ ശക്തിക്കായി കൂട്ടുപിടിക്കേണ്ടത്? 


സംസ്കാരം എന്നത് ഇവർക്കും ബാധകമല്ലേ? 


നല്ല കുറെ വാക്കുകളിൽ പ്രസംഗിക്കുന്നത് കൊണ്ട് മാത്രം അത് നല്ല കുറെ പ്രവർത്തികൾ ആകുമോ? 


നല്ല പ്രവർത്തികൾ ആവണമെങ്കിൽ നല്ല സ്നേഹമുള്ള പ്രവർത്തികൾ തന്നെ ഉണ്ടാവേണ്ടതില്ലേ? 


********

Wednesday, March 22, 2023

അതാണല്ലോ മായ?

ആളുകൾ ആ വാക്ക്, 

മായ എന്ന വാക്ക് 

ഉപയോഗിക്കില്ല എന്ന് മാത്രം. 


പഴയതിനും നിലവിലുള്ളതിനും 

സമ്മതിച്ചുകൊടുക്കുന്നത് 

പേടിച്ചു കൊണ്ട്.


പഴയതിനും നിലവിലുള്ളതിനും 

എതിരായി നിൽക്കുക 

നിർബന്ധമാക്കിക്കൊണ്ട്. 


അങ്ങനെ 

മായ എന്ന് പറയുന്നത് 

പുരോഗമനം അല്ലെന്ന് വരുമോ 

എന്നത് പേടിച്ചുകൊണ്ട്. 


യഥാർഥത്തിൽ എല്ലാവരും 

മായയിൽ തന്നെയാണ്. 


മായയിൽ തന്നെയാവുമ്പോൾ 

മായ എന്ന വാക്കും 

നാം അകപ്പെട്ട മായ 

ഉപയോഗിക്കാൻ അനുവദിക്കില്ല. 


മായയിൽ ആണെന്ന അറിവ് 

മായ നൽകുകയുമില്ല. 


അതാണല്ലോ മായ?


അതാണല്ലോ 

മായ യാഥാർത്ഥ്യമാകുന്ന മായ.


തൻ്റെ തന്നെ മാനവും പ്രതലവുമായ 

വണ്ടിക്കകത്ത് നിൽക്കുന്നവന്

പുറംലോകം കാണില്ലെങ്കിൽ

വണ്ടി തന്നെ ലോകമാകുന്ന മായ. 

*****

എന്താണ്‌ മായ?

എങ്ങിനെ മായയെ മനസിലാക്കാം?


മുന്‍പ് ഇല്ലാതിരുന്ന,

ഇനി ഭാവിയില്‍ ഉണ്ടാകാതിരിക്കുന്ന

നീയും ഞാനും ഉണ്ടെന്ന്

ധരിക്കുന്നതാണ് മായ.


പുറത്ത് കാണേണ്ടതും

പുറത്ത് നിന്ന് തുടങ്ങുന്നതുമല്ല

മായ. 


നിന്റെയും എന്റേയും

ഉള്ളില്‍ കാണേണ്ടതും, 

നിന്റെയും എന്റേയും

ഉള്ളില്‍ നിന്ന് തുടങ്ങുന്നതുമാണ്

മായ. 


നീയും ഞാനുമായ്

തുടങ്ങുന്നതും

നീയും ഞാനുമായ്

തുടരുന്നതും കൂടിയാണ്‌ 

മായ.


മനുഷ്യന് തോന്നുന്നതാണ് മനുഷ്യനാണ് കഴിവ്, ബുദ്ധി എന്നതൊക്കെ.

മനുഷ്യനാണ് കഴിവ്, ബുദ്ധി എന്നതൊക്കെയും മനുഷ്യൻ്റെ പ്രതലത്തിൽ നിന്നും മാനത്തിൽ നിന്നും നോക്കുമ്പോൾ, മനുഷ്യൻ്റെ ആവശ്യങ്ങളും പരിമിതികളും വെച്ച് മനുഷ്യന് തോന്നുന്നതാണ്. 

മാനവും പ്രതലവും വിട്ട് നോക്കിയാൽ സംഗതി വേറെയായിരിക്കും. അണുവും ബാക്ടീരിയയും വൈറസും നമ്മെക്കാൾ കേമന്മാർ എന്നും വന്നേക്കും.

******

ഇന്ന് രാവിലെ ഒരു സുഹൃത്തിനെ വിളിച്ച്, അയാളോടും ഭാര്യയോടും  സംസാരിച്ചപ്പോൾ പറയാനിട വന്ന ചില കാര്യങ്ങൾ.

നമുക്ക് പ്രപഞ്ചം മുഴുവൻ എന്നത് വിടാം. ഭൂമിയെ മാത്രമെടുക്കാം. 

പകരം നമുക്കൊരു ത്രാസെടുക്കാം.

ഈ ഭൂമിയിലെ മൊത്തം മനുഷ്യരെയും ആ ത്രാസിൻ്റെ ഒരുഭാഗത്ത് വെക്കാം. 

അതേ ത്രാസിൻെറ മറുഭാഗത്ത് നമുക്ക് നാം വളരേ ചെറുതെന്ന് വിചാരിക്കുന്ന, നമ്മുടെ കണ്ണിൽ കാണാത്തത്രയും ചെറുതായ വൈറസുകകളെയും ബാക്ടീരിയകളെയും വെക്കാം. 


ഇനി പറയുക: 

ഭാരക്കൂടുതൽ ത്രാസിൻ്റെ ഏത് ഭാഗത്തിനായിരിക്കും. 

മനുഷ്യനുള്ള ഭാഗത്തിനാണോ, അതല്ല വൈറസുകളും ബാക്ടീരിയകളുമുള്ള ഭാഗത്തിനാണോ? 

ഭാരക്കൂടുതൽ കൊണ്ട് ഏത് ഭാഗമാണ് താഴോട്ട് താഴ്ന്ന് തൂങ്ങുക?

ആർക്കാണ് കൂടുതൽ ഭാരം ഉണ്ടാവുക? മനുഷ്യകുലത്തിനോ അതല്ലേൽ വൈറസുകളുടെയും ബാക്ടീരിയകളുവിടെയും കുലത്തിനോ ഭാരം കൂടുതൽ ഉണ്ടാവുക?

ഈ ഭൂമിയെ താവളമാക്കിയ മൊത്തം മനുഷ്യർക്കോ, അതല്ലേൽ ഇതേ ഭൂമി തന്നെ താവളമാക്കിയ വൈറസുകൾക്കും ബാക്ടീരിയകൾക്കുമാണോ ഭാരം കൂടുതൽ? 

ആരാണ്, ഏതാണ് കൂടുതൽ ഭാരം തൂങ്ങുക?

ആർക്കാണ്, ഏതിനാണ് കൂടുതൽ ഭാരം? 

അളവ് കൊണ്ടും ഭാരക്കൂടുതൽ കൊണ്ടും ആരാണ് ഭൂമിയിൽ കൂടുതൽ, കേമന്മാർ? 

മനുഷ്യരോ? 


അതല്ലേൽ വൈറസുകളും ബാക്ടീരിയകളുമോ?


ഉത്തരമായി ഒരു ലളിതമായ വസ്തുതയും വാസ്തവും പറയാം.

ഭാരം കൂടുതലായി താഴോട്ട് തൂങ്ങുക വൈറസുകളും ബാക്ടീരിയകളുമുള്ള ത്രാസിൻ്റെ ഭാഗമായിരിക്കും.

എന്നുവെച്ചാൽ അളവ് കൊണ്ടും ഭാരം കൊണ്ടും ഈ ഭൂമിയിൽ മനുഷ്യരേക്കാൾ എത്രയോ കൂടുതൽ വൈറസുകളും ബാക്ടീരിയകളുമാണ് എന്നർത്ഥം.


ഇനി നിങൾ തന്നെ പറയുക. 

ഏറെ കൂടുതലായി വൈറസുകളും ബാക്ടീരിയകളുമുള്ള ഈ ഭൂമി മനുഷ്യന് വേണ്ടിയാണോ, അതല്ലേൽ വൈറസുകൾക്കും ബാക്ടീരിയകൾക്കും വേണ്ടിയാണോ?


ഇനിയും പറയുക.

ഈ പ്രപഞ്ചം തന്നെ മനുഷ്യന് വേണ്ടി മാത്രമാണ് എന്ന് വിശ്വസിക്കുന്നത് വിട്ടേക്കുക.

മനുഷ്യനാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദു എന്ന് കരുതുന്നതും വിട്ടേക്കുക.

ഈ ഭൂമിയെങ്കിലും മനുഷ്യന് വേണ്ടി മാത്രമാണോ?

ഈ ഭൂമിയുടെ പോലും കേന്ദ്രബിന്ദുവും കേന്ദ്രകഥാപാത്രവും മനുഷ്യനാണോ?

യഥാർത്ഥത്തിൽ വൈറസുകളുടെയും ബാക്ടീരിയകളുടെയും ഭാഗത്ത് നിന്ന് നോക്കിയാലും പറഞ്ഞാലും ഈ ഭൂമിയും അതിലുള്ളതും വൈറസുകൾക്കും ബാക്ടീരിയകൾക്കും വേണ്ടി മാത്രമുള്ളതല്ലേ?

മനുഷ്യൻ കാടും മലയും പുഴയും കടലും കീഴ്പ്പെടുത്തി താവളമാക്കുന്നത് പോലെയല്ലേയുളളൂ, മനുഷ്യൻ ഭക്ഷണം തേടുന്നതും നേടുന്നതും പോലെയല്ലേയുളളൂ വൈറസുകളും ബാക്ടീരിയകളും മനുഷ്യനെ കീഴ്പ്പെടുത്തി തങ്ങൾക്കുള്ള താവളമാക്കുന്നത്? മനുഷ്യൻ്റെ കരളും ശ്വാസകോശവും തലച്ചോറും തങ്ങൾക്കുള്ള താവളമാക്കുന്നത്, ഭക്ഷണമാക്കുന്നത്?

മനുഷ്യൻ മാങ്ങയും ചക്കയും ഭക്ഷണമാക്കുന്നത് പോലെ തന്നെയേയുള്ളൂ വൈറസുകളും ബാക്ടീരിയകളും മനുഷ്യൻ്റെ കരളും ശ്വാസകോശവും തലച്ചോറും ഭക്ഷണമാക്കുന്നത്?

******

ഇനിയൊരു ചോദ്യം നിങ്ങളോട് ചോദിക്കാം.

നിങൾ തന്നെ ഒരുത്തരം പറയുക.

നിങൾ പറയൂ, ഉണ്ടെങ്കിൽ ഉള്ള ദൈവം ആരുടെ പ്രാർത്ഥന കേൾക്കും, സ്വീകരിക്കും?

അതിജീവനത്തിനും ജീവിതസുഖത്തിനും വേണ്ടി മനുഷ്യൻ നടത്തുന്ന പ്രാർത്ഥന കേൾക്കുമോ, സ്വീകരിക്കുമോ?

അതല്ലേൽ അതിജീവനത്തിനും ജീവിതസുഖത്തിനും വേണ്ടിത്തന്നെ ബാക്ടീരിയകളും വൈറസുകളും നടത്തുന്ന പ്രാർത്ഥന കേൾക്കുമോ, സ്വീകരിക്കുമോ?

******

അറിയാം...

ചോദ്യങ്ങളൊക്കെ വെറുതെയാണ്. ചോദിക്കുന്നവർ ഉദ്ദേശിക്കുന്നില്ല. 

ഉത്തരം പറയുന്നവൻ വെറുതേ എന്തോ ഉത്തരമായി പറയുന്നു. വിട്ടഭാഗം പൂരിപ്പിക്കും പോലെ മാത്രം.


ചോദ്യം മുഴുവൻ കേൾക്കേണ്ടത് പോലെ കേട്ടിട്ട് പറയുന്ന ഉത്തരമല്ല ആരും നൽകുന്നത്.


ഉത്തരം കേൾക്കാൻ വേണ്ടി തന്നെ ചോദിക്കുന്ന ചോദ്യവുമല്ല ആരും ചോദിക്കുന്നത്.


സുഖമാണോ? 

സുഖം 


എന്ന് ചോദിക്കുകയും 

ഉത്തരം പറയുകയും ചെയ്യുന്നത് പോലെ.

ആരും ചോദ്യം അർത്ഥമാക്കുന്നില്ല.

ആരും ഉത്തരവും അർത്ഥമാക്കുന്നില്ല.

******

മനുഷ്യകേന്ദ്രീകൃത പ്രപഞ്ചത്തെയും ഭൂമിയെയും, മനുഷ്യന് വേണ്ടി മാത്രം എല്ലാം എന്ന പ്രഖ്യാപനത്തോടെ മനുഷ്യനെ അങ്ങേയറ്റത്തെ അധിനിവേശത്തിനും അതിക്രകത്തിനും പ്രേരിപ്പിക്കുന്ന വലിയൊരു വിശ്വാസധാരയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ കാണേണ്ടി വരുമ്പോൾ ഇങ്ങനെയെങ്കിലും പറയേണ്ടതില്ലേ?

മനുഷ്യകേന്ദ്രീകൃതം എന്നതും വിട്ട്, വീണ്ടും ചുരുങ്ങി, ഏതോ ഒരു സ്ഥലകേന്ദ്രീകൃതം, ഏതോ ഒരു സമയകേന്ദ്രീകൃതം, ഏതോ ഒരു വ്യക്തികേന്ദ്രീകൃതം, ഏതോ ഒരു ഭാഷകേന്ദ്രീകൃതം, ഏതോ ഒരു ഗ്രന്ഥകേന്ദ്രീകൃതം സത്യത്തെയും ദൈവത്തെയും പ്രാപഞ്ചികതയെയും അവതരിപ്പിക്കുന്ന വിശ്വാസധാരയുടെ പശ്ചാത്തലത്തിൽ നിന്ന് കൂടി കാര്യങ്ങൾ കാണേണ്ടി വരുമ്പോൾ ഇങ്ങനെയെങ്കിലും പറയേണ്ടതില്ലേ?

ഒരുതരം മാർക്ക് ജിഹാദ് തന്നെ.

പ്ലസ് വൺ, പ്ലസ് ടൂ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നത് ഏറെക്കുറെ ശേഷം എൻജിനീയറിംഗ് ഉദ്ദേശിക്കുന്നവരാണ്. 

എന്ത് പഠിപ്പിച്ചും എന്ത് ചോദിച്ചുമാണാവോ കേരള ബോർഡ് ഇവരെ എൻജിനിയറിംഗിന് ഒരുക്കുന്നത്? 

പരീക്ഷയിലെ ചോദ്യപേപ്പർ കാണുമ്പോൾ ഒന്നിനും വേണ്ടി ഒരുക്കുന്നതല്ലെന്ന് തോന്നി.

വെറുതേ കുറേ മാർക്ക് കൊടുത്ത്, ഉന്നതവിജയം ശതമാനം ഉണ്ടെന്ന് വരുത്തിത്തീർക്കുക മാത്രമല്ലാതെ. 

ഒരുതരം മാർക്ക് ജിഹാദ് തന്നെ.

******

മാർക്ക് ജിഹാദ് എന്ന പ്രയോഗം വർത്തമാന കാലത്തെ ആ പ്രയോഗത്തിൻ്റെ ആഴം തൊട്ടറിഞ്ഞുകൊണ്ട് തന്നെ പറഞ്ഞതാണ്. 

അങ്ങനെ മാർക്ക് ജിഹാദ് എന്ന് പറയുന്നതിൽ ഒരു ശരിയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറഞ്ഞതാണ്.  

പ്രത്യേകിച്ചും കേരളത്തിലെ ഈയൊരു പരീക്ഷാ നിലവാരവും മാർക്ക് വാരിക്കോരിക്കൊടുക്കൽ പരിപാടിയും കാണുമ്പോൾ അത് ശരിയാണെന്ന് തന്നെ തോന്നും. ശരിക്കും കഴിവും താല്പര്യവും ഉള്ള, അധ്വാനിച്ച് അന്വേഷിച്ച് പഠിക്കുന്ന കുട്ടികളെ നോക്കുകുത്തികൾ മാത്രമാക്കുന്ന ഒരേർപ്പാടാണ് ഇത് എന്നതിനാൽ മാത്രം. 

അതുകൊണ്ട് തന്നെ മാർക്ക് ജിഹാദ് എന്നത് ബോധപൂർവ്വം പറഞ്ഞതാണ്. അതിൽ എന്തൊക്കെ രാഷ്ട്രീയം കലങ്ങിമറിയും എന്ന അറിവോടെ....

ഒരുപക്ഷേ, മുഴുവൻ ഇന്ത്യൻ ചിത്രത്തിൽ നിന്നും പരിപ്രേക്ഷ്യത്തിൽ നിന്നും നിഷ്പക്ഷനായി നോക്കിയാൽ സംഗതി എളുപ്പം മനസ്സിലാവും. 

പുറമേയുള്ള Universityകൾക്ക് അഡ്മിഷൻ മാനദണ്ഡം നഷ്ടമാകുന്നു. 

ഫുൾമാർക്ക് എന്നാൽ ഒന്നാം റാങ്ക് എന്നൊക്കെയാണ് എല്ലായിടത്തും മനസ്സിലാക്കുന്നത്. 

അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ള, ഉയർന്ന നിലവാരവും റാങ്കിങ്ങും ഉള്ള പല യൂണിവേഴ്സിറ്റികളും കോളേജുകളും (bits പിലാനി വരെ) എൻട്രൻസ് മാനദണ്ഡങ്ങൾ ഒഴിവാക്കി മുഴുവൻ മാർക്ക് വാങ്ങുന്ന കുറച്ച് കുട്ടികൾക്ക് നേരിട്ട് പ്രവേശനം നൽകുന്നു. മുഴുവൻ മാർക്ക് വാങ്ങുക ആർക്കും എളുപ്പമല്ലെന്ന കണക്കുകൂട്ടലിൽ. 

പക്ഷേ, ഇവിടെയാണെങ്കിലോ Full മാർക്കിൻ്റെ ചാകരയാണ്. ആയിരക്കണക്കിന് കുട്ടികൾക്ക് ഫുൾമാർക്ക്. കിട്ടുന്നതോ പലവഴിയിൽ. അതും ഒരുതരത്തിലും പ്രയാസ്സപ്പെടുന്ന പരീക്ഷകളും ചോദ്യങ്ങളും നേരിടേണ്ടി വരാതെ. ഉപരിപഠന കോഴ്സിന് ചേർന്നുകഴിഞ്ഞാൽ മാത്രമേ ചാക്കിലെ പൂച പുറത്ത് ചാടി വരൂ. അപ്പോഴേ മനസ്സിലാവൂ സംഗതി അങ്കമാലിയിലെ രാജാവിൻ്റെ മകനും മകളും ആണെന്ന്. വട്ടാണ് കേസെന്ന്. 

ഫലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുറേ യോഗ്യതയുള്ള കുട്ടികൾക്ക്, അവിടങ്ങളിൽ പരീക്ഷയും evaluation ഉം strict ആണെന്നതിനാൽ (ആണെങ്കിൽ), ചാൻസ് നഷ്ടപ്പെടുന്നു. 

പരീക്ഷക്കും ചോദ്യങ്ങൾക്കും ഇവാലുവേഷനും കൃത്യമായ മാനദണ്ഡം അഖിലേന്ത്യാ നിലവാരത്തിൽ, അഖിലേന്ത്യാ ലെവലിൽ തന്നെ വേണ്ടതാണ്. 

കാരണം, മത്സരപരീക്ഷകളും യൂണിവേഴ്സിറ്റികളും ഏറെക്കുറെ അഖിലേന്ത്യാ തലത്തിലാണ്.

******

ഇവിടെ എളുപ്പമുള്ള ചോദ്യങ്ങൾക്ക് വേണ്ടി മാത്രം കുട്ടികളെ അല്ലറചില്ലറ പഠിപ്പിക്കുന്നു. 

ഇഷ്ടം പോലെ മാർക്ക് നൽകി വലിയ വിജയശതമാനം ഉണ്ടാക്കുന്നു. തെറ്റായ നിലയിൽ വലിയ വിജയങ്ങൾ നൽകി എല്ലാവരെയും തൃപ്തിപ്പെടുത്തുന്നു. ഫലത്തിൽ വിദ്യാഭാസത്തിൻ്റെയും ഉപരിപഠനത്തിൻ്റെയും മാനദണ്ഡങ്ങൾ തകർക്കുന്നു. മാർക്ക് ജിഹാദ് തന്നെ നടത്തുന്നു.

Tuesday, March 21, 2023

പ്ലസ് വൺ ഫിസിക്സ് പരീക്ഷ: സിദ്ധാന്തം മനസ്സിലാവുന്നത് അതിൻ്റെ application മനസ്സിലാവുമ്പോഴല്ലേ?

ഫിസിക്സ് എന്ന വിഷയം എന്താണെന്നാണ് കേരള പ്ലസ് വൺ പ്ലസ് ടൂ ബോർഡ് മനസ്സിലാക്കുന്നത്?

ഫിസിക്സ് ചരിത്രം പോലുള്ള വെറും ഒരു വിഷയമാണെന്നാണോ?

ഫിസിക്സ് പഠിക്കുന്ന കുട്ടികൾ ചരിത്രത്തിന് ഉത്തരം നൽകുന്നത് പോലെ തത്തമ്മേ പൂച്ച പൂച്ച എന്ന ഉത്തരം നൽകിയാൽ മാത്രം മതിയെന്നാണോ? 

കുട്ടികളെ അത്തരം തത്തമ്മേ പൂച്ച പൂച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന രീതിയിൽ ഫിസിക്സ് പഠിപ്പിച്ചാലും പരിശീലിപ്പിച്ചാലും മതിയെന്നാണോ? 

ഫിസിക്സ് ഒന്നും മനസ്സിലാക്കാതെ, തൊണ്ടതൊടാതെ വിഴുങ്ങി പഠിക്കേണ്ട വിഷയമാണെന്നാണോ? 

ഫിസിക്സാണ് ശാസ്ത്രം, ഫിസിക്സാണ് ലോകത്തിൻ്റെ ഇന്നത്തെ പുരോഗതി, ഫിസിക്സാണ് ലോകത്തിൻ്റെ ഇനിയങ്ങോട്ടുള്ള പുരോഗതി ഉണ്ടാക്കുന്നതും നിശ്ചയിക്കുന്നതും എന്നത് മനസ്സിലാക്കാതെ പോകുന്നുവോ?

ഫിസിക്സ് എന്ന വിഷയത്തിൽ ചരിത്രത്തിൽ ചോദിക്കുന്നത് പോലെ കാണാതെ പഠിച്ച് ഉത്തരം പറയാവുന്ന ചോദ്യങ്ങളാണോ ബോർഡ് സ്ഥിരമായി ചോദിക്കേണ്ടത്?

ഫിസിക്സ് എന്ന വിഷയം കണക്കിൻ്റെ application നടക്കുന്ന വിഷയമല്ലേ? കണക്ക് കളിക്കുന്നത് ഫിസിക്സിൽ അല്ലേ? 

രസതന്ത്രം പരീക്ഷിക്കപ്പെടുന്നതും നടപ്പിലാക്കപ്പെടുന്നതും ഫിസിക്സിൽ അല്ലേ?

കണക്ക് ശരിക്കും പരീക്ഷിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും ഫിസിക്സിൽ അല്ലേ?

അതുകൊണ്ട് തന്നെ ഫിസിക്സിൽ ഏറെയും നൽകേണ്ടത് application level ചോദ്യങ്ങൾ അല്ലേ? 

പ്രശ്നങ്ങൾ നൽകി പരിഹാരം കണ്ടെത്താനല്ലേ ഫിസിക്സിൽ ചോദ്യങ്ങൾ ഉണ്ടാവേണ്ടത്?

ഫിസിക്സ് എന്ന വിഷയത്തിൻ്റെ സിലബസ് മാത്രം നന്നായാൽ മതിയോ? 

NCERT നടപ്പാക്കുന്ന സിലബസിനെ അതേ ഗൗരവത്തിലും ആഴത്തിലും ഇവിടെ അധ്യാപകർ പഠിപ്പിക്കേണ്ടതില്ലേ?  അതേ ഗൗരവത്തിലും ആഴത്തിലും ഇവിടെ പരീക്ഷകൾക്ക് ചോദ്യങ്ങൾ നൽകി കുട്ടികളുടെ നിലവാരം ഉയർത്തേണ്ടതല്ലെ?

അങ്ങിനെ പഠിപ്പിച്ചിട്ടു വേണ്ടേ എന്തിനുംപോന്ന, നാടിനും ലോകത്തിനും സംഭാവനയാവുന്ന, വലിയ സംഭാവനകൾ നൽകുന്ന അവഗാഹമുള്ള ശാസ്ത്ര തലമുറയെ സൃഷ്ടിക്കാൻ?

ഫിസിക്സ് സിലബസ് പഠിപ്പിക്കുന്നതും ഫിസിക്സിൽ നിന്ന് പഠിക്കുന്നതും ആ നിലക്ക് നന്നാവേണ്ടെ? 

ഇതേ സിലബസ് വെച്ച് സിബിഎസ്ഇ പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന ചോദ്യപേപ്പറിൻെറ നിലവാരം നോക്കൂ. 

ആ നിലവാരം എന്ത് കൊണ്ട് കേരള ബോർഡിനും അധ്യാപകർക്കും പഠിപ്പിച്ചുകൂടാ, ഉണ്ടാക്കിക്കൂട? 

ഇതേ സിലബസിൽ ഉയർന്ന നിലവാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പഠിച്ച് പരിശീലിച്ചു വരുന്ന ഈ സിബിഎസ്ഇ  കുട്ടികളോടൊപ്പമല്ലേ ഇവിടുത്തെ നമ്മുടെ കുട്ടികൾക്ക് പിന്നീട് ഉപരിപഠന സമയത്ത് മത്സരിക്കേണ്ടി വരിക? ഐഐടി പോലുളള സ്ഥാപനങ്ങളിൽ എത്താൻ വേണ്ട മത്സരപരീക്ഷകളിൽ നേരിടേണ്ടി വരിക? 

ഒന്നും പഠിക്കേണ്ടതില്ലാത്ത വിധം കുറച്ച് നിർവചനങ്ങൾ കാണാപഠിക്കും വിധം കുട്ടികളെ എന്തെങ്കിലും പഠിപ്പിച്ചാൽ മതിയോ? 

അങ്ങനെ വിഷയത്തിൻ്റെ ആഴം തൊടാതെ, application leval സ്പർശിക്കാതെ എന്തെങ്കിലും  ചോദ്യങ്ങൾ ചോദിച്ചാൽ മതിയോ?

കുറേ വിജയശതമാനം ഉണ്ടാക്കാൻ വേണ്ടി മാത്രം പഠിക്കുന്നതും പഠിപ്പിക്കുന്നതും ലഘൂകരിക്കുകയാണോ വേണ്ടത്? 

വിജയശതമാനം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം ചോദ്യങ്ങൾ അതിലളിതമാക്കുകയുമാണോ വേണ്ടത്?

******

ചുരുങ്ങിയത് ഇന്നത്തെ പ്ലസ് വൺ ഫിസിക്സ് ചോദ്യപേപ്പർ നോക്കൂ. 

പരിഹരിക്കാനുള്ള ഒരൊറ്റ പ്രോബ്ലമില്ല. 

കാണാതെപഠിച്ച് ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങൾ മാത്രം. 

ഇതുകൊണ്ട് തന്നെയല്ലേ നമ്മുടെ കുട്ടികൾ ഉയർന്ന പഠനത്തിനും ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ എത്തുന്നതിനും അയോഗ്യരാവുന്നത്?

******

കുട്ടികൾ കൊണ്ടുപോയ Calculator പോലും ഉപയോഗിക്കേണ്ടതേ വന്നില്ല. 

ഒരു നിസ്സാരമായ പ്രശ്നം പോലും ചോദിച്ചില്ല. 

ചോദിച്ചത് കാണാതെ പഠിച്ചു പറയേണ്ട നിർവ്വചനങ്ങൾ മാത്രം. 

എന്തിനാണാവോ എന്തോ? 

എന്താണാവോ ഉദ്ദേശിക്കുന്നത് എന്തോ?

******

പ്ലസ് ടൂവിന് ശേഷം പ്രധാന കോഴ്‌സുകൾക്ക് പ്രവേശനം നൽകാൻ നടത്തുന്ന കീം, jee പോലുള്ള പരീക്ഷകൾക്ക് വേണ്ടി പഠിക്കാനും പരിശീലിക്കാനും ഒരുങ്ങാനും വേറെന്ത് വഴി?

ആർക്കെങ്കിലും തോന്നുന്നുണ്ടോ സിദ്ധാന്തം ആഴത്തിൽ പഠിക്കാനാണ്, പഠിപ്പിക്കാനാണ് ഇതിങ്ങനെ ചെയ്യുന്നതെന്ന്? 

സിദ്ധാന്തം ശരിക്കും മനസ്സിലാവുന്നത് അതിൻ്റെ application മനസ്സിലാവുമ്പോഴല്ലേ? 

അല്ലാതെ ഒന്നും മനസ്സിലാവാതെ, ഒന്നും കാര്യമായി മനസ്സിലാക്കിക്കൊടുക്കാതെ, തത്തമ്മേ പൂച്ച പൂച്ച എന്ന് വെറുതേ കാണാതെ പഠിപ്പിച്ച് കഴിവുകെട്ട അദ്ധ്യാപകർ ഭീമമായ ശമ്പളം വാങ്ങി തടിതപ്പുന്നതാണോ ശരിയായാ സിദ്ധാന്തം പഠിപ്പിക്കൽ?

ഇവിടെയുള്ള സ്കൂളുകളിൽ യഥാർഥത്തിൽ എന്ത് നടക്കുന്നു, അധ്യാപകർ ശരിക്കും എന്ത് പഠിപ്പിക്കുന്നു എന്ന അടിസ്ഥാനയാഥാർത്ഥ്യവും (ground realityയും) നമ്മൾ മനസ്സിലാക്കേണ്ടേ?

ഗൗരവത്തിൽ പഠിക്കുന്ന ഒരു പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥിയുടെ പിതാവായിക്കൊണ്ടും വിദ്യാർത്ഥിയായിക്കൊണ്ടും ആർക്കെങ്കിലും ഇങ്ങനെതന്നെ വേണം പരീക്ഷകൾ എന്ന അഭിപ്രായം പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

*****

ആറാം ക്ലാസുകാരനോട് ചോദിക്കേണ്ട മട്ടിലുള്ള ചോദ്യങ്ങൾ. 

പ്രശ്നം അതല്ല. 

ഉള്ളറിഞ്ഞ്, എല്ലാം മനസ്സിലാക്കി, നന്നായി പഠിക്കുന്ന കുട്ടി വെറുതേ, എന്ത് എന്തെന്നറിയാതെ കാണാതെ പഠിക്കാത്തത് കൊണ്ട്, സ്വന്തമായ ഭാഷയിൽ creative ആയി ഉത്തരമുണ്ടാക്കി നൽകി പിറകിലാവുകയും ചെയ്യും.

*****"

മറിച്ച് വലിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ ഇങ്ങനെ തയ്യാറാക്കുന്നത്, സ്കൂളുകളിൽ ഇങ്ങനെ പഠിപ്പിക്കുന്നത് എന്ന് ആര് പറഞ്ഞാലും അവർ പറയുന്നത് ഒരളവോളം ശരിയാണ്. 

പ്രത്യേകിച്ചും അവർ പറഞ്ഞ കോലത്തിലാണ് അതിവിടെ നടക്കുന്നതെങ്കിൽ അവർ പറഞ്ഞത് പൂർണമായും ശരിയാണ്. 

പക്ഷേ വാസ്തവത്തിൽ ഇവിടെ നടക്കുന്നത് മറിച്ചാണ്. 

കഴിവുകെട്ട അദ്ധ്യാപകർ, ശമ്പളത്തിന് വേണ്ടി മാത്രം വന്ന് വെറും ജോലിയായി അഭിനയിക്കുന്നു. 

അവരുടെ കഴിവുകേടിന് ന്യായം ഉണ്ടാക്കുന്നു. 

എളുപ്പമുള്ള ചോദ്യങ്ങൾക്ക് വേണ്ടി മാത്രം അല്ലറചില്ലറ പഠിപ്പിക്കുന്നു. 

ഇഷ്ടം പോലെ മാർക്ക് നൽകി വലിയ വിജയ ശതമാനം ഉണ്ടാക്കുന്നു.  ഒരർത്ഥത്തിൽ മാർക്ക് ജിഹാദ് തന്നെ നടത്തുന്നു.

എല്ലാവരെയും ആയിനത്തിൽ ഭംഗിയായി തൃപ്തിപ്പെടുത്തുന്നു. കബളിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ, കുട്ടികൾ യഥാർഥത്തിൽ ഒന്നും പഠിക്കുന്നില്ല. മാതാപിതാക്കൾ അക്കാര്യം അറിയുന്നുമില്ല.

കുട്ടികളുമായി interact ചെയ്താൽ ഇക്കാര്യം ശരിക്കും മനസ്സിലാവും.. 

എന്നാലോ, ഇതേ അധ്യാപകരും സാമ്പത്തികമായി കഴിവുള്ളവരും അവരുടെ കുട്ടികളെ ശരിക്കും application ലെവലിൽ ആഴത്തിൽ പഠിപ്പിക്കുന്ന സ്കൂളുകളിലും കോച്ചിംഗ് ക്യാമ്പുകളിലും കൊണ്ടുപോയി ചേർത്ത് പഠിപ്പിക്കുകയും ചെയ്യുന്നു. ഐഐടി യും ഐഐമും NITയും ഐസരും ലക്ഷ്യമാക്കിക്കൊണ്ട്. 

കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും വലിയ സ്വകാര്യങ്ങളുള്ള സ്കൂളുകളിലും മറ്റുമൊക്കെയായി. 

അപ്പോൾ ആർക്കാണ് ഇവിടെ നഷ്ടം? 

പാവപ്പെട്ട സാധാരണക്കാരായ കഴിവുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും.

സ്കൂളിൽ നടക്കുന്ന മറിമായം എന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മാത്രം. 

അല്ലാതെ അവർ സത്യസന്ധമായ പറഞ്ഞ സത്യസന്ധമായ കാരൃം  പോലെയല്ല.


Monday, March 20, 2023

ജീവിതം കിടന്നുറങ്ങുന്നത് മരണത്തെ മടിത്തട്ടിലാക്കിക്കൊണ്ട്.

ഒന്നുമില്ലെന്ന്, 

ഒരു കാര്യവുമില്ലെന്ന് 

എല്ലാവരും ഒറ്റക്കറിയുന്നു. 


പക്ഷേ അതൊരറിവല്ലെന്ന് 

വരുത്താൻ ശ്രമിക്കുന്നു. 


അതിനായ് ബാഹ്യമായി 

പലതിലും മുഴുകി 

ആ മുഴുകുന്നതിൻ്റെ

അർത്ഥമുണ്ടാക്കാൻ ശ്രമിക്കുന്നു. 


ആ അർത്ഥമാണ് ജീവിതത്തിൻ്റെ 

അർത്ഥമെന്ന് വരുത്തുന്നു. 


ആ അർഥത്തിന് വേണ്ടി 

ജീവിക്കുന്നു എന്നും 

വരുത്തിക്കളയുന്നു.

*****

ഓരോ നിമിഷവും 

ജനിക്കുന്നു, മരിക്കുന്നു.


ഓരോ നിമിഷത്തിൻ്റെ 

ജനനവും മരണവും.


ഓരോ കോശത്തിൻ്റെ 

ജനനവും മരണവും.


അങ്ങനെ 

ഒരായിരം മരണങ്ങളുടെ 

തുടർച്ചയും ആകത്തുകയും 

ജീവിതം. 


ജീവിതം സംഭവിക്കുന്നത് 

മരണം കൊണ്ട്. 


ജീവിതം കിടന്നുറങ്ങുന്നത് 

മരണത്തെ മടിത്തട്ടിലാക്കിക്കൊണ്ട്.

*****

ഓർമ്മിക്കപ്പെടാൻ ഓരോരുത്തരും 

ആഗ്രഹിച്ചു പോകുന്നു. 


പക്ഷേ ആരെങ്കിലും 

എപ്പോഴെങ്കിലും എവിടെയെങ്കിലും 

ഓർമ്മിച്ചത് കൊണ്ടെന്ത് കാര്യം? 


ഒരു കാര്യവുമില്ല. 


എന്നിട്ടും 

ഓർമ്മിക്കപ്പെടാൻ വേണ്ടി മാത്രം 

ജീവിതം അഭിനയിച്ചു തീർക്കുന്നു. 


ആരും ഓർക്കുമെന്ന് 

ഒരുറപ്പും ഇല്ലാതെ പോലും.

*****

പേറ്റുപായയിൽ നിന്നും 

കുഴിമാടം വരെയുള്ള 

ഏത് വഴിയിലെ നിൻ്റെ

ഏത് രൂപവും ഭാവവും 

ആരോർക്കാൻ?


ആരും ആരേയും ഓർക്കുന്നില്ല.

ജീവിതം ജീവിതത്തിന് വേണ്ടി

ആവശ്യപ്പെടുനനത് മാത്രമല്ലാതെ.

******

ആകയാൽ 

ജീവിതത്തിന് തുടർച്ച കണ്ടെത്തലും, 

ആ തുടർച്ച കണ്ടെത്താൻ 

വേണ്ടത് ചെയ്യലും, 

ആ തുടർച്ചക്ക് വേണ്ട 

അടുത്ത തലമുറയെ ഉണ്ടാക്കലും, 

ആ തലമുറ ഉണ്ടാകാൻ വേണ്ട 

വിത്ത് വിതരണം ചെയ്യലും, 

ഉണ്ടാവുന്ന ആ തലമുറയെ 

വളർത്തിക്കൊണ്ടുവരലും, 

അങ്ങനെ ഉണ്ടായിവരുന്ന 

ആ തലമുറയിൽ അഭിമാനം കൊള്ളലും, 

അതിൽ തന്നെ അർത്ഥം കണ്ടെത്തലും,  

അർത്ഥവും ന്യായവും കണ്ടെത്താൻ 

ശ്രമിക്കലും തന്നെ ജീവിതം.

******

ജോലിയും മദ്യവും ഭക്തിയുമൊക്കെയായി 

എങ്ങിനെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും, 

അർത്ഥമില്ലായ്മ തൊട്ടറിയുന്ന 

നിരാശയിലാണ് മനുഷ്യൻ. 


ആ നിരാശയെ 

മറ്റൊരു സൂഹത്തോടുള്ള 

അസൂയയും ശത്രുതയുമായി 

മാറ്റിയൊഴുക്കി വിട്ടാലും 

അതങ്ങനെ തന്നെ.





Sunday, March 19, 2023

ആരും ഓർക്കുമെന്ന് ഒരുറപ്പുമില്ലാതെ പോലും.

ഓർമ്മിക്കപ്പെടാൻ തന്നെ 

ഓരോരുത്തരും ആഗ്രഹിച്ചുപോകുന്നു. 


പക്ഷേ ആരെങ്കിലും 

എപ്പോഴെങ്കിലും എവിടെയെങ്കിലും 

ഓർമ്മിച്ചത് കൊണ്ടെന്ത് കാര്യം? 


ഒരു കാര്യവുമില്ല. 


എന്നിട്ടും 

ഓർമ്മിക്കപ്പെടാൻ വേണ്ടി മാത്രം തന്നെ

ജീവിതം അഭിനയിച്ചു തീർക്കുന്നു. 


ആരും ഓർക്കുമെന്ന് 

ഒരുറപ്പുമില്ലാതെ പോലും.

*****

പേറ്റുപായയിൽ നിന്നും 

കുഴിമാടം വരെയുള്ള 

ഏത് വഴിയിലെ നിൻ്റെ

ഏത് രൂപവും ഭാവവും 

ആരോർക്കാൻ?


ആരും ആരേയും ഓർക്കുന്നില്ല.

ജീവിതം ജീവിതത്തിന് വേണ്ടി

ആവശ്യപ്പെടുനനത് മാത്രമല്ലാതെ.

ദൈവം ഏറിയാൽ ഒരു സങ്കല്പസുഖം മാത്രം. അന്വേഷണസുഖം മാത്രം.

കുട്ടിപ്രായത്തിലെ അതേ കുപ്പായം തന്നെ, 

അല്ലെങ്കിൽ ഒരേ കുപ്പായം തന്നെ 

എപ്പോഴും എല്ലാ പ്രായത്തിലും കാലത്തിലും 

ധരിക്കണമെന്ന് പറയുന്ന അബദ്ധമാണ് 

അവസാനവാക്കും അവസാനവാദവും 

ഏകസത്യാവാദവും അവകാശപ്പെടുന്ന 

മതം ചെയ്യുന്ന അബദ്ധം.

******

ദൈവം ഏറിയാൽ 

ഒരു സങ്കല്പസുഖം മാത്രമാണ്. 

ഒരുതരം അന്വേഷണസുഖം മാത്രം. 


ആർക്കും എങ്ങിനെയും 

സങ്കല്പിക്കാൻ സാധിക്കുന്നത്. 


ഓരോരുത്തനും അവൻ 

സങ്കൽപ്പിക്കുന്നത് പോലെയാകുന്നത്. 


നിഷേധിച്ചാലും വിശ്വസിച്ചാലും 

പ്രശ്നമില്ലാത്തത്. 


നിഷേധിക്കലും വിശ്വസിക്കലും 

നിർബന്ധമില്ലാത്തത്.

******

എവിടെയാണ് മതപരമായ അസഹിഷ്ണുതയുടെയും തീവ്രതയുയുടേയും വിത്തും വേരും കിടക്കുന്നത്? 


അവസാന പ്രവാചകൻ വന്നു, 

പ്രവാചകത്വത്തിന് ദൈവം അന്ത്യംകുറിച്ചു, 

ഇനി പ്രവാചകന്മാർ (ഗുരുക്കന്മാർ) വരില്ല, 

സത്യം പറയാനും പാഠങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തരാനും ആരും ഇനി വരാൻ പാടില്ല, 

ഞാനും ഈ ഗ്രന്ഥവും അല്ലാത്ത മറ്റൊരു ഗ്രന്ഥവും മറ്റൊരാളും ഇനിയങ്ങോട്ട് അനുധാവനം ചെയ്യപ്പെടാൻ പാടില്ല, 

ഞാൻ മാത്രം, ഈ ഗ്രന്ഥം മാത്രം ഇനിയങ്ങോട്ട്, എല്ലാറ്റിനും എല്ലാവർക്കും എന്നത്തേക്കും,

എന്ന് പ്രഖ്യാപിച്ചിടത്ത്.

*****

ഒരേ വിത്തിൽ നിന്നും 

ഒരേ വേരിൽ നിന്നും 

മുളപൊട്ടിവളർന്ന മരത്തിൻ്റെ 

മുന്ന് കൊമ്പുകൾ മാത്രമാണ് 

ജൂത, ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങൾ. 

അടിസ്ഥാനത്തിൽ 

ഒരേ ചരിത്രം, 

ഒരേ വിശ്വാസം. 


വ്യത്യാസം ഒന്ന് മാത്രം. 

ഒരു കൂട്ടർ 

ശേഷം വന്നതിനെ 

അംഗീകരിക്കുന്നില്ല.

*****

ശേഷം വന്നത് 

മുൻപുള്ളതിനെ അംഗീകരിക്കുന്നുണ്ട്. 

പക്ഷേ, മുൻപ് വന്നത് 

തങ്ങളുടെ ചരിത്രം, വേര് മാത്രം, 

ആ നിലക്ക് മാത്രം... 


മുൻപ് വന്നതും 

തങ്ങളുടെ ഇപ്പോഴത്തെ നേതാവ് 

പറയുന്നത് തന്നെയായിരുന്നു, 

പിന്നീട് വഴിപിഴച്ചതാണ് 

എന്ന വാദവും അവകാശവാദുമായി. 


അതിനാൽ, 

ഇനിയങ്ങോട്ട് നടപ്പിലാക്കേണ്ട 

നിയമവും ശരിയും സത്യവും 

നമ്മുടേത് മാത്രമെന്ന 

നിബന്ധനയോടെ, 

നിർബന്ധത്തോടെ. 


ആ നിലക്ക് തങ്ങളുടേതാണ് 

അവസാനത്തേതും ഏകമായ ശരിയും 

എന്ന വാദത്തോടെ ഓരോരുത്തരും.

Friday, March 17, 2023

തിരക്ക് കൂട്ടുമ്പോൾ അങ്ങനെയാണ്.

മകനോട് ഈയിടെ

പറയാനിടവന്നത്. 


മനുഷ്യവളർച്ചയുടെയും, 

മനുഷ്യൻ ആകമോത്തം 

കാലാകാലം ശ്രമിച്ചുണ്ടാക്കിയെടുത്ത 

പുരോഗതിയുടെയും 

ആകത്തുക 

വേഗത എന്ന ധൃതിയാണെങ്കിലും...


നമ്മൾ വ്യക്തിപരമായി 

തിരക്ക് കൂട്ടുമ്പോൾ 

കാര്യങ്ങൾ അങ്ങനെയാണ്,

മറിച്ചാണ്....


നടക്കുന്നതും നടക്കില്ല...

ഉളള വേഗതയും കുറയും...


പരീക്ഷയിലും മറ്റും കാണാറില്ലേ?

അവസാന നിമിഷങ്ങളിൽ 

തിരക്ക് കൂട്ടുമ്പോൾ 

സാധാരണ വേഗതയിൽ 

എഴുതുന്നതും 

എഴുതാൻ പറ്റുന്നതും

എഴുതാൻ സാധിക്കില്ല. 


ധൃതി കൂട്ടുമ്പോൾ 

എഴുത്ത് അതിൻ്റെ ഗതിവിട്ട് 

വൃത്തികെട്ടതാവുകയും ചെയ്യും.


ഉള്ള വേഗതയും കുറയും.


ഓടുന്ന വണ്ടിക്കുള്ളിൽ വെച്ച്

നാം സ്വയം ഓടി 

ധൃതികാണിക്കുന്നത് പോലെയാണ് കാര്യങ്ങൾ.


നാം ക്ഷീണിക്കുന്നത് മാത്രം മിച്ചമാകും.

വണ്ടിക്ക് വേഗത കൂടില്ല.


എത്തേണ്ടിടത്ത് എത്തുമ്പോൾ

തുടർന്ന് യാത്ര ചെയ്യാൻ 

സാധിക്കാത്തത്ര നാം ക്ഷീണിക്കും. 


എത്തേണ്ടിടത്ത് എത്തുമ്പോൾ

ഇറങ്ങാൻ സാധിക്കാത്തത്രയും

നാം ക്ഷീണിക്കും, മറക്കും


Anxiety കൂടിയാൽ 

ഒന്നും നടക്കാതെ പോകും, 

ഒന്നും തെളിയാതെ പോകും. 

എല്ലാം മറന്നുപോകും. 

അറിഞ്ഞതും അറിയാതെ പോകും. 

ചെയ്യാൻ പറ്റുന്നതും

ചെയ്യാൻ സാധിക്കാതെ പോകും.

കലങ്ങിയ വെള്ളത്തിൽ 

പ്രതിബിംബനം നടക്കാത്തത് പോലെ.


പേടിച്ചാലും സംഗതി അങ്ങനെ തന്നെ.

സഭാകമ്പം നഷ്ടപ്പെടാത്തവൻ

സ്റ്റേജിൽ കയറിയാൽ

പറയാൻ വിചാരിച്ചത് മുഴുവൻ

വിട്ടുപോകുന്നതും

മറന്നുപോകുന്നതും അങ്ങനെയാണ്.


അതും ധൃതിയുടെ

വേറൊരു വകഭേദമാണത്...

ധൃതിയും ഉണ്ടാക്കുന്നത് 

Anxiety തന്നെ. 


തിരക്ക് കൂട്ടി വസ്ത്രമിട്ടാൽ 

Buttons മാറിയിട്ട് 

പിന്നെയും കുറേ സമയം പോകും...

നഷ്ടം മാത്രം ഫലമാകും.


ധൃതിയും anxietyയും പേടിയും

നിൻ്റെ തലച്ചോറുമായുള്ള

ബന്ധം മുറിച്ചുകളയും.

സ്വാഭാവികത നഷ്ടപ്പെടുത്തും.

വേരിൽ നിന്നും ബന്ധം

അറ്റുപോകുന്ന വൃക്ഷം

ഉണങ്ങിപ്പോകും 

*****

നിൻ്റെ ധൃതിയും പേടിയും anxietyയും 

ഫലത്തിൽ തീയായി മാറും.

നിന്നെയും 

നിന്നിലെ നനവിൻ്റെ വെള്ളമായ 

വിവേകത്തെയും 

വിറകാക്കി അത് തിന്നുതീർക്കും 


ഭ്രാന്തും ഭ്രാന്തന്മാരും ചുരുങ്ങിയത് രണ്ട് തരം.

ഭ്രാന്തും ഭ്രാന്തന്മാരും 

ചുരുങ്ങിയത് രണ്ട് തരം. 


ബാക്കി നൂറായിരം തരം 

ഭ്രാന്തും ഭ്രാന്തന്മാരും ഇല്ലെന്നല്ല. 


ഒരു നൂറായിരം തരങ്ങൾ തന്നെയുണ്ട്

ഭ്രാന്തും ഭ്രാന്തന്മാരും.


പക്ഷേ അവയെല്ലാം കൂടി 

ഈ രണ്ട് തരത്തിൽ വരുന്നു. 


ഒന്ന് പോസിറ്റീവ്. 

രണ്ടാമത്തേത് നെഗറ്റീവ്.


ഒന്ന് വളർച്ച

മറ്റേത് തളർച്ച.


ഒന്ന് ആരോഗ്യം.

മറ്റേത് രോഗം.


ഒരുപക്ഷേ ലക്ഷണങ്ങൾ

ഒരുപോലെയെന്ന്

കണ്ടും തൊന്നിയും

ആളുകൾ ഓരുപോലെ എടുക്കും.


അതുകൊണ്ട് മാത്രം ചിലത് 


******


രണ്ടും ഒരോപോലെയെന്ന് തോന്നും. 

ചിലപ്പോഴുള്ള ചേഷ്ടകൾ കൊണ്ട്. ചില രൂപഭാവങ്ങൾ കൊണ്ട്.


ഒന്ന് വ്യക്തതയിൽ, 

വ്യക്തമായ യാഥാർത്ഥ്യ ബോധത്തിൽ, 

തനിക്ക് താൻ പ്രായോഗികതയിൽ, 

സ്വന്തവുമായി പൊരുത്തത്തിൽ.


മറ്റേത് അവ്യക്തതയിൽ, 

കാല്പനികതയിൽ, 

വെറും വെറുതേ അനുകരിച്ച്, 

തനിക്ക് താൻ അപ്രായോഗികമായി, 

സ്വന്തവുമായി പൊരുത്തക്കേടിൽ.


ഒന്ന് സ്വയം രക്ഷപ്പെട്ടത്. 

മറ്റുള്ളവരെ രക്ഷിക്കാനുമുള്ളത്.


മറ്റേത് സ്വയം അരക്ഷിതപ്പെട്ടത്. 

മറ്റുള്ളവരെയും അരക്ഷിതപ്പെടുത്തുന്നത്.


ഒന്ന് സ്വയം വിജയിച്ചത്.

മറ്റുള്ളവരെയും വിജയിപ്പിക്കുന്നത്.


മറ്റേത് സ്വയം പരാജയപ്പെട്ടത്, മറ്റുള്ളവരെയും പരാജയപ്പെടുത്തുന്നത്.


ഒന്ന് സ്വാതന്ത്ര്യം നൽകുന്നത്. 

സ്വാതന്ത്ര്യം നൽകുന്ന 

അരക്ഷിതത്വത്തിലും അപരിചിതത്വത്തിലും 

ആനന്ദം കണ്ടെത്തുന്നത്.


മറ്റേത് അസ്വാതന്ത്ര്യം 

സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിക്കുന്നത്. 

അതേസമയം സ്വാതന്ത്ര്യം നൽകുന്ന 

അരക്ഷിതത്വത്തിലും അപരിചിതത്വത്തിലും 

ഭയവിഹ്വലരാവുന്നവർ.


ഒന്ന് സ്വാതന്ത്യമെന്നാൽ 

ഭോഗം വർദ്ധിപ്പിക്കുന്നതല്ല, 

പകരം യഥാർത്ഥ സ്വാതന്ത്ര്യം 

ഭോഗം പോലും അനാവശ്യമാക്കുന്നതെന്ന് 

മനസ്സിലാക്കുന്നത്.


മറ്റേത് സ്വാതന്ത്യമെന്നാൽ 

ഭോഗം വർദ്ധിപ്പിക്കാനുള്ളതാണ്, 

ഭോഗം ഏറേയേറെ ആവശ്യമാക്കുന്നതാണ് 

സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്.


ഒന്ന് സ്വാതന്ത്ര്യം 

ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നതല്ല, 

പകരം ആവശ്യങ്ങളിൽ നിന്ന് വരെയുള്ള 

സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യമെന്ന് 

മനസ്സിലാക്കുന്നത്. 

ആവശ്യങ്ങൾക്ക് വേണ്ടിയും 

അടിമയാകാതിരിക്കുന്ന സ്വാതന്ത്ര്യമാണ് 

യഥാർത്ഥ സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്. 

ഉള്ളി പൊളിച്ച് നോക്കിയെന്ന പോലെ 

ആവശ്യങ്ങളൊന്നും ആവശ്യങ്ങളല്ലെന്ന് മനസ്സിലാക്കുന്നത്.


മറ്റേത് ആവശ്യങ്ങൾ 

എത്രയുമെത്രയും വർദ്ധിപ്പിക്കുന്നത്, എത്രയുമെത്രയും നടത്താനുള്ളത് 

സ്വാതന്ത്ര്യമെന്ന് ധരിക്കുന്നത്. 

ആവശ്യങ്ങൾ എത്രയുമെത്രയും നിവർത്തിക്കലും നിവർത്തിക്കാനുള്ള 

പണി എടുക്കലുമാണ് 

 സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്. 

ആവശ്യങ്ങളിൽ കുടുങ്ങുന്നതാണ്, ആവശ്യങ്ങൾക്ക് അടിമയാകുന്നതാണ്  

സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്.


*****


ഒന്ന് സർവ്വതും അതിജയിച്ച 

ആത്മനിർവൃതിയുടെ ഭ്രാന്ത്.

ആവശ്യങ്ങൾ ഇല്ലാത്തവൻ്റെ,

ആവശ്യങ്ങൾ എത്രയും കുറഞ്ഞവൻ്റെ

ആത്മനിർവൃതി.


സൈക്കിൾ അഭ്യാസി 

കൈവിട്ടും സൈക്കിൾ ഓടിക്കുന്നത് പോലെ.


മറ്റേത് സർവ്വതിനും കീഴ്പ്പെട്ട 

ആത്മനാശത്തിൻ്റെയും 

നിരാശയുടെയും  ഭ്രാന്ത്.


ആവശ്യങ്ങൾ എത്രയും ഉണ്ടാക്കുന്നവൻ്റെ,

ആവശ്യങ്ങൾ എത്രയും കൂട്ടുന്ന

ഏറിയേറിവരുന്ന ആത്മസംഘർഷം.


സൈക്കിൾ ഒടിക്കാനറിയാത്തവൻ 

കൈവിട്ട് വീഴുന്നത് പോലെ.


******


ഒന്ന് നിരാശ്രയത്വത്തിൻ്റെയും സഹായപൂർണതയുടെയും ഭ്രാന്ത്. 


നിരാശ്രത്വവും സ്വയംപൂർണതയും 

പിന്നെ സ്വാശ്രയത്വംവും നൽകുന്ന 

സ്വാതന്ത്ര്യം തന്നെയായ ഭ്രാന്ത്.


മറ്റേത് പരാശ്രയത്വത്തിൻ്റെയും നിസ്സഹായതയുടെയും ഭ്രാന്ത്.


ഒന്ന് നൂറായിരം നിർദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തരുന്ന, 

തരാനറിയുന്ന ഭ്രാന്ത്. 

കടന്നുവന്ന വഴികളിലെ 

കുഴികളും അപകടങ്ങളും 

വിളിച്ചുപറയുന്ന ഭ്രാന്ത്. 


മറ്റേത് ആവലാതികളുടെയും 

വേവലാതികളുടെയും ഭ്രാന്ത്. 

കടന്നുവന്ന വഴികളിലെ 

കുഴികളിലും അപകടങ്ങളിലും 

ആപതിച്ചു വീണ ഭ്രാന്ത്. 

കുഴികളും അപകടങ്ങളും, 

കുഴികളും അപകടങ്ങളും തന്നെയെന്ന് 

മനസ്സിലാക്കാത്ത ഭ്രാന്ത്.


ഒന്ന് ആകാശത്ത് വിശാലതയിൽ 

അതിരുകളില്ലാതെ ആസ്വദിച്ച് 

ചിറകുകളിൽ പാറിനടക്കുന്നത്.


മറ്റേത് അതേ ആകാശത്ത് തന്നെ, 

പക്ഷെ,നിയന്ത്രണമില്ലാതെ 

ചിറകുകൾ ഇല്ലാതെ ഉഴറിനടക്കുന്നത്, 

ഏത് സയവും താഴേക്ക് 

ശക്തിയായി വീഴുന്നതോർത്ത് 

പേടിച്ച് വിറക്കുന്ന ഭ്രാന്ത്.


ഒന്ന് ഭംഗിയായി നീന്താൻ, 

താളത്തോടെ കൈകാലിട്ടടിക്കുന്ന ഭ്രാന്ത്.


മറ്റേത് ഒരു നിലക്കും നീന്താനറിയാതെ 

മുങ്ങുന്ന വഴിയിൽ വെപ്രാളപ്പെട്ട്, 

താളം നഷ്ടപ്പെട്ട് 

കൈകാലിട്ടടിക്കുന്ന ഭ്രാന്ത്.


*****


ദൂരേ നിന്ന് നോക്കുന്നവർക്ക് രണ്ടും ഒരുപോലെയെന്ന് തോന്നിപ്പോകും. 


ചിലപ്പോഴുള്ള ചേഷ്ടകൾ കൊണ്ട്. രൂപഭാവങ്ങൾ കൊണ്ട്.


കൈകാലിട്ടടിക്കുന്നത് 

നിന്താനാണോ, അതള്ള 

മുങ്ങുന്നത് കൊണ്ടാണോ

എന്ന് വകത്തിരിച്ച് മനസ്സിലാക്കാനാവാത്തവർ പ്രത്യേകിച്ചും.


പക്ഷേ, രണ്ടും തീർത്തും രണ്ട്.

വേറെ വേറെയായ

ഒന്ന് മറ്റൊന്നല്ലാത്ത രണ്ട്.


ഒന്ന് കൊണ്ടുനടക്കുന്നത്. 

മറ്റേത് വഴിയിലിട്ട് കബളിപ്പിക്കുന്നത്.


രണ്ട് കൂട്ടരും ഒരുപോലെ 

എന്തോ പറയുന്നവരെന്ന് തോന്നും. 

പ്രത്യേകിച്ചും ആർക്കും മനസ്സിലാകാത്തത് 

പറയുന്നവരെന്ന് തോന്നും.


പക്ഷേ ഒന്ന് 

ആത്യന്തിക യുക്തിയുടെയും 

വെളിച്ചമുള്ള വിവേകത്തിൻ്റെയും 

വിത്തുകൾ തരുന്നവർ. 

വെറും കല്ലുകൾ അല്ല. 

അവർ തരുന്നത് മുളക്കും.

വളർത്തിയാൽ വടവൃക്ഷം തന്നെയാവും. 

തോട്ടങ്ങൾ ഉണ്ടാവും. 


അവർ പറയുന്നത് 

പ്രത്യക്ഷത്തിൽ മനസ്സിലാവില്ലെങ്കിലും 

മുട്ടകൾ തന്നെ. 

കല്ലുകൾ എന്ന് ധരിച്ച് 

കാലുകൊണ്ട് 

ചവിട്ടിപ്പൊട്ടിക്കാതിരുന്നാൽ മാത്രം മതി. 

വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാവും. 

ചുരുങ്ങിയത്, 

വിരിയിക്കാനറിയാത്തവന് 

ഒരിക്കലെങ്കിലും ഭക്ഷണമായി 

തിന്നാനും പറ്റും.


മറ്റേത് യുക്തിയും വിവേകവും

അല്പവും തീണ്ടാത്ത, 

വെറുതേ വേദനിപ്പിക്കുന്ന 

വെറും കല്ലുകൾ. 

മുളക്കില്ല. വ

ളർത്തിയാൽ വടവൃക്ഷമാവില്ല. 

കാലുകൾ കൊണ്ട് ചവിട്ടിയാൽ 

കാലുകൾ വേദനിക്കും. 

ഒരുനിലക്കും അനുഭവിക്കാൻ സാധിക്കില്ല. 

ഒരിക്കൽ പോലും ഭക്ഷണമായി 

തിന്ന് വിശപ്പ് മാറ്റാനും പറ്റില്ല.


*****


ഒന്ന് വെളിച്ചം.


മറ്റേത് ഇരുട്ട്.



ഒന്ന് വെളിച്ചം കൊണ്ട് 

സ്വർവ്വതും കാണുന്നവർ,

കാണിക്കുന്നവർ. 


മറ്റേത് അതേ വെളിച്ചം  കൊണ്ട്, 

വെളിച്ചം കണ്ണിലടിച്ച് 

കാഴ്ച്ചനഷ്ടപ്പെടുന്നവർ.

 കാഴ്ച്ചനഷ്ടപ്പെടുത്തുന്നവർ


ഒന്ന് വഴി കണ്ടെത്തിയതിൻ്റെ ഭ്രാന്ത്.


മറ്റേത് ശരിക്കും വഴി കണ്ടെത്താനാവാത്തതിൻ്റെ ഭ്രാന്ത്.


ഒന്ന് വെളിച്ചം നൽകിയ 

അനേകായിരം സാധ്യതകളുടെയും 

വിശാലതയുടെയും സ്വാതന്ത്ര്യത്തിൻ്റെയും 

ഭ്രാന്ത്.


മറ്റേത് ഇരുട്ട് നൽകിയ 

ഇടുക്കത്തിൻ്റെയും ഭയത്തിൻ്റെയും 

അവ്യക്തതയുടേയും പാരതന്ത്ര്യത്തിൻ്റെയും 

ഭ്രാന്ത്.


******


എങ്കിൽ, ശരിക്കും എന്താണീ 

പോസിറ്റീവ് ഭ്രാന്ത്?


പോസിറ്റീവ് ഭ്രാന്തായിട്ടും 

എന്ത്കൊണ്ട് ജനത 

ഭ്രാന്തായും ഭ്രാന്തൻമാരായും കാണുന്നു?


മറ്റൊന്ന് കൊണ്ടുമല്ല.


പോസിറ്റീവ് ഭ്രാന്തും ഭ്രാന്തന്മാരും 

ചുറ്റുപാടുയർത്തുന്ന സർവ്വിവിധ പ്രതീക്ഷകൾക്കും 

നിർവ്വചനങ്ങൾക്കും പുറത്താണ് 

എന്നത് കൊണ്ട്.


അവർ പൂർണാർത്ഥത്തിൽ 

സ്വതന്ത്രരാണ് എന്നത് കൊണ്ട്. 

സ്വാതന്ത്ര്യമാണ് ജനങ്ങളെ

ഏറ്റവും പേടിപ്പിക്കുന്ന കാര്യം 

എന്നതിനാൽ.


അവർ ആരേയും ആശ്രയിക്കുന്നില്ല എന്നത്

ജനങ്ങളെ ഏറ്റവും പേടിപ്പിക്കുന്ന കാര്യം എന്നതിനാൽ.


അവരുടെ മേൽ ആർക്കും 

ഒരു നിയന്ത്രണവും സ്വാധീനവും സാധിക്കുന്നില്ല എന്നത് ജനങ്ങളെ 

ഏറ്റവും പേടിപ്പിക്കുന്ന കാര്യം 

എന്നതിനാൽ..


ഇങ്ങിനെയുള്ള അവരുടെ സ്വാതന്ത്ര്യം 

പക്ഷേ ആർക്കും ബാധ്യതയും ഭാരവും ആവാത്ത സ്വാതന്ത്ര്യം.


അവർ ആർക്കും 

ഭീഷണിയും ഭയപ്പാടുമല്ല.


എന്നിട്ടും എന്തുകൊണ്ട് 

അവർ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും 

കാണുന്നു, കാണപ്പെടുന്നു? 


മറ്റൊന്ന് കൊണ്ടുമല്ല. 


എല്ലാവരും ഭയക്കുന്ന, 

ഓടിമാറിയകന്നു നിൽക്കുന്ന 

നടുക്കടലിൽ , 

ആഴക്കടലിൽ അവർ 

ആസ്വദിച്ചു നീന്തുന്നു, 

അൽപവും ക്ഷീണിക്കാതെ. 


ചുറ്റുപാടുമുള്ളവർക്കത് 

മുങ്ങിച്ചാവാനുള്ള ഭ്രാന്ത് മാത്രമായി തോന്നുന്നു. 

ചുറ്റുമുള്ളവർ അവരെ 

ആസ്വദിച്ച് നീന്തുന്നവരായി 

മനസ്സിലാക്കുന്നില്ല. 

അതുകൊണ്ട് കൂടി... 


അതുകൊണ്ട് മാത്രം 

അവർ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും 

കാണുന്നു, കാണപ്പെടുന്നു?


അതുകൊണ്ട് മാത്രം 

അവർ മുഹമ്മദിനെയും ബുദ്ധനെയും 

യേശുവിനെയും സോക്രട്ടീസിനെയും 

ഭ്രാന്തരായിക്കണ്ടു.

സ്വതന്ത്രൻ ഭ്രാന്തനാണ്.


******


എങ്കിൽ ശരിക്കും 

എന്താണീ നെഗറ്റീവ് ഭ്രാന്ത്?


ഭ്രാന്തായിട്ടും എന്ത്കൊണ്ട് 

അവരുടെ ഭ്രാന്തിനെ 

പോസിറ്റിവ് 

ഭ്രാന്തിനെ പോലെയും 

അവരെ പോസിറ്റീവ് ഭ്രാന്തൻമാരെ പോലെയും 

കാണുന്നു?


മറ്റൊന്ന് കൊണ്ടുമല്ല.


നെഗറ്റീവ് ഭ്രാന്തും ഭ്രാന്തന്മാരും, 

പോസിറ്റീവ് ഭ്രാന്തൻമാരെപ്പോലെത്തന്നെ, ചുറ്റുപാടുയർത്തുന്ന സർവ്വിവിധ പ്രതീക്ഷകൾക്കും നിർവ്വചനങ്ങൾക്കും പുറത്താണ് എന്നത് കൊണ്ട്.


പക്ഷേ നെഗറ്റീവ് ഭ്രാന്തും

നെഗറ്റീവ് ഭ്രാന്തൻമാരും

അർത്ഥം കിട്ടാതെ, 

അപൂർണാർത്ഥത്തിൽ മാത്രം

സ്വതന്ത്രരെന്ന  വ്യത്യാസമൊന്നും 

പൊതുജനം തിരിച്ചറിയില്ല.. 


അവർ അവരുടെ ഭ്രാന്തിൽ

എല്ലാവരെും ആശ്രയിക്കുന്നു 

എന്ന വ്യത്യാസവും 

പൊതുജനം തിരിച്ചറിയില്ല.. . 


എന്നിരിക്കേ, 

അവരുടെ മേലും 

ആർക്കും ഒരു നിയന്ത്രണവും 

സ്വാധീനവും സാധിക്കുന്നില്ല 

എന്ന അളവുകോൽ വെച്ച്

മാത്രം രണ്ട് ഭ്രാന്തും

ഒരുപോലെ യെ ന്നവർ

എളുപ്പം വിധി എഴുതുന്നു.


ഇങ്ങിനെയുള്ള 

നെഗറ്റീവ് ഭ്രാന്തൻമാരുടെ  സ്വാതന്ത്ര്യം 

പക്ഷേ എല്ലാവർക്കും ബാധ്യതയും ഭാരവും 

ആവുന്ന സ്വാതന്ത്ര്യം.


അവർ എല്ലാവർക്കും ഭീഷണിയും ഭയപ്പാടുമാകുന്നു.


അതുകൊണ്ട് തന്നെ 

അവരെ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും കാണുന്നു, കാണപ്പെടുന്നു? 


മറ്റൊന്ന് കൊണ്ടുമല്ല. 


എല്ലാവരും ഭയക്കുന്ന, 

ഓടിമാറിയകന്നു നിൽക്കുന്ന 

നടുക്കടലിൽ , 

ആഴക്കടലിൽ 

അവർ നിയന്ത്രണമില്ലാതെ പിടയുന്നു, 

തീർത്തും  ക്ഷീണിച്ചുകൊണ്ട്. 


അതുകൊണ്ട് തന്നെ 

ചുറ്റുമുള്ളവർക്കത് 

മുങ്ങിച്ചാവാനുള്ള ഭ്രാന്ത് മാത്രമായി തോന്നുന്നു.


അതുകൊണ്ട് കൂടി പൊതുജനം 

അവർ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും 

കാണുന്നു.

*****


കാരണം, 

സ്വയം മുങ്ങിത്താഴുന്ന

അത്തരക്കാർ

ചുറ്റുപാടുള്ളവരെയും

മുക്കിത്താഴ്ത്തുന്നു.


ആരോപണങ്ങളുടെയും

പ്രത്യാരോപണങ്ങളുടെയും 

കുറ്റപ്പെടുത്തലുകളുടെയും 

നീർക്കയങ്ങളിലേക്ക്.


അവർ തന്നെയും

സ്വയം മുങ്ങിത്താഴുന്ന

നീർക്കയങ്ങളിലേക്ക്.


Thursday, March 16, 2023

സൂര്യൻ മദ്ധ്യാഹ്നം വിടുകയോ?

സൂര്യൻ മദ്ധ്യാഹ്നം വിടുകയോ?

മനുഷ്യൻ മധ്യവയസ്സ് കടക്കുന്നത് സൂര്യൻ മദ്ധ്യാഹ്നം വിടുന്നത് പോലെയോ? 

അല്ലെന്നറിയാം....

ആപേക്ഷിക കാര്യങ്ങളിൽ ആപേക്ഷികം മാത്രമായ ഉദാഹരണം പറയുക മാത്രം. 

നാം അനുഭവിക്കുന്ന സൂര്യൻ്റെ സ്വഭാവം വെച്ച് മാത്രം. 

അത് നമ്മളെയും നമ്മളിരിക്കുന്ന അവസ്ഥയെയെയും പ്രതലത്തെയും മാത്രം ആശ്രയിച്ചിരിക്കുന്നു. 

അല്ലാതെ സൂര്യൻ ചലിക്കുന്നത് കൊണ്ടല്ല സൂര്യൻ മദ്ധ്യാഹ്നം വിടുന്നതും താഴേക്ക് പോകുന്നതുമെന്നറിയാത്തത് കൊണ്ടല്ല. 

ഭൂമിയുടെ കറക്കവും സ്ഥാനമാറ്റവും മാത്രമാണല്ലോ സൂര്യൻ എവിടെ എങ്ങിനെയെന്ന് നമുക്ക് നിശ്ചയിക്കുന്നത്.

നമ്മുടെ സ്ഥാനവും പ്രതലവും മാനവുമാണ് നാം അനുഭവിക്കുന്ന കാര്യങ്ങളിലെ ശരിയും തെറ്റും, താഴ്ചയും ഉയർച്ചയും, നന്മയും തിന്മയും നിശ്ചയിക്കുന്നത്. 

എന്തുണ്ട്, എന്ത് കിട്ടി എന്നതല്ല, നാം എന്തെടുത്തു, എങ്ങിനെയെടുത്തു എന്നതാണ്. 

അതിനാൽ തന്നെ ശരിയും തെറ്റും താഴ്ചയും ഉയർച്ചയും നന്മയും തിന്മയും ഓരോന്നിനും വേറെ വേറെ തന്നെയാണ്. 

ഓരോന്നിൻ്റെയും ഒരോരുവൻ്റെയും സ്ഥാനവും പ്രതലവും മാനവും അനുസരിച്ച്, അത് മാറുന്നതിനനുസരിച്ച് ശരിയും തെറ്റും താഴ്ചയും ഉയർച്ചയും നന്മയും തിന്മയും മാറും. സ്ഥലവും കാലവും സമയവും മാറും.

******

കൊതുകിനും ഈച്ചക്കും അണുവിനും അതിൻ്റേതായ സ്ഥല, കാല, സമയ ഗണന. അവക്ക് നമ്മുടേതല്ലാത്ത സ്ഥല,കാല,സമയ ഗണന 

സ്ഥലം, സമയം, കാലം എന്നത്, എന്ത് തന്നെയായാലും, ആ നിലക്കും വെറും ആപേക്ഷികം. ഓരോന്നിനും ഓരോരുത്തനും ഓരോന്ന്. 

അതിനാൽ ഓരോരുത്തൻ്റെയും ശാരീരികാവസ്ഥയനുസരിച്ച് വരെ, കുറച്ചൊക്കെ ഏറിയും കുറഞ്ഞും വേണം മദ്ധ്യാഹ്നം തീരുമാനിക്കുക. സ്ഥലം, സമയം, കാലം എന്നത് നിശ്ചയിക്കുക.

******

അതുകൊണ്ട് മാത്രം പറയുന്നു:

മദ്ധ്യാഹ്ന സൂര്യൻ പിന്നീട് താഴോട്ട് മാത്രം. 

എത്രയൊക്കെ എന്തൊക്കെ ചെയ്ത് പണിപ്പെട്ടാലും മദ്ധ്യാഹ്നം വിട്ട സൂര്യൻ മുകളിലെത്തില്ല. 

ജീവിതത്തിൻ്റെ മദ്ധ്യാഹ്നം കഴിഞ്ഞവർ 

ശാരീരികമായെങ്കിലും 

ഇതിങ്ങനെയാണെന്ന് 

മനസ്സിലാക്കിയാൽ നന്ന്.

Wednesday, March 15, 2023

ജീവിതത്തിന് ഒരന്തവും കുന്തവും ഇല്ലെന്ന് പറയാൻ പേടിയാണ്.

മദ്ധ്യാഹ്നം കഴിഞ്ഞ സൂര്യൻ 

താഴോട്ട് മാത്രം. 


എത്രയൊക്കെ 

എന്തൊക്കെ ചെയ്ത് പണിപ്പെട്ടാലും 

മദ്ധ്യാഹ്നം വിട്ട സൂര്യൻ 

മുകളിലെത്തില്ല. 


ജീവിതത്തിൻ്റെ മദ്ധ്യാഹ്നം കഴിഞ്ഞവർ 

ശാരീരികമായെങ്കിലും 

ഇതിങ്ങനെയാണെന്ന് മനസ്സിലാക്കിയാൽ നന്ന്.

******

ജീവിതത്തിന്,

ജീവിതം തന്നെയല്ലാത്ത,

ഒരന്തവും കുന്തവും ഇല്ലെന്ന് പറയാൻ 

നമുക്ക് പേടിയാണ്. 


അങ്ങനെ, ജീവിതത്തിന്

ഒരന്തവും കുന്തവും 

ഇല്ലെന്ന് വന്നാൽ, പറഞാൽ 

നമ്മളും 

ഒരന്തവും അന്തവും കുന്തവും 

ഇല്ലാത്തവരായിപ്പോകുമല്ലോ

എന്ന നമ്മുടെ പേടി.


നമ്മൾ ഇതും അതുമാണ്

ഇങ്ങനെയും അങ്ങനെയുമാണ്

എന്തൊക്കെയോ ആരൊക്കെയോ 

ആണെന്നൊക്കെ വരുത്തിയത്

എന്നൊക്കെ വരുത്തി ത്തീർക്കുന്നത്

തെറ്റായിപ്പോകുമോ എന്ന നമ്മുടെ പേടി.


നമ്മളെ തിരിച്ചറിയാൻ നാമുപയോഗിച്ച 

എല്ലാ വഴികളും ഉപാധികളും

തെറ്റാണെന്ന് വരുന്നതിലുള്ള പേടി.


ചാരുകളൊന്നും ചാരുകളല്ലെന്ന

നമ്മുടെ പേടി.


നമ്മളോരോരുരുത്തരുടെയും,

നമ്മൾ പോലും തിരിച്ചറിയാത്ത പേടി. 


നമ്മുടെ ഗൗരവം,

നമ്മൾ നമ്മളെ ബഹുമാനിക്കാൻ കണ്ട വസ്ത്രങ്ങൾ, 

നമ്മുടെ മുൻപിൽ തന്നെ

ഉരിഞ്ഞു പോയില്ലാതാവുന്നതിലെ പേടി.

നമ്മുടെ നഗ്നത വെളിപ്പെടുന്നതിലെ പേടി.


അതുകൊണ്ട് തന്നെ

നാം തന്നെയായി 

നാം വരച്ചു തീർക്കുന്ന ചിത്രത്തിന്,

ജീവിതം തന്നെയായ ആ ചിത്രത്തിന് 

ഇതുവരെ ആർക്കും മനസ്സിലാവാത്ത അർത്ഥം,

ഇതുവരെ ആരും കാണാത്ത അർത്ഥം,

ഇതുവരെ ആരുമറിയാത്ത അർത്ഥം, യഥാർഥത്തിൽ ഇല്ലാത്ത അർത്ഥം 

ഉണ്ടെന്ന് വരുത്താനും പറയാനും 

വെറും വെറുതേയുള്ള ശ്രമം നടത്തുന്നു

നാമോരോരുത്തരും. 


ഒരുതരം 

വാല് മുറിഞ്ഞ കുറുക്കൻ്റെതെന്ന്

നമ്മൾ തന്നെ പറഞ്ഞുണ്ടാക്കിയ 

അതേ ശ്രമവും തന്ത്രവും 

നമ്മളും പയറ്റുന്നു. 


നമ്മളോ ഇങ്ങനെയൊക്കെയായി. 


എല്ലാവരും ഇങ്ങനെ തന്നെ തുടരട്ടെ.


ഉള്ളത് പറയേണ്ട.


ഉള്ളിലെ കാര്യം പറയേണ്ട.


ഉള്ളു പൊള്ളയാണെന്ന് പറയേണ്ട.


ജീവിതം അങ്ങനെയൊരു ചിത്രം.


ജീവിതം ആർക്കും മനസ്സിലാവാത്ത ചിത്രം.


ജീവിതം, വരക്കുന്നവനറിയാതെ 

വരക്കപ്പെടുന്ന ചിത്രം.


ജീവിതം ജീവിച്ചുകൊണ്ട് വരക്കുന്നവനും,

ജീവിതം വരക്കാൻ മാത്രം

സ്വയം ബ്രഷും നിറവുമാകുന്ന ചിത്രം.


ആവുക മാത്രം.


എന്തിനെന്നോ എങ്ങനെയെന്നോ 

ഇല്ലാതെ, അറിയാതെ ആവുക മാത്രം.

ജീവിതം.


Tuesday, March 14, 2023

കുട്ടികളോട് വാക്ക് പാലിക്കണം. അഞ്ചുപൈസ കൊടുക്കുമെന്ന് പറഞ്ഞതാണെങ്കിൽ അത് കൊടുത്തുകൊണ്ട്

"നിനക്ക് എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളുക" 

എന്നൊക്കെ ചില മുതിർന്നവർ 

കുട്ടികളോട് പറയും. 


എന്നാലോ? 


കൊടുക്കാമെന്ന് പറഞ്ഞ 

അഞ്ചുപൈസ പോലും അവർ കൊടുക്കുകയുമില്ല, 

സൗകര്യപൂർവ്വം മറക്കും. 

കുട്ടികൾ എന്ത് 

മനസ്സിലാക്കണമെന്നാണാവോ 

ഇത്തരക്കാർ ഉദ്ദേശിക്കുന്നത്?

*****

ചിലർ സുന്ദരമായ വാക്കുകൾ 

വളരേ എളുപ്പം പറയുന്നു, കൊടുക്കുന്നു. 


അതും ഏതൊക്കെയോ 

കുഞ്ഞുകുട്ടികൾക്ക് വരെ.


സമൂഹമധ്യത്തിൽ 

പ്രസംഗിച്ച് ശീലിച്ചവൻ്റെ 

പ്രശ്നമാണത്. 


അവൻ ഉള്ളിൽ തൊടാതെ 

ഉള്ളുപൊള്ളയായ കുറേ വാക്കുകൾ 

എത്രയും സുന്ദരമായി പറയുന്നു.


വെറും ഭാഷയിൽ. 


വെറും വാക്ചാതുരി കൊണ്ട്. 


ശീലം പോലെ.


എന്നാലോ, 

പ്രവൃത്തിയിൽ അശേഷമില്ലാതെ. 

ശരീരവുമായി ബന്ധമില്ലാത്ത 

വസ്തം പോലെ അവരുടെ വാക്കുകൾ.


അവരുടെ വൈകൃതം ഒളിപ്പിച്ചുവെക്കുന്ന

സുന്ദരം വസ്ത്രം അവരുടെ

വാക്കുകൾ, വാഗ്ദത്തങ്ങൾ. 


******


പക്ഷേ, ഒന്നോർത്തുനോക്കുക.


ഏതൊക്കെയോ കുട്ടികൾക്ക്, 

കുട്ടികൾ ഒരു നിലക്കും ആവശ്യപ്പെടാതെ  

നിങൾ കൊടുത്ത, കൊടുക്കുന്ന 

നിസാരമായ വാക്കുകൾ 

നിങൾ പാലിക്കുന്നില്ല, 

പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ല, ശ്രദ്ധിക്കുന്നില്ല.


എന്നാലോ അക്കാര്യത്തിൽ അശേഷം 

നിങൾ കുറ്റബോധപ്പെടുന്നുമില്ല. 


കാരണം, നിങ്ങൾക്കത് ശീലം.


നിങ്ങളറിയില്ല, 

നിങ്ങൾക്ക് ഒരുതരം 

കച്ചവടക്കാരൻ്റെ മനസ്സ് രൂപപ്പെട്ട കാര്യം. 

ഒരുതരം വേശ്യാമനസ്സ് രൂപപ്പെട്ട കാര്യം.

നിങ്ങളുടെ മനസ്സ് കറുത്ത് പോയ കാരൃം.


നിങൾ വെറും വെറുതെ പറയും.

വെറും വെറുതേ 

സുന്ദരമായ വാക്കുകൾ കൊടുക്കും. 

വെളിച്ചം കൊണ്ടാൽ പൊട്ടുന്ന

സുന്ദരമായ ബലൂണുകൾ പോലെ 

നിങളുടെ വാക്കുകൾ.


സുന്ദരമായ വാക്കുകളുടെ വസ്ത്രമണിഞ്ഞ് 

വെറും വെറുതേ 

പ്രതീക്ഷകൾ കൊടുക്കുക 

നിങ്ങൾക്ക് ശീലം.

മുഖത്ത് ചായമണിഞ്ഞ് 

വശീകരിക്കുന്നവളെപ്പോലെ 


അപ്പുറത്ത് 

ലോകവും ജീവിതവും 

നിങ്ങളിലൂടെ കൂടി 

പരിചയപ്പെട്ട് പഠിച്ചുവരുന്ന 

കുട്ടികളാണ്, കുട്ടികൾക്കാണ് 

വെറും പൊള്ളയായ വാക്കുകൾ 

സുന്ദരമായ ഭാഷ ഉപയോഗിച്ച് 

കൊടുക്കുന്നതെന്ന് 

നിങൾ സ്വയം ഓർക്കാതെ.


അതും നിങ്ങളുടേല്ലാത്ത 

കുട്ടികൾക്ക് വരെ 

നിങൾ വെറും പൊള്ളയായ വാക്കുകൾ കൊടുക്കുന്നു. 


പൊള്ളയും പൊള്ളയല്ലാത്തതും 

എന്തെന്ന് തരംതിരിച്ച് മനസ്സിലാക്കാത്ത, 

മനസ്സിലാക്കാനാവാത്ത കുട്ടികൾക്ക്. 


നിങൾ കരുതിയതിനേക്കാൾ ഗൗരവത്തിലെടുത്ത്, 

നിങ്ങളുടെ വാക്കുകളെ കത്തികളാക്കി

ആശാഭംഗത്താൽ 

കുട്ടികളുടെ മനസ്സ് മുറിപ്പെടും 

എന്നത് നിങ്ങൾക്ക് വിഷയമാകുന്നില്ല.

കാരണം, നിങൾ ശീലിച്ചുപോയതാണ്.


അവരുടെ മനസ്സ് വരെ 

കളങ്കപ്പെടുത്തുന്ന വിധത്തിൽ 

നിങ്ങളുടെ സുന്ദരമായ വാക്കുകൾ

ഉരുവിടുകയെന്നത്.

പ്രവൃത്തിയിൽ അശേഷം നിഴലിക്കാത്ത 

അനാഥ വാക്കുകളെ പ്രസവിക്കുകയെന്നത്.

പിതൃത്വം ഏറ്റെടുക്കാൻ ആരുമില്ലാതെ 

നിങ്ങളുടെ വാക്കുകൾ.


ആവർത്തിച്ചാവർത്തിച്ച് 

പലതും പറഞ്ഞ്, ശീലിച്ചുശീലിച്ച് 

മനസ്സ് കറുത്തുപോയിരിക്കുന്നത് 

നിങ്ങളറിയുന്നില്ല.


പക്ഷേ, 

കുട്ടികൾ നാണിച്ചുപോകുന്നു. 

കുട്ടികൾ അന്തംവിട്ടു പോകുന്നു. 


കുട്ടികൾക്ക് ബഹുമാനത്തിൻ്റെയും 

മാന്യതയുടെയും സത്യസന്ധതയുടേയും 

അർത്ഥം 

എന്തെന്ന് മനസ്സിലാവാതെ വരുന്നു.


അവർ വിരുദ്ധങ്ങളിൽ കിടന്നുഴലുന്നു.

അവർക്ക് ഇരുട്ടും വെളിച്ചവും

ഒന്നു തന്നെയോ എന്ന്

സംശയം വരുന്നു.


നിങ്ങളെ അനുഭവിച്ച അനുഭവത്തിൽ 

കുട്ടികൾ അറിയുന്നു: 


സുന്ദരമായ വാക്കും 

സുന്ദരമായ പ്രവത്തിയും തമ്മിൽ 

ഏറെ ദൂരം മാത്രമെന്ന്. 

നിങ്ങളെ ഉദാഹരണമാക്കിക്കൊണ്ട്.


സുന്ദരമായ വാക്കുകൾ 

വെറും വെറുതേ

കബളിപ്പിക്കുന്നത് മാത്രമെന്ന്.


ശുദ്ധ കപടമാണ് ലോകമെന്ന്.

ശുദ്ധ കാപട്യമാണ് മഹത്വമെന്ന്.

തൊലിപ്പുറത്താണ് മാന്യതയെന്ന് 


എന്തിനാണ് നിങൾ 

നിങ്ങൾക്ക് സാധിക്കാത്തതും 

നിങൾ ചെയ്യാൻ ഉദ്ദേശിക്കാത്തതും 

വെറും വെറുതേ 

സുന്ദരവാക്കുകളിൽ പറയുന്നത്? 


ഒരാവശ്യവുമില്ലാതെ, 

കുട്ടികൾ പോലും 

നിങ്ങളോടാവശ്യപ്പെടാതെ, 

എന്തിനാണ് നിങൾ 

വെറും വാക്കുകൾ 

അവർക്ക് കൊടുക്കുന്നത്?


എന്തിനാണ് 

നടപ്പാക്കാൻ ഉദ്ദേശിക്കാത്ത 

വാക്കുകൾ കൊടുത്ത്, 

അവരുടെ മുൻപിൽ

വെറും മരീചികകൾ പോലുള്ള 

പ്രതീക്ഷകൾ ഉണ്ടാക്കിക്കൊടുക്കുന്നത്?


എന്തിനാണ് വാക്കുകളെ 

നൂല് വിട്ട പട്ടം പോലെ

ആകാശത്ത് അലഞ്ഞ് തിരിഞ്ഞ് 

ഭൂമിയിൽ പതിക്കുന്നതാക്കുന്നത്?


എന്തിനാണ്

കൊടുത്ത വാക്കുകൾ പാലിക്കാതെ 

അവരെ നിങ്ങളുടെ കാപട്യം 

മനസ്സിലാക്കിക്കൊടുക്കുന്നത്?


ഏതൊക്കെയോ കുട്ടികൾ എന്തിന് 

അവരുടെ ചെറുപ്പകാലം തൊട്ടേ,

നൂല് വിട്ട പട്ടം കണക്കെ

നിലതെറ്റി നിലത്ത് വീണ്  

നിങ്ങളിലൂടെ കാപട്യം 

പരിചയപ്പെടണം, പരിശീലിക്കണം? 


എന്തിനവർ നിങ്ങളിലൂടെ തന്നെ

ജീവിതം വെറും കാപട്യവും 

അഭിനയവുമാണെന്ന് 

മനസ്സിലാക്കണം?


എന്തിനാണ് ഉറങ്ങുന്ന കുട്ടികളെ 

വിളിച്ചുണർത്തി 

സദ്യ ഇല്ലെന്ന് പറയുന്ന 

വിരോധാഭാസം തീർക്കുന്നത്? 


കുട്ടികളുടെ വയർ നിറഞ്ഞാണ്. 


അവരുടെ മാതാപിതാക്കൾ

ആവതവരുടെ വയറ് നിറക്കുന്നുണ്ട്.

അവർക്ക് നിങ്ങളിൽ നിന്നും 

നിവർത്തിക്കേണ്ട ആവശ്യങ്ങൾ ഇല്ല.


എന്നിരിക്കേ, എന്തിന് 

നിങ്ങുടെ പൊള്ളയായ വാക്കുകൾ കൊണ്ട് 

അവരുടെ വയറുകളിൽ ശൂന്യത നിറച്ച് 

വിശപ്പുണ്ടാക്കണം?

Monday, March 13, 2023

ഈയുള്ളവന് വിഷയദാരിദ്ര്യമുണ്ട് പോൽ.

അസൂയാലുവിൻ്റെ ഉപദ്രവത്തിൽ നിന്ന്, 

അസൂയാലു (ഏത് വിധേനയും) 

അസൂയ ചെലുത്തുമ്പോഴുള്ള 

നാശത്തിൽ നിന്ന് 

പ്രഭാതത്തിൻ്റെ നാഥനോട് 

(പൊട്ടിവിടരുന്നതിൻ്റെ നാഥനോട്) 

ഞാൻ രക്ഷതേടുന്നുവെന്ന് 

നീ പറയുക. 

(ഖുർആൻ : സൂറ അൽഫലഖ്)

******

ചിലർക്ക് വല്ലാത്ത പരാതി.

ഈയുള്ളവന് വിഷയദാരിദ്ര്യമുണ്ട് പോൽ. 

ഈയുള്ളവൻ പഴഞ്ചനാണ് പോൽ.

ഈയുള്ളവൻ പുതിയ വിഷയങ്ങൾ സംസാരിക്കുന്നില്ല പോൽ.

ഈയുള്ളവന് പുതിയ പുതിയ സത്യങ്ങൾ ഉണ്ടാക്കിപ്പറയാൻ സാധിക്കുന്നില്ല പോൽ.

ഈയുള്ളവൻ മാർക്കറ്റ് ആവശ്യപ്പെടുന്ന ഉത്പന്നം അവരാവശ്യപ്പെടുന്നത് പോലുള്ള സുന്ദര പാക്കറ്റുകളിൽ നൽകുന്നില്ല പോൽ.

ശരിയാണ്. പക്ഷേ, എന്താണ് ചെയ്യുക?

ഈയുള്ളവൻ്റെ വിഷയദാരിദ്ര്യം കാരണം  ഈയുള്ളവനെ പിന്തുടരാൻ വല്ലാതെ കൊതിച്ച് മുട്ടിനടക്കുന്ന ആ ചിലർക്ക് പിന്തുടരാൻ സാധിക്കുന്നില്ല പോൽ. 

എന്താണ് പോംവഴി?

അവരുദ്ദേശിക്കും വിധം 

അവർക്ക് വേണ്ടത് തന്നെ സംസാരിക്കാൻ എന്താണ് വഴി?

ചുരുങ്ങിയത് വല്ലാത്ത ബുദ്ധിയും ചിന്തയും ആവശ്യമുള്ള ബ്രഹ്മപുരം പോലുള്ള സങ്കീർണ തത്ത്വചിന്താ പ്രശ്നത്തെ കുറിച്ചെങ്കിലും ഈയുള്ളവൻ സംസാരിക്കണം പോൽ.

എങ്കിലേ അങ്ങനെയുള്ളവർക്ക് ഈയുള്ളവനെ പിന്തുടരാൻ താൽപര്യം തോന്നൂ എന്നറിയിച്ചിരിക്കുന്നു.

വിഷയങ്ങളിൽ സമ്പന്നരായവർ, പ്രത്യേകിച്ചും അവർ വിഷയങ്ങൾ എന്ന് കരുതുന്ന ബ്രഹ്മപുരം പോലുള്ള ലോകോത്തര വിഷയങ്ങളിൽ നിന്ന്, കുറച്ച് വിഷയങ്ങൾ ഇങ്ങോട്ട് തരുമോ? പഠിപ്പിച്ചുതരുമോ?

അങ്ങനെ സമ്പന്നരായ ചിലരുടെ വിഷയങ്ങൾ ദാനവും ധർമ്മവുമായിക്കിട്ടി ഈയുള്ളവനും വിഷയങ്ങളിൽ സമ്പന്നനാവട്ടെ. 

എന്തെങ്കിലും പുതിയത് ഈയുള്ളവനും ചിലർക്ക് വേണ്ടി പറയട്ടെ?

*****

അതേസമയം,

മറ്റുള്ളവരായ എല്ലാവരുടെയും 

എല്ലാവിധ ധാരണകളിൽ നിന്നും, 

മറ്റുള്ളവരുടെ ധാരണകൾക്ക് വേണ്ടി 

എന്നുമെന്നും അഭിനയിച്ച് മാത്രം ജീവിക്കുന്നതിൽ നിന്നും 

രക്ഷ നേടുന്നത് കൂടിയാണ് 

യഥാർത്ഥ മോക്ഷമെന്ന് 

ഈയുള്ളവൻ കരുതിയും പോകുന്നു.


എന്ത് ചെയ്യും?

Sunday, March 12, 2023

വെറും വെറുതേയിരിക്കുക. അതിനപ്പുറം ഒരു ലക്ഷ്യവുമില്ല.

ധാരണകളിൽ നിന്നും 

രക്ഷനേടണം. 


ധാരണകളൊക്കെയും 

തടവറ.


സ്വന്തത്തെക്കുറിച്ച

സ്വന്തം ധാരണയും

സ്വന്തത്തെക്കുറിച്ച

മറ്റുള്ളവരുടെ ധാരണയും

തടവറ.


വെറും വെറുതേയിരിക്കുക. 


ഒഴിഞ്ഞിരിക്കുക.


എല്ലാ ധാരണകളുമൊഴിഞ്ഞ് 

എല്ലാ ധാരണകളിൽ നിന്നുമൊഴിഞ്ഞ്

വെറുതേയിരിക്കുക.


വെറും വെറുതേയിരിക്കുന്നതിനപ്പുറം 

എന്ത് ചെയ്യാനാണ്?

ഒരു ലക്ഷ്യവുമില്ല. 

ഒരു ലക്ഷ്യവും ഉണ്ടാവാനില്ല.

ഉണ്ടാവാനുള്ളത് ഉണ്ടാവും.

നീ ലക്ഷ്യങ്ങൾ

ഉണ്ടാക്കിയാലും ഇല്ലേലും.


വെറും വെറുതേയിരിക്കുക 

സാധിക്കാൻ മാത്രം

ബാക്കിയെല്ലാം ചെയ്യുന്നത്,

ചെയ്യേണ്ടിവരുന്നത്.


വെറും വെറുതേയാവുന്നതിനപ്പുറമുള്ള

ലക്ഷ്യങ്ങളൊക്കെയും

നിലനിൽക്കാത്തത്. 

വെറുതേയാവുന്നതിലാണ്

പ്രപഞ്ചവും പ്രാപഞ്ചികതയും. 


വെറും വെറുതേയിരിക്കുന്നതിന് 

ആദ്യം സ്വന്തത്തെക്കുറിച്ച 

മറ്റുള്ളവരുടെ ധാരണകളിൽ നിന്നും

രക്ഷനേടണം. 


ആരോടും ഒന്നും പറയാനില്ല

എന്ന് വരണം. 

ആർക്കും ഒന്നും

മനസ്സിലാക്കിക്കൊടുക്കാനില്ല 

എന്ന് വരണം.

ഒന്നും ആരെയും  

മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല

എന്നും വരേണം.


അത്രക്ക് നിരാശ്രയനായ്,

ആവശ്യങ്ങൾ കുറഞ്ഞ് കുറഞ്ഞ്

ഇല്ലാതെയായി

വെറും വെറുതെയാവുക.


വെറും വെറുതെയാവുകയല്ലാത്ത 

വേറൊന്നില്ലാതെ

വെറും വെറുതെയാവുക.


എന്നാലും

വെറും വെറുതേയായിരിക്കാൻ അനുവദിക്കപ്പെടില്ല. 


ചുറ്റുള്ളവരാരും 

അതിനനുവദിക്കില്ല. 


നീയാവാൻ കൊതിക്കുന്ന 

നീയും നിൻ്റെ ധാരണകളും 

അതിനനുവദിക്കില്ല.


കാരണം

വെറും വെറുതേയിരിപ്പ്

ധാരണകളെ പൊളിക്കും.


വെറും വെറുതേയിരിപ്പ്

എല്ലാ ധാരണകളും പൊളിഞ്ഞാൽ 

സംഭവിക്കുന്നത്.


വെറും വെറുതേയിരിപ്പ്

തൊലികൾ കളഞ്ഞാൽ

ബാക്കിയാവുന്ന അവസ്ഥ.


വെറും വെറുതേയിരിപ്പ്

എല്ലാം തൊലികൾ മാത്രമാണെന്ന്

അറിഞ്ഞുവന്നാൽ സംഭവിക്കുന്നത്.


വെറും വെറുതേയിരിപ്പ്

ശൂന്യതയെ ലാവയായ് 

പുറത്തുവരുത്തും. 


വെറും വെറുതേയിരിപ്പ്

ശൂന്യതയെത്തന്നെ

ഉള്ളും പുറവുമാക്കും. 


വെറും വെറുതേയിരിപ്പ്

ഉള്ളും പുറവും ഇല്ലെന്നാക്കും. 


വെറും വെറുതേയിരിപ്പ്

ചുറ്റുള്ളവരുടെ ശൂന്യതയെ 

പുറത്ത്കൊണ്ടുവരും. 


അതിനാൽ തന്നെ

നിൻ്റെ വെറുതേയിരിപ്പ്

ചുറ്റുമുള്ളവർക്കും

സഹിക്കാവതല്ല. 


വെറും വെറുതേയിരിപ്പ് 

എല്ലാവരുടെയും ധാരണക്ക് 

പുറത്താക്കുന്നത്ര അപരിചിതനാക്കും. 


വെറും വെറുതേയിരിപ്പ്

സ്വയം ഇല്ലാതാവുന്നത്രയാക്കും.


വെറും വെറുതേയിരിപ്പ്

അപരിചിതനാവുക മാത്രമല്ലാതെ 

മറ്റൊന്നും പറയാനില്ലെന്നാക്കും.


വെറും വെറുതേയിരിപ്പ്

എല്ലാം സുരക്ഷിതത്വത്തിൻ്റെ 

ഭിത്തികൾ തരുന്ന 

തടവറയുടെ ഭിത്തികൾ 

മാത്രമെന്നാക്കും.


വെറും വെറുതേയിരിപ്പ് 

തടവറ ഭിത്തികളിൽ 

സ്വയം ബന്ധപ്പെടുത്തി 

തിരിച്ചറിയുന്ന വ്യക്തിത്വവും 

സ്ഥാനവും മാനവും

ഒന്നുമല്ലെന്ന് വരും, വരുത്തും.


വെറും വെറുതേയിരിപ്പ്

ബാക്കിയെല്ലാം ഓരോരുത്തരും 

വെറും വെറുതേയല്ലെന്ന് 

വരുത്താനുള്ള വൃഥാശ്രമമാണ് 

എന്ന് വരുത്തും.


അങ്ങനെ വെറും വെറുതേ 

വൃഥാവിലാവുന്ന കുറേ ശ്രമങ്ങൾ 

ജീവിതമെന്നും വരും, വരുത്തും.


*****


വെറും വെറുതേയിരിപ്പ്

പറഞ്ഞുതരും.


"അപരിചിതമാണ് ജീവിതം,


അപരിചിതനായിപ്പോകുന്നതിലെ 

പേടിയാണ് ജീവിതത്തിൽ 

എല്ലാം ചെയ്യിപ്പിക്കുന്നത്. 


അപരിചിതനായിപ്പോകുമ്പോഴുള്ള 

അരക്ഷിതത്വത്തെ 

ജീവിക്കുന്ന നിനക്ക് പേടിയാണ്.


പരിചയത്തിലെ വ്യക്തിത്വം 

നഷ്ടമാകുന്നതിലെ പേടി.


അതിന് വേണ്ടി 

ബാഹ്യമായ പലതിലും 

ജീവിതത്തെ നീ ചാരുന്നു. 


ചിതലരിക്കുന്ന ചാരുകളിൽ.


ചിതലരിക്കുന്ന ചാരുകൾ തന്നെ 

നമ്മളെ നമ്മളാക്കുന്നതെന്ന് 

നമ്മൾ കരുതിപ്പോകുന്ന 

എല്ലാ മതിലുകളും മറകകളും,

ഉപാധികളും പ്രവൃത്തികളും

എന്ന് വെറും വെറുതേയിരിപ്പ്

നിനക്ക് ചൊല്ലിയോതിത്തരും. 


******

ഒരു കാര്യവും 

എഴുതുന്നില്ല, എഴുതിയിട്ടില്ല. 

അത് തന്നെയാവാതെ. 


ഒരു കാര്യവും 

പറയുന്നില്ല, പറഞ്ഞിട്ടില്ല. 

അത് തന്നെയാവാതെ. 


കാല്പനികതയും അവകാശവാദവും 

അഭിനയവും കാപട്യവും പറഞ്ഞ് 

സാഹിത്യവും ദർശനവും 

ഉണ്ടാക്കുക ലക്ഷ്യമല്ല.


Thursday, March 9, 2023

ബിജെപിയിൽ നേതൃത്വപരമായ പ്രശ്നങ്ങൾ ഇല്ല.

നാം വെറുതെ 

നമ്മുടെ നിസ്സഹായത കൊണ്ട് 

ആരോപിക്കുന്നത് പോലെ 

കോർപ്പറേറ്റ് പിന്തുണ മാത്രമല്ല 

ഇപ്പൊൾ ബിജെപിക്കുള്ളത്. 


കോർപ്പറേറ്റ് പിന്തുണ മാത്രം കൊണ്ട് 

ഇത്രയധികം ജനങ്ങുടെ വോട്ട് കിട്ടില്ല. 


ബിജെപിക്ക് രണ്ടും ഉണ്ട്. 


കോർപ്പറേറ്റ് പിന്തുണയും 

ജനങ്ങളുടെ പിന്തുണയും ഉണ്ട്. 


ജനങ്ങളുടെ പിന്തുണ ഉള്ളവരെ 

കോർപ്പറേറ്റ്കൾ സ്വാഭാവികമായും പിന്തുണക്കുന്നു. 


കാരണം കോർപ്പറേറ്റ്കൾക്കറിയാം 

അതുകൊണ്ട് മാത്രമേ കാര്യമുള്ളൂ, 

നേട്ടമുള്ളൂ എന്ന്.

******

ഗൗരവത്തോടെ, ലക്ഷ്യബോധത്തോടെ 

രാഷ്ടീയം കളിക്കുന്ന 

ബിജെപിയുടെ മുന്നിൽ 

വെറും അധികാരമോഹം വെച്ച്, 

പ്രത്യേകിച്ചൊരു ലക്ഷ്യവും ഇല്ലാതെ 

കപടമതേതരത്വം പറഞ്ഞ് 

കുട്ടിക്കളി കളിക്കുന്ന 

ഒരു പ്രതിപക്ഷ പാർട്ടിക്കും 

പിടിച്ചുനിൽക്കാൻ കഴിയില്ല.

******

ബിജെപിയിൽ നേതൃത്വപരമായ 

പ്രശ്നങ്ങൾ ഇല്ല. 

ഗ്രൂപ്പിസം ഇല്ല. 

ഒരു രാഷ്ടീയ പാർട്ടി 

മതം പോലെ ആവുമ്പോൾ അങ്ങനെയാണ്. 

വിശ്വാസമാണ് പ്രധാനം. 

നേതൃത്വമല്ല. 


അതുകൊണ്ടാണ് 

അദ്വാനി അടക്കമുള്ള 

ഒരുപടി നേതാക്കൾ ഒരുമിച്ച് 

പിന്നോട്ട് പോയപ്പോഴും

 പാർട്ടി വളർന്നതും 

ഗ്രൂപ്പിസം തലപോക്കാതെയായതും.

*****

ബിജെപി ഉത്തരേന്ത്യയിൽ 

ഒരുമതം പോലെയായി. 

എന്തെല്ലാം തെറ്റുകുറ്റങ്ങൾ 

കണ്ടാലും പറഞ്ഞാലും 

(വില കൂടിയാലും തൊഴിൽ ഇല്ലാതായാലും) 

ജനങ്ങൾ അവരുടെ മതത്തിൽ 

ഉറച്ച് നിൽക്കും. 


ബിജെപി നൽകുന്ന 

വിശ്വാസധാർഢ്യതയും വികാരവും 

സുരക്ഷാബോധവും 

അത്രയ്ക്ക് കരുത്തുള്ളതാണ്. 

******

ഇന്ത്യൻ രാഷ്ട്രീയത്തിലെ

എല്ലാ നേതാക്കൾക്കും പാർട്ടികൾക്കും

പൊതുവേ ഒരേനിറം, 

ഒരേ ചക്കരച്ചട്ടി നുണയുന്ന മണം. 

ഒരേ കുളിമുറിയിൽ നഗ്നരായിരിക്കുന്നവർ. 


(ബിജെപിക്കും അതിലെ നേതാക്കൾക്കും

ഇക്കാര്യം ഇതുപോലെ തന്നെ 

ബാധകമാണോ എന്നതറിയില്ല).


നേതാക്കൾക്കും പാർട്ടികൾക്കും 

തമ്മിലെ വ്യത്യാസം 

അണികളുടെ മൂഢധാരണയിൽ മാത്രം.