Sunday, January 1, 2023

ഈയുള്ളവനെ അവഗണിക്കുകയോ? Hahahahaha. അത് പുതിയ കാര്യമല്ല.

ഈയുള്ളവനെ അവഗണിക്കുകയോ?

Hahahahaha....

അത് പുതിയ കാര്യമല്ല.

ഒരു കുറേ ആളുകൾ ഇതിനകം തന്നെ ചെയ്തു കഴിഞ്ഞതും ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. 

അവരുടെ തന്നെ പരാജയം ഒളിച്ചുവെക്കാൻ. ഉത്തരം മുട്ടിയാൽ കൊഞ്ഞനം പോലെ. 

കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് തമസ്കരിക്കുക. 

ഇരുട്ട് കൊണ്ട് ഓട്ടയടക്കുക. 

ഒട്ടകപ്പക്ഷിയിൽ നാം ആരോപിക്കുന്നത് നാം തന്നെ ചെയ്യുക. 

മണ്ണിൽ തലപൂഴ്ത്തിവെക്കുക. 

കണ്ണടച്ച് ഇരുട്ടാക്കുക.

മതേതരത്വവും സഹിഷ്ണുതയും പുറംപൂച്ചിന് പറയുന്ന, പ്രസംഗിക്കുന്ന മതതീവ്രവാദിയുടെ ഉള്ളിലെ അസഹിഷ്ണുത ഇങ്ങനെയാണ് പുറത്ത് വരിക. 

സ്വാതന്ത്ര്യവും സഹിഷ്ണുതയും അവന് മാത്രം അവകാശപ്പെട്ടത്. 

അവന് മാത്രം കിട്ടേണ്ടത്. 

അവൻ ആർക്കും നൽകില്ല.

അവർ ആരെയെല്ലാം സഹിച്ചാലും, സ്വസമുദായത്തിൽ നിന്നുള്ള വേറിട്ട ചിന്താഗതിക്കരനെ സഹിക്കില്ല. പരിഹസിക്കും. ഇടിച്ചുതാഴ്ത്തും. 

ബന്ധുവായാലും സുഹൃത്തായാലും അയൽവാസിയായാലും, വീട്കൂടലിനും മക്കളുടെ കല്യാണത്തിനും വരെ വേറിട്ട് ചിന്തിക്കുന്നവനെ അവഗണിക്കും. 

അവനെ കണ്ടില്ലെന്ന് നടിച്ച് തമാസ്കരിക്കും, 


അങ്ങനെ തമസ്കരിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടും 

ഇത് നിത്യജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന, ചിരിക്കാൻ ഏറെ വകതരുന്ന വളരേ വലിയ തമാശ മാത്രം.

*****

കോടിക്കണക്കിൻ്റെ കാര്യം പറയേണ്ട. 

അത്രക്ക് അല്പൻമാരായിപ്പോകരുത് നമ്മൾ.

നിങൾ എടുത്തുപറയുന്ന കോടിക്കണക്കിന് വിശ്വാസികളായ മനുഷ്യരും വിശ്വാസികളായത് ഖുർആൻ അറിഞ്ഞിട്ടല്ല. 

ജനനം കൊണ്ട്, പേര് കൊണ്ട്, വെറും സാമൂഹ്യമായി, ചിന്തിക്കാതിരിക്കാൻ, സുരക്ഷിതനാവാൻ. 

ഒന്നും അറിയാതെയാണ് മഹാഭൂരപക്ഷവും വിശ്വാസികൾ ആയത്. 

കുട്ടിപ്രായത്തിൽ എന്തോ കയറ്റിവെച്ചതുകൊണ്ട്. 

തീർത്തും ഉപബോധമനസ്സിനെ പിന്തുടർന്ന്. അതിന് ന്യായവും ന്യായീകരണവും പറഞ്ഞ്.

താങ്കളുടെ ചുറ്റുവട്ടത്തും താങ്കളെ തന്നെയും ഒന്ന് ചൂഴ്ന്നുനോക്കിയാൽ മനസ്സിലാവും

******

ഏറ്റവും വലിയ പാപം, ഒരിക്കലും പൊറുക്കാത്ത പാപം, ഏറ്റവും വലിയ ശക്ഷ കിട്ടുന്ന പാപം ബഹുദൈവ വിശ്വാസം. അത് ദൈവം തന്നെ പറയുക, ദൈവത്തിന് തന്നെ പറയേണ്ടി വരിക. ചിരി വരേണ്ടതല്ലേ?


ഇനി ആർക്കാണ് വധശിക്ഷ?

മൂന്ന് കൂട്ടർക്ക്.


1. കൊന്നവന്. 


2. വിവാഹം ചെയ്തതിന് ശേഷം വ്യഭിചാരിച്ചവന് (അല്ലാത്തവന് നൂറടി).


3. മതം മാറിയവന് (സമൂഹ വുമായി ഇടഞ്ഞു നിൽക്കുന്നവന്?


"അന്ന്ഫ് സു ബിന്നഫ്സി.

അസ്സയ്യിബുസ്സാനി.

അത്താരിക്കു ബിദീനിഹി, വൽ മുഫാറഖത്തു ബിൽജമാഅ"

No comments: