Tuesday, January 10, 2023

എന്താണ് സ്വാതന്ത്ര്യം: ചിലർക്ക് ഉത്തരമല്ല വേണ്ടത്.

ദൂരെ നില്‍ക്കുന്ന പര്‍വ്വതം വെറും കാഴ്ചയും സൗന്ദര്യവും. 

നേരനുഭവത്തില്‍ പര്‍വ്വതം പ്രയാസവും ബാധ്യതയും തന്നെയായ കയറ്റം.

****

ഒരു ഗ്രൂപ്പ് വിട്ട് 

മറ്റൊരു ഗ്രൂപ്പിൽ എത്തുന്നതല്ല 

സ്വാതന്ത്ര്യം. 


പിടിച്ചുനിൽക്കാൻ  

അഭിനയിക്കുന്നതല്ല 

സ്വാതന്ത്ര്യം. 


എന്തെങ്കിലുമായി ബന്ധപ്പെടുത്തി 

തടവിലിട്ട് തിരിച്ചറിയുകയല്ല 

സ്വാതന്ത്ര്യം. 


തനിക്ക് താൻ 

ഭാരവും ബാധ്യതയുമല്ലാതാവുകയാണ് 

സ്വാതന്ത്ര്യം. 


ഞാൻ എന്ന താൻ തന്നെ 

ഇല്ലാതാവുന്നത്ര.


ഒന്നും ആരും 

ആവശ്യമാകാത്തത്ര.


*****


ചിലർക്ക് ഉത്തരമല്ല വേണ്ടത്. 

പകരം, ഉത്തരം നൽകിയവരെ കുറിച്ച് വിധിയെഴുതുകയാണ് വേണ്ടത്. 


സ്വയം വെറുക്കുന്ന, 

സ്വയം വെറുപ്പിക്കുന്ന, 

സ്വയം രോഗികളായ അവർ, 

അതിൽ നിന്നും മറഞ്ഞ് നിൽക്കാൻ, 

ഒരുപക്ഷേ അവരറിയാതെയും, 

ആ രോഗവും വെറുപ്പിക്കലും 

ചുറ്റുപാടിൽ ആരോപിക്കും. 


അതുകൊണ്ട് തന്നെ 

മറ്റാരെയും നിങ്ങളേയും 

വെറുപ്പിക്കുന്നവർ എന്ന് 

വളരേ എളുപ്പം 

ആരോപിക്കാനും വിധിയെഴുതാനും 

അവർക്ക് സാധിക്കും. 


അവരുടെ 

ചോദ്യങ്ങളും ആരോപണങ്ങളും 

എല്ലാം അവരുടെ തന്നെ 

ഒളിച്ചോട്ടാത്തിൻ്റെ വഴി. 


അവരുടെ തന്നെ, 

അവർ ഒളിച്ചു നിൽക്കുന്ന കവചം.

****

കുറേ പറഞ്ഞത് കൊണ്ടും, 

കുറേ കേട്ടത് കൊണ്ടും 

പാഠം കൊടുക്കലും 

പാഠം കിട്ടലും 

ആവില്ല. 


ചിലരോട് 

നിങൾ എത്ര പറഞ്ഞു? 


ആ ചിലർ 

നിങ്ങളെ എത്ര കേട്ടു? 


എന്ത് കാര്യം? 


സൗഹൃദമുണ്ടെന്ന് 

വെറും വെറുതേ

വരുത്തിത്തീർത്തു. 


അത്ര തന്നെ.


വെറും വെറുതേ.

വെറും ഉപരിതലത്തിൽ. 

അത്രതന്നെ. 

No comments: